News Section: എടച്ചേരി

വടകരയുടെ തണലിന് ഇനി എടച്ചേരിയിലെ പാര്‍പ്പിടത്തിലേക്ക്

January 28th, 2016

വടകര :മാനവസ്നേഹത്തിന്‍റെ തണല്‍ തീര്‍ത്ത് ജീവകാരുണ്യത്തിന്‍റെയും സേവനത്തിന്റെയും ഇതിഹാസം തീര്‍ത്ത വടകര തണല്‍ അഗതി മന്ദിരത്തിന് എടച്ചേരിയില്‍ ആധുനിക മന്ദിരമൊരുങ്ങി.എടച്ചേരി മീശ മുക്കില്‍ നിര്‍മിച്ച തണല്‍ സമുച്ചയത്തിന്‍റെ  ഉദ്ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് തണല്‍ ചെയര്‍മാന്‍ വി .ഇദിരീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മന്ത്രി കെ പി മോഹനന്‍ മുഖ്യ അതിഥിയാകും .തണല്‍ സ്പെഷ്യല്‍ സ്കൂളിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി .കെ അബ്ദുറബ് നിര്‍വഹിക്കും . രണ്ടാം ഘട്ട  കെട്ടിടനിര്‍മാണ ശിലാസ്ഥാപനം   വെള്ളിയ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുതിരുത്താനും ഇനിയും അവസരം

September 10th, 2015

വടകര : നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടികയില്‍  ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരം. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളിലെയും വോട്ടര്‍പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകലാണ് മുന്നില്‍. ജില്ലയില്‍ ആകെയുള്ള 22,61,069 വോട്ടര്...

Read More »

സലിംരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുടുംബാംഗത്തെപ്പോലെ- കെ കെ ശൈലജ

June 4th, 2015

നാദാപുരം > സലിംരാജിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ ഉമ്മന്‍ചാണ്ടിയും തട്ടിപ്പുസംഘങ്ങളും തമ്മിലുള്ള അടുത്ത ബന്ധമാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി അംഗവും മുന്‍ എംഎല്‍എയും സഹകാരിയുമായിരുന്ന ഇ വി കുമാരന്‍ അനുസ്മരണത്തിന്റെ ഭാഗമായി എടച്ചേരിയില്‍ നടന്ന കമ്യുണിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. സലിംരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുടുംബാംഗത്തെപ്പോലെയാണ്. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരിക്കെ വീടിനകത്തെ മുറികളില്‍പോലും സര്‍വസ്വ...

Read More »

എടച്ചേരി തൂണേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടങ്ങി

May 2nd, 2015

നാദാപുരം: ഡി വൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന  ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച്  എടച്ചേരി തൂണേരി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല.  

Read More »

എടച്ചേരി, തുണേരി പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍

May 1st, 2015

നാദാപുരം: എടച്ചേരി, തുണേരി പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല.

Read More »

അധ്യാപകന്റെ ദാരുണ മരണം; അറസ്റ്റിലായ ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി

April 18th, 2015

കോഴിക്കോട്: എടച്ചേരി സ്വദേശിയും മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചെറുവണ്ണൂര്‍ കോയാസ് ആശുപത്രി എംഡിയും മെഡിക്കല്‍ ഓഫീസറുമായ ഡോ. എം എ കോയ (70) നല്‍കിയ ജാമ്യാപേക്ഷയാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (5) കെ രാജേഷ് തള്ളിയത്.സ്കൂളിലെ പ്യൂണ്‍ മുഹമ്മദ് അഷ്റഫിനെ മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കി. ഡോക്ടര്‍ നല്‍കിയത് വ്യാജ സര്...

Read More »

അനീഷ്‌ മാഷിന്റെ ദാരുണ മരണം; ചുരുളഴിയുന്നത് സ്കൂള്‍ അധികൃതരുടെ ഗൂഡനീക്കം

April 16th, 2015

വടകര:  മലപ്പുറം മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എടച്ചേരി സ്വദേശിയുമായ കെ കെ അനീഷ്‌ മാഷിന്റെ ദുരൂഹ മരണത്തില്‍ സ്കൂള്‍ അധികൃതരുടെ പങ്ക് പുറത്ത്. അനീഷ്‌ മാഷിനെ സ്കൂളില്‍ നിന്നും  പിരിച്ചുവിട്ട  സ്കൂള്‍ മാനേജരായ വി പി സൈതലവി, പ്രധാനാധ്യാപിക സുധ പി നായര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസവകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. അനീഷിനെതിരായ നടപടി ശരിയല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ കാരണംകാണിക്കല്‍ നോട്ടീസ്.സ്കൂളിലെ അറ്റന്‍ഡര്‍ മുഹമ്മദ് അഷ്റഫിനെ തലയ്...

Read More »

പുറമേരി :തലായി കള്ളിക്കൂടത്തിൽ കമല (60) അന്തരിച്ചു

March 18th, 2015

പുറമേരി :തലായി  കള്ളിക്കൂടത്തിൽ ചാത്തുവിന്റെ ഭാര്യ കമല (60) അന്തരിച്ചു ,മക്കൾ ശിവ പ്രസാദ്, ഷേജ്വേൽ( ബെസ്റ്റ് അക്കാദമി  വടകര .നാദാപുരം ) ,ഷർമിള പയ്യോളി.  മരുമക്കള്‍: അനില,ചന്ദ്രപ്രഭ ,വിജയൻ പയ്യോളി സംസ്ക്കാരം വ്യായാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടു വളപ്പിൽ

Read More »

നാനൂറോളം കെട്ട് വൈക്കോല്‍ കത്തിച്ചു.

March 13th, 2015

നാദാപുരം: എടച്ചേരി സിനിമാ ടാക്കീസിനടുത്ത് മനക്കായി മീത്തല്‍ നാണുവിന്റെ കടയ്ക്കുപിന്നില്‍ വില്പനയ്ക്കായി സൂക്ഷിച്ച വൈക്കോല്‍ കത്തിച്ചു. വ്യാഴാഴ്ച പുലര്‍െച്ചയാണ് സംഭവം. നാനൂറോളം കെട്ട് വൈക്കോല്‍ കത്തി നശിച്ചു. കടയ്ക്ക് മുകളില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളികളുടെ മുറിയില്‍ പുക കയറിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടലനുഭവപ്പെട്ടതോടെയാണ് തീ വെച്ചത് മനസ്സിലായത്. ഓടിക്കൂടിയവര്‍ തീ നിയന്ത്രണ വിധേയമാക്കി.

Read More »

എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു

February 26th, 2015

നാദാപുരം: യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് നിജേഷ് കണ്ടിയിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ പുറത്തുകൊണ്ടുപോയി സീറ്റ്, ലൈറ്റ്, കണ്ണാടി എന്നിവ അടിച്ചു തകര്‍ത്തു. ഇരിങ്ങണ്ണൂരിലെ നിജേഷിന്റെ കടയ്ക്ക് നേരേ കഴിഞ്ഞ വര്‍ഷം ആക്രമണമുണ്ടായിരുന്നു.

Read More »