News Section: എടച്ചേരി

എടച്ചേരി നോര്‍ത്ത് യുപിക്ക് സംസ്ഥാന പുരസ്‌കാരം

July 10th, 2014

ഇന്നലകളുടെ നന്മകള്‍ വീണ്ടെടുത്ത് ഒരു വിദ്യാലയം എടച്ചേരി: ഏറുമാടവും കളപ്പുരയും പുതുതലമുറക്ക് അന്യമായ ഇന്നലെകളുടെ നന്മകള്‍ വീണ്ടെടുക്കാന്‍ ഒരു വിദ്യാലയത്തിന്റെ ശ്രമം നാടിന് വെളിച്ചമാകുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ പുരാവസ്തുക്കള്‍ ശേഖരിച്ച് പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എടച്ചേരി നോര്‍ത്ത് യുപി സ്‌കൂളിന് സംസ്ഥാനതല പുരസ്‌കാരം. പുരാവസ്തുരേഖാ വകുപ്പ് ഏര്‍പ്പെടുത്തിയ ഹെറിറ്റേജ് ക്ലബ്ബിനുള്ള അവാര്‍ഡാണ് സ്‌കൂളിന് ലഭിച്ചത്. സ്‌കൂള്‍ പരിസരത്ത് നിര്‍മിച്ച പുല്ലേരിയും നോക്കുകുത്തിയും കൊല്ലപ്പുരയ...

Read More »

എടച്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി

June 28th, 2014

നാദാപുരം :എടച്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലീം യൂത്ത് ലീഗ് മാർച്ച് നടത്തി.എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക റോഡിൻറെ തകരാറിലായ സ്ലാബുകൾ റിപൈർ ചെയ്യുക പെൻഷെൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌ .യൂത്ത് ലീഗ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ആണ് മാർച്ച് സംഘടിപ്പിച്ചത് .യൂത്ത് ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ്‌ എം .എ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു .അഹമ്മദ്‌ കുറുവയിൽ ,പീ.കെ അഹമ്മദ്‌ മാസ്റ്റെർ, യെഹ്ഷാധ് കല്ലറയ്ക്കൽ ,പീ.നജീബ് ,എം.കെ...

Read More »

ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്‌.

June 17th, 2014

കല്ലാച്ചി: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാമ്പസിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം 18- ന് 1 മണിക്ക്. ഫോണ്‍: 0496- 2556300.

Read More »

ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ

April 29th, 2014

വടകര: ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും ടിപി.ചന്ദ്രശേഖരന്‍ അനുസമരണവും കണക്കിലെടുത്ത്‌ ഒഞ്ചിയം മേഖലയില്‍ പോലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര സര്‍ക്കിള്‍ പരിധിയില്‍ ചോമ്പാല, എടച്ചേരി, വടകര പോലീസ്‌ സ്‌റ്റേഷനു കീഴിലാണ്‌ ഒരാഴ്‌ചത്തേക്ക്‌ റൂറല്‍ എസ്‌പി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്‌. പോലീസ്‌ ആക്ട്‌ 78, 79 വകുപ്പ്‌ പ്രകാരം അനുമതിയില്ലാതെ പ്രകടനമോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലാത്തതും ആയുധങ്ങള്‍ കൊണ്ടുനടക്കാന്‍ പാടില്ലാത്തതുമാകുന്നു. അതേസമയം ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും ടിപി ചരമ വാര്‍ഷികാചരണവും മുടക്കമില്ലാതെ ന...

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്‌

April 25th, 2014

ചേറോട്: ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ് 26ന് വരിശ്യക്കുനി സ്‌കൂളില്‍ നടക്കും. 2014 മാര്‍ച്ചില്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും പുതുക്കാനവസരമുണ്ട്. എടച്ചേരി: പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും മാര്‍ച്ചില്‍ പുതുക്കാന്‍ വിട്ടുപോയവര്‍ക്കും 25ന് പത്തിന് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ പുതുക്കി നല്‍കും. റേഷന്‍കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത രശീതി, പഴയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. വാണിമേല്‍: നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങള...

Read More »

കൊച്ചു മനസ്സിന്റെ ഇച്ചാശക്തിക്ക്‌ മുന്നില്‍ മാരകരോഗം വഴിമാറി;ശ്രീരൂപിന്‌ എപ്ലസ്‌ തിളക്കം

April 18th, 2014

നാദാപുരം: അര്‍ബുദം തോറ്റു: ശ്രീരൂപിന്‌ എപ്ലസ്‌ തിളക്കം. മരുന്നുമണമുള്ള നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോഴും ഇരിങ്ങണ്ണൂരിലെ തേടയില്‍ രാജുവിന്റെയും ദീപയുടെയും മൂത്തമകന്‍ ശ്രീരൂപ്‌ ആഗ്രഹിച്ചു; പഠിക്കണം ജയിക്കണം. ആ കൊച്ചു മനസ്സിന്റെ ഇച്ചാശക്തിക്ക്‌ മുന്നില്‍ മാരകരോഗം വഴിമാറി. പത്താം ക്ലാസ്‌ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്‌. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീരൂപിന്‌ ആറ്‌ വര്‍ഷം മുമ്പാണ്‌ രോഗം ബാധിച്ചത്‌. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍. രണ്ടര വര്‍ഷം അര്‍ബുദത്തോട്‌ പൊരുതി. തിരുവനന്തപ...

Read More »

കെ.പി.സി.സി. ഇടപെട്ടു; മുല്ലപ്പള്ളിക്കു വേണ്ടി രംഗത്തിറങ്ങാന്‍ തീരുമാനം

April 8th, 2014

നാദാപുരം: ഇരിങ്ങണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടി സജീവമായി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരുടെ പ്രത്യേക കണ്‍വെന്‍ഷനില്‍ തീരുമാനമായി. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നുള്ള ഉറപ്പ് ലഭിച്ചതായി ഇടഞ്ഞുനില്‍ക്കുന്നവര്‍ അറിയിച്ചു. ബ്ലോക്ക്, മണ്ഡലം നേതാക്കളുടെ ഏകപക്ഷീയമായ നിലപാടിനെതിരെ യോഗത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. മുല്ലപ്പള്ളിയുടെ വിജയത്തിനായി ചൊവ്വാഴ്ച പ്രകടന...

Read More »

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഹൃദയമിടിക്കുന്നത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയാണെന്ന്‌ വൃന്ദാ കാരാട്ട്‌

April 5th, 2014

വടകര: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഹൃദയമിടിക്കുന്നത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ പറഞ്ഞു. വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം എടച്ചേരി, കുറ്റിയാടി, മേപ്പയ്യൂര്‍, വടകര എന്നിവിടങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പുറാലികള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൊടിയുടെ നിറത്തിലും നേതാക്കളുടെ മുഖങ്ങളിലും പേരുകളിലും വ്യത്യാസമുണ്ടെങ്കിലും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ ഒന്നാണ്‌. ബാബറി മസ്‌ജിദ്‌ ...

Read More »

എ.എന്‍. ഷംസീര്‍ നാദാപുരത്ത് പര്യടനം നടത്തി

March 29th, 2014

നാദാപുരം: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീര്‍ നാദാപുരത്തെ വിവിധഭാഗങ്ങളില്‍ പ്രചാരണം നടത്തി. മരുതോങ്കരയില്‍ നിന്ന് പര്യടനം തുടങ്ങി. മുള്ളന്‍കുന്ന്, കായക്കൊടി, തൊട്ടില്‍പ്പാലം, കുണ്ടുതോട്, കായക്കൊടി, കൈവേലി, വിലങ്ങാട്, പരപ്പുപാറ, വളയം, ചേലക്കാട്, പാലക്കടവ്, തൂണേരി, ഇരിങ്ങണ്ണൂര്‍, കുമ്മങ്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പയന്തോങ്ങില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം ഇ.കെ. വിജയന്‍ എം.എല്‍.എ., വി.പി. കുഞ്ഞികൃഷ്ണന്‍, ടി.കെ. രാജന്‍, പി.കെ. ബാലന്‍, രജീന്ദ്രന്‍ കപ്പള്ളി, ബിജു കായക്കൊടി, കരിമ്പില്‍ ദി...

Read More »

കുമാരന്‍കുട്ടി വടകരയില്‍

March 28th, 2014

വടകര: ആര്‍.എം.പി. നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി അഡ്വ. പി. കുമാരന്‍കുട്ടി വെള്ളിയാഴ്ച വടകര മണ്ഡലത്തില്‍ പര്യടനം നടത്തും. വ്യാഴാഴ്ച നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം വോട്ടുതേടി. എടച്ചേരിയില്‍ എം.ആര്‍. കുഞ്ഞികൃഷ്ണന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. തൂണേരി, കല്ലാച്ചി, വാണിമേല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

Read More »