News Section: ഒഞ്ചിയം

ഒഞ്ചിയത്തിന്‌ യുവപോരാളി ; ടി പി ബിനീഷ്‌ ഒഞ്ചിയം ഏരിയാ സെക്രട്ടറി

December 1st, 2017

നാദാപുരം: ഒഞ്ചിയത്തെ ചരിത്ര സംഭവങ്ങള്‍ കൊണ്ടും സിപിമ്മിലെ വിമത പ്രശ്‌നങ്ങള്‍ക്കും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒഞ്ചിയത്തെ സിപിഎം നേതൃത്വത്തെ ടി പി ബിനീഷ്‌ നയിക്കും. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെ തെരഞ്ഞെടുത്തു. യുവജന ക്ഷേമ ബോര്‍ഡ്‌ അംഗ്‌ം കൂടിയാണ്‌ ബിനീഷ്‌. തുടച്ചയായി ആറു വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന് പകരക്കാരനായാണ് മുപ്പത് വയസ്സുകാരനായ ബിനീഷ് എത്തുന്നത്. അറക്കല്‍ കടപ്പുറത്തെ മല്‍സ്യതൊഴിലാളി കുടുംബത്തില്‍ നിന്നാണ് തൊഴിലാളി വര്‍ഗത്ത...

Read More »

ഒഞ്ചിയം സ്വദേശിനിയായ യുവതിയെ കാണാനില്ല

November 14th, 2017

വടകര: ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഔട്ട്ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവതിയെ കാണ്മാനില്ലെന്നു പരാതി. 32 വയസ്സുകാരിയും ഒരു കുട്ടിയുടെ അമ്മയുമായ ഒഞ്ചിയം സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. യുവതി ജോലി ചെയ്യുന്ന 21 കാരനായ കടഉടമയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജാലിക്കാരിയായ യുവതിയെയും കാണാതായിരിക്കുന്നത്. തിങ്കാഴ്ച വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം എങ്ങോട്ടുപോയെന്നു വ്യക്തമല്ല. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ത...

Read More »

ടി.പി ചന്ദ്രശേഖരന്‍ കൊലക്കത്തിക്ക് ഇരയായിട്ട് ഇന്ന് അഞ്ചു വര്‍ഷം

May 4th, 2017

വടകര: ആ രാത്രി ഒരുപക്ഷെ ആരും മറന്നു കാണില്ല. വള്ളിക്കാട് വച്ച്    സിപിഎം പാര്‍ട്ടി വിട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ ഒരു  സംഘം  മാരകമായി വെട്ടി കൊന്നിട്ട് ഇന്ന്‍  അഞ്ചു വര്‍ഷം തികയുന്നു. 2012 മെയ് നാലിനു രാത്രിയാണ് ഒരു നാടിനെ മുഴുവന്‍  ഞെട്ടിച്ച ആ ക്രൂരമായ കൊലപാതകം നടന്നത്. ടിപിയുടെ  രക്തസാക്ഷിത്വത്തിന് അഞ്ച് വര്‍ഷം തികയുന്ന ഇന്ന് വിപുലമായ പരിപാടികളാണ്  ആര്‍എംപിഐ നേതൃത്വത്തില്‍ നടക്കുന്നത്. ആര്‍എംപിഐ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടന്നു. സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പ...

Read More »

ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളും

February 23rd, 2017

വടകര : ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ്  പട്ടികയിലുള്ളത്. ഇവരടക്കം 1850 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം  പട്ടിക മടക്കിയതിലൂടെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം  തടഞ്ഞു.

Read More »

ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറ്; ഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ കെ രമ

February 21st, 2017

വടകര: ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറില്‍ വ്യാപക പ്രതിഷേധംഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ  കെ രമ. പടന്നകുനി ബാബുവിന്റെ വീടിനു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബ്് പൊട്ടിയെങ്കിലും ആളപായം ഒഴിവായി.ബൈക്കില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. ചോമ്ബാല പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശത്ത് അക്രമണം നടക്കുന്നതില്‍ കടുത്ത പ്രതിക്ഷേധമുയര്‍ന്നു. ആര്‍എംപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഒഞ്ച...

Read More »

ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം

February 17th, 2017

വടകര:ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം.മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു യൂനിറ്റ് രൂപീകരിച്ചതുമായി ബന്ധപെട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ അക്രമണമുണ്ടായത്.ഒഞ്ചിയം മണ്ഡലം പ്രസിഡന്റും അറക്കല്‍ സ്വദേശികളുമായ സുബിന്‍ മടപ്പള്ളി, ഒടിയില്‍ സുജിത്ത് എന്നിവര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. രാത്രി മടപ്പള്ളിയില്‍ നിന്ന് നാട്ടിലേക്കു വരുമ്പോഴാണ് ഇരുപതോളം എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണിയടിച്ച പട്ടിക കൊണ്ട് അക്രമിച്ചതെന്നു പറയുന്നു.പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗ...

Read More »

ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ സ്മാരകത്തിനു നേരെ കരി ഓയില്‍ പ്രയോഗം

February 1st, 2017

വടകര:ഒഞ്ചിയം ഗ്രാമത്തിലെ  ടി.പി. സ്മാരകത്തിനു നേരെ വീണ്ടും അക്രമണമുണ്ടായി. ആര്‍എംപിഐ ഒഞ്ചിയം ബാങ്ക് ഏരിയ ബ്രാഞ്ച് ഓഫീസിന് നേര്‍ക്കായിരുന്നു ആക്രമണം. ടി.പിയുടെ ഫോട്ടോ നശിപ്പിക്കുകയും ടി.പി. സ്മാരകത്തിനു മീതെ കരി ഓയില്‍ ഒഴിക്കുകയും  ചെയ്തു.ഒഞ്ചിയം ഗ്രാമത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും  വ്യാപകമായ അക്രമങ്ങള്‍ സൃഷ്ടിക്കാനുമുള്ള സിപിഎമിന്റെ നീക്കമാണിതെന്നും ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.ഇത്തരം ആക്രമണ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന സംഖങ്ങളെ ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ യോജിപ്പിച്ച് പ്രതിരോധി...

Read More »

ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ് അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്തുകാരനും

February 1st, 2017

ഒഞ്ചിയം:ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ്  അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്ത് നിന്നുള്ള ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിയും.  ഒഞ്ചിയം ഗവൺമന്റ് യു.പി സ്കൂളിലെ വിദ്യാര്‍ഥി സാരംഗാണ് ബാങ്കോക്കിലേക്ക് മത്സരിക്കാനായി പോകാന്‍ ഒരുങ്ങുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ആയിരത്തിയിരുന്നൂറു  കുട്ടികളോട് അബാക്കസിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയാണ്  ബാംങ്കോക്കിൽ നടക്കുന്ന വേൾഡ് അബാക്കസ് കോംപറ്റീഷന് അർഹനായിരിക്കുന്നത്.

Read More »

കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം ;പോലീസ് കേസെടുത്തു

November 2nd, 2016

വടകര: ദേശീയപാതയില്‍  കണ്ണൂക്കര റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ട്ടിച്ച സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ഇളംപാച്ചി വി.പി.എം.ഹൗസില്‍ കുഞ്ഞഹമ്മദിന്റെ കാറാണ് തല്ലിതകര്‍ത്തത് . കേളുബസാറിലെ  ഭാര്യവീട്ടില്‍ വന്ന കുഞ്ഞഹമ്മദ്   കാര്‍ വീട്ടിലേക്കു കയറ്റാന്‍ പറ്റാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയപ്പോഴാണ്  പിന്നിലെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷണം പോയത്.

Read More »

ഒഞ്ചിയം;അനധികൃത നിര്‍മാണം അനുമതി നിഷേധിച്ച പ്രവൃത്തി വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നു

August 29th, 2016

ഒഞ്ചിയം:ചോറോട് മീത്തലങ്ങാടിയില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ അനധികൃത കെട്ടിടനിര്‍മാണം. പഞ്ചായത്തിലെ എന്‍ജിനിയറിങ് വിഭാഗം അനുമതി നിഷേധിച്ച പ്രവൃത്തിയാണ് ചില വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നത്.ഒരുവിധത്തിലും അനുമതി നല്‍കാന്‍ കഴിയാത്ത കെട്ടിടമാണിതെന്ന് എന്‍ജിനിയറിങ് വിഭാഗം അറിയിച്ചിരുന്നു. ഒഴിവുദിനങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്.പ്രസിഡന്റിന്‍റെ വീടിന് വിളിപ്പാടകലെയുള്ള അനധികൃത നിര്‍മാണത്തിനെതിരെ നടപടി കാര്യക്ഷമമല്ലെന്ന പരാതിയുണ്ട് ഞായറാഴ്ച രാവിലെ പണി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍  അറിയിച്...

Read More »