News Section: ഒഞ്ചിയം

ഒഞ്ചിയം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കുന്നു

April 25th, 2014

വടകര: ഒഞ്ചിയം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനം. ഇതിനായി കൂടുതല്‍ പൊലീസിനെ ഒഞ്ചിയത്തും പരിസരങ്ങളിലും നിയോഗിക്കും. ഉന്നത പൊലീസ് യോഗത്തിലായിരുന്നു തീരുമാനം. ഒഞ്ചിയം രക്തസാക്ഷി ദിനത്തോടൊപ്പം ടി.പി. ചന്ദ്രശേഖരന്‍ രണ്ടാം രക്തസാക്ഷിദിനവും അടുത്തെത്തിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് എഡിജിപി: ശങ്കര്‍ റെഡ്ഢി, ഐജി: സുരേഷ് എം. പുരോഹിത് എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്പി ഓഫിസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ക്രമസമാധാന പാലനത്തിനായി കെഎ...

Read More »

പരാജയം മുന്നില്‍ക്കണ്ട് സിപിഎം : രമ

April 20th, 2014

വടകര . പരാജയം മുന്നില്‍ക്കണ്ട് സിപിഎം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു രമ .ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സിപിഎം വ്യാമോഹിക്കേണ്ടെന്നു കെ.കെ.രമ. വോട്ടു മറിക്കണമെങ്കില്‍ ആഎംപിക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട കാര്യമില്ല. സിപിഎമ്മിന്റെ ഒരു വിഭാഗം മറിച്ചു വോട്ടു ചെയ്തതു കൊണ്ടാണ് കഴിഞ്ഞവട്ടം തോറ്റത്. ഇക്കുറിയും സിപിഎമ്മിനു സംഭവിക്കാന്‍ പോകുന്നത് അതാണ്.

Read More »

വടകരയില്‍ ആര്‍എംപി യുടെ വോട്ട് മുല്ലപ്പള്ളിക്ക്

April 20th, 2014

വടകര: വടകരയില്‍ ആര്‍എംപി മുല്ലപ്പളളി രാമചന്ദ്രനു വോട്ടുകള്‍ മറിച്ചു നല്‍കിയതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍എംപി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.ഒരു പ്രമുഖ ചാനെലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വടകരയിലെ പല ബൂത്തുകളിലും തിരഞ്ഞെടുപ്പു ദിവസം ആര്‍എംപി, കോണ്‍ഗ്രസുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്‍എംപിക്കാരുടെ ഗോഡ് ഫാദറുടെ റോളിലായിരുന്നു മു...

Read More »

ഒഞ്ചിയം രക്തസാക്ഷിത്വം സിപിഐ എം നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു

April 18th, 2014

ഒഞ്ചിയം: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിആറാം വാര്‍ഷിക ദിനാചരണം 30ന്‌ സിപിഐ എം നേതൃത്വത്തില്‍ ഒഞ്ചിയത്ത്‌ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. പൊതു സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിന്‌ സ്വാഗതസംഘം രൂപീകരിച്ചു. വി ബാലകൃഷ്‌ണന്റെ വീട്ടില്‍ ചേര്‍ന്ന യോഗം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഗോപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ആര്‍ ഗോപാലന്‍ (ചെയര്‍മാന്‍), ...

Read More »

അറക്കല്‍ പൂരത്തിനിടെ ആകാശത്തൊട്ടിലില്‍നിന്ന് വീണ് യുവാവ് മരിച്ചു

April 12th, 2014

ഒഞ്ചിയം: മടപ്പള്ളി അറക്കല്‍ ക്ഷേത്രപൂര മഹോത്സവത്തിന്റെ ഭാഗമായുള്ള വിനോദ-വിജ്ഞാന ചന്തയിലെ ആകാശത്തൊട്ടിലില്‍ നിന്ന് തെന്നിവീണ് യുവാവ് മരിച്ചു. മടപ്പള്ളി കോളേജിന് സമീപം പുതുശ്ശേരിത്താഴകുനിയില്‍ ഗംഗാധരന്റെ മകന്‍ വിജേഷ് (31) ആണ് മരിച്ചത്. വടകര ശ്രീചക്ര ഇലക്‌ട്രോണിക്‌സിലെ ജീവനക്കാരനാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അപകടം ഉണ്ടായ ഉടന്‍ തൊട്ടില്‍ നിയന്ത്രിക്കുന്ന ജീവനക്കാര്‍ സ്ഥലംവിട്ടു. നാട്ടുകാരാണ് തൊട്ടിലിന്റെ കറക്കം നിര്‍ത്തിയത്. അമ്മ: പരേതയായ വനജ. ഭാര്യ: ഷൈനി (പതിയാരക്കര). മകന്‍: വിനായക്. സഹേദരങ്ങള്‍...

Read More »

വി. എസ്സിന് പാര്‍ട്ടി നശിക്കണമെന്നില്ല, തിരഞ്ഞെടുപ്പില്‍ സി.പി.എം ജയിക്കണം;പുറവില്‍ കണ്ണന്‍

March 29th, 2014

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പിന്തുണച്ച് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തി ല്‍ സംസാരിക്കുകയായിരുന്നു പുറവില്‍ കണ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് എല്ലാവരും പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. . പാര്‍ട്ടി നശിക്കണമെന്ന ആഗ്രഹം വി.എസ്സ് അച്ചുതാനന്ദനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.എം.പി രൂപികരണത്തിന് ശേഷം ആര്‍.എം.പിയെ പിന്തുണച്ചിരുന്ന കണ്ണന്റെ ഈ പരാമര്‍ശം ഒഞ്ചിയത്തെ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ...

Read More »

എന്‍ഡോവ്‌മെന്റ് വിതരണം

March 27th, 2014

ഒഞ്ചിയം: നെല്ലാച്ചേരി എല്‍.പി. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം വ്യാഴാഴ്ച 2.30-ന് നടക്കും. ചോമ്പാല്‍ ഉപജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിക്കും.

Read More »

കടയുടെ മതില്‍ തകര്‍ത്തു

March 27th, 2014

ഒഞ്ചിയം: വടകര പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിന് വോട്ടുചെയ്യാനഭ്യര്‍ഥിച്ച് ചുമരെഴുതിയ കടയുടെ മതില്‍ രാത്രി സമൂഹവിരുദ്ധര്‍ തകര്‍ത്തു. മീത്തലെ പുത്തന്‍പുരയില്‍ ബാലന്റെ കടയുടെ മതിലാണ് തകര്‍ത്തത്. ചോമ്പാല പോലീസില്‍ പരാതി നല്‍കി.

Read More »

ബൈക്കപകടത്തില്‍ മരിച്ച രമിത്തിന്റെ അവയവങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ദാനം ചെയ്തു

March 22nd, 2014

            ഒഞ്ചിയം: ചെന്നൈയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ജീവന്‍ പൊലിഞ്ഞ മടപ്പള്ളി നാദാപുരംറോഡ് പുന്നേരിതാഴ പാലേരി രവീന്ദ്രന്റെ മകന്‍ രമിത്ത് (22)ന്റെ അവയവങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ദാനം ചെയ്ത് മാതൃകയായി. ഓട്ടോ മൊബൈല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ രമിത്ത് ചെന്നൈയിലെ ടയോട്ടാ കമ്പനി ഷോറൂമിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെ മരിച്ച രമിത്തിന്റെ ഹൃദയവും കണ്ണുകളും കരളും ഇരു വൃക്കകളും ശ...

Read More »

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

 വടകര: ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »