News Section: കക്കട്ട്

പള്ളിയിലെ കൊലപാതക ശ്രമം; ചേളാരി വിഭാഗത്തിലെ ആറ് പേരെ കോടതി ശിക്ഷിച്ചു

December 11th, 2014

നാദാപുരം:  ചേളാരി വിഭാഗക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളിയിലെ വെടിവെപ്പ് കേസില്‍ ആറ് പേരെ കോടതി ശിക്ഷിച്ചു. നരിപ്പറ്റ കണ്ടോത്ത്കുനി സി പി മുക്കില്‍ ചേളാരി വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള പള്ളിയിലെ വെടിവെപ്പ് കേസിലാണ് നരിപ്പറ്റ രയരപ്പന്‍കണ്ടി ആര്‍ കെ കുഞ്ഞബ്ദുല്ല ഹാജി (71), മക്കളായ റഫീഖ് (40), പി കെ അലി എന്ന മുഹമ്മദലി (46), ചാലുപറമ്പത്ത് പരിയയി ഹാജി (70), ചാലു പറമ്പത്ത് ബശീര്‍ (40), ചാലു പറമ്പത്ത് സി പി കുഞ്ഞമ്മദ് (72), കാണംകണ്ടി റഹീം (45) എന്നിവരെ വടകര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അനില്‍ കെ ഭാസ്‌കരന്‍ ശിക്ഷി...

Read More »

എട്ട് ജീവന്‍ പോലിഞ്ഞിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല

November 8th, 2014

നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാനപാത മനുഷ്യജീവനുകള്‍ കുരുതികൊടുക്കുന്ന ബാലിക്കല്ലാകുന്നു. അമ്പലക്കുളങ്ങരയ്ക്കും വട്ടോളിക്കും ഇടയിലുള്ള അര കിലോമീറ്ററിനകത്ത് വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ചതഞ്ഞരഞ്ഞത് എട്ട് വിലപ്പെട്ട ജീവനുകള്‍. കണ്ണീരിലായത് നൂറോളം കുടുംബങ്ങള്‍. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാനോ വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. മോട്ടോര്‍ വാഹന അധികൃതരുടെയും പോലീസിന്റെയും കുറ്റകരാമായ അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ബസുകളും ബൈക്കുകളുമാണ്...

Read More »

വട്ടോളി സംസ്ഥാന പാതയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

November 8th, 2014

  കക്കട്ട്: വടകര കുറ്റ്യാടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.  കുമ്പളച്ചോല പോടിക്കളത്തില്‍ രാജീവന്‍(36) ആണ് മരിച്ചത്. വട്ടോളി പെട്രോള്‍ പാമ്പിന് സമീപത്തു ശനിയാഴ്ച 9.15 ഓടെയായിരുന്നു അപകടം. തൊട്ടില്‍പാലം തലശ്ശേരി റൂട്ടില്‍ ഓടുന്ന എവി സണ്‍സ് ബസ്സും രാജീവന്‍ സഞ്ചരിച്ചോണ്ടിരുന്ന ബൈക്കില്‍ ഇടിച്ചത്.  മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ തല്‍ക്ഷണം മരിച്ച രാജീവന്റെ മൃതദേഹം മിനുട്ടോളം റോഡില്‍ കിടന്നു. ...

Read More »

മലയോരങ്ങളില്‍ ചാരായം വാറ്റുസംഘങ്ങള്‍ പിടിമുറുക്കി

August 28th, 2014

കുറ്റ്യാടി: മലയോരങ്ങളില്‍ ചാരായം വാറ്റുസംഘങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞു.ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജില്ലയില്‍ നാടന്‍ വാറ്റ് കേന്ദ്രങ്ങള്‍ സജീവം.വനാന്തരങ്ങളിലും കുന്നിന്‍മുകളിലെ വിജനസ്ഥലങ്ങളും പാറമടകളുമൊക്കെയാണ് വാറ്റുകേന്ദ്രങ്ങള്‍. മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായി ആധുനിക ഉപകരണങ്ങളും പാചക വാതകവും ഉപയോഗിച്ചാണ് വാറ്റല്‍. ആവശ്യമായ വസ്തുക്കള്‍ ആഴ്ചകളോളം മിശ്രിതമായി സൂക്ഷിച്ചതിന് ശേഷമായിരുന്നു മുമ്പ് വാറ്റല്‍. എന്നാല്‍, ആവശ്യപ്രകാരം വീര്യമുള്ളതും ഇരട്ടിവീര്യമുള്ളതുമായ ചാരായം മിശ്രിതങ്ങള്‍ക്കൊപ്പം...

Read More »

കക്കട്ട് സ്വദേശി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു

August 18th, 2014

        ദോഹ:  കക്കട്ട് സ്വദേശി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു.  ചീക്കോന്ന്‍ സ്വദേശി  മുഹമ്മദാണ് ദോഹ മന്നായി റൌള്‍ബോട്ടിനടുത്ത് കാര്‍ ഇടിച്ച് മരിച്ചത്.

Read More »

നാട്ടുകാരുടെ പ്രയത്നം; വരിക്കോളി റൂട്ടില്‍ ജീപ്പ് സര്‍വ്വീസ് തുടങ്ങി

July 24th, 2014

നാദാപുരം: തണ്ണീര്‍പ്പന്തലില്‍ നിന്നും വരിക്കോളി വഴി കക്കട്ടിലേക്ക് ജീപ്പ് സര്‍വ്വീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വിജയകരമായി. നാട്ടുകാരുടെ പ്രയത്നത്തില്‍ ജൂലൈ തിയ്യതി ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ തണ്ണീര്‍പ്പന്തല്‍ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ ജനകീയ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നാദാപുരം സി.ഐ സുനില്‍കുമാര്‍ പലതവണകളായി സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ജീപ്പ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ജനകീയ ജീപ്പ് സ...

Read More »

വിവാഹം മുടങ്ങിയ യുവാവിന്റെ വീട്ടുകാര്‍ക്കെതിരെ അക്രമം

June 28th, 2014

കക്കട്ട്:നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരനെയും ഭാര്യയെയും ഒരുസംഘം വീട് കയറി ആക്രമിച്ചതായി പരാതി. തയ്യില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ ജാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകന്‍ അജേഷ്ഖന്നയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായും പരാതിയുണ്ട്.അജേഷ്ഖന്നയും കല്ലാച്ചി സ്വദേശിനിയായ യുവതിയും തമ്മില്‍ വിവാഹം ആലോചിക്കുകയും നിശ്ചയത്തിന് തൊട്ടുമുമ്പെ വധുവിന്റെ കുടുംബം പിന്‍മാറുകയും ചെയ്തിരുന്നു. പ്രദേശവാസിയായ ഒരാള്‍ വധുവിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചതിനാലാണ് വിവാ...

Read More »

ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ്‌ തട്ടി മരി

June 20th, 2014

കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ്‌ തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ്‌ (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More »

അസൗകര്യങ്ങള്‍ക്കിടയില്‍ ഒരു മാവേലിസ്റ്റോര്‍

June 19th, 2014

കുറ്റ്യാടി:കുറ്റ്യാടിയിലെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥലത്താണ് മാവേലി സ്റ്റോര്‍. മാവേലിസ്റ്റോറിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് കോഴി, ഇറച്ചിക്കടകളും മറുഭാഗത്ത് പച്ചക്കറിക്കടകളുമാണ്. ചുറ്റും കെട്ടിടങ്ങളും മറ്റുമായതിനാല്‍ മലിനജലം ഒഴുകി പുറത്തേക്ക് പോകാന്‍ ഇവിടെ സൗകര്യവുമില്ല. മഴവെള്ളത്തിലും കോഴിക്കടയുടെ വരാന്തയിലും വേണം മാവേലിസ്റ്റോറിലെത്തുന്നവര്‍ക്ക് വരിനില്‍ക്കാന്‍. ഇവിടെ കെട്ടിനില്ക്കുന്ന വെള്ളമാ...

Read More »

നാദാപുരം-വടകര റോഡ് വികസനം തുടങ്ങി.

June 18th, 2014

നാദാപുരം : ഒന്നരക്കോടി രൂപ ചെലവില്‍ നാദാപുരം ടൗണ്‍ വടകര റോഡ് വികസനത്തിന് തുടക്കമായി. ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് റോഡിനിരുവശവും വീതികുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി.

Read More »