News Section: കക്കട്ട്

ഊട്ടു പുരയില്‍ അനുവിനായി ഭക്ഷണം വിളമ്പുന്നു

August 4th, 2016

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്നും വടകരയ്ക്ക് പോകുമ്പോള്‍ നരിക്കൂട്ടും ചാല്‍ എന്ന ഒരു സ്ഥലമുണ്ട് അവിടെ സംസ്ഥാന പാതയ്ക്കരികില്‍ ഊട്ടുപുര എന്ന ഭക്ഷണശാലകാണാം.രുചികരമായ നാടന്‍ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.എന്നാല്‍ അഗസ്റ്റ് 6 ശനിയാഴ്ച്ച ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ജന്മസുകൃതത്തിന്‍റെ ഇരട്ടി സ്വാദാ ആണ്.മറ്റൊന്നുമല്ല ഈ ദിവസത്തെ വരുമാനവും കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനു സുഭാഷിന്‍റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കുകയാണ് നരികൂട്ടും ചാല്‍ ഊട്ടുപുര ഹോട്ടല്‍.സന്നദ്ധ സേ...

Read More »

ഓട്ടോയില്‍ യാത്രചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി;യുവാവ് അറസ്റ്റില്‍

August 3rd, 2016

വളയം:വളയം ഓട്ടോ സറ്റാന്ഡില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവതിയെ   സദാചാര പോലിസ് ചമഞ്ഞ് ഫോണിലൂടെ ഭീഷണിപെടുത്തിയ പരാതിയില്‍ ഒരാള്‍ ആറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വില്യാപ്പള്ളി പോന്മേരിപറമ്പില്‍ ഷംനാദ് അലിയെയാണ് വളയം പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജാതിയേരി സ്വദേശിനിയായ  സ്ത്രീക്ക് വടകരയില്‍ ഓട്ടം പോയതിനെ കുറിച്ചാണ് ഫോണിലുടെ  ഭീഷണി പെടുത്തിയത്. വളയം സ്വദേശി മണിയാലേമ്മല്‍ സതീശന്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.സതീശനെയും പ്രതി ഭീഷണി പെടുത്തിയിരുന്...

Read More »

കല്ലാച്ചിയില്‍ എഴു വയസ്സുകാരന് ഡിഫ്തീരിയ;സ്കൂള്‍ അധികൃതര്‍ ആശങ്കയില്‍

August 2nd, 2016

നദാപുരം: കല്ലാച്ചിയില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കാണപ്പെട്ടു. രോഗം സ്ഥീരീകരിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേളന്നൂര്‍, നടക്കാവ്, കുറ്റ്യാടി, വളയം, ബാലുശേരി, കരുവന്‍പൊയില്‍ എന്നിവിടങ്ങളിലെ ആറുപേര്‍ക്കാണ് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. ഇവരുടെ പരിശോധനാഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഡിഫ്തീരിയ കുട്ടികളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് പ്രതിരോധകുത്തിവയ്പ് എടുക്കാത്തവരെ...

Read More »

ജില്ലയില്‍ ചില മണ്ഡലങ്ങളിലില്‍ യു ഡി എഫ് പണമൊഴുക്കിയെന്ന് പി മോഹനന്‍ മാസ്റ്റര്‍

May 17th, 2016

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ  ചില മണ്ഡലങ്ങളില്‍  യു.ഡി.എഫ്  പണമൊഴുക്കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.കൊയിലാണ്ടി, കുറ്റ്യാടി, കുന്നമംഗംലം, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ യു.ഡി.എഫ് പണമൊഴുക്കിയിട്ടുണ്ട്. അത്തരത്തില്‍ യു.ഡി.എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും പി. മോഹനന്‍ കുറ്റപ്പെടുത്തി. മന്ത്രി എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ യു.ഡി.ഫും ബി.ജെ.പിയും വോട്ട് കച്ചവടത്തിന് ധാരണയിലെത്തിയതായി നേരത്തെ പി. മോഹനന്‍ ആരോപിച്ചിരുന്...

Read More »

വട്ടോളിയിലെ ദളിത് യുവതിയുടെ ആത്മഹത്യ;നടപടിഎടുക്കണമെന്ന് മുല്ലപ്പള്ളി

May 11th, 2016

കക്കട്ട് : വട്ടോളിയില്‍ ദളിത് യുവതി രസ്‌നരാജിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മരണപ്പെട്ട രസ്‌നരാജിന്റെ വീട് സന്ദര്‍ശിച്ച എം.പി. മുല്ലപ്പള്ളി അച്ഛന്‍ രാജനില്‍നിന്നും മറ്റുബന്ധുക്കളില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More »

നരിപ്പറ്റയില്‍ കടുത്ത കുടിവെള്ള ക്ഷാമം;നാട്ടുകാര്‍ പ്രതിഷേധത്തില്‍

April 30th, 2016

കക്കട്ട് :നരിപ്പറ്റയില്‍ കടുത്ത കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തില്‍. വരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാക്കനിയാകുമ്പോഴും അധികൃതരുടെ അനാസ്ഥയാണ്  പ്രതിഷേധത്തിന് കാരണം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും നാദാപുരം മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാ മാണ്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് നടപടിയില്ലാത്തത്. നരിപ്പറ്റ, പുറമേരി പഞ്ചായത്തുകളില്‍ നാമമാത്രമായാണ് വെള്ളം വിതരണം ചെയ്യുന്നത്. തഹസില്‍ദാറെ നേരില്‍കണ...

Read More »

ടി.പി. വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി

April 26th, 2016

കക്കട്ട് :ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി .കക്കട്ടില്‍നടന്ന കുറ്റിയാടി നിയോജകമണ്ഡലം യു.ഡി.എഫ്. പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ എത്രനേതാക്കളാണ് ജയിലില്‍കിടക്കുന്നത്. ഇതില്‍നിന്ന് അവരുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാംബി.ജെ.പി.യുമായും ആര്‍.എസ്.എസ്സുമായും യു.ഡി.എഫിന് രഹസ്യധാരണയുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ 1989-ല്‍ ബി.ജെ.പി.യുമായും ആര്‍....

Read More »

അക്ബര്‍ മാഷിന്‍റെ വീട്ടില്‍ ആശ്വാസവാക്കുകളുമായ് പിണറായി എത്തി

February 23rd, 2016

കക്കട്ട് : കോഴിക്കോടിന്‍റെ സൗഹൃദക്കൂട്ടായ്മകളിലും, സാംസ്കാരിക സായന്തനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്ന സാഹിത്യകാരന്‍  അക്ബര്‍ കക്കട്ടിലിന്‍റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായ് സി.  പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി  വിജയന്‍. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ്  അക്ബര്‍ കക്കട്ടിലിന്‍റെ വസതിയി ല്‍ പിണറായി വിജയന്‍ എത്തിയത്. കടത്തനാടിന്‍റെ ഭാഷയും ജീവിതവും തന്‍റെ കഥകളില്‍ ആവാഹിച്ച അക്ബര്‍ കക്കട്ടിലിന്‍റെ  ഓര്‍മകളിലൂടെ മണിക്കൂറുകളോളംചിലവഴിച്ച ശേഷമാണ് മടങ്ങിയത്.  മലയാള സാഹിത്യത്തില്‍ നര്‍മ്മം കൈകാര്യം ചെയ്യുന്ന അപൂര്‍വ...

Read More »

അക്ബര്‍ കക്കട്ടില്‍ ഇനി ഓര്‍മകളില്‍

February 17th, 2016

കക്കട്ട്:പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ ഒമ്പത് മുതൽ 11.30 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തിൽ മൂന്നു മുതൽ അഞ്ചു മണിവരെ ആദരാഞ്ജലി അർപ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദിൽ ഖബറടക്കും. മലായാളത്തില്...

Read More »

വിലങ്ങാട് മലയില്‍ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

December 4th, 2015

വാണിമേല്‍:    വിലങ്ങാട് മലയില്‍ കാട്ടാനയിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.  ഇന്ദിരാ നഗറില്‍ തരിപ്പ കോളനിയിലാണ് കാട്ടാനയിറങ്ങിയത്. തരിപ്പ കോളനി ഭാഗത്ത് സ്ഥാപിച്ച ഫെന്‍സിങ് ലൈറ്റ് തകറാറിലായതും കാട്ടാനകളുടെ ശല്ല്യം തടയാനുള്ള ആന മതില്‍ ഇല്ലാത്തതുമാണ് ഇവിടെ കാട്ടാന ശല്ല്യം രൂക്ഷ മാകുന്നതിന് ഇടയാക്കുന്നതെന്നാണ് നാട്ട്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഫോറെസ്റ്റ് അധികാരികളുടെ നടപടി വൈകുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പ് ജീവനക്കാരെ...

Read More »