News Section: കക്കട്ട്

കക്കട്ട് സ്വദേശി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു

August 18th, 2014

        ദോഹ:  കക്കട്ട് സ്വദേശി ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു.  ചീക്കോന്ന്‍ സ്വദേശി  മുഹമ്മദാണ് ദോഹ മന്നായി റൌള്‍ബോട്ടിനടുത്ത് കാര്‍ ഇടിച്ച് മരിച്ചത്.

Read More »

നാട്ടുകാരുടെ പ്രയത്നം; വരിക്കോളി റൂട്ടില്‍ ജീപ്പ് സര്‍വ്വീസ് തുടങ്ങി

July 24th, 2014

നാദാപുരം: തണ്ണീര്‍പ്പന്തലില്‍ നിന്നും വരിക്കോളി വഴി കക്കട്ടിലേക്ക് ജീപ്പ് സര്‍വ്വീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വിജയകരമായി. നാട്ടുകാരുടെ പ്രയത്നത്തില്‍ ജൂലൈ തിയ്യതി ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ തണ്ണീര്‍പ്പന്തല്‍ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ ജനകീയ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നാദാപുരം സി.ഐ സുനില്‍കുമാര്‍ പലതവണകളായി സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ജീപ്പ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ജനകീയ ജീപ്പ് സ...

Read More »

വിവാഹം മുടങ്ങിയ യുവാവിന്റെ വീട്ടുകാര്‍ക്കെതിരെ അക്രമം

June 28th, 2014

കക്കട്ട്:നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരനെയും ഭാര്യയെയും ഒരുസംഘം വീട് കയറി ആക്രമിച്ചതായി പരാതി. തയ്യില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ ജാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകന്‍ അജേഷ്ഖന്നയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായും പരാതിയുണ്ട്.അജേഷ്ഖന്നയും കല്ലാച്ചി സ്വദേശിനിയായ യുവതിയും തമ്മില്‍ വിവാഹം ആലോചിക്കുകയും നിശ്ചയത്തിന് തൊട്ടുമുമ്പെ വധുവിന്റെ കുടുംബം പിന്‍മാറുകയും ചെയ്തിരുന്നു. പ്രദേശവാസിയായ ഒരാള്‍ വധുവിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചതിനാലാണ് വിവാ...

Read More »

ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ്‌ തട്ടി മരി

June 20th, 2014

കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ്‌ തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ്‌ (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More »

അസൗകര്യങ്ങള്‍ക്കിടയില്‍ ഒരു മാവേലിസ്റ്റോര്‍

June 19th, 2014

കുറ്റ്യാടി:കുറ്റ്യാടിയിലെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥലത്താണ് മാവേലി സ്റ്റോര്‍. മാവേലിസ്റ്റോറിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് കോഴി, ഇറച്ചിക്കടകളും മറുഭാഗത്ത് പച്ചക്കറിക്കടകളുമാണ്. ചുറ്റും കെട്ടിടങ്ങളും മറ്റുമായതിനാല്‍ മലിനജലം ഒഴുകി പുറത്തേക്ക് പോകാന്‍ ഇവിടെ സൗകര്യവുമില്ല. മഴവെള്ളത്തിലും കോഴിക്കടയുടെ വരാന്തയിലും വേണം മാവേലിസ്റ്റോറിലെത്തുന്നവര്‍ക്ക് വരിനില്‍ക്കാന്‍. ഇവിടെ കെട്ടിനില്ക്കുന്ന വെള്ളമാ...

Read More »

നാദാപുരം-വടകര റോഡ് വികസനം തുടങ്ങി.

June 18th, 2014

നാദാപുരം : ഒന്നരക്കോടി രൂപ ചെലവില്‍ നാദാപുരം ടൗണ്‍ വടകര റോഡ് വികസനത്തിന് തുടക്കമായി. ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് റോഡിനിരുവശവും വീതികുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി.

Read More »

ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്‌.

June 17th, 2014

കല്ലാച്ചി: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാമ്പസിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം 18- ന് 1 മണിക്ക്. ഫോണ്‍: 0496- 2556300.

Read More »

വാഹന പ്രചരണജാഥ :കല്ലാച്ചിയില്‍ സ്വീകരണം നല്‍കി.

June 17th, 2014

. നാദാപുരം:അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് 26 ന് എസ് എഫ് ഐ നടത്തുന്ന ഡിഡിഇ ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എസ് എഫ് ഐ കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണജാഥ യ്ക്ക് കല്ലാച്ചിയില്‍ സ്വീകരണം നല്‍കി

Read More »

നാദാപുരം ടൗണ്‍ വികസനം; റോഡ് നവീകരണം ഇന്ന് തുടങ്ങും

June 17th, 2014

നാദാപുരം: ഗതാഗതക്കുരുക്ക് മൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്ന നാദാപുരം ടൗണ്‍ - വടകര റോഡ് നവീകരണ ജോലി ചൊവ്വാഴ്ച ആരംഭിക്കും. ഒന്നരക്കോടി രൂപ ചെലവില്‍ റോഡിന്റെ ഇരുവശവും ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളുടെ പ്രത്യേക യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇനിയും പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുതല്‍ മണ്ണ്മാന...

Read More »

കര്‍ഷകര്‍ക്ക് ആശ്വാസമായി തെങ്ങിന്‍ തൈകളെത്തി..

June 16th, 2014

കുറ്റ്യാടി: മലയോര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി ചാത്തങ്കോട്ടുനട അഗ്രോ സര്‍വീസ് സെന്ററിന്റെ കാര്‍ഷിക നഴ്‌സറിയില്‍ വിവിധ ഇനം തൈകള്‍ വിതരണത്തിന് തയ്യാറായി. കേരള കൃഷി വകുപ്പിന്റെ കീഴില്‍ ചാത്തങ്കോട്ടുനടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും വിവിധ ഇനത്തില്‍പ്പെട്ട മുന്തിയ ഇനം തൈകള്‍ വില്പനയ്ക്ക് എത്തിയതോടെ ദൂര പ്രദേശങ്ങളില്‍ പോയി തൈകള്‍ കരസ്ഥമാക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഏറെ ആശ്വാസകരമായി. കുറിയ ഇനം ഹൈബ്രിഡ് തെങ്ങിന്‍ തൈകളായ മലയന്‍ഗ്രീന്‍, സിഒഡി, കേരസങ്കര, കേര കേരളം, ചന്ദ്രസങ്കര എന്നീ ഇനങ്...

Read More »