News Section: കുറ്റ്യാടി

സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് തുടക്കമായി

December 2nd, 2017

കുറ്റ്യാടി: സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് മരുതോങ്കര റോഡില്‍ തയ്യാറാക്കിയ സിഎച്ച് പൊക്കന്‍ നഗറില്‍ തുടക്കമായി. ഏരിയ സമ്മേളനത്തിന്റെ ദീപശിഖ അനശ്വര രക്തസാക്ഷി കെ.പി രവീന്ദ്രന്റെ സ്മൃതിമണ്ഡപത്തില്‍ സഖാവിന്റെ മാതാവ് അമ്മാളു അമ്മയുടെ കയ്യില്‍ നിന്നും ഏരിയ കമ്മറ്റി അംഗം കെ കെ സുരേഷ് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം കേന്ദ കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്്തു. കെ.കെ.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു, കുന്നുമ്മല്‍ കണാരന്‍ സ്വാഗതം പറഞ്ഞു.കെ.വി കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി, എ എം റഷീദ് രക്തസാക്ഷി പ്രതിജ്ഞ നടത്ത...

Read More »

ഇതൊന്ന്‌ നീക്കം ചെയ്‌തു കൂടെ….

November 30th, 2017

കുറ്റിയാടി: കത്തി നശിച്ച പിക്ക്‌ലോറി നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന്‌ കുറ്റിയാടി പക്രം തളം ചുരം റോഡില്‍ ഗതാഗത തടസ്സം. ഒരാഴ്‌ച മുമ്പാണ്‌ ചുരം റോഡിലെ പത്താം വളവിനും പതിനൊന്നാം വളവിനുമിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക്‌ വാഹനത്തിന്‌ തീപിടിച്ചത്‌. ചുരം റോഡിലെ വീതികുറഞ്ഞ വളവില്‍ റോഡിന്റെ മദ്ധ്യ ഭാഗത്തായാണ്‌ വാഹനം കിടക്കുന്നത്‌. ഇത്‌ കൊണ്ട്‌ എതിരെ നിന്നു വരുന്ന വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്‌. അന്തര്‍ സംസ്ഥാന റോഡായ ചുരം റോഡിലൂടെ ചരക്ക്‌ വാഹനങ്ങളും കെ.എസ്‌.ആര്‍.ടി.സി.ബസ്സുകളും നിരവധി ടൂറിസ്റ്...

Read More »

മക്കളെ മുന്നിലെത്തിക്കാന്‍.. അധ്യാപകരായി അമ്മമാര്‍

November 29th, 2017

കുറ്റിയാടി: എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തെി പരിശീലനം നല്‍കാന്‍ ആരംഭിച്ച അമ്മ തിളക്കം പദ്ധതിയിലൂടെ തിളങ്ങുകയാണ്‌ ദേവര്‍കോവില്‍ കെവികെഎംയുപി സ്‌കൂളിലെ മദര്‍ പിടിഎ അഗംങ്ങള്‍. വിദ്യാലയത്തിലെ 220 ഓളം വിദ്യാര്‍ത്ഥികളെ മലയാള ഭാഷ എഴുതാനും വായിക്കുന്നതിലും പ്രയാസങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക്‌ പരിശീലനം നല്‍കാനായി ഇരുപതോളം അമ്മമാരാണ്‌ പദ്ധതി പ്രകാരം അദ്ധ്യാപകരായി സേവനം അനുഷ്ടിക്കുകയാണ്‌. ബി.ആര്‍.സിയും സ്‌കൂളിലെ അദ്ധ്യാപകരും അമ്മമാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കുന്നു. ...

Read More »

സിപിഎം സമ്മേളനത്തിന്‌ നിറം പകര്‍ന്ന്‌ ചിത്രകാരന്മാരുടെ കൂട്ടായ്‌മ

November 29th, 2017

കുറ്റിയാടി : സി.പി.എം.കുന്നുമ്മല്‍ എരിയാ സമ്മേളനത്തോടനുബന്ധിച്ചു വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച്‌ വരുന്നതിന്റെ ഭാഗമായി ചിത്രകാരന്മാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. ചിത്രകാരന്മാരുടെ കൂട്ടായ്‌മ അഭിലാഷ്‌ തിരുവോത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.മനോജ്‌ മോണാലിസ, കെ.വി.ഷാജി, ശരത്ത്‌ റാം എന്നിവര്‍ പങ്കെടുത്തു.

Read More »

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി.. ഒരു മനസ്സോടെ മുന്നോട്ട്‌ ….

November 28th, 2017

കുറ്റിയാടി: പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിജയത്തിലെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സ്‌ക്കൂള്‍ അധികൃതരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ കെ എസ്സ്‌ ടി എ കുന്നുമ്മല്‍ ഉപജില്ലാ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കൈവേലിയില്‍ റഷീദ്‌ കണിച്ചേരി നഗറില്‍ സമ്മേളനം കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം എഎ വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.പി അച്ചുതന്‍ സംഘടനാ റിപ്പോര്‍ട്ടും പി സി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി മോഹനന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ച...

Read More »

ലഹരിക്കെതിരെ ….

November 27th, 2017

കുറ്റിയാടി :നാട്ടിലും നഗരങ്ങളിലും അനുദിനം വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നു ലഹരി വസ്‌തുക്കളുടെ ഉപഭോഗത്തിനുമെതിരെ ബോധവത്‌ക്കരണ ക്ലാസ്സ്‌ നടന്നു. കരോട്‌ സ്‌പര്‍ശം എ ഡ്യൂക്കേഷന്‍ കള്‍ച്ചറള്‍ സെന്ററിന്റെ വാര്‍ഷികാഘോഷത്തോട്‌ അനുബന്ധിച്ച്‌ നടന്ന ബോധവത്‌ക്കരണ ക്ലാസ്സ്‌ നാദാപുരം എക്‌സൈസ്‌ ഇന്‍സ്‌പക്ടര്‍ എ കെ ഷാജി ഉദ്‌ഘാടനം ചെയ്‌തു. ശ്രീധരര്‍ കങ്കാടത്ത്‌ മുഖ്യ പ്രഭാഷണം നടത്തി.

Read More »

ചുവപ്പണിഞ്ഞ്‌ കുറ്റിയാടി

November 27th, 2017

കുറ്റിയാടി: തോട്ടക്കാട്‌ മിച്ച സമരഭൂമി സമരം ഉള്‍പ്പെടെ എണ്ണമറ്റ അവകാശ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്ത്‌ അറിയിച്ച്‌ സിപിഎം കുറ്റിയാടി ഏരിയാ സമ്മേളനത്തിന്‌ മരുതോങ്കര റോഡില്‍ തയ്യാറാക്കിയ സിഎച്ച്‌ പൊക്കന്‍ നഗറില്‍ പതാക ഉയര്‍ന്നു. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി കൈവേലിയിലെ രക്തസാക്ഷി കടന്നപ്പുറത്ത്‌ കുഞ്ഞിരാമന്റെ സ്‌്‌്‌മൃതി മണ്ഡപത്തില്‍ നിന്ന്‌ എ കെ കണാരന്‌ കൈമാറി. കുണ്ടുതോട്ടിലെ പാപ്പച്ചന്റെ സ്‌മൃതി മണ്ഡപത്തില്‍ നിന്ന്‌ പി ജി ജോര്‍ജ്ജ്‌ കെടിമരം പി സുരേന്ദ്...

Read More »

ആവേശം പകര്‍ന്ന്‌ … വടം വലി മത്സരം

November 27th, 2017

കുറ്റിയാടി: സി.പി.എം.കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല വടംവലി മത്സരം കാണികളില്‍ ആവേശം പകര്‍ന്നു. ജില്ല വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ വടംവലി മത്സരത്തില്‍ നാല്‍പ്പതോളം ടീമുകളാണ്‌ പങ്കെടുത്തത്‌. വോളിബോള്‍ ദേശീയ ടീം അംഗം അസീസ്‌ നാദാപുരം വടംവലി മത്സരം ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡ്‌ കെ.സജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. കുറ്റിയാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡ്‌ സി.എച്ച്‌ ബാലകൃഷ്‌ണന്‍, ടി.കെ.മോഹന്‍ദാസ്‌ മാസ്റ്റര്‍, കുന്നുമ്മല്‍ കണാരന്‍, എഎം.റഷീദ്‌ , കെ.പി .ഷാജി, എന്നിവര്‍ സംസാരിച്ച...

Read More »

കുറ്റ്യാടി കനാല്‍ ശൃംഖല കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തും

November 26th, 2017

കുറ്റ്യാടി : ജില്ലയിലെ പ്രധാന കാര്‍ഷിക- കുടിവെള്ള സ്രോതസ്സായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തി ചോര്‍ച്ച തടയാന്‍ പദ്ധതി തയ്യാറാക്കിയതായി കലക്ടര്‍ യുവി ജോസ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കനാല്‍ ശൃംഖലയുടെ 60 കിലോ മീറ്ററോളം വരുന്ന ഭാഗമാണ് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദമായ രീതിയില്‍ പുനരുദ്ധരിക്കുന്നത്. അധികമായി ചോര്‍ച്ചയുള്ള കനാല്‍ ഭാഗങ്ങള്‍ മണ്ണിടുകയും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ശരിയായ അളവിലും രൂപ്പത്തിലുമാക്കി മാറ്റുകയും ചെയ്യും. നിലവില്‍ ചോ...

Read More »

ചാത്തങ്കോട്ട് നട ചെറുകിട വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

November 23rd, 2017

കുറ്റ്യാടി: ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിന്‍ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ചാത്തന്‍കോട്ട് നട ചെറുകിട വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ  പ്രവര്‍ത്തനോല്‍ഘാടനം  ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വഹിച്ചു. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലിലുണ്ടായ കാലതാമസമാണ് പദ്ധതി വൈകാനിടയാക്കിയത്. 125 ഓളം കര്‍ഷക കുടുംബങ്ങളുടെ കൃഷിഭുമിയും താമസ സ്ഥലവും ഒഴിപ്പിച്ചെടുത്തായിരുന്നു. പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്.മൂന്ന് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ വഴി ആറ് മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതി...

Read More »