News Section: കുറ്റ്യാടി

പൊട്ടക്കുളങ്ങര കോളനി റോഡ് കോണ്‍ഗ്രസ് പ്രസ്താവന അടിസ്ഥാന രഹിതം

August 27th, 2014

കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തിലെ പൊട്ടക്കുളങ്ങര കോളനി റോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് പഞ്ചായത്ത് ഭരണ സമിതി. കോണ്‍ഗ്രസ് നേതാവായ പി കെ ഷമീര്‍ ചെയര്‍മാനായുള്ള റോഡ് നിര്‍മാണ കമ്മിറ്റിയിലെ കോണ്‍ഗ്രസുകാര്‍ തന്നെയാണ് റോഡിന്റെ ശോച്യാവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ക്ക് അറിയാം. കെ കെ ലതിക എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ഘട്ടങ്ങളായി പൊട്ടക്കുളങ്ങര കോളനി റോഡിന് 2.15 ലക്ഷം രൂപ അനുവദിച്ചിരുന്നു. (more…)

Read More »

ഡോക്ടര്‍മാര്‍ പ്രതിഷേധപ്രചാരണം നടത്തും

August 26th, 2014

കുറ്റിയാടി: സ്വാതന്ത്ര്യദിനത്തില്‍ കുറ്റിയാടി താലൂക്ക് ആസ്​പത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് തുടര്‍നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് കുറ്റിയാടി ഗവ. ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രാവിലെ 10-ന് പ്രചാരണം നടത്തും.

Read More »

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഏര്‍പ്പെടുത്തുക

August 26th, 2014

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ കുറ്റ്യാടി പഞ്ചായത്ത് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി നിഖില്‍ ഉദ്ഘാടനം ചെയ്തു. കെ രജില്‍ അധ്യക്ഷനായി. ടി കെ മോഹന്‍ദാസ്, കെ ഗിരീഷ്, സി കെ ബാബു, എം കെ സുനീഷ്, എ റഷീദ്, കെ വി ഷാജി എന്നിവര്‍ സംസാരിച്ചു. ടി കെ ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ടി കെ ബിജു (സെക്രട്ടറി), ടി ഗിരീഷ്, കെ കെ ഷാജിത്ത്, സി പി സിനീഷ് (ജോ. സെക്രട്ടറിമാര്‍), കെ രജില്‍ (പ്രസിഡന്റ്), കെ വി...

Read More »

കൃഷിനാശം; നഷ്ടപരിഹാരമില്ല കര്‍ഷകര്‍ ദുരിതത്തില്‍

August 23rd, 2014

കുറ്റ്യാടി: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് സഹായമില്ല. കടമെടുത്ത് കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തില്‍. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ഹെക്ടര്‍ കണക്കിന് കൃഷി നശിച്ച കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളില്‍ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ കൃഷി വകുപ്പ് തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധം. കെടുതിക്ക് ശേഷവും വീണ്ടും കൃഷിയിറക്കി വിളവെടുപ്പിന് കാത്തുനിന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി ശക്തമായ മഴ നാശം വിതച്ചു. വര്‍ഷകാലത്ത് സമതല പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് കാവിലുംപാറ, ...

Read More »

നാളീകേര ഫെഡറേഷന്‍ ഓഫീസ് ഉദ്ഘാടനം

August 22nd, 2014

കുറ്റ്യാടി: കായക്കൊടിയില്‍ െഫഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഓഫീസ് ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ-കായക്കൊടി പഞ്ചായത്തുകളിലെ ഇരുപത്തിഒന്ന് ഉല്‍പാദക സംഘങ്ങളുടെ ഫെഡറേഷനില്‍ അംഗങ്ങളാണ്. കുറ്റ്യാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഷെയര്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ടി പവിത്രന്‍ സമ്മേളനത്തില്‍ നിന്ന് ഏറ്റുവാങ്ങി. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ടി ടി നാണു അധ്യക്ഷനായി. എം കെ ശശി, യു വി രവി, പി പി നാണു, കെ പി അജിത്ത്, വി കെ അനന്തന്‍, സി ശാന്ത, വി പി നാണു, അശോകന്‍ എന്...

Read More »

നാഗംപാറയില്‍ മണ്ണിടിച്ചില്‍; റോഡ് തകര്‍ന്നു, വീട് ഭീഷണിയില്‍

August 22nd, 2014

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറയില്‍ ശക്തമായ  മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നു. ഒരു വീട് അപകട ഭീഷണിയില്‍. നാഗംപാറ -ആശ്വാസി റോഡില്‍ ഗവ. എല്‍പി സ്‌കൂളിന് സമീപത്തെ ഇരുപത് മീറ്ററോളം റോഡാണ് ഇടിഞ്ഞ്‌വീണത്. സമീപത്തെ പുതപ്പറമ്പില്‍ അനിലിന്റെ വീടും പറമ്പും അപകട ഭീഷണിയിലായത്. പ്രദേശത്ത് ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത പരന്നത് ആശങ്കപരത്തി. വെള്ളിയാഴ്ച പകല്‍ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാപ്പന്‍തോട്ടം പുഴയോട് ചേര്‍ന്ന പതിനഞ്ച് മീറ്ററോളം ഉയരമുള്ള റോഡാണ് ഇടിഞ്ഞ് വീണത്. മണ്ണിടിഞ്ഞ് പുഴ ഗതി മാറിയതിനാലാണ് പുഴയോരത്ത...

Read More »

കുറ്റ്യാടി സാംസ്കാരിക നിലയത്തിലേക്കുള്ള വഴി കയ്യേറി

August 20th, 2014

          കുറ്റ്യാടി : മാലിന്യങ്ങളുടെ നടുവില്‍ മൂക്കുപൊത്തി സാംസ്കാരിക നിലയത്തില്‍ എത്തുന്ന വായനക്കാര്‍ക്ക് സഞ്ചാര വഴിയും നിഷേധിക്കുന്നു.  കുറ്റ്യാടി സാംസ്കാരിക നിലയത്തിലേക്കുള്ള നടപ്പാത സ്വകാര്യ വ്യക്തികളും സമീപത്തെ ഫാസ്റ്റ് ഫുഡ് ആന്‍ഡ് ബേക്കറി ഉടമകളും കൈയേറി.  ഈ സ്ഥാപനത്തിലെ അവശിഷ്ടങ്ങളും മലിന ജലവും കാരണം വഴിനടക്കാനാകാതെ വിഷമിക്കുകയാണ്.  കടയിലെ പാഴ് വസ്തുക്കള്‍ വഴിയില്‍ നിരത്തിവെച്ച് വഴി തടസ്സപ്പെടുന്നതായും പരാതിയുണ്ട്. കാട്മൂടിക്കിടന്ന സാംസ്കാരിക നിലയത്തിന്റെ പരിസരത...

Read More »

കുറ്റ്യാടി പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പൂജാരിയും സഹായിയും അറസ്റ്റില്‍

August 18th, 2014

          കുറ്റ്യാടി: കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപുഴയില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ കരിമ്പനക്കയത്തിന് സമീപം ഒറ്റകണ്ടം പറമ്പില്‍ ഭാഗത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്െടത്തിയ സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. കസ്റഡിയിലെടുത്ത ക്ഷേത്രം പൂജാരി, ഇയാളുടെ സഹായി എന്നിവര്‍ വിവരങ്ങളെല്ലാം പോലീസിന് വ്യക്തമായ രീതിയില്‍ നല്‍കികഴിഞ്ഞതായും വിവരമുണ്ട്. ഇതേതുടര്‍ന്ന് ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ...

Read More »

കുറ്റ്യാടി പുഴയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

August 16th, 2014

        കുറ്റ്യാടി:  കുറ്റ്യാടി പുഴയില്‍ നിന്നും സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More »

ജില്ലാതല സ്വാതന്ത്ര്യ സമര പ്രശ്‌നോത്തരി.

August 14th, 2014

കുറ്റ്യാടി: അവതരണത്തിലെ വേറിട്ട ശൈലി കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു തൊട്ടില്‍പ്പാലത്ത് നടന്ന ഭാരതീയം ജില്ലാതല സ്വാതന്ത്ര്യ സമര പ്രശ്‌നോത്തരി. കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ തൊട്ടില്‍പ്പാലത്തെ ഐക്യ സാംസ്‌കാരിക കൂട്ടായ്മയാണ് സ്വാതന്ത്ര്യ സമര പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുനൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം. കാവിലുംപാറ ...

Read More »