News Section: കൊയിലാണ്ടി

കൊയിലാണ്ടിയില്‍ ചിക്കന്‍ കടയില്‍ കയറി 110 ഓളം കോഴികളെ തെരുവ്നായ്ക്കള്‍ കടിച്ചു കൊന്നു

October 28th, 2016

കൊയിലാണ്ടി: തെരുവ് നായ്ക്കള്‍ ചിക്കന്‍ കടയില്‍ കയറി 11൦ ഓളം  കോഴികളെ കടിച്ചു കൊന്നു.കൊയിലാണ്ടിക്കടുത്ത് മുത്താമ്പി വൈദ്യരങ്ങാടിയിലെ മുനീറിന്റെ ഉടമസ്ഥതയിലുള്ള എം.എം കെ ചിക്കന്‍ കടയിലെ  കോഴികളെയാണ് കടിച്ച് കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം.കോഴികളുടെ ശബ്ദം കേട്ട് കടയുടെ അടുത്തുള്ള ആളുകള്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. കടയ്ക്ക് പുറത്തെ മരത്തിന്റെ കൂട്ടിലായിരുന്നു കോഴികള്‍ ഉണ്ടായിരുന്നത്. 12 ഓളം നായ്ക്കള്‍ ചേര്‍ന്ന് കൂട് തകര്‍ത്ത് കോഴികളെ കടിച്ച് കൊണ്ടുപോയി  പല ഭാഗത്ത് വച്ച് ഭക്ഷിക്കുകയായിരുന്നു. ചത്ത കോഴി...

Read More »

കൊയിലാണ്ടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത് മദ്യ മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന്

September 16th, 2016

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ മദ്യ മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയും അമ്മയേയും ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ വെങ്ങളം മേഖലാ ട്രഷറര്‍ താവണ്ടി ഷിബിന്‍രാജി (27) നെയും മാതാവ് വല്‍സല (45) യെയും ഒരു സംഘം വീടുകയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു ആക്രമണം. സ്ഥലത്തെ മദ്യമാഫിയാ സംഘമാണ് അക്രമം നടത്തിയതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യമാഫിയയ്ക്കെതിരെ ഷിബിന്‍രാജിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം വീടുകയറി ആക്രമണം ...

Read More »

രണ്ടു വര്‍ഷമായി ജോലി ഇല്ല,എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവര്‍ തിരിഞ്ഞു നോക്കുന്നില്ല

August 31st, 2016

വടകര:ആരും തിരിഞ്ഞു നോക്കാനില്ലാതെ മണൽ തൊഴിലാളികൾ. മണൽവാരൽ നരോധനം കൊണ്ട് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളെ സർക്കാരിനു പഞ്ചായത്തിനും വേണ്ടാതായി.തൊഴിലാളികൾക്ക് ഒരു സഹായവും ചെയ്യാത്ത പഞ്ചായത്തുകളുടെ നടപടി തൊഴിലാളികളിൽ അസംതൃപ്തിക്ക് ഇടയായിട്ടുണ്ട് രണ്ടു വർഷക്കാലമായി ഒരു ജോലിയുമില്ലാത്ത തൊഴിളികൾക്ക് അടിയന്തര സഹായം നൽകണമെന്നു മണൽവാരൽ എത്രയും വേഗം ആരഭിക്കണമെന്നും തൊഴിലാളി ൾ ആവശ്യപ്പെടുന്നു.ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആയിരത്തില്‍ അതികം തൊഴിലാളികളാണ് പട്ടിണിയും അസുഖവും കൊണ്ട് ദുരിധത്തിലായതെന്ന് വടകര...

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

August 18th, 2016

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി തസ്ലീംഅറസ്റ്റിലായി. 6.4 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘംവിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ബഹ്‌റൈനില്‍നിന്നു കോഴിക്കോട് എത്തിയ തസ്ലീം കംപ്യൂട്ടര്‍ യുപിഎസിന്റെ ഉള്ളില്‍ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

Read More »

കൊയിലാണ്ടിയില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍

August 18th, 2016

കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയിൽ അമ്മയും 10 വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ. വെങ്ങളം തേവൻപുരയ്ക്കൽ താഴ അനൂപിന്റെ ഭാര്യ രമ (38) ഇവരുടെ മകൻ അനുരാഗ് എന്നിരെയാണ് പുലർച്ചെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അനുരാഗ് ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്.

Read More »

കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം;യുവതി മരിച്ചു

August 11th, 2016

കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടികമ്പനിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു.ബൈക്ക് യാത്രക്കാരിയായിരുന്ന തിക്കോടി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കെ മന്ദത്ത് ശ്രീക്കുട്ടി നിവാസിലെ വിനോദിന്റെ ഭാര്യ സുബിത (32) ആണ് മരിച്ചത്. തിരുവങ്ങൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന കൊയിലാണ്ടി ട്രാഫിക് എസ്.ഐ പരിക്കേറ്റ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബ...

Read More »

വീടുകളില്‍ നിന്നും തേങ്ങ മോഷണം;പ്രതികള്‍ റിമാന്‍ഡില്‍

August 6th, 2016

കൊയിലാണ്ടി: വിവിധ സ്ഥലങ്ങളില്‍ നിന്നും തേങ്ങ മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ കൊയിലാണ്ടി പോലീസ് പിടിയിലായി. കാവുന്തറ കാവില്‍ കുറ്റിപറമ്പില്‍ ബഷീര്‍(37),അരിക്കുളം കുരുടി മുക്ക്വാളി പറമ്പില്‍ നൌഷാദ്(34) എന്നിവരാണ് പോലീസ് പിടിയിലായത്. വീടുകളില്‍ പൊളിച്ച് ചാക്കുനുള്ളില്‍ സൂക്ഷിക്കുന്ന തേങ്ങകള്‍ ഓട്ടോയില്‍ കടത്തുകയാണ് പതിവ്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്.രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു

Read More »

വടകരയില്‍ വൃദ്ധദമ്പതികള്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

August 4th, 2016

മേപ്പയൂര്‍: മകളുടെ ഭര്‍ത്താവിന്‍െറ കുത്തേറ്റ വൃദ്ധദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. മേപ്പയൂര്‍ നരക്കോടാണ് സംഭവം. മേപ്പയൂര്‍ നരക്കോട് മാവുള്ളകണ്ടി താമസിക്കുന്ന ഷൈനി നിവാസ് നാരായണന്‍ (70), ഭാര്യ ലക്ഷ്മി (67) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകളുടെ ഭര്‍ത്താവ് കാവുന്തറ സ്വദേശി കുഞ്ഞിക്കണാരനാണ് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.കൊലപാതകശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.പ്രതിക്ക് മനോരോഗമുണ്ടെന്ന് സംശയിക്കുന്നു.അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. മുളക് പൊടി വിതറിയ ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു.വയറ്റിനാണ...

Read More »

മണല്‍ വാരല്‍ നിരോധനം;പട്ടിണിയിലായി തൊഴിലാളികള്‍

August 4th, 2016

വടകര: ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആയിരത്തില്‍ അതികം തൊഴിലാളികളാണ്  പട്ടിണിയും അസുഖവും കൊണ്ട് ദുരിധത്തിലായത്.മറ്റു തൊഴിലുകള്‍ അറിയാത്ത ഇവര്‍ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ കാത്ത്  കഴിയുകയാണ്  എത്രയും പെട്ടെന്ന്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചാനിയം  കടവ് സംയുക്ത മണല്‍ തൊഴിലാളി യുണിയന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു ടി.വി പ്രഭാകരന്‍.കെ .പി രവീന്ദ്രന്‍.പി .കെ വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

കൊയിലാണ്ടിയില്‍ അശ്ലീല വീഡിയോ കാട്ടി എട്ടാംക്ലാസുകാരിക്ക് പീഡനം; ഒളിവിലായിരുന്ന യുവാവ് കോടതിയില്‍ കീഴടങ്ങി

July 28th, 2016

കൊയിലാണ്ടി: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ യുവാവ് റിമാന്‍ഡില്‍. ചേലിയ കക്കാട്ട് മനോജന്‍ (35) ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തോളമായി അശ്ലീല വീഡിയോ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചെല്‍ഡ് ലൈന്‍ കൗണ്‍സലിംഗ് മുഖേന പുറത്തറിഞ്ഞ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്‌ഐ നിപുണ്‍ശങ്കര്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എസ്‌ഐ ചാലില്‍ അശോകനായിരുന്നു അന്വേഷണച്ചുമതല. നിരവധി തവണ പല സ്ഥലങ്ങളിലും അന്വേഷണം നടത്...

Read More »