News Section: തലശ്ശേരി

ഒ.കെ. വാസുമാസ്റ്റര്‍ക്കു നേരെ ബോംബേറ്

January 20th, 2015

തലശേരി: പാനൂരിനടുത്ത് തൂവക്കുന്നില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍  പോയ സിപിഎം നേതാവ് ഒ.കെ. വാസുമാസ്റ്ററുടെ വാഹനത്തിനു നേരേ ബോംബാക്രമണം. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് വാസുമാസ്റ്റര്‍. രാവിലെ 6.30 ഓടെയാണ് സംഭവം.വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ തൂവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷിനെ(30) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേഹമാസകലം വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള വിജേഷിനെ തലശേരി സഹകര...

Read More »

തലശേരിയില്‍ ജ്വല്ലറി ഉടമയെ കുത്തിക്കൊന്നു: ബുധനാഴ്ച ഹര്‍ത്താല്‍

December 23rd, 2014

കണ്ണൂര്‍: തലശേരിയില്‍ ജ്വല്ലറി ഉടമയെ കടയില്‍ കയറി കുത്തിക്കൊന്നു. ടെമ്പിള്‍ ഗേറ്റ് സ്വദേശി ദിനേശന്‍ (55) ആണ് മരിച്ചത്.തലശേരി: നഗരത്തിലെ ജ്വല്ലറി ഉടമയായ ദിനേശനെ കടയ്ക്കുള്ളില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരത്തില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തലശേരി യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ സ്വര്‍ണം, വെള്ളി വ്യാപാര സ്ഥാപനങ്ങളും ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില...

Read More »

കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

November 20th, 2014

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ റിജു, സിനില്‍, ബിജു എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരാണ് മൂന്ന് പേരും. അറസ്റ്റിലായ സിനില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്.

Read More »

കോരച്ചങ്കണ്ടി ക്ഷേത്രം തിറയുത്സവം ഇന്ന് തുടങ്ങും

March 24th, 2014

തലശ്ശേരി: വടക്കുമ്പാട് കോരച്ചങ്കണ്ടി ക്ഷേത്രം തിറയുത്സവം 24നും 25നും നടക്കും. 24-ന് വൈകിട്ട് വെള്ളാട്ടങ്ങള്‍. 25 ന് പുലര്‍ച്ചെ എറാറ, കഴുക്കോലന്‍ തിറകള്‍ കെട്ടിയാടും. വൈദ്യുതി മുടങ്ങും തലശ്ശേരി: എരഞ്ഞോളിപ്പാലം, കുഞ്ഞിക്കൂലം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

Read More »

അഖിലേന്ത്യാ വോളി:കെ.എസ്.ഇ.ബി. ജേതാക്കള്‍

March 24th, 2014

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷെന്റ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യാ വോളിബോളില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കെ.എസ്.ഇ.ബി. ജേതാക്കളായി. ഒരുലക്ഷം വൃക്ഷത്തൈ നടീല്‍ യജ്ഞത്തിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ചതായിരുന്നു ടൂര്‍ണമെന്റ്. എട്ടുദിവസം നീണ്ട വോളിബോള്‍ ടൂര്‍ണമെന്റില്‍ ഗ്യാലറി നിറഞ്ഞുകവിഞ്ഞിരുന്നു. പുരുഷവിഭാഗത്തില്‍ ഏകപക്ഷീയമായ 3 സെറ്റുകള്‍ക്കാണ് ഐ.സി.എഫ്. െചന്നൈയെ കെ.എസ്.ഇ.ബി. തോല്പിച്ചത്. വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കണ്ണൂര്‍ കൃഷ്ണ മേനോന്‍ കോളേജിനെ പരാജയ...

Read More »

ഗതാഗതസ്തംഭനം ഒഴിവാക്കണം

March 24th, 2014

തലശ്ശേരി: കേളകം-കൊട്ടിയൂര്‍ സമാന്തരറോഡിന്റെ വികസന പ്രവൃത്തി പൂര്‍ത്തിയാക്കി പേരാവൂര്‍-കൊട്ടിയൂര്‍ റോഡിന്റെ ഗതാഗതസ്തംഭനം ഒഴിവാക്കണമെന്ന് കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം ജനറല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊട്ടിയൂരില്‍ ശുചീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ക്ഷേത്രത്തില്‍ അന്നദാനം വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. തിരുവങ്ങാട് ശ്രീശൈലത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി കെ.കുഞ്ഞിരാമന്‍, പി.എം.പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പൊതുയോഗം ഏപ്രില്‍ 17ന് വടകര വിളിച്ചുചേര...

Read More »