News Section: തുണേരി

ജാതിയേരിയിൽ കവുങ്ങിൽ നിന്നും വീണു മരിച്ചു

December 14th, 2018

ജാതിയേരി : അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണു മരിച്ചു.  കല്ലുമ്മല്‍ പള്ളിക്ക് സമീപം  കിഴക്കയിൽ പോക്കിണൻ മകൻ അശോകൻ (48)ആണ് മരിച്ചത്‌. അമ്മ മന്ദി. ശൈലയാണ് ഭാര്യ. മക്കൾ : ലാൽകൃഷ്ണൻ, വിഷ്ണു. സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, ചന്ദ്രൻ, ശ്രീധരൻ, ശശി, സുനിത. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍

Read More »

നിങ്ങളുടെ കൈ എപ്പോഴും തണുത്തിരുന്നുവോ ? ……..അതിന് പിന്നിലെ കാരണം ഇതാവാം

December 10th, 2018

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ദേഹം തണുത്തും വിയര്‍ത്തും ഒക്കെ ഇരിക്കാറുണ്ട്. എന്നാല്‍ കാലാവസ്ഥയ്ക്ക് അതീതമായി ചിലരുടെ കൈകള്‍ മാത്രം എപ്പോഴും തണുത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം.   1    അനീമിയ അഥവാ വിളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൈകള്‍ എപ്പോഴും തണുത്തിരിക്കാന്‍ സാധ്യതയുണ്ട്. ഹീമോഗ്ലോബിന്റെ കുറവുമൂലം കൈകളിലേക്ക് ഓക്‌സിജനടങ്ങിയ രക്തം വേണ്ടത്ര പമ്പ് ചെയ്ത് എത്താതിരിക്കുന്നതാണ് ഇതിന് കാരണമാകുന്നത്.   2   ആദ്യം സൂചിപ്പി...

Read More »

ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയ്ക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ തുടക്കമാകുന്നു

November 26th, 2018

  നാദാപുരം: സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകും . ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയാണ് ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകുന്നതെന്ന് നാദാപുരം പ്രസ് ക്ലബിൾ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സേവ് ഗ്രൂപ്പും ഗ്രീനറി ഇക്കോ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതിയാണ് സമ്പൂർണ്ണ പേപ്പർ വിത്ത് പേന. എച്ച് എം പി രാമചന്ദ്രൻ , ഐ വി സജിത്ത് , പി.ടി.കെ ബിന്ദു, കെ.സതീഷ് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Read More »

മോദി ഭരണകൂടത്തിൽ രാജ്യത്ത് കാർഷിക മേഖല തകരുകയാണ്; എം.കെ ഭാസ്കരൻ

November 23rd, 2018

  നാദാപുരം:മോദി ഭരണകൂടത്തിൽ രാജ്യത്ത് കാർഷിക മേഖല തകരുകയാണന്നും ശതകോടീശ്വരന്മാരെ സഹായിച്ച് പാവങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു. കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ ബോഫോഴ്സ് ,റാഫേൽ വിമാന കച്ചവടത്തിലൂടെ അഴിമതി നടത്തിയപ്പോൾ ജനതാ സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതി തള്ളിയും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി സാമൂഹ്യനീതി ഉറപ്പ് വരുത്താനുമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങണ്ണൂർ ടൗണിൽ എൽ.ജെ ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി മഹിള...

Read More »

ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന

November 23rd, 2018

  തൂണേരി : ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന .  പേന ഒരുക്കുന്നത് എയിംസ് പി.എസ്.സി കോച്ചിംഗ് സെന്‍റെര്‍. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സേവിന്റെ നേതൃത്വത്തിൽ തൂണേരി ഇ.വി.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ഹരിത അമ്പാസഡർമാർക്ക് ബാഡ്ജ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.രാമചന്ദ്രൻ മാസ്റ്ററും സ്കൂൾ ലീഡർ അദ്രി നന്ദിനിയും ശ്രീഹരിക്ക് ബാഡ്ജ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ഹരിത ദിനമായ ഇന്നത്തെ ശേഖരണത്തോടെ രണ്ടായിരത്തോളം ഉപയോഗിച്ച പ്ലാസ്റ്റിക് പേനകൾ സ്കൂളി...

Read More »

വരാങ്കി താഴക്കുനി നാരായണി നിര്യാതയായി

November 12th, 2018

  നാദാപുരം: തുണേരി വരാങ്കി താഴക്കുനി നാരായണി(80) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: ജാനു, ഗീത.  മരുമക്കൾ: കുമാരൻ, ദാമോധരൻ

Read More »

കെ.ടി കെ ബാബു പറമ്പത്ത് നിര്യാതനായി

November 1st, 2018

ഇരിങ്ങണ്ണൂർ: കച്ചേരിയിലെ പരേതനായ കെ.ടി.കെ. കേളപ്പന്റെ യും പാറുവിന്റെയും മകൻ കെ.ടി കെ ബാബു പറമ്പത്ത് (56) നിര്യാതനായി, ഭാര്യ: പത്മാവതി കേളോത്ത്, മക്കൾ ജിതിൻ ലാൽ, റോബിൻ ലാൽ, സഹോദരങ്ങൾ,ശോഭ, ഉഷ, പ്രകാശൻ

Read More »

കേരളപ്പിറവി ദിനത്തില്‍ തണലിലെ സഹോദരങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് ടീം

November 1st, 2018

നാദാപുരം: കേരള പിറവി ദിനത്തില്‍ തണല്‍ അഭയകേന്ദ്രത്തിലെ സഹോദരങ്ങള്‍ക്കൊപ്പം ആടാനും പാടാനും എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളെത്തി. പി.ആര്‍.എം കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 50 പേരടങ്ങുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അന്തേ വാസികള്‍ക്കുള്ള ' വസ്ത്രങ്ങളും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള സംഖ്യയും കൈമാറിയാണ് അവര്‍ മടങ്ങിയത് .പാട്ടു പാടിയും ഡാന്‍സ് ചെയ്തും മണിക്കൂറുകളോളം ചെലവഴിച്ചു . എല്ലാ വര്‍ഷവും എന്‍ .എസ്.എസ് ടീം ഇവിടം സന്ദര്‍ശിക്കാറുണ്ട് .പ്രോഗ്രാം ഓഫീസര്‍ പി സനല്‍ക...

Read More »

റാങ്ക് ജേതാവിനെ എംഎസ്എഫ് അനുമോദിച്ചു

October 25th, 2018

നാദാപുരം: എം ജി യൂണിവേഴ്‌സിറ്റി എം എസ് സി അപ്ലൈഡ് കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ പേരോടിനെ നാദാപുരം പഞ്ചായത്ത് എം എസ് എഫ് കമ്മറ്റി അനുമോദിച്ചു .പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് മശ്ഹൂര്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉപഹാര സമര്‍പ്പണം നടത്തി. നാദാപുരം നിയോജക മണ്ഡലം എം എസ് എഫ് ജനറല്‍ സെക്രട്ടറി അര്‍ഷാദ് കെവി,സിനാന്‍,അന്തു ചാത്തോത്ത് പങ്കെടുത്തു

Read More »

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇനി പണി കിട്ടും

October 15th, 2018

കോഴിക്കോട്:പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്. തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം കൈകോർത്താണ്, മോട്ടോർ എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തുക. കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ലക്ഷ്യം. ഇതിനായി എൻഫോഴ്സ്മെൻറ് വിഭാഗത്തിന്‍റെ പരിശോധന വിപുലപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്‍റെ സഹായമുണ്ടെങ്കിൽ വേഗത്തിൽ കണ്...

Read More »