News Section: തുണേരി

ഷംസീര്‍ ഇന്ന് നാദാപുരത്ത്‌

March 28th, 2014

നാദാപുരം: എല്‍ഡി.എഫ്. വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ വെള്ളിയാഴ്ച നാദാപുരം നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 9- മരുതോങ്കര, 9.30- മുള്ളന്‍കുന്ന്, 10- കുണ്ടുതോട്, 10.30- തൊട്ടില്‍പ്പാലം, 11- കായക്കൊടി, 11.30- വണ്ണാത്തിപ്പൊയില്‍, 12- കൈവേലി, 12.30- കുമ്പളച്ചോല, 2.30- വിലങ്ങാട്, 3- പരപ്പുപാറ, 3.30- നിരവുമ്മല്‍, 4-വളയം, 4.30- ബാങ്കേരിയ (ചെക്യാട്), 5- പാറക്കടവ്, 5.30- തൂണേരി, 6- കോടഞ്ചേരി, 6.30- ഇരിങ്ങണ്ണൂര്‍, 7-എടച്ചേരി, 7.30- കുമ്മങ്കോട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രാത്രി എട്ടോടെ പയന്ത...

Read More »

‘മുന്നണികളുടേത് ഒത്തുതീര്‍പ്പ് രാഷ്ട്രീയം’ -വി.കെ.സജീവന്‍

March 25th, 2014

      വടകര: നാദാപുരം, തൂണേരി ഭാഗങ്ങളില്‍ ഇരുമുന്നണികളും മതതീവ്രവാദികളുമായി ഒത്തുതീര്‍പ്പുരാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി.സ്ഥാനാര്‍ഥി വി.കെ.സജീവന്‍ ആരോപിച്ചു. വടകര ജര്‍ണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വിഷന്‍ വടകര പദ്ധതി മുരടിപ്പിന്റെ സാക്ഷ്യപത്രമായി മാറി. റെയില്‍വേ സ്റ്റേഷന്‍ മാതൃകാസ്റ്റേഷനാക്കുമെന്ന പ്രഖ്യാപനം പാഴായി. ഒ. രാജഗോപാല്‍ മന്ത്രിയായിരുന്ന കാലത്...

Read More »

തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

March 11th, 2014

          തൂണേരി: കേരളഖാദി ബോര്‍ഡിന്റെ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള തേനീച്ച വളര്‍ത്തല്‍ പരിശീലനം തൂണേരിയില്‍ ആരംഭിച്ചു. സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമായി തുടങ്ങിയ ഈ പദ്ധതിക്ക് തൂണേരി ഫാര്‍മേഴ്‌സ് ക്ലബ്ബും കേരള ഗ്രാമീണ ബാങ്കും സംയുക്തമായാണ് നേതൃത്വം നല്‍കുത്. പരിശീലനത്തിന് ശേഷം നൂറ് തേനീച്ചക്കൂടുകള്‍ ഈച്ചകള്‍ സഹിതം പരിശീലനം നേടിയവര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കും. ഗ്രാമീണ ബാങ്ക് മാനേജര്‍ പി പി രാജന്‍ അധ്യക്ഷനായി. പള്ളിക്കര വി ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വി പ്രഭാ...

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »

തൂണേരി ഗ്രാമപ്പഞ്ചായത്ത് അങ്കണവാടി കലോത്സവം

February 19th, 2014

  കല്ലാച്ചി: തൂണേരി ഗ്രാമപ്പഞ്ചായത്ത് തല അങ്കണവാടി കലോത്സവത്തില്‍ മുടവന്തേരി 49-ാം നമ്പര്‍ അങ്കണവാടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം പി. നാണു സമ്മാനം വിതരണം ചെയ്തു. കെ.എം. ജിഷ, ടി. ശോഭ എന്നിവര്‍ സംസാരിച്ചു.

Read More »