News Section: നാദാപുരം

വാണിമേലിനെ അത്ഭുതത്തിലാഴ്ത്തി നീരുറവ കണ്ടെത്തി

February 19th, 2018

നാ​ദാ​പു​രം:രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുമ്പോഴും വാണിമേല്‍ പഞ്ചായത്തിനെ അത്ഭുതത്തിലാഴ്ത്തി നീരുറവ കണ്ടെത്തി.നടപ്പാതക്കായി മണ്ണു നീക്കുന്നതിനിടെ ഒ​ന്ന​ര​യ​ടി താ​ഴ്ച​യി​ൽ ക​ണ്ടെ​ത്തി​യ നീ​രുറ​വ കി​ണ​റാ​ക്കി മാ​റ്റി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. . തൈ ​വെ​ച്ച പ​റ​മ്പ് സ്രാ​മ്പി - ക​ല്ലി​ൽ മു​ക്ക് ന​ട​പ്പാ​ത​ക്ക് ഒ​ന്ന​ര​യ​ടി താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് നി​ല​ക്കാ​ത്ത ജ​ല​പ്ര​വാ​ഹം​ക​ണ്ട​ത്. ആ​റ​ടി നീ​ള​ത്തി​ലും നാ​ല​ടി വീ​തി​യി​ലും മ​ണ്ണ് നീ​ക്കി​യ​തോ​ടെ കു​ഴി നി​റ​യെ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ...

Read More »

ജവാന്‍ ജെ.പി.ഷൈജു സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കൈരളി കല്ലുനിര ജേതാക്കളായി

February 19th, 2018

  നാദാപുരം: ധീര ജവാന്‍ ജെ.പി.ഷൈജുവിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൈരളി കല്ലുനിര സംഘടിപ്പിച്ച നൈറ്റ് സിക്‌സ്ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൈരളി കല്ലു നിര ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിപഞ്ചിക പൂങ്കുളത്തെ തോല്‍പ്പിച്ചാണ് ആതിഥേയരായ കൈരളി ജേതാക്കളായത്.ശനിയാഴ്ച്ച കല്ലുനിരയില്‍ നടന്ന ടൂര്‍ണമെന്റ് വളയം സബ് ഇന്‍സ്‌പെകടര്‍ പി.എല്‍.ബിനു ലാല്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ എ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ ശങ്കരന്‍, കെ.പി.പ്രദീഷ്, കെ.ടി കുഞ്ഞിക്കണ്ണന്‍, സി.എച്ച് രജ...

Read More »

സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് ദുരിതമൊഴിയാതെ ഗ്രാമീണ മേഖല

February 19th, 2018

നാദാപുരം: സ്വകാര്യ ബസ് സമരം  അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഗ്രാമീണ മേഖല ഒറ്റപ്പെട്ട നിലയിലായി. മലയോര മേഖലയെയാണ് സമരം കൂടുതലായും ബാധിച്ചിരിക്കുന്നത്. കെഎസ് ആര്‍ടിസി അധിക ട്രിപ്പുകള്‍ ഏര്‍പ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. വളയം, കല്ലുനിര, ചുഴലി, വാണിമേല്‍, വിലങ്ങാട്, ചെക്യാട്, നരിപ്പറ്റ, കൈവേലി, കുമ്പളച്ചോല തുടങ്ങിയ പ്രദേശങളില്‍ യാത്രക്ലേശം രൂക്ഷമാണ്. വിലങ്ങാട് മലയോരത്തെ ആദിവാസി കോളനിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബസ് സൗകര്യം കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ ടാക്‌സ...

Read More »

അക്ബര്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി അവര്‍ ഒത്തു ചേര്‍ന്നു

February 17th, 2018

നാദാപുരം : കടത്തനാടിന്റെ ഗ്രാമ്യഭാഷ നര്‍മ്മ മധുരമായ സാഹിത്യ കൃതികളിലൂടെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ അക്ബര്‍ കക്കട്ടിലിന്റെ സ്മരണകളുമായി പ്രിയപ്പെട്ടവര്‍ രണ്ടാം വര്‍ഷവും എടച്ചേരി തണല്‍ അഗതിമന്ദിരത്തില്‍ ഒത്തു ചേര്‍ന്നു.  കക്കട്ടിലെ സൗഹൃദ കൂട്ടായ്യമയായ കൂട്ടിന്റെ നേതൃത്വത്തിലാണ് സുഹൃത്തുക്കളും, ശിഷ്യരും, സഹപ്രവര്‍ത്തകരും ചരമദിനത്തില്‍ തണലിലെത്തിയത്. അന്തേവാസികള്‍ക്കൊപ്പം ചിലവഴിച്ചും, അവര്‍ക്ക് ഭക്ഷണ മൊരുക്കിയും നടന്ന അനുസ്മരണ ചടങ്ങ്  .ഇ കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നാസര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു...

Read More »

നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

February 13th, 2018

നാദാപുരം: കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്‍െ സഹകരണത്തോടെ നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ലാപ്‌റോസ്‌കോപിക് സര്‍ജന്‍ ഡോ: ഡെന്നി ജേക്കബ് സാംസണ്‍ എം ബി ബി എസ് ഡിഎന്‍ബി ന്‍െ നേതൃത്ത്വത്തിലാണ് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ആറ് വരെ ആണ് രോഗികളെ പരിശോധിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് ന്യൂക്ലീയസ് റിസപ്ഷന്‍ കൗണ്ടറില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട് ഡി എം മിംസില്‍ റസിഡണ്ട് മെഡിക്കല്‍ ഓഫീസറായിരുന്ന സഫലിയ ...

Read More »

ജിത്തുവിന്റെ ഓര്‍മ്മ പുതുക്കാന്‍ അവര്‍ ഒത്തുകൂടി

February 12th, 2018

കല്ലാച്ചി : ജിത്തുവിന്റെ ഓര്‍മ്മ പുതുക്കാന്‍ അവര്‍ ഒത്തു കൂടിയിത് വേറിട്ട അനുഭവമായി. . കുറ്റിപ്രം സൗത്തിലെ തറക്കണ്ടിയില്‍ ജിത്തുവിന്റെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി പ്രബുദ്ധ കലാ സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടിസംഘടിപ്പിച്ചു. കവി ഗോപീ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.'ഗ്രാമീണതയെ കുറിച്ചും നവ സാങ്കേതിക ബന്ധങ്ങളില്‍ വരുത്തുന്ന വിള്ളലുകളെ കുറിച്ചും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പലരും പോയ കാലത്തെ കുറിച്ച് ഗൃഹാതുരത്തോടെ ഓര്‍ത്തു.വി.പി.ഷിജിന്‍ കുമാര്‍ അദ്ധ്യക്ഷനായിരുന്നു. എം.ടി. കുഞ്ഞിരാമന്‍, എ.സുരേ...

Read More »

അല്‍ അമീന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സോക്കര്‍ സാന്‍ന്റ്‌ബേക്കസ് റണ്ണേഴ്‌സ്പ്പായി

February 12th, 2018

നാദാപുരം :ലഹരി വിരുദ്ധക്യാപയിനിന്റെ ഭാഗമായി അല്‍ അമീന്‍ നാദാപുരം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏരത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ച ടൂര്‍ണ്ണമെന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. സജീവന്‍ വക്കീല്‍, പി മുനീര്‍ മാസ്റ്റര്‍, എരോത്ത് ഷൗക്കത്ത്, വി എ റഹീം, റഫീഖ് കക്കംവെള്ളി സംസാരിച്ചു.മത്സരത്തില്‍ ചാന്‍സിലസ് വെള്ളമുണ്ട ജേതാക്കളായി സോക്കര്‍ സാന്‍ന്റ്‌ബേക്കസ് വടകര റണ്ണേഴ്‌സ്പ്പായി. ടൂര്ണമെന്റിനിടെ മിഷന്‍ ഫിറ്റ്‌നസ് അവതരിപ്പിച്ച ബോഡി ബില്‍ഡിങ് ഷോ കാണികള്‍ക്ക് ആവേശം പകര്‍ന്നു.  

Read More »

രണ്ടര വയസ്സുള്ള മകനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍

February 12th, 2018

Read More »

ഋതംബരയുടെ പാത പിന്തുടര്‍ന്ന് ചന്ദനയും; നേട്ടത്തിന്റെ നെറുകിയില്‍ കടത്തനാട് രാജാസ് സ്‌കൂള്‍

February 12th, 2018

  നാദാപുരം: കടത്തനാടിന്റെ വിജ്ഞാന തുരുത്തായ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രതിഭകളുടെ അരങ്ങേറ്റം തുടരുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പേരഡില്‍ പങ്കെടുത്ത് തിരിച്ച് എത്തിയ കെആര്‍എച്ച് എന്‍എസ്എസ് കാഡറ്റ് ചന്ദനക്ക് ഇന്ന് വൈകീ്ട്ട് പുറമേരിയില്‍ പൗര സ്വീകരണം നല്‍കും. ഇന്ന് ഉച്ചക്ക് വടകര റെയില്‍വെ സ്റ്റേഷനലില്‍ നിന്നും ചന്ദനെ പുറമേരിയിലേക്ക് സ്വീകരിച്ച് ആനയിക്കും. ജില്ലാ പൊലീസ് മേധാവി എംകെ പുഷ്‌കരന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. 90 ദിവസങ്ങളോളം നീണ്ട പരിശീലനങ്ങളില്‍ പ്രാഗല്‍ഭ്യം തെ...

Read More »

എടച്ചേരിയില്‍ തേങ്ങാകൂടക്ക് തീ പിടിച്ച് കൂടയില്‍ സൂക്ഷിച്ച ബുള്ളറ്റ് കത്തി നശിച്ചു.

February 10th, 2018

നാദാപുരം: തേങ്ങാകൂടക്ക് തീ പിടിച്ച് കൂടയില്‍ സൂക്ഷിച്ച ബുള്ളറ്റ് കത്തി നശിച്ചിച്ചു. കൂടയില്‍ തീ പടര്‍ന്ന് കയറി. എടച്ചേരി തളത്തില്‍ ഇബ്രാഹിംന്‍െ വീട്ട് പരിസരത്ത് സ്ഥതിചെയ്യുന്ന തേങ്ങാകൂടയ്ക്കാണ് ഇന്ന് രാവിലെ തീ പിടിച്ചത.തീ പിടിത്തത്തില്‍ തേങ്ങക്കും കൂടക്കും കാര്യമായ നഷ്ടമൊന്നുമില്ല. ബുള്ളറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സറ്റേഷന്‍ ഇ്ന്‍ ചാര്‍ജ് രാംദാസിന്‍െ നേതൃത്ത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.

Read More »