News Section: നാദാപുരം

ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ്‌ തട്ടി മരി

June 20th, 2014

കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ്‌ തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ്‌ (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More »

പി .എൻ .പണിക്കരുടെ ജൻമ്മദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു

June 20th, 2014

വളയം : പ്രണവം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ പീ.എൻ പണിക്കരുടെ ജൻമ്മദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു. ഗ്രന്ഥ ശാല ഓടിട്ടോരിയത്തിൽ നടന്ന ചടങ്ങ് ശ്രീ പീ.പീ കുമാരൻറെ അധ്യക്ഷതയിൽ വളയം പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ മാൻ കെ എൻ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോക്ടർ രാധക്രിഷ്ണ്ണൻ ചെറുവാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി . ആശംസകൾ അർപ്പിച്ച് കൊണ്ട് ലിനീഷ് എ.വീ ,സനീഷ്. ഈ., ചന്ദ്രൻ .സീപീ എന്നിവർ സംസാരിച്ചു നാണു ടീ.കെ നന്ദി പ്രകാശിപ്പിച്ചു

Read More »

ഉന്നത വിജയികളെ അനുമോദിച്ചു.

June 19th, 2014

നാദാപുരം:വളയം ഗവമെന്റെ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എല്‍ സി- പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സ കെ.പി ഷീബ ഉദ്ഘാടനം ചെയ്തു.പഠന നിലവാരം ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രത്യേക പരിശീലനവും ശില്‍പശാലകളും സര്‍ക്കാര്‍ നേരിട്ട് നടത്തുമെന്ന് പറഞ്ഞ് ഫണ്ട് നിഷേധിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി കെ.പി ഷീബ പറഞ്ഞു.പി.ടി.എ പ്രസിഡന്റെ് ഏ.കെ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.വളയം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.എം.വി ഹമീദ് ഉപഹാരം നല്‍...

Read More »

വളയം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ മണല്‍ നശിക്കുന്നു.

June 19th, 2014

നാദാപുരം:മണലിന് കടുത്തക്ഷാമം അനുഭവിക്കുമ്പോള്‍ ലോഡ് കണക്കിന് മണ്ണാണ് വളയം പോലീസ് സ്‌റ്റേഷനില്‍ നശിക്കുന്നത്.കാലവര്‍ഷം തുടങ്ങിയതോടെ മണല്‍ ഒഴുകിപ്പോകാന്‍ തുടങ്ങി.പുഴ മണലോ കടല്‍ മണലോ എന്നറിയാനുള്ള ടെസ്റ്റിംഗ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.ഇതിനാല്‍ ലേലം ചെയ്തു വില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

Read More »

‘കുട്ടിവായന’പദ്ധതി തുടങ്ങി.

June 19th, 2014

കക്കട്ട്:സ്‌കൂള്‍കുട്ടികളുടെ വായനശീലം വര്‍ധിപ്പിക്കുന്നതിനായി കക്കട്ടിലെ സൗഹൃദ കൂട്ടായ്മയായ 'കൂട്ട്' ആവിഷ്‌കരിച്ച 'കുട്ടിവായന പദ്ധതി' തുടങ്ങി. 2 മുതല്‍ 5 വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രൈമറി വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതി ഒന്നാംഘട്ടത്തില്‍ വട്ടോളി എല്‍.പി. സ്‌കൂളിലാണ് നടപ്പാക്കുന്നത്. പുസ്തകപ്രദര്‍ശനം, വായനമത്സരം, വായനക്കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയവയും നടക്കും.

Read More »

അസൗകര്യങ്ങള്‍ക്കിടയില്‍ ഒരു മാവേലിസ്റ്റോര്‍

June 19th, 2014

കുറ്റ്യാടി:കുറ്റ്യാടിയിലെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥലത്താണ് മാവേലി സ്റ്റോര്‍. മാവേലിസ്റ്റോറിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് കോഴി, ഇറച്ചിക്കടകളും മറുഭാഗത്ത് പച്ചക്കറിക്കടകളുമാണ്. ചുറ്റും കെട്ടിടങ്ങളും മറ്റുമായതിനാല്‍ മലിനജലം ഒഴുകി പുറത്തേക്ക് പോകാന്‍ ഇവിടെ സൗകര്യവുമില്ല. മഴവെള്ളത്തിലും കോഴിക്കടയുടെ വരാന്തയിലും വേണം മാവേലിസ്റ്റോറിലെത്തുന്നവര്‍ക്ക് വരിനില്‍ക്കാന്‍. ഇവിടെ കെട്ടിനില്ക്കുന്ന വെള്ളമാ...

Read More »

മടപ്പള്ളി കോളേജില്‍ അധ്യാപകരുടെ ഒഴിവ്

June 18th, 2014

.കോഴിക്കോട്: മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ രണ്ട് അധ്യാപകരുടെ താത്കാലിക ഒഴിവ്. അറബിക്, സുവോളജി വകുപ്പുകളിലാണ് ഫാക്കല്‍ട്ടി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്.ഐ.ബി.) മുഖേനയുള്ള ഒഴിവുകളുള്ളത്. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 23-ന് 10.30-ന് അറബിക്കിനും രണ്ടുമണിക്ക് സുവോളജിക്കും കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസില്‍ എത്തണം. എല്ലാ അസ്സല്‍ രേഖകളും കൈവശമുണ്ടായിരിക്കണമെന്ന്കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More »

വടകര-മാഹി കനാല്‍ നവീകരണം:കോട്ടപ്പള്ളി കനാല്‍ അപകട ഭീഷണിയില്‍.

June 18th, 2014

വടകര: വടകര-മാഹി കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ഇഴഞ്ഞു നീങ്ങുന്ന പണികൊണ്ട് പ്രയാസപ്പെടുന്നത് നാട്ടുകാരാണ്.നവീകരണത്തിന്റെ ഭാഗമായി കനാലിന്റെ രണ്ട് ഭാഗവും കെട്ടിയുയര്‍ത്തി.എന്നാല്‍ മഴക്കാലമായതോടെ കനാലിന്റെ ഇരുഭാഗവും ഇടിഞ്ഞ് തുടങ്ങി. കോട്ടപ്പള്ളി ടൗണില്‍ നിന്ന് കന്നിനടയിലേക്കും കല്ലേരി ഭാഗത്തേക്കും പോകാന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത് കനാല്‍റോഡാണ് .നാട്ടുകാരുടെ ആശ്രയമായ ഹോമിയോ ആശുപത്രിയും ഈ വഴിത്തന്നെയാണ്.എന്നാല്‍ ഇരു ഭാഗവും ഇടിഞ്ഞ് തുടങ്ങിയതോടെ യാത്ര ബുദ്ധിമുട്ടിലായി. കനാലുകളിലേക...

Read More »

ബൈക്കിലൊരു ഡല്‍ഹി യാത്ര:റെക്കോഡ് സൃഷ്ടിച്ച് ഇജാസ് മുഹമ്മദ്.

June 18th, 2014

നാദാപുരം: 56 മണിക്കൂര്‍ കൊണ്ട് ഡല്‍ഹി മുതല്‍ കേരളം വരെ ബൈക്കില്‍ സഞ്ചരിച്ച് 150cc കാറ്റഗറിയില്‍ ഏറ്റവും പ്രായം കുറഞ്ഞ കേരളക്കാരന്‍ എന്ന റെക്കോഡ് ഇജാസ് മുഹമ്മദിന് ലഭിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ ബിരുദവര്‍ഷ വിദ്യാര്‍ത്ഥിയായ ഇജാസ് കോഴിക്കോട് ജില്ലയിലെ നാദാപുരം തൂണേരി സ്വദേശിയാണ്.

Read More »

നാദാപുരം-വടകര റോഡ് വികസനം തുടങ്ങി.

June 18th, 2014

നാദാപുരം : ഒന്നരക്കോടി രൂപ ചെലവില്‍ നാദാപുരം ടൗണ്‍ വടകര റോഡ് വികസനത്തിന് തുടക്കമായി. ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് റോഡിനിരുവശവും വീതികുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി.

Read More »