News Section: പയ്യോളി

കര്‍ണാടകയില്‍ ആള്‍ദൈവം ചമഞ്ഞ് ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിക്ക് കോടതി ജാമ്യം നല്‍കി

December 15th, 2016

പയ്യോളി: നിരവധി കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി പയ്യോളിയില്‍ പിടിയിലായി . കര്‍ണാടകയില്‍ ആള്‍ദൈവമായി കഴിയുന്ന ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ രാജേഷ് മരുതേരി എന്ന ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിയാണ് പയ്യോളിയില്‍ പിടിയിലായത്. പോലീസ് പിടിച്ചെങ്കിലും ഇയാള്‍ക്ക് കോടതിയില്‍  ഇയാള്‍ക്ക് ജാമ്യം നല്‍കി . തുറയൂര്‍ ഇടിഞ്ഞകടവിലെ സി.പി.എം പ്രവര്‍ത്തകന്‍ നെല്യാടുമ്ബല്‍ ശ്രീധരന്‍െറ ഫര്‍ണിച്ചര്‍ കട കത്തിച്ച കേസിലും വെളുത്തടത്ത് ചെക്കോട്ടിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത കേസിലും ഉള്‍പ്പെട്ട ഇയാളെ പൊലീസ് അന്വേഷിച...

Read More »

വടകരയില്‍ ബാങ്കുകളില്‍ പണമില്ല; രോക്ഷാകുലരായ ജനങ്ങള്‍ ബാങ്ക് ഉപരോധിച്ചു

November 30th, 2016

വടകര:വടകര മേഖലയിലെ ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ നല്‍കാന്‍  പണമില്ലാത്തതിനാല്‍ സംഘര്‍ഷാവസ്ഥ.ബാങ്കിന്റെ ഗ്രില്‍ അടച്ച് ജനങ്ങള്‍ ബാങ്ക് ഉപരോധിച്ചു.വടകര,പയ്യോളി,തൊട്ടില്‍പാലം തുടങ്ങിയ സ്ഥലങ്ങളിലെ കാനറ ബാങ്കാണ് ജനങ്ങള്‍ ഉപരോധിച്ചത്.രാവിലെ ബാങ്ക് തുറക്കുന്നതിനു മുന്പ് തന്നെ ബാങ്കില്‍ എത്തിയവര്‍ ബാങ്ക് തുറന്നതിനു ശേഷമാണ് പണമില്ലെന്ന്‍ അറിയുന്നത്. ഇതോടെ ജനം രോഷാകുലരായി.പോലീസ് എത്തിയാണ് സ്ഥിതി ശാന്ത മാക്കിയത്.

Read More »

പയ്യോളിയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം;യുവാവ് റിമാന്‍ഡില്‍

November 19th, 2016

പയ്യോളി: ബ്ളാക്ക്മെയില്‍ ചെയ്ത് വീട്ടമ്മയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍.നന്തി കടലൂരിലെ കുതിരോടി സിറാജിനെയാണ് (33) മുന്‍സിഫ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.വീട്ടമ്മ  കടം നല്‍കിയ 75,000 രൂപ തിരികെ ചോദിച്ചപ്പോള്‍ നഗ്നഫോട്ടോ കൈവശമുണ്ടെന്നു പറഞ്ഞ് യുവാവ്  ഭീഷണിപ്പെടുത്തുകയും  ഒരു ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. ചോദിച്ച പണം തന്നില്ലെങ്കില്‍ നഗ്നഫോട്ടോ പുറത്തുവിടുമെന്നു പറഞ്ഞ് യുവതിയുടെ നാലു പവന്‍ ആഭരണം കൈക്കലാക്കുകയും വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയ...

Read More »

പയ്യോളിയില്‍ സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവിന്റെ കളവ് രീതി ഇങ്ങനെ

November 9th, 2016

പയ്യോളി:കവര്‍ച്ച നടത്തുന്നതിന്റെ വെപ്രാളത്തിനിടെ ഹോട്ടലിലെ സിസിടിവി ക്യാമറ കണ്ണുകള്‍ തുറന്നിരിക്കുന്നത് മോഷ്ടാവ് അറിഞ്ഞില്ല.ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവ് പോലീസ് പിടിയിലാവുകയും ചെയ്തു. കാസര്‍കോട് പാണത്തൂരില്‍ താമസിക്കുന്ന കൂരാച്ചുണ്ട് ചെമ്പനോട സ്വദേശി രതീഷ് എന്ന കോഴി രതീഷാണ്(52) പോലീസ് പിടിയിലായത്.ഇയാള്‍ടെ മോഷണ രീതി വളരെ വ്യത്യസ്തമാണ്.ഇയാള്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ മോഷ്ടിക്കാന്‍ കയറാനുള്ള കടകള്‍ കണ്ടു വയ്ക്കും. പിന്നീട് പരിസരങ്ങളില്‍ ഒരു ചെറിയ അന്വേഷണം നടത്തും എന്നിട്ട് അവിടെ കയറി  കളവുനടത്തുകയാണ് പതിവ്. ...

Read More »

പയ്യോളിയില്‍ സിനിമ ചിത്രീകരണം കാണുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണ്‌ പതിനൊന്ന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

October 24th, 2016

പയ്യോളി:പയ്യോളി പെരുമാള്‍ പുരം ഗവ: ഹയര്‍ സെക്കണ്ടറി  സ്കൂള്‍ പരിസരത്ത് സിനിമ ചിത്രീകരണം കാണുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണ്‌ 11 വിദ്യാർഥികൾക്ക്‌ പരിക്ക്.ഉച്ചഭക്ഷണത്തിന് വേണ്ടി കുട്ടികളെ പുറത്തേക്ക് വിട്ടപ്പോള്‍ സ്കൂള്‍ പരിസരത്ത് നടക്കുന്ന സിനിമ ചിത്രീകരണം കാണാന്‍ സ്കൂള്‍ ചുറ്റുമതിലിനോട്‌ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അപകടം.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന  ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന   ‘രക്ഷാധികാരി ബൈജു എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു സ്കൂള്‍ പരിസരത്ത് നടന്നുകൊണ്ടിരുന്നത്.പരിക്കേറ്റ  വിദ്യാർഥികളെ ആശു...

Read More »

വടകരയില്‍ വൃദ്ധദമ്പതികള്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

August 4th, 2016

മേപ്പയൂര്‍: മകളുടെ ഭര്‍ത്താവിന്‍െറ കുത്തേറ്റ വൃദ്ധദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. മേപ്പയൂര്‍ നരക്കോടാണ് സംഭവം. മേപ്പയൂര്‍ നരക്കോട് മാവുള്ളകണ്ടി താമസിക്കുന്ന ഷൈനി നിവാസ് നാരായണന്‍ (70), ഭാര്യ ലക്ഷ്മി (67) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകളുടെ ഭര്‍ത്താവ് കാവുന്തറ സ്വദേശി കുഞ്ഞിക്കണാരനാണ് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.കൊലപാതകശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.പ്രതിക്ക് മനോരോഗമുണ്ടെന്ന് സംശയിക്കുന്നു.അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. മുളക് പൊടി വിതറിയ ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു.വയറ്റിനാണ...

Read More »

മണല്‍ വാരല്‍ നിരോധനം;പട്ടിണിയിലായി തൊഴിലാളികള്‍

August 4th, 2016

വടകര: ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആയിരത്തില്‍ അതികം തൊഴിലാളികളാണ്  പട്ടിണിയും അസുഖവും കൊണ്ട് ദുരിധത്തിലായത്.മറ്റു തൊഴിലുകള്‍ അറിയാത്ത ഇവര്‍ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ കാത്ത്  കഴിയുകയാണ്  എത്രയും പെട്ടെന്ന്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചാനിയം  കടവ് സംയുക്ത മണല്‍ തൊഴിലാളി യുണിയന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു ടി.വി പ്രഭാകരന്‍.കെ .പി രവീന്ദ്രന്‍.പി .കെ വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

പയ്യോളിയില്‍ വീട്ടമ്മ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍

July 28th, 2016

പയ്യോളി: വീട്ടമ്മയെ വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ നൗഷജ മന്‍സില്‍ ചക്കോത്ത് ജമീല (62) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മൂരാടുള്ള ബന്ധുവിന്റെ വിവാഹവീട്ടില്‍പോയി മകനോടൊപ്പം തിരിച്ചു വീട്ടിലേക്ക് വന്നതായിരുന്നു ജമീല. ഉമ്മയെ വീടിന് സമീപം ഇറക്കിയശേഷം മറ്റുള്ളവരെ ഇറക്കാന്‍ മകന്‍ നിഷാദ് കാറുമായി പോയി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് ഉമ്മ വീട്ടിലെത്തിയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്...

Read More »

മാലിന്യം വയലില്‍ തള്ളിയ കടയുടമയ്ക്ക് ഇതിലും വലിയ പണികിട്ടാനില്ല

June 9th, 2016

പയ്യോളി:മാലിന്യം വയലില്‍ നിക്ഷേപിച്ച കടയുടമയ്ക്ക് നാട്ടുകാരുടെ മുട്ടന്‍ പണി.വയലില്‍ കൊണ്ട് തള്ളിയ മാലിന്യം തിരികെ എടുത്ത്  കടയില്‍ത്തന്നെ കൊണ്ടുതള്ളിയാണ് നാട്ടുകാര്‍ സംഭവത്തിനെതിരെ പ്രതികരിച്ചത്. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ സാധനങ്ങളാണ് മാലിന്യത്തില്‍ ഉണ്ടായിരുന്നത്. പയ്യോളി ഉരൂക്കര വയലിലാണ്  ചാക്കിലാക്കി കടയുടമ മാലിന്യം നിക്ഷേപിച്ചിരുന്നത്.  ഏക്കറുകണക്കിന് വിസ്തൃതിയുള്ള ഈ വയലില്‍ പലപ്പോഴായി മാലിന്യം കൊണ്ട് തള്ളുന്നത് പതിവായിരുന്നു. ചാക്ക് തുറന്ന് നടത്തിയ പരിശോധനയില്‍ മാലിന്യം പയ്യോളിയിലെ ഒരു ബേക്കറിയുടേതാണെന്ന്...

Read More »

പയ്യോളി ദേശീയപാതയില്‍ 3 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്ക്

May 23rd, 2016

പയ്യോളി: ദേശീയപാതക്ക് അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപംമൂന്ന്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ബസ്സ്‌ യാത്രക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. ഇന്ന്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂര്‍ ചെറുകുന്നിലേക്ക് പോകുന്ന കെ.എല്‍ 05 എ.ഇ 9178 നമ്പര്‍ ബസും മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എച്ച് 09 ബി.സി 2757 നമ്പര്‍ ലോറിയും കൂട്ടിയിടികുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട  ബസ്സിനു പിന്നില്‍ മറ്റൊരു നിസാന്‍ ലോറികൂടി ഇടിച്ചു. വടകരയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും   പയ്യോളിയിലെ പോലീ...

Read More »