News Section: പയ്യോളി

ബസ്സും വാനും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

April 2nd, 2014

പയ്യോളി: ഇരിങ്ങല്‍ പ്പാറക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ബസ്സും ക്രൂയിസര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് പരിക്കെറ്റത്. കൊടുങ്ങല്ലൂര്‍ ഭരണി കഴിഞ്ഞ് മടങ്ങുന്നവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാനാണ് അപകടത്തില്‍പെട്ടത്. ഇവര്‍ കാഞ്ഞാങ്ങാട് സ്വദേശികളാനെന്ന്‍ പോലീസ് പറഞ്ഞു. വൈകുന്നേരം നാലരമണിയോടെ മങ്ങൂല്‍പ്പാറ ബസ്സ്‌ സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കൊടെക്ക് പോവുകയായിരുന്ന ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന്‍ നാട്ടുകാ...

Read More »

തിറയുത്സവം

March 27th, 2014

പയ്യോളി: തച്ചന്‍കുന്ന് പള്ളിയാറക്കല്‍ മുത്തപ്പന്‍ക്ഷേത്രത്തിലെ തിറയുത്സവം ചൊവ്വാഴ്ച കൊടിയേറി. ക്ഷേത്രം തന്ത്രി പന്തീരാങ്കാവ് രാജന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 31 വരെ വൈകിട്ട് വിശേഷാല്‍പൂജകളും പായസ നിവേദ്യവുമുണ്ടാവും. 30-ന് രാത്രി നട്ടത്തിറ, മുത്തപ്പന്‍ വെള്ളാട്ട്. 31-ന് അന്നദാനം, ഇളനീര്‍ക്കുല വരവ്, മുത്തപ്പന്‍ തിറകള്‍, താലപ്പൊലി, ഭഗവതി തിറ, ഗുളികന്‍ വെള്ളാട്ട്, പൂക്കലശം വരവ്, കുട്ടിച്ചാത്തന്‍തിറ, ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഗുളികന്‍, കാളിതിറകള്‍, ഗുരുതി.

Read More »

അപകടത്തില്‍പ്പെട്ട ആംബുലന്‍സിലെ രോഗി മരണമടഞ്ഞു

March 26th, 2014

          പയ്യോളി: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ബൈക്കും അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന്‍ പരിക്കേറ്റ രോഗി  തിക്കോടി പുറക്കാട് നായഞ്ചേരി നാരായണന്‍ (71)  മരണമടഞ്ഞു.  അപകടത്തെ തുടര്‍ന്ന്‍ പരിക്കേറ്റ നാരായണന്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ  ചികിത്സക്കിടെ ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് മരണപെട്ടത്. പയ്യോളിയിലെ ശാന്തി പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് ക്ലിനിക്കിന്റെ  ആംബുലന്‍സാണ് കഴിഞ്ഞ ദിവസം തിക്കോടി പെരുമാള്‍പുരത്ത് അപകടത്തില്‍പെട്ട് മറിഞ്ഞത്. ശാ...

Read More »

ടി.പി.കേസ്: കൃഷിയിറക്കിയത് അച്യുതാനന്ദന്‍തന്നെ-മുല്ലപ്പള്ളി

March 24th, 2014

പയ്യോളി: സര്‍ക്കാറിന്റെ തട്ടിപ്പ് പ്രചാര വേലകള്‍ മൂടിവെക്കാനായി ടി.പി. കേസ് മാധ്യമങ്ങള്‍ ഒരു കൃഷിയാക്കി മാറ്റിയിരിക്കയാണെന്ന വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തെ വടകര നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ ആദ്യപര്യടനത്തിനിടെ പള്ളിക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. കേസില്‍ കൃഷിയിറക്കിയത് യഥാര്‍ഥത്തില്‍ അച്യുതാനനന്ദന്‍തന്നെയാണ്. അദ്ദേഹം ഇക്കാര്യത്തില്‍ വിലപിച്ചതുപോലെ യു.ഡി.എഫ്. നേതാക്കള്‍ വിലപിച്ചിട്ടില്ല. നെയ്യാറ്റ...

Read More »

പക്ഷിക്ക് കുടിനീര്‍ പദ്ധതിഇന്ന് തുടക്കം

March 24th, 2014

പയ്യോളി: സമഗ്ര പരിസ്ഥിതിസംരക്ഷണ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഈ വേനല്‍ക്കാലത്ത് പക്ഷിക്ക് കുടിനീര്‍ പദ്ധതി നടപ്പാക്കുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വടകര ഡി.ഇ.ഒ., ഗ്രീന്‍ കമ്യൂണിറ്റി, സേവ് വടകര എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പക്ഷിക്ക് കുടിനീര്‍ പദ്ധതി. പക്ഷികള്‍ക്കായി പാത്രത്തില്‍ കുടിവെള്ളം വെക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കും. വിദ്യാഭ്യാസ ജില്ലയിലെ 600 സ്‌കൂളുകളിലെ വ...

Read More »

കോേളജ് മൂന്നു ബസും ഒരു ജീപ്പും കത്തിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

March 15th, 2014

  വടകര: മേപ്പയ്യൂര്‍ സലഫി കോേളജിലെ ബസ്സുകള്‍ കത്തിച്ച സംഭവത്തില്‍ കോേളജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി അറസ്റ്റിലായി. മേപ്പയ്യൂര്‍ തറോക്കണ്ടി അബ്ദുള്‍ വാഹിദി(21)നെയാണ് വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് !ഡിവൈ.എസ്.പി. പി.സദാനന്ദനും സംഘവും അറസ്റ്റുചെയ്തത്. ഫിബ്രവരി രണ്ടിന് രാത്രിയിലാണ് കോേളജിലെ മൂന്നു ബസും ഒരു ജീപ്പും കത്തിച്ചത്. ക്ലാസ്‌റൂമില്‍ പടക്കംപൊട്ടിച്ചതിന് മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ വാഹിദിനെ കോേളജില്‍നിന്ന് പുറത്താക്കിയിരുന്നു. ക്ലാസ് റൂമില്‍ അധ്യാപകനെ അടച്ചിട്ടസംഭവത്തിലും അധ്യാപകനെ ക...

Read More »

സ്കൂട്ടറില്‍ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യം പിടികൂടി

March 13th, 2014

          നാദാപുരം: മാഹിയില്‍ നിന്നും ആക്ടിവ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യം പിടികൂടി. വടകര നാദാപുരം സംസ്ഥാന പാതയില്‍ എടച്ചേരി ഗവ:ആയുര്‍വേദ ആശുപത്രിക്ക് വച്ചായിരുന്നു പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പയ്യോളി കന്നുകുളം സ്വദേശി തുണ്ടിയില്‍ മിതുന്‍ ലാല് നെ പിടികൂടിയത്. പ്രതിയെ നാദാപുരം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.

Read More »

പയ്യോളിക്കാരുടെ ചിരകാലാഭിലാഷം പൂവണിയുന്നു

February 19th, 2014

  പയ്യോളി: റെയില്‍വേ സ്റ്റേഷനില്‍ പ്രധാനപ്പെട്ട എക്‌സ്​പ്രസ് തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയുന്നു. ഫിബ്രവരി 27 മുതല്‍ എറണാകുളം - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്​പ്രസ്സിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി നടത്തുന്ന സമരകോലാഹലങ്ങളുടെ വിജയമാണിത്. ഓരോ തവണയും തീവണ്ടി സമയപ്പട്ടിക പുതുക്കുമ്പോള്‍ പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ എക്‌സ്​പ്രസ് തീവണ്ടിക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്ന വാഗ്ദാനങ്ങളുണ്ടാവുമെങ്കിലും അവസാന സമയത്ത് ഇതെല്ലാം അകന്നുപോ...

Read More »