News Section: പാറക്കടവ്

എ.എന്‍. ഷംസീര്‍ നാദാപുരത്ത് പര്യടനം നടത്തി

March 29th, 2014

നാദാപുരം: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീര്‍ നാദാപുരത്തെ വിവിധഭാഗങ്ങളില്‍ പ്രചാരണം നടത്തി. മരുതോങ്കരയില്‍ നിന്ന് പര്യടനം തുടങ്ങി. മുള്ളന്‍കുന്ന്, കായക്കൊടി, തൊട്ടില്‍പ്പാലം, കുണ്ടുതോട്, കായക്കൊടി, കൈവേലി, വിലങ്ങാട്, പരപ്പുപാറ, വളയം, ചേലക്കാട്, പാലക്കടവ്, തൂണേരി, ഇരിങ്ങണ്ണൂര്‍, കുമ്മങ്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പയന്തോങ്ങില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം ഇ.കെ. വിജയന്‍ എം.എല്‍.എ., വി.പി. കുഞ്ഞികൃഷ്ണന്‍, ടി.കെ. രാജന്‍, പി.കെ. ബാലന്‍, രജീന്ദ്രന്‍ കപ്പള്ളി, ബിജു കായക്കൊടി, കരിമ്പില്‍ ദി...

Read More »

ഷംസീര്‍ ഇന്ന് നാദാപുരത്ത്‌

March 28th, 2014

നാദാപുരം: എല്‍ഡി.എഫ്. വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ വെള്ളിയാഴ്ച നാദാപുരം നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 9- മരുതോങ്കര, 9.30- മുള്ളന്‍കുന്ന്, 10- കുണ്ടുതോട്, 10.30- തൊട്ടില്‍പ്പാലം, 11- കായക്കൊടി, 11.30- വണ്ണാത്തിപ്പൊയില്‍, 12- കൈവേലി, 12.30- കുമ്പളച്ചോല, 2.30- വിലങ്ങാട്, 3- പരപ്പുപാറ, 3.30- നിരവുമ്മല്‍, 4-വളയം, 4.30- ബാങ്കേരിയ (ചെക്യാട്), 5- പാറക്കടവ്, 5.30- തൂണേരി, 6- കോടഞ്ചേരി, 6.30- ഇരിങ്ങണ്ണൂര്‍, 7-എടച്ചേരി, 7.30- കുമ്മങ്കോട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രാത്രി എട്ടോടെ പയന്ത...

Read More »

യു.ഡി.എഫിന്റെ പോലീസ് നയം അട്ടിമറിക്കാന്‍അനുവദിക്കില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

March 28th, 2014

        നാദാപുരം: നീതിയും ന്യായവും നടപ്പാക്കുന്നതാണ് യു.ഡി.എഫിന്റെ പോലീസ് നയമെന്നും അത് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പളളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറക്കടവില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് പ്രവര്‍ത്തകരെ അന്യായമായി പീഡിപ്പിക്കുന്നതായുള്ള പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അനവധി ത്യാഗം ചെയ്ത നാദാപുരത്തെ പാ...

Read More »

പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റി; ചെക്യാട് മഞ്ഞപ്പിത്തം വ്യാപകമാകുന്നു

March 26th, 2014

നാദാപുരം: ചെക്യാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. അമ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആഴ്ചകളായി രോഗം വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. പഞ്ചായത്തിലെ സ്കൂളില്‍ നൂറിലധികം കുട്ടികള്‍ക്ക് രോഗം ബാധിക്കുകയും ഒരു അധ്യാപകന്‍ രോഗബാധയെ തുടര്‍ന്ന് മരിപ്പെടുകയും ചെയ്തിട്ടും പ്രശ്നം ഗൗരവമായി കാണാത്ത അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്. ചെക്യാട് ബേങ്കേരിയ, പുളിയാവ് ഭാഗങ്ങളിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍...

Read More »

കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച പാറക്കടവില്‍

March 26th, 2014

നാദാപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുഞ്ഞാലിക്കുട്ടി നാദാപുരം പാറക്കടവില്‍ എത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി. പാറക്കടവ്, വാണിമേല്‍ തുടങ്ങിയ മേഖലകളില്‍ ലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമപന്ദ്രനെതിരെ കണ്‍വെന്‍ഷന്‍ നടത്തുകയും എതിര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ലീഗ് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.  ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി പ്രചരണത്തിന് എത്തുന്നത്. എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്...

Read More »

ആളോഴിഞ്ഞ പറമ്പില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

March 12th, 2014

        നാദാപുരം:പാറക്കടവ് ഉമ്മത്തുരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്റ്റീല്‍ ബോംബ് കത്തെി.പഴയങ്ങാടി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് യന്ത്രമുപയോഗിച്ചു കാട്  വെട്ടിത്തളിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ബോംബ്‌ കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് സംഘം നടത്തിയ തിരച്ചിലിനിടെ ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങളും കത്തെി.സംഭവത്തില്‍ വളയം പോലീസ് കേസെടുത്തു

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »

നാടിനെ നടുക്കി കുമാരന്റെയും റാഫിയുടെയും മരണം.

March 8th, 2014

നാദാപുരം: ഉറ്റസുഹൃത്തുക്കളായ ഇല്ലത്ത് കുമാരന്റെയും ഇല്ലത്ത് കൊത്തരെമ്മല്‍ മുഹമ്മദ്‌ റാഫിയുടെയും മരണത്തില്‍ നടുങ്ങി ഉമ്മത്തൂര്‍ ഗ്രാമം. വെള്ളിയാഴ്ച രാവിലെ പത്തെ മുക്കാലോടെയാണ് നാടിനെ നടുക്കിയ സംഭവം. കുമാരന്റെ വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ തെങ്ങ് പിഴുത് മാറ്റുമ്പോഴായിരുന്നു അപകടം. കടവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന റാഫിക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷോപ്പില്‍ പോവേണ്ടത്. അതുവരെ ഉറ്റ സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി പോയതായിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം...

Read More »

ദുരിതപ്പെരുമഴയില്‍ പുറമ്പോക്കില്‍ ഒറ്റപ്പെട്ട്

February 20th, 2014

വളയം: രോഗവും ദുരിതവും പേറി പുറമ്പോക്കില്‍ ഒറ്റപ്പെട്ട് നാലംഗ കുടുംബം. ചെക്യാട് പഞ്ചായത്തിലെ പാട്ടോം കുന്നുമ്മലിലെ ബാബു- ഉഷ ദമ്പതികളും രണ്ട് പെണ്‍കുട്ടികളുമാണ് ദുരിയത്തില്‍. ഉഷ ഗുരുതര ചര്‍മരോഗം ബാധിച്ച് നരകയാതന അനുവഭിക്കുകയാണ്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ നിമിഷയും നിത്യയും. ഭര്‍ത്താവ് ബാബുവിന്റെ കാഴ്ച ശക്തി കുറഞ്ഞ ചികിത്സയിലാണ് ഉഷക്ക് രോഗം ബാധിച്ചതോടെ ഉറ്റവര്‍ കൈയൊഴിഞ്ഞതോടെ കുടുമബം ഒറ്റപ്പെട്ടു. സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷണം ലഭിക്കുന്നുണ്ട്. വയനാട് നിരവില്‍പുഴയില്‍ നിന്നെത്തിയ കുടുംബത്തിന...

Read More »