News Section: പാറക്കടവ്

നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി സഹകരണ സ്ഥാപനം

June 7th, 2014

വളയം:സാമ്പത്തിക പ്രയാസത്താല്‍ തുടര്‍ പഠനം വഴിമു'ിയവര്‍ക്കും മാനസിക ശാരീരിക വൈകല്യങ്ങള്‍ നേരിടു വിദ്യാര്‍ത്ഥികള്‍ക്കും സഹായ ഹസ്തവുമായി ചെക്യാട് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി.സൊസൈറ്റിയുടെ സാമ്പത്തിക സഹായം കുറുവന്തേരി യു പി സ്‌കൂളില്‍ നട ചടങ്ങില്‍ മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.സൊസൗറ്റി പ്രെസിഡന്റ് രതീഷ് വളയം അധ്യക്ഷനായി.തൂണേരി ബി ആര്‍ സി ക്ക് കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കു കു'ികളുടെ സ്പീച്ച് തെറാപ്പിക്കും ചെക്യാട് പഞ്ചായത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ എസ്സ് എല്‍ സ്സി വര...

Read More »

ചെക്യാട് പഞ്ചായത്തില്‍ മുച്ചക്ര സൈക്കിള്‍ വിതരണം

June 3rd, 2014

ചെക്യാട്: പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് മുച്ചക്ര സൈക്കിള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ആമിന ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അനിത, പി കുമാരന്‍, ബിജിത്ത് എന്നിവര്‍ സംസാരിച്ചു.

Read More »

കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു

May 30th, 2014

പാറക്കടവ്: കുറുവന്തേരി സി.പി.ഐ.എം ബ്രാഞ്ച് ഓഫീസ് ബോംബ്‌ എറിഞ്ഞു തകര്‍ത്തു. കുറുവന്തേരി യു.പി. സ്കൂളിനു സമീപത്തെ എ.കെ.ജി സ്മാരക മന്ദിരത്തിനാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ മന്ദിരത്തിന്റെ ചുമര്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനായ ഞാലിയോട്ടുമ്മല്‍ കുമാരന്റെ വീടിന് നേരെ ബോംബെരിഞ്ഞിരുന്നു. വലയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More »

ചുഴലിക്കാറ്റ്; വളയം ചെക്യാട് മേഖലയില്‍ ലക്ഷങ്ങളുടെ കൃഷിനാശം

May 1st, 2014

വളയം: ബുധനാഴ്ച രാത്രി ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ വളയം ചെക്യാട് പഞ്ചായത്തില്‍ ലക്ഷം രൂപയുടെ കൃഷിനാശം. മരങ്ങള്‍ വീണു പത്തോളം വീടുകള്‍ തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കടപുഴകി വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി പാടെ നിലച്ചു. വളയം ചെക്കൊറ്റയിലെ ചെറിയ കേളോത്ത് ജിനീഷിന്റെ വീട് തെങ്ങ് വീണു പാടെ തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വളയം കൊയിലോത്ത് രാജന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തെങ്ങ് വീണു പൂര്‍ണ്ണമായും തകര്‍ന്നു. മാവ് മുറിഞ്ഞു വീണു കുരുവന്തെരിയിലെ വി.ദാമു മാസ്ടരുടെ വീട് ഭാഗീകമായി തകര്‍ന്നു....

Read More »

ഉമ്മത്തൂര്‍ എസ്.ഐ. വനിതാ കോളേജ് ഉദ്ഘാടനം ചെയ്തു

April 30th, 2014

നാദാപുരം: ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ പുതുതായി ആരംഭിച്ച എസ്.ഐ. വനിതാ കോളേജ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം െപ്രാഫ. ടി.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ െപ്രാഫ. പി. മമ്മു അധ്യക്ഷത വഹിച്ചു. ലൈബ്രറി ഉദ്ഘാടനം സയ്യിദ് മഖുതും തങ്ങള്‍ പാനൂര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സൂപ്പി നരിക്കാട്ടേരി, എ. ആമിന, പി.കെ. സുജാത എന്‍.കെ. മൂസ്സ, ഡോ. സല്‍മ മഹമൂദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. സലാം, അബ്...

Read More »

ഉമ്മത്തൂര്‍ വനിതാ കോളേജ് ഉദ്ഘാടനം 29-ന്‌

April 28th, 2014

നാദാപുരം: ഉമ്മത്തൂര്‍ എസ്.ഐ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം 29-ന് രാവിലെ ഒമ്പത് മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ. അബ്ദുസ്സലാം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബി.എ. (ഇംഗഌഷ്), ബി.കോം, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പ്രൊഫ. പി. മമ്മു, ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. യൂസഫ് എന്നിവര്‍ പങ്കെടുത്തു.

Read More »

ജലവിതരണം തടസ്സപ്പെടും

April 8th, 2014

പുറമേരി: ശുദ്ധജല വിതരണം നടത്തുന്ന കിണറ്റിലും സമീപത്തും വെള്ളം കുറവായതിനാല്‍ ചെക്യാട് പഞ്ചായത്തില്‍ ജലവിതരണം തടസ്സപ്പെടും. മൂന്നുദിവസം കൂടുമ്പോള്‍ മാത്രമേ ജലവിതരണം ഉണ്ടാകൂ.

Read More »

വി.കെ. സജീവന്റെ പര്യടനം

April 2nd, 2014

വടകര: ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ. സജീവന്റെ ബുധനാഴ്ചത്തെ പര്യടനപരിപാടി. സ്ഥലം,സമയം എന്ന ക്രമത്തില്‍. പുതിയങ്ങാടി 9.00, മീശമുക്ക് 9.30, തുരുത്തി 10.00, ജനതാമുക്ക് 10.30, തലായി 11.00, മുതുവടത്തൂര്‍ 11.20, വില്യാപ്പള്ളി 11.40, കല്ലേരി 12.00., കല്ലാച്ചി 12.30, നാദാപുരം 1.00, പാറക്കടവ് 1.30, വളയം 2.00, കക്കട്ടില്‍ 3.00., മൊകേരി 3.20, മരുതോങ്കര 3.40, മുള്ളന്‍കുന്ന്, തൊട്ടില്‍പ്പാലം 4.20, കുറ്റിയാടി 4.40, നിട്ടൂര്‍ 5.00., പൂളക്കൂല്‍ 5.20, പള്ളിയത്ത് 5.40, വെള്ളൂക്കര 6.00, മേമുണ്ട 6.20, മീങ്കണ്ടി 6.40, കോട്ടപ്പള്ളി 7.00...

Read More »

എ.എന്‍. ഷംസീര്‍ നാദാപുരത്ത് പര്യടനം നടത്തി

March 29th, 2014

നാദാപുരം: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീര്‍ നാദാപുരത്തെ വിവിധഭാഗങ്ങളില്‍ പ്രചാരണം നടത്തി. മരുതോങ്കരയില്‍ നിന്ന് പര്യടനം തുടങ്ങി. മുള്ളന്‍കുന്ന്, കായക്കൊടി, തൊട്ടില്‍പ്പാലം, കുണ്ടുതോട്, കായക്കൊടി, കൈവേലി, വിലങ്ങാട്, പരപ്പുപാറ, വളയം, ചേലക്കാട്, പാലക്കടവ്, തൂണേരി, ഇരിങ്ങണ്ണൂര്‍, കുമ്മങ്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പയന്തോങ്ങില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം ഇ.കെ. വിജയന്‍ എം.എല്‍.എ., വി.പി. കുഞ്ഞികൃഷ്ണന്‍, ടി.കെ. രാജന്‍, പി.കെ. ബാലന്‍, രജീന്ദ്രന്‍ കപ്പള്ളി, ബിജു കായക്കൊടി, കരിമ്പില്‍ ദി...

Read More »

ഷംസീര്‍ ഇന്ന് നാദാപുരത്ത്‌

March 28th, 2014

നാദാപുരം: എല്‍ഡി.എഫ്. വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ വെള്ളിയാഴ്ച നാദാപുരം നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 9- മരുതോങ്കര, 9.30- മുള്ളന്‍കുന്ന്, 10- കുണ്ടുതോട്, 10.30- തൊട്ടില്‍പ്പാലം, 11- കായക്കൊടി, 11.30- വണ്ണാത്തിപ്പൊയില്‍, 12- കൈവേലി, 12.30- കുമ്പളച്ചോല, 2.30- വിലങ്ങാട്, 3- പരപ്പുപാറ, 3.30- നിരവുമ്മല്‍, 4-വളയം, 4.30- ബാങ്കേരിയ (ചെക്യാട്), 5- പാറക്കടവ്, 5.30- തൂണേരി, 6- കോടഞ്ചേരി, 6.30- ഇരിങ്ങണ്ണൂര്‍, 7-എടച്ചേരി, 7.30- കുമ്മങ്കോട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രാത്രി എട്ടോടെ പയന്ത...

Read More »