News Section: പാറക്കടവ്

രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു; സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ചേലക്കാടില്‍ പോലീസ് ക്യാംപ് ചെയ്യുന്നു

May 12th, 2017

കല്ലാച്ചി: കക്കൂസ് മാലിന്യം റോഡില്‍ ഒഴുക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചേലക്കാട് പൂശാരിമുക്കില്‍ കെട്ടിടത്തിലെ കക്കൂസ് മലിന ജലം ഒഴുക്കിയതിനെ ചൊല്ലി ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.  സമീപത്തെ വാടകക്കെട്ടിടത്തിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനടയാക്കിയത്. കെട്ടിട ഉടമയും ഇതിനെ എതിര്‍ത്ത് ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പ് മൊയിലോത്ത് മുക്കില്‍ കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കിയതിനെ തുടര...

Read More »

സൂക്ഷിക്കുക; മെസേജ് ടു കേരള എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഐഎസിലേക്ക്‌ യുവാക്കളെ ചേര്‍ക്കാനുള്ള തട്ടിപ്പ്

May 11th, 2017

കേരളത്തില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഐഎസ് ഇപ്പോള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് നേതൃത്വം കൊടുക്കുന്നത് കാസര്‍കോട് നിന്ന് അപ്രത്യക്ഷമായ സംഘത്തിന്റെ നേതാവ് അബ്ദുള്‍ റാഷിദ് ആണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്. അടുത്തിടെ അപ്രത്യക്ഷരായ 23 പേരുടെ വിവരങ്ങളും നേരത്തെ ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്ന മറ്റ് ചിലരുടെ വിവരങ്ങളും മാത്രമാണ് ഉള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി 'മെസേജ് ടു കേരള' എന്ന പേ...

Read More »

പേരോട് സ്‌ഫോടനം; ഇരുട്ടിന്റെ മറവില്‍ ലക്ഷ്യമിട്ടതെന്ത്?

May 8th, 2017

നാദാപുരം: സിപിഎം-ലീഗ് സംഘര്‍ഷം നില നില്‍ക്കുന്ന പേരോട് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉഗ്ര ശേഷിയുള്ള സ്‌ഫോടനം ഇരുട്ടിന്റെ മറവില്‍ ലക്ഷ്യമിട്ടതെന്ത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെ പേരോട് എംഎല്‍പി സ്‌കൂള്‍ പരിസരത്െ റോഡില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ മേഖലയാണ് പോരോട്. കണ്‍ട്രോള്‍ റൂം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ റോഡില്‍ നിന്ന ഉഗ്രശേഷിയുള്ള പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയരുന്നു.

Read More »

പാറക്കടവില്‍ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമം

May 3rd, 2017

നാദാപുരം: പാറക്കടവില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതം. മാതാപിതാക്കളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നു. പ്രതിയെ രക്ഷിക്കാന്‍ പോലീസും ശ്രമിക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം വെകുന്നേരമാണ് ബാലികയെ അമ്മയുടെ അടുത്തു നിന്ന് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിക്ക് മിഠായി നല്‍കിയ ശേഷം അമ്മയുടെ അടുത്തു നിന്ന് മാറ്റുകയായിരുന്നു. കുട്ടിയോട് മോശമായി പെരുമാറുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരു...

Read More »

കെഎംസിസി അംഗങ്ങള്‍ ക്ഷമിക്കുക; നേതൃത്വം എന്തിന് എട്ടുകാലിമമ്മൂഞ്ഞ് ചമയുന്നത്

May 2nd, 2017

നാദാപുരം: മണലാരങ്ങളില്‍ വീയര്‍പ്പൊഴുക്കി ഒരായിരം പേരുടെ കണ്ണീരൊപ്പിയ കെഎംസിസി അംഗങ്ങള്‍ ക്ഷമിക്കുക. നേതൃത്വം എട്ടുകാലിമമ്മൂഞ്ഞ് ചമയുകയാണ്. സോഷ്യല്‍ മീഡിയയില്‍ കെഎംസിസി നേതൃത്വത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. കോടിക്കണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് നിസ്സാര്‍ഥ്വരായ അണികളുടെ പിന്‍ബലത്തില്‍ രാജ്യത്ത്‌മെമ്പാടും നടന്നിട്ടുള്ളത്. വീടുകള്‍, കിണറുകള്‍, രോഗികള്‍ക്ക് സാന്ത്വനം, വിവാഹ സഹായം എല്ലായിടത്തും കെഎംസിസിയുടെ കയ്യൊപ്പുണ്ട്. എന്നാല്‍ അടുത്തിടെ ചെയ്യാത്ത കാര്യങ്ങളിലൂടെ പിതൃത്വം ഏറ്റെടുക്കുകയാണ് ചില കെഎം...

Read More »

വാണിമേലില്‍ വണ്ട് ശല്യം; കുടുംബം വീടൊഴിഞ്ഞു

May 1st, 2017

വാണിമേല്‍: വണ്ട് ശല്യത്തെ തുടര്‍ന്ന് വാണിമേലില്‍ കുടുംബം വീടൊഴിഞ്ഞു.  വാണിമേല്‍ പായ്ക്കുണ്ടില്‍ പാല വീട്ടില്‍ ഷാജിയുടെ കുടുംബമാണ് വണ്ട് ശല്യത്തെത്തുടര്‍ന്ന് വീടൊഴിഞ്ഞത്. ഒരാഴ്ച മുമ്പാണ് ലക്ഷക്കണക്കിന് വണ്ടുകള്‍ കൂട്ടമായി വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ശല്യം മൂര്‍ച്ചിച്ചതോടെ വീടൊഴിയുക മാത്രമായിരുന്നു കുടുംബത്തിന്റെ ഏക പ്രതിവിധി. ഷാജിയും ഭാര്യയും രണ്ട് മക്കളുമാണ് താ വീട്ടില്‍ താമസിച്ചു വരുന്നത്.  വണ്ടുകള്‍ ദേഹത്ത് കയറുകയും വണ്ട് കയറിയ ശരീര ഭാഗം പൊള്ളുകയും ചെയ്യും. വണ്ടുകളുടെ രൂക്ഷമായ ദുര്‍ഗന്ധത്താല്‍ ഇവര്‍ക്ക് ശ്വാ...

Read More »

കുട്ടികള്‍ നാടും വീടും വിട്ടിറങ്ങുന്നത് പതിവാകുന്നു; പുറമേരിയില്‍ 11കാരനെ പോലീസിലേല്‍പ്പിച്ചു

May 1st, 2017

നാദാപുരം: വീട്ടിലും നാട്ടിലുമുണ്ടാവുന്ന പ്രശ്‌നങ്ങളെച്ചൊല്ലി കുട്ടികള്‍ ഒളിച്ചോടുന്നത് പതിവാകുന്നു. കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ വീടുകളിലെ സാമ്പത്തിക പ്രശ്‌നം, മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന കലഹം, മാനസികമായും ശാരീരികമായും അനുഭവപ്പെടുന്ന പീഡനങ്ങള്‍ തുടങ്ങിയ ഞെട്ടിക്കുന്ന കാരണങ്ങളായിരിക്കും. കുട്ടികളുടെ സുരക്ഷിതത്വം ഗൗരവമേറിയ വിഷയം തന്നെയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് പുറമേരി ടൗണില്‍ വച്ച് 11 കാരനെ നാട്ടുകാര്‍ കണ്ടത്. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അന്യജില്ലക്കാരനാണെന്ന് വ്യക്തമായത്. വിവരം നാദാപുരം സ്റ്റേഷനിലറിയ...

Read More »

വളയം മേഖലകളില്‍ മദ്യ വില്‍പ്പന കൊള്ള വിലയ്ക്ക്; കെണിയിലകപ്പെടുന്നത് വിദ്യാര്‍ഥികളും യുവാക്കളും

April 29th, 2017

നാദാപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകള്‍ താഴിട്ടു പൂട്ടിയതും സുപ്രീം കോടതിയുടെ പുതിയ  വിധി വന്ന പശ്ചാത്തലത്തിലും നാട്ടുംപുറങ്ങളില്‍ മദ്യ വില്‍പ്പന തകൃതിയായി നടക്കുന്നു. കുറുവന്തേരി, താനക്കോട്ടൂര്‍ മേഖലകളിലാണ് വീടുകള്‍ കേന്ദ്രീകരിച്ചും കാല്‍നടയായും അമിത വിലയ്ക്ക് മദ്യ വില്‍പ്പന കൊഴുക്കുന്നത്. മദ്യ വില്‍പ്പന കൂടാതെ തന്നെ ലഹരിവസ്തുക്കളുടെ വില്‍പ്പനും സുലഭമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ 10ഉം 20ഉം രൂപയ്ക്കു ലഭിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ 100 രൂപയ്ക്ക് മൂന്നെണ്ണം എന്ന തോതിലാണ് വില്‍ക്കപ്പെടുന്നത്. സംസ്ഥാനത്ത് ലഹരി ഉല്‍പ്...

Read More »

ബാഹുബലി വടകരയ്ക്കും ചരിത്രമാവും

April 27th, 2017

വടകര: ബാഹുബലി സിനിമ നാളെ റിലീസ് ചെയ്യുമ്പോള്‍ അത് വടകരയുടെയും ചരിത്രമായി മാറും. വടകരയില്‍ ആദ്യമായാണ് മൂന്ന് തിയേറ്ററുകളില്‍ ഒരുമിച്ചു ഒരു സിനിമ റിലീസിന് ഒരുങ്ങുന്നത്. വടകര കീര്‍ത്തി, മുദ്ര,കേരള ക്വയര്‍ തുടങ്ങിയ തിയേറ്ററുകളിലാണ്ചിത്രം ഒരേ സമയം നാളെ മുതല്‍ പ്രദര്‍ശനത്തിനു എത്തുക. ബാഹുബലി ഒന്നിന് കിട്ടിയ ജനപ്രീതിയാണ് ഒന്നില്‍ കൂടുതല്‍ തിയേറ്ററുകളില്‍ വടകരയില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കാന്‍ കാരണം. കേരളത്തില്‍  ഒരേ സമയം 288 തിയേറ്ററുകളിലാണ് ബഹുബലി പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ 6500 ഉം ലോകത്തില്‍ 9000 തിയേറ്ററുകളി...

Read More »

ഗോ മാതാവിനെ പൂജിക്കുന്നവര്‍ കാണണം; പശുത്തൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ ജീവിതം

April 25th, 2017

കെ പി ശോമിത്ത് നാദാപുരം:   ഗോ മാതാവിനെ ആരാധിക്കുന്നില്ലെങ്കിലും കേരളത്തില്‍ പശുക്കള്‍ക്ക് നല്ല പരിഗണനയാണ്. നല്ല ഭക്ഷണം, നല്ല ശുചിത്വം, എല്ലാം മലയാളി ഉറപ്പു നല്‍കും. എന്നാല്‍ തൊഴില്‍തേടി കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പശുതൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ പാര്‍പ്പിടങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം എന്ന പൊതു ചൊല്ലുണ്ട്. കേരളത്തില്‍ ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന്  ഇതരസംസ്ഥാന തൊഴിലാളികളാണ്. തങ്ങളുടെ നാട്ടിലെ തുഛമായ ജോലി വിട്ട് അധികവരുമാനം മാത്രം ലക്ഷ്യം വച്ചാണ് ...

Read More »