News Section: പുറമേരി

പൊതു വിദ്യാലയങ്ങളില്‍ പഠനം മധുരമാകുന്നു ; വിലാതപുരം എൽ .പി സ്കൂൾ പഠനോത്സവം മാതൃകയായി

February 18th, 2019

നാദാപുരം : പൊതു വിദ്യാലയങ്ങളില്‍ പഠനം മധുരമാകുന്നു . പുറമേരി വിലാതപുരം എൽ .പി സ്കൂൾ പഠനോത്സവം മാതൃകയായായി. വിലാതപുരം എൽ .പി സ്കൂൾ വിവിധ പരിപാടികളോടെ  നടന്ന പഠനോത്സവം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അച്ചുതൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന കല്ലിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി സുധീഷ് മുഖ്യ അതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് എം.ടി മജീഷ്, എം റിനീഷ്, ടി.ചന്ദ്രശേഖരൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എച്ച്.എം. ടി ജയചന്ദ്രൻ സ്വാഗതവും, ശ്രീജിലാൽ നന്ദിയും പറഞ്ഞു.

Read More »

സന്തോഷത്തിന്റെ 30 ദിനം ഹാപ്പിവെഡിംഗിൽ ഇന്ന് സമ്മാന പെരുമഴ

January 12th, 2019

    നാദാപുരം: കല്ലാച്ചി ഹാപ്പിയായിട്ട് മുപ്പത് ദിനം തികയുന്നു.സന്തോഷത്തിന്റെ 30 ദിനം ഹാപ്പിവെഡിംഗിൽ  ഇന്ന് സമ്മാന പെരുമഴ. ഓരോ രണ്ട് മണിക്കൂറിലും സർപ്രയിസ് ഗിഫ്റ്റ്. കല്ല്യാണ പാർട്ടികൾക്ക് മറ്റെങ്ങും ഇല്ലാത വിലക്കുറവ്. എല്ലാ ബ്രാന്റഡ് വസ്ത്രങ്ങൾക്കും 10% വിലക്കുറവ്. വൈകിട്ട് 6ന് മാസാന്ത വിജയികളെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ നറുക്കെടുക്കും. കടത്തനാട്ടിലെ ഏറ്റവും വലിയ വസ്ത്രാലയമായ ഹാപ്പി വെഡിംഗ് എല്ലാ ഞായറാഴ്ച്ചയും തുറന്ന് പ്രവർത്തിക്കും. ബംബർ സമ്മാനമായി സ്ക്കൂട്ടറും തെ...

Read More »

കല്ലാച്ചി ജ്വല്ലറി കവർച്ച; പിടിയിലായത് കുപ്രസിദ്ധ കവർച്ചക്കാരൻ അഞ്ചാംപുലിയും സംഘവും

January 11th, 2019

നാദാപുരം:  കല്ലാച്ചി മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറിയിൽ നടന്ന കവർച്ചയിൽ മൂന്നംഗ സംഘം പൊ ലീസ് പിടിയിലായി ആന്ധ്ര തിരുവള്ളൂർ പാക്കം ഗ്രാമത്തിലെ അഞ്ചാംപുലി 52 ,തമിഴ്‌നാട് വിഴുപ്പുരം ജില്ലയിൽ കോട്ടമേട്ടിലെ രാജ 32 , തമിഴ്‌നാട് മധുര പുത്തൂറിലേ സൂര്യ 22 എന്നിവരെയാണ് നാദാപുരം ഡിവൈ എസ്‌പി ,ഇ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.കൂട്ട് പ്രതികളായ മൂന്നു പേരെ കൂടി കിട്ടാനുണ്ട് . ഇവർക്കായുള്ള അന്വേക്ഷണം നടക്കുകയാണെന്ന് റൂറൽ എസ്‌പി നാദാപുരത്തു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം...

Read More »

കൊടികൾ പലത് ഒരേ മുദ്രാവാക്യം; ഹർത്താലിൽ തൊഴിലാളി ഐക്യനിര

January 8th, 2019

  നാദാപുരം: പരസ്പരം ശത്രുക്കളായി പോര്‍വിളിച്ചവര്‍ ഒരേ പ്രകടനത്തില്‍ പല കൊടികളുമായി അണിനിരന്നു. ഒരേ മുദ്രാവാക്യം വിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ ഒന്ന് അമ്പരന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ആരംഭിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് വിവിധ തൊഴിലാളി സംഘടനകള്‍ ഒറ്റകെട്ടായി അണിനിരന്നത്. വളയം,വാണിമ്മേല്‍,നാദാപുരം,തുണേരി,എടച്ചേരി.പുറമേരി എന്നിവിടങ്ങളില്‍ ഇത്തരം തൊഴിലാളികളുടെ ഐക്യനിര കാണാനായി. സി.പി.ഐ.എം,മുസ്ലിംലീഗ്,കോണ്‍ഗ്രസ്,ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വര്‍...

Read More »

പുറമേരിയില്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബേംബേറ്; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

December 14th, 2018

  പുറമേരി: ടൗൺ പരിസരത്തെ സിപിഎം ലോക്കൽ കമ്മറ്റി  ഓഫീസിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷണന്റെ എൽഐസി ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടത്തിന് നേരെയാണ് ഇന്നലെ  രാത്രി 11.30 ഓടെ ബോംബേറുണ്ടായത്. സ്ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസര വാസികൾ പറഞ്ഞു. ഫോടനത്തിൽ കെട്ടിടത്തിന് തകരാർ സംഭവിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

പുറമേരിയിൽ ജനസേവ സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്തു

November 15th, 2018

നാദാപുരം: പുറമേരിയിൽ ജനസേവ സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്തു.ഇന്ന് രാവിലെ 9.30ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി. കെ അച്ചുതൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി പ്രസീത കല്ലുള്ളതിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശ്രീ.സുധീഷ്.ടി, ബിന്ദു പുതിയോട്ടിൽ മെമ്പർമാരായ ബീനകല്ലിൽ, സീന കരുവന്താരി, ഷൈനി മലയിൽ എന്നിവരും അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ചന്ദ്രൻ മറ്റ് ജീവനക്കാരും, കേരള ഗ്രാമിൻ ബേങ്ക് മാനേജർ മറ്റ് രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു . ചടങ്ങിൽ മനോജ് തനിമ നന്ദി പ്രകാശിപ്പ...

Read More »

ചേലക്കാട് കാർ കടയിലേക്ക് പാഞ്ഞുകയറി ; ഒരാള്‍ക്ക് പരിക്ക്

September 20th, 2018

നാദാപുരം:ചേലക്കാട് വാഗനർ കാർ കടയിലേക്ക് പാഞ്ഞുകയറി. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്ക് തകർന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന കാൽനടക്കാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More »

അഗതിമന്ദിരത്തിലെ അന്തേവാസി മരിച്ചു;ബന്ധുക്കളെ തേടി തണൽ അധികൃതർ

September 16th, 2018

നാദാപുരം : എടച്ചേരി തണൽ അഗതിമന്ദിരത്തിലെ വേലായുധൻ (84) നിര്യാതനായി. പ്രായാധിക്യ പ്രശ്നങ്ങളാൽ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാഹിയിലെ ചില സന്നദ്ധ പ്രവർത്തകർ മുഖേനയാണ് 29.3.2018 ന് ഇദ്ദേഹം തണലിൽ എത്തിയത്. അഡ്രസ്സ് കൊല്ലങ്കോട് (പാലക്കാട്) ആണ് എന്നു പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. മൃതദേഹം വടകര ഗവ.ആശുപത്രി മോർച്ചറിയിൽ. ബന്ധപെടേണ്ട നമ്പർ: 0496 2549954 (തണൽ എടച്ചേരി), 0496 2547022 (എടച്ചേരി പോലീസ് സ്റ്റേഷൻ)

Read More »

വാഹനാപകടം; ഒഴിവായത് വലിയ ദുരന്തം,പുറമേരിയിൽ വൈദ്യുതി നിലച്ചു

September 16th, 2018

നാദാപുരം: വാഹനാപകടത്തിൽ ഒഴിവായത് വലിയ ദുരന്തം.പുറ മേരിയിൽ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. പുറമേരി വാട്ടർ ടാങ്കിന് സമീപം ഞയറാഴ്ച്ച പകൽ 11 മണിക്കാണ് അപകടം.നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇലട്രിക്ക് പൊസ്റ്റ്  തകർന്നു . വൈദ്യുതി ലൈൻ മുറിഞ്ഞു  വീണെങ്കിലും ആർക്കും പരിക്കില്ല. സ്റ്റൈയിലോ കാർ ആണ് അപകത്തിൽപ്പെട്ടത്. കാർ ഇടിച്ച് 11 കെ.വി വൈദ്യുതി ലൈൻ കടന്ന് പോകുന്ന പേസ്റ്റ് രണ്ടായി മുറിഞ്ഞു

Read More »

ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് തൂണേരിയില്‍ യു ഡി എഫ് പ്രതിഷേധ പ്രകടനം

September 10th, 2018

നാദാപുരം: ഇന്ധന വിലവർദ്ധനവിനെതിരെ നടക്കുന്ന യു ഡി എഫ് ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് തൂണേരി പഞ്ചായത്ത്   യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. യു കെ വിനോദ് കുമാർ, AKTകുഞ്ഞമ്മദ്, രജീഷ് വി.കെ, തുണ്ടിയിൽ മൂസ്സ ഹാജി, ഫസൽമാട്ടാൻ, കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, പി പി സുരേഷ് കുമാർ, 0TK റഹിം എന്നിവർ നേതൃത്വം നൽകി.

Read More »