News Section: പുറമേരി

വടകരയില്‍ പുട്ട് തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

June 28th, 2016

വടകര : വടകരയില്‍ പുട്ട് തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു . വടകര പാക്കയില്‍ മനോജ്‌ (42) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ പുട്ട് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വടകര സഹകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാക്കയില്‍ ഫ്ലാഷ് ടൈലേര്സ് ജീവനക്കാരനാണ് മനോജ്‌.

Read More »

നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ട്ടമുണ്ടാക്കിയ പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

June 25th, 2016

വടകര : നാദാപുരത്ത് വീട്ടില്‍ക്കയറി അതിക്രമിച്ചു കയറി നാശനഷ്ട്ടമുണ്ടാക്കിയ  പോലീസുകാര്‍ക്കെതിരെ നടപടിക്ക് ന്യൂനപക്ഷ കമ്മീഷന്‍റെ ശുപാര്‍ശ. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനായിരുന്നു സംഭവം  നാദാപുരം എസ്.ഐ.ആയിരുന്ന ശ്രീനിവാസന്‍,എ.എസ്.ഐ.സുജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കുമ്മംങ്കോട്ടെ താഴേക്കുനി പാത്തുക്കുട്ടിയുടെ വീട്ടില്‍ ഭര്‍ത്താവ് അയൂബിനെ തെരെഞ്ഞെത്തിയ പോലീസുകാര്‍ വീട്ടില്‍ ഭര്‍ത്താവ് ഇല്ലെന്നു പറഞ്ഞിട്ടും അതിക്രമം നടത്തുകയായിരുന്നു എന്നാണു പരാതി. വീട്ടിലെ വാതിലുകള്‍ പൊളിക്കുകയും ഇത് തടഞ്ഞ മകളെ ബലമായി പിടിച്ചു നീക്കുക...

Read More »

ഷിബിന്‍ വധം; കേസ് തോറ്റത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായുള്ള ഒത്തുകളി; ബി.ജെ.പി

June 20th, 2016

നാദാപുരം: ഷിബിന്‍ വധക്കേസ്  തോറ്റത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായുള്ള ഒത്തുകളിയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. 17 പ്രതികളെയും വെറുതെ വിട്ടത് അത്യപൂര്‍വ സംഭവമാണെന്നും പല കേസുകളും വാദിച്ച് ജയിച്ച് അഭിഭാഷക രംഗത്ത് പരിജയമുള്ള പ്രോസിക്യുട്ടര്‍ പരാജയപ്പെടാന്‍ കാരണം ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായുള്ള ഒത്തുകളിയാണെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട്  പറഞ്ഞു. ഷിബിന്‍ വധക്കേസില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തി പുനരന്വേഷണത്തിനു തയ്യാറാകണമെന്നും  ഇല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും അദ...

Read More »

നോമ്പുതുറ വിഭവം വാങ്ങാന്‍ തട്ടുകടയിലെത്തിയവര്‍ തമ്മില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു

June 17th, 2016

നാദാപുരം:  കുമ്മങ്കോട് ആലിൻചുവട്ടിൽ നോമ്പുതുറ വിഭവങ്ങൾ വാങ്ങിക്കാൻ തട്ടുകടയിലെത്തിയവർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവാവിന് വെട്ടേറ്റു. രയരോത്ത് താഴകുനി റിയാസിന് (40) ആണ് വെട്ടേറ്റത്. സിപിഎം അനുഭാവിയാണ് ഇയാള്‍. പരിക്കേറ്റ റിയാസിനെ  വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസർ എന്നയാളാണു വെട്ടിയതെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു.

Read More »

വെള്ളൂരില്‍ വീടിനുനേരെ ബോംബെറിഞ്ഞത് കനത്ത പോലീസ് സുരക്ഷ നിലനില്‍ക്കെ

June 17th, 2016

നാദാപുരം:ഷിബിന്‍ വധക്കേസില്‍ വിധിയോടനുബന്ധിച്ച് തൂണേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ നിലനില്‍ക്കെ വെള്ളൂരില്‍ വീടിനു നേരെ ബോംബേറ്. പീടികക്കുനി ഹമീദിന്റെ വീടിന്റെ മതിലിലാണ് ബോംബ് കൊണ്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥലത്ത് പോലീസ് പിക്കറ്റ്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നതിന് എതിര്‍വശത്താണ് ഹമീദിന്റെ വീട്. സ്ഥലത്തുനിന്ന് നാടന്‍ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പരിസരത്തെ ഇടവഴിയിലൂടെ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

Read More »

നാദാപുരത്ത് കാറില്‍വച്ച് യുവാവിന് 4 അംഗ സംഘത്തിന്‍റെ മര്‍ദ്ദനം; പോലീസ് അന്വേഷണം ആരഭിച്ചു

June 11th, 2016

ചെക്യാട് : എടച്ചേരി സ്വദേശി യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു. എടച്ചേരി തലായി മീത്തലെ നൌഫലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ നാദാപുരം ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെക്യാട് വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ചെക്യാട് വച്ച് കാറിനു കുറുകെ വണ്ടി നിര്‍ത്തി തടഞ്ഞുവച്ച് ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് നൌഫല്‍ പരാതിയില്‍ പറയുന്നു. സഹോദരന്‍റെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു

Read More »

ആര്‍.എം.പി.ജനതാദള്‍ ബന്ധം ഉലയുന്നു

May 26th, 2016

വടകര : താലൂക്കിലെ ആര്‍.എം.പി. ജനതാദള്‍ (യു ) ബന്ധം ഉലയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ.നാണുവിനെ വിജയിപ്പിച്ചത് ആര്‍.എം.പി.നേതൃത്വമാണെന്നാണ് ജെ.ഡി.യു. ജില്ലാ കമ്മിറ്റിയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ അര്‍.എം.പി. സ്ഥാനാര്‍ഥി കെ.കെ.രമ ഇരുപതിനായിരത്തില്‍ പരം വോട്ട് നേടിയിരുന്നു. ആര്‍.എം.പിയ്ക്കെതിരെ ജെ.ഡി.യു. പരസ്യമായി രംഗത്ത് വന്നതോടെ താലൂക്കില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ  യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാകും.  ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുക...

Read More »

ദുരന്തങ്ങള്‍ക്ക് വഴി തുറന്ന് കുങ്കം നിരവു കയറ്റം

December 8th, 2015

വാണിമേല്‍ :.വാണിമേല്‍ വിലങ്ങാട് റോഡ്‌ ദുരന്തങ്ങള്‍ക്ക് വഴിതുറന്ന് കുങ്കംനിരവ് കയറ്റം .അപകടങ്ങള്‍ ആവര്ത്തിക്കുമ്പോഴും റോഡിലൂടെ കുത്തനെയുള്ള കയറ്റം കുറയ്ക്കാനോ റോഡിലെ അശാസ്ത്രീയത പരിഹരിക്കാനോ അധികൃതരോ തയ്യാറാവുന്നില്ല .ആയിരക്കണക്കിന് കുടിയേറ്റ കര്ഷകര്‍ താമസിക്കുന്ന വാണിമേല്‍ വിലങ്ങാട് മേഘലയിലേക്കുള്ള പ്രധാന റോഡാണ് ഈ അപകടാവസ്ഥയില്‍ .വ്യാഴയ്ച്ച പുലര്ച്ചെ മരം കയറ്റിവന്ന ലോറി അപകടത്തില്‍ പെടുകയും ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലിനറും ഉള്പ്പെ ടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപെട്ടത്.വെള്ളിയോട് ഭാഗത്തേക്ക് കൂറ്റന്‍ മരത്ത...

Read More »

നാദാപുരത്ത് നന്മയുടെ രാഷ്ട്രീയം; സി.പി.ഐ.എം.നേതാവിന് ആദരാഞ്ജലിയുമായി യൂത്ത് ലീഗ്

December 5th, 2015

നാദാപുരം : സംഘര്‍ഷങ്ങളും കലാപങ്ങളും കലുഷിതമായ നാദാപുരത്തുനിന്നു ഒരു നന്മയുടെ വാര്‍ത്ത.അന്തരിച്ച സി.പി.ഐ.എം.നേതാവിനു ആദരാഞ്ജലിയര്‍പ്പിച്ച് യൂത്ത് ലീഗിന്‍റെ ഫ്ലെക്സ് ബോര്‍ഡ്.കഴിഞ്ഞ ദിവസം നാദാപുരത്ത് അന്തരിച്ച സി.പി.ഐ.എം.മുന്‍ ലോക്കല്‍ സെക്രട്ടറിയും കര്‍ഷക സംഗം നേതാവുമായ കുനിച്ചോത്ത് കുമാരന് ആതരാഞ്ജലി അര്‍പ്പിച്ചാണ് കസ്തൂരി കുളത്ത് മുസ്ലിം യൂത്ത് ലീഗ് ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചത്.നാദാപുരത്തെ ഈ പുതിയ മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

Read More »

വളയത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു

December 4th, 2015

വളയം : വളയത്ത്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്‍റെ  കോലം കത്തിച്ചു. വ്യാഴാഴ്ച  വൈകുന്നേരമായിരുന്നു സംഭവം. നൌഷാദിനേയും കൂത്ത്‌പറമ്പ് രക്തസാക്ഷികളേയും അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കോലം കത്തിച്ചത്. സ്ഥലത്ത് ഡി.വൈ എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഡി.വൈ എഫ്.ഐ ലോക്കല്‍ കമ്മിറ്റി അംഗം പി പി അനിൽ ,മേഖല സെക്രട്ടറി കെ ലിജേഷ് പ്രസിഡൻ്റ് ടി കെ പ്രശാന്ത്,രാഹുല്‍ കുമാര്‍ , ശ്രീജേഷ് യു.കെ. എന്നിവർ നേതൃത്വം നല്കി    

Read More »