News Section: പുറമേരി

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു

August 20th, 2014

കുറിഞ്ഞാലിയോട്: മുയിപ്ര എല്‍പി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. വാര്‍ഡംഗം എം പി പ്രസീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കാസിം അധ്യക്ഷനായി. എല്‍എസ്എസ് ജേതാവ് ടി എന്‍ ഋതുവര്‍ണതെ അനുമോറിച്ചു. ഒ കരീം, ഗോപാലക്കുറുപ്പ്, അബ്ദുള്ള, ആര്‍ രഘുനാഥ്, കുനിയില്‍ രവീന്ദ്രന്‍, പക്രന്‍ഹാജി, അബ്ദുള്‍കരീം, താഹിറ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഒ ശൈലജ സ്വാഗതവും ആര്‍ എസ് അനിത നന്ദിയും പറഞ്ഞു.

Read More »

ഹിരോഷിമ മുതല്‍ നാഗസാക്കി വരെ; കെ.ആര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനം ആചരിച്ചു

August 8th, 2014

      പുറമേരി: ഹിരോഷിമ മുതല്‍ നാഗസാക്കി വരെ എന്നാ യുദ്ധവിരുദ്ധ സന്ദേശമുയര്‍ത്തി പുറമേരി കെ.ആര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ റാലിയും പ്രതിഞ്ജയും നടന്നു. ക്യാന്‍വാസില്‍ പ്രതീകാത്മക രക്തമുദ്ര പതിപ്പിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പൊരുതുന്ന ജനങ്ങളോട് വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എം.പി ലക്ഷ്മി, വേണു കക്കട്ടില്‍, കെ.പ്രഭ, എന്‍ ബാലകൃഷ്ണന്‍, ഷമീര്‍ മാസ്റ്റര്‍, മുഹമ്മദ്‌ റാഫി, എ.കെ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

അനുശോചിച്ചു

July 26th, 2014

പുറമേരി: സിപിഐ എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുറമേരി സഹകരണ ബാങ്ക് മാനേജരുമായിരുന്ന പിലാച്ചേരി കേളപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു. എ കെ ജാനു അധ്യക്ഷയായി. കെ കെ കുമാരന്‍, കെ കെ ദിനേശന്‍, കെ ടി കെ ബാലകൃഷ്ണന്‍, കെ ദേവിദാസ്, ബി രാഘവന്‍, സി രാജേഷ്, കെ കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

തൊട്ടില്‍പ്പാലം വടകര റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍

July 18th, 2014

വടകര: യാത്രക്കാരെ ദുരിതത്തിലാക്കി തൊട്ടില്‍പ്പാലം വടകര റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍. കുറ്റ്യാടി വടകര റൂട്ടിലോടുന്ന എക്സിക്യുട്ടീവ്‌ ബസ് ഡ്രൈവര്‍ രവിയെ ഒരു സംഘം ആള്‍ക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ പണിമുടക്ക്. ഇന്ന് രാവിലെ വട്ടോളി സ്കൂളിന് സമീപത്ത് വച്ച് ഓടിക്കൊണ്ടിരുന്ന ബസിനെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഗുണ്ടകളാണ് മാര്‍ദ്ദനത്തിന് പിന്നിലെന്ന് ബസ് തൊഴിലാളികള്‍ ആരോപിച്ചു. പരിക്കേറ്റ രവിയെ ആശുപത്രിയില്‍ പ്ര...

Read More »

വടകര-മാഹി കനാല്‍ നിര്‍മാണം അശാസ്ത്രീയം; കൃഷിയിടവും വീടുകളും വെള്ളപ്പൊക്ക ഭീഷണിയില്‍

July 17th, 2014

വടകര: മലബാറിന്റെ സ്വപ്ന പദ്ധതിയായ ദേശീയജലപാതയുടെ ഭാഗമായ വടകര-മാഹി കനാലിന്റെ നിര്‍മാണത്തില്‍ അശാസ്ത്രീയത. ലക്ഷങ്ങള്‍ പാഴാകുന്നു. കനാല്‍ തീരം ഇടിയുന്നതിനാല്‍ കൃഷിയിടവും നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയില്‍. കനാല്‍ നവീകരണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണുകള്‍ കരയില്‍ തന്നെയാണ് നിക്ഷേപിച്ചത്. മാസങ്ങള്‍ കഴിഞ്ഞും ഇത് നീക്കം ചെയ്യാന്‍ കരാറുകാരന്‍ തയ്യാറായില്ല. കനാല്‍ കുഴിച്ചപ്പോള്‍ ലഭിച്ച നല്ലയിനം കളിമണ്ണ് കടത്തികൊണ്ട് പോയി വില്‍ക്കാനുള്ള ജാഗ്രത ചെളിമണ്ണ് നീക്കം ചെയ്യാനുണ്ടായില്ല. മഴ പെയ്ത് കനാല്‍ കവിഞ്ഞൊഴുകിയത...

Read More »

ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമം അപലപനീയം

July 11th, 2014

ഒഞ്ചിയം: ചോറോട് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് ഏതാനും ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത നടപടി ദുരൂഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി വിരുദ്ധസംഘം ഈ ധനകാര്യ സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ആക്ഷേപം ഉയര്‍ത്തിവിട്ടപ്പോള്‍ പാര്‍ടിയും സ്ഥാപനവും ജനങ്ങള്‍ക്ക് മുന്നില്‍ നിജ സ്ഥിതി വ്യക്തമാക്കിയതാണ്. ബാങ്കിന് നഷ്ടം വരത്തക്കവിധത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പാര്‍ടിയും ബാങ്ക് ഭരണ സമിതിയും എല്ലാ കാലത്തും ഇത്തരം കാര്യങ്ങളില്‍ നല്ല ...

Read More »

ലഹരിവിരുദ്ധ ദിനാചരണം

June 27th, 2014

നാദാപുരം : തുണേരി ഇ.വി.യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി lahariറാലിയും പ്രതിജ്ഞയുമെടുത്തു. കെ.ഷീലാകുമാരി, പി.പ്രമോദ് കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കി. നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നാദാപുരത്ത് ലഹരിവിരുദ്ധ ജനകീയവേദി നടത്തി. കവി വി.സി. ഇഖ്ബാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാദാപുരം എസ്.ഐ. രാജന്‍ ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് റാലി നടത്തി. എ.അസീ...

Read More »

എണ്ണയും ഇളനീരുമായി തണ്ടാന്മാര്‍ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

June 17th, 2014

കുറ്റ്യാടി:ഇളനീരാട്ടത്തിനുള്ള ഇളനീരുമായി പുറപ്പെട്ട തണ്ടാന്മാര്‍ക്കൊപ്പം എണ്ണത്തണ്ടാനും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ നിന്നായി ഇളനീര്‍ക്കാര്‍ ഏറെയുണ്ടെങ്കിലും എണ്ണത്തണ്ടാനായി ഒരാള്‍ മാത്രമാണിപ്പോഴുള്ളത്. ചങ്ങരംകുളത്തെ ചാമക്കാലായില്‍ കണാരനാണ് ഇളനീര്‍ക്കാര്‍ക്കൊപ്പം എണ്ണയുമായി പുറപ്പെട്ടത്. വ്രതശുദ്ധിയോടെ ശേഖരിച്ച എണ്ണ ഓട്ടുപാത്രത്തില്‍ നിറച്ച് ഉണക്കവാഴയില കൊണ്ട് പാത്രത്തിന്റെ വായ മൂടിക്കെട്ടിയശേഷം വെളുപ്പിന് അത് തലയിലേറ്റി കൊട്ടിയൂരിന്റെ ഉപക്ഷേത്രമായ തളീക്കര ചാതിയൂര്‍ മഠം ക്ഷേത്രത്തിലെത...

Read More »

വിവാഹം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ കേസ് കൊടുത്തതിനു പ്രതികാരമായി തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു

June 14th, 2014

പുറമേരി: വിലാതപുരത്ത് വിവാഹം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കോടതി ശിക്ഷിച്ചതോടെ പരാതിപ്പെട്ട കുടുംബത്തിന് നേരെ പ്രതികാരം. പറമ്പിലെ തെങ്ങുകളും കൃഷിയും വെട്ടിനശിപ്പിച്ചു. എടവലത്ത്കണ്ടി അബ്ദുള്ളയുടെ വിലാതപുരം ജുമാഅത്ത് പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്താണ് അതിക്രമം. മൂന്ന് തെങ്ങുകളും കൃഷിയുമാണ് വെട്ടിനശിപ്പിച്ചത്. മരം വെട്ട് പണിക്കാരനെ പള്ളിയുടെ സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തെങ്ങുകള്‍ മുറിപ്പിച്ചത്.ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുള്ളയുടെ സഹോദരന്‍ കുട്ട്യാടി നാദാപുരം പൊലീസില്‍ പരാതി നല്‍കി. 2001 സെപ്തംബര...

Read More »

വോട്ടു നില വടകര

May 16th, 2014

Read More »