News Section: പേരാമ്പ്ര

കര്‍ഷകന്റെ ആത്മഹത്യ;കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ജോയിയുടെ കുടുംബം

June 26th, 2017

നാദാപുരം:ചെമ്പനോട് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിന് അന്വേഷണത്തില്‍ സംശയം . കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ജോയിയുടെ സഹോദരന്‍ ജോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍ അതെ സമയം ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുണ്ടായിരുന്ന സഹോദരന്‍ ജെയിംസ്‌ താനും ജോയിയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത കേസിന്‍റെ അന്വേഷണം ജോയിയുടെ കുടുംബത്തിലേക്ക് കൂടി കേന്ദ്രീകരിക്കുന്നതിനിടയിലാണ് വിമര്‍ശനവുമായി ജോയിയുടെ സഹോദരന്റെ രംഗ പ്രവേ...

Read More »

കണ്ണുള്ളവര്‍ കാണണം മോളിയുടെ ഈ വിലാപം

June 22nd, 2017

"മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്... ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും...? ഞങ്ങള്‍ക്ക് പോയി.. അവര്‍ക്കെന്നാ പോകാനാ? അവരു ഗവര്‍ണ്‍മെന്‍റിന്‍റെ ശമ്പളംമേടിക്കുന്നവരല്ലേ?"... മോളി എന്ന വീട്ടമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിവ. ഓരോ വാക്കുകളും  ചെന്നു തറയ്ക്കുന്നത് സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും മന:സാക്ഷിയുടെ നേരെയാണ്. ആരുടേയും കണ്ണുനിറഞ്ഞുപോകും മോളിയുടെ ഈ വിലാപം കേട്ടാല്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതി​നെ തുടര്‍ന്ന്​ വില്ലേജ്​ ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാ...

Read More »

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

May 27th, 2017

കൊച്ചി: സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. 21,880 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കൂടി 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്.

Read More »

കുട്ടികളോട് വേണോ ഈ ക്രൂരത; ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വെള്ളിയൂര്‍ സ്വദേശിക്കെതിരെ കേസ്

May 23rd, 2017

പേരാമ്പ്ര: പീഡനം കുട്ടികളോടും. കേരള സമൂഹത്തില്‍ പീഡനങ്ങളുടെ വാര്‍ത്ത കേള്‍ക്കാത്ത ദിനങ്ങളില്ല. സംസ്ഥാനത്ത് കൂടുതല്‍ പീഡനത്തില്‍ ഇരയാകുന്നത്  കൂടുതലും കുട്ടികളാണ്. കുട്ടികള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒട്ടും സുരക്ഷിതത്വമില്ല. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട കര്‍ത്തവ്യം ഓരോര്‍ത്തര്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളിയൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ്  കേസെടുത്തത്. വലിയപറമ്പില്‍ വേലായുധനെതിരെയാണ് (48) പേരാമ്പ്ര പോലീസ് കേസെടുത്...

Read More »

പേരാമ്പ്രയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവം; അയല്‍വാസി റിമാന്‍ഡില്‍; സംഭവം ഇങ്ങനെ

May 12th, 2017

പേ​രാ​മ്പ്ര: ഇന്നലെ പേരാമ്പ്ര  മൂ​രി​കു​ത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ​ പ്രതി അറസ്റ്റില്‍. തി​യ്യ​ർ ക​ണ്ടി ചാ​ലി​ൽ ബേ​ബി (30), കു​ഴി​മ​ന്തി രാ​ജ​ൻ (46) എ​ന്നി​വ​ർ​ക്കാ​ണ് കുത്തേറ്റത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇവരുടെ അ​യ​ൽ​വാ​സി ജ​യ്സ​നെയാണ്  പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്. സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയും ജയ്സന്‍ ഇരുവരെയും കത്തി വച്ച് കുത്തുകയുമായിരുന്നു എന്നാണു ദൃക്സാക്ഷികള്‍ പറയുന്നത്.കുത്തേറ്റ രണ്ടു പേരും  മെ​ഡി​ക്ക​ൽ കോ​ള​ജ്...

Read More »

വടകരയില്‍ അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

March 8th, 2017

വടകര: നഗരത്തില്‍  വീണ്ടും കുഴല്‍പ്പണ വേട്ട. അഞ്ചുലക്ഷം രൂപ കുഴല്‍പ്പണവുമായി യുവാവിനെ വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടി. കൊടുവള്ളി പടനിലത്തെ ചേനച്ചാങ്കണ്ടി അബ്ദുള്‍ ഗഫൂര്‍(28) ആണ് പിടിയിലായത്. പണം കൂത്തുപറമ്പുഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ വടകര പുതിയ സ്റ്റാന്‍ഡിനു സമീപത്താണ്  ഇയാളെ പോലീസ് പിടികൂടിയത്. പണം വിതരണം ചെയ്യേണ്ടവരുടെ വിവരങ്ങള്‍ മൊബൈല്‍ഫോണിലാണ് ഉണ്ടായിരുന്നത്. ഇയാളുടെ സഹോദരനാണ് കുഴല്‍പ്പണക്കടത്തിന്റെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു.

Read More »

ഓട്ടോഗാരേജിനു നേരെയെറിഞ്ഞ ബോബുകള്‍ പോട്ടാതിരുന്നതിനാല്‍ ഒഴിവായത് വന്‍ അപകടം;വര്‍ക്ക്‌ഷോപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്നത് 3 ഗ്യാസ് സിലിണ്ടറുകള്‍

February 17th, 2017

കായണ്ണബസാര്‍: പേരാമ്പ്രയ്ക്കടുത്ത് കൈതക്കല്‍ ടൗണിലെ വര്‍ക്ക്‌ഷോപ്പിനു നേരേ ബുധനാഴ്ച രാത്രിയില്‍ എറിഞ്ഞ ബോംബുകള്‍  പൊട്ടാതിരുന്നതിനാല്‍   വന്‍ അപകടം ഒഴിവായി.ബി.ജെ.പി. പ്രവര്‍ത്തകന്‍ ഗിരീഷന്റെ അഞ്ജലി ഓട്ടോഗാരേജിനു നേരെയാണ് അക്രമമുണ്ടായത്. ബോംബ് പൊട്ടാതായപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീവെക്കാനും അക്രമികള്‍  ശ്രമം നടത്തിയിരുന്നു. റോഡിലൂടെ പോയ വാഹനക്കാര്‍ തീ കത്തുന്നത് കണ്ട് ബഹളം വെച്ചതിനാല്‍ നാട്ടുകാര്‍ ഓടിയെത്തി തീയണച്ചു. ഗ്യാസ് വെല്‍ഡിങ് ഉള്ളതിനാല്‍ മൂന്നില്‍ പരം സിലിണ്ടറുകള്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഉണ്ടായിരുന്ന...

Read More »

പേരാമ്പ്രയില്‍ രണ്ട് വര്‍ഷത്തോളം ബാലികയെ നിരന്തരമായി പീഡിപ്പിച്ചു ;65കാരന്‍ റിമാന്‍ഡില്‍

January 26th, 2017

പേരാമ്പ്ര: ഒമ്പതു വയസ്സുള്ള ബാലികയെ രണ്ടു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച  പേരാമ്പ്ര സ്വദേശി റിമാന്‍ഡില്‍. എരവട്ടൂര്‍ ആക്കൂപറമ്പ് കൊയ്യാക്കണ്ടി ബാലനെയാണ് പേരാമ്പ്ര സി.ഐ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷത്തോളമായി നാലാംതരം വിദ്യാര്‍ഥിനിയെ നിരന്തരമായി പിഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി. സ്‌കൂള്‍ അധികൃതരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്..ചൊവ്വാഴ്ചതന്നെ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പോലീസ്സ്റ്റേഷനു മുന്നില്‍ അറസ്റ്റ് വൈകിക്കുന്നു എന...

Read More »

ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷം ;പേരാമ്പ്രയില്‍ ഹര്‍ത്താല്‍ തുടങ്ങി

January 11th, 2017

പേരാമ്പ്ര:  ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പേരാമ്പ്രയിൽ ചെഗുവേരയ്ക്കെതിരെ നടത്തിയ പ്രസംഗവും തുടർന്നു ഇതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. സംഘർഷത്തെ തുടർന്ന് ഇന്ന് പേരാമ്പ്രയിൽ ബിജെപി  ആഹ്വാനം ചെയ്ത ഹർത്താല്‍ പേരാമ്പ്രയില്‍ തുടങ്ങി . ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതിയാണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ പേരാമ്പ്ര ടൗൺ ഉൾപ്പെട്ട കല്ലോട് മുതൽ കൈതയ്ക്കൽ വരെയാണ് ഹർത്താൽ. വാഹനങ്ങൾ, ബാങ്കുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കള്ളപ്പണ ...

Read More »

പേരാമ്പ്ര ബീവറേജസ് ഔട്ട്ലെറ്റിലെ 13 ലക്ഷം രൂപയേക്കാള്‍ കള്ളമ്മാര്‍ക്ക് വലുത് മദ്യ കുപ്പികള്‍

December 24th, 2016

പേരാമ്പ്ര:  പേരാമ്പ്ര ബീവറേജസ് ഔട്ട്ലെറ്റില്‍ മൂന്നാം തവണയും മോഷണം . ഇത്തവണ മോഷണം പോയത് 9300 രൂപയുടെ മദ്യം. വ്യാഴാഴ്ചയാണ് മോഷണം നടന്നത്. ഓഫീസില്‍ പതിമൂന്ന് ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇത് നഷ്ടപ്പെട്ടിട്ടില്ലെന്ന്‍ ജീവനക്കാര്‍ പറഞ്ഞു.  ബീവറേജസ് കോര്‍പ്പറേഷന്റെ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ ഷോപ്പില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.  പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ കള്ളന്‍ ഷെല്‍ഫില്‍ സൂക്ഷിച്ച മദ്യം കവരുകയായിരുന്നു.. കഴിഞ്ഞ 14ന് മോഷണശ്രമത്തിന്റെ ഭാഗമായി പൂട്ട് ...

Read More »