News Section: പേരാമ്പ്ര

യോഗികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

March 27th, 2014

പേരാമ്പ്ര: യോഗികുളങ്ങര ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. മാര്‍ച്ച് 29ന് ഒമ്പത് മണിക്ക് ഇളനീര്‍ കുലമുറി, 30ന് വൈകീട്ട് ഏഴിന് താലപ്പൊലി എഴുന്നള്ളത്ത്, കരിമരുന്നു പ്രയോഗം, 31ന് മൂന്നു മണിക്ക് പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള ഇളനീര്‍കുലമുറി വരവ് പുറപ്പെടും.

Read More »

കൂളിക്കാവ് തിറ ഉത്സവം നാളെ തുടങ്ങും

March 24th, 2014

          പേരാമ്പ്ര: കൂത്താളി കൂളിക്കാവ് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം മാര്‍ച്ച് 25-മുതല്‍ 27-വരെ നടക്കും. 25-ന് വൈകിട്ട് ആറിന് ദീപാരാധന. ഏഴിന് തിറയാട്ടം. 26-ന് വൈകിട്ട് നാലിന് ഇളനീര്‍കുല വരവ്, അഞ്ചിന് മുത്തപ്പന്‍ തിറയാട്ടം, ആറിന് ദീപാരാധന, 6.30ന് താലപ്പൊലി, ഏഴിന് ഭഗവതി തിറയാട്ടം, ഒമ്പതിന് ഗുളികന്‍ വെള്ളാട്ട്, 11-ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 12-ന് പൂക്കലശം. തുടര്‍ന്ന് നാഗത്താന്‍ വെള്ളാട്ട്, കുട്ടിച്ചാത്തന്‍ തിറയാട്ടം, കാളിത്തിറയാട്ടം, ഗുരുതി.

Read More »

പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ഭാഗവത സപ്താഹയജ്ഞം

March 24th, 2014

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 6-മുതല്‍ 13-വരെ ആചാര്യ മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഭാഗവത സപ്താഹയജ്ഞവും ഏപ്രില്‍ 25, 26 തിയ്യതികളില്‍ എളപ്പില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന ആഘോഷവും നടക്കും. 6-ന് കാലത്ത് 9 മണിക്ക് കലവറ നിറയ്ക്കല്‍, വൈകിട്ട് 3 മണിക്ക് ആചാര്യവരണം, ദീപപ്രോജ്ജ്വലനം എന്നിവയോടെ ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇ.ജി. വിജയകുമാര്‍ ചെയര്‍മാനും ക്ഷേ...

Read More »

എല്‍.ഡി.എഫ്. പേരാമ്പ്രയില്‍ റോഡ്‌ഷോ സംഘടിപ്പിച്ചു

March 24th, 2014

പേരാമ്പ്ര: വടകര ലോക്‌സഭാ ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഞായറാഴ്ച പേരാമ്പ്ര ടൗണില്‍ റോഡ്‌ഷോ സംഘടിപ്പിച്ചു. സ്ഥാനാര്‍ഥി ഷംസിര്‍, കെ. കുഞ്ഞമ്മദ് എം.എല്‍.എ., എ.കെ. ബാലന്‍, പി.കെ.എം. ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, എ.കെ. ചന്ദ്രന്‍, ശശികുമാര്‍ പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഷംസീര്‍ സന്ദര്‍ശനം നടത്തി.

Read More »

അഞ്ചരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

February 25th, 2014

    പേരാമ്പ്ര: വീട്ടുമുറ്റത്ത് മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചര വയസ്സുകാരിയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 20 വയസ്സുകാരന്‍ അറസ്റ്റിലായി. എടവരാട് ചെറിയ കോരന്‍കടവത്ത് മുഹമ്മദലിയെയാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഹമ്മദലിയെ വൈകിട്ട് വൈദ്യപരിശോധനയ്ക്കായി പേരാമ്പ്ര ഗവ. ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

Read More »

മുസ്‌ലിം ലീഗ് സമ്മേളനത്തിന് ഇന്നുതുടക്കം

February 20th, 2014

പേരാമ്പ്ര: അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനവും ഹരിതസ്​പര്‍ശം റിലീഫ് ഉദ്ഘാടനവും 21, 22, 23 തിയ്യതികളില്‍ അരിക്കുളം പഞ്ചായത്ത് മുക്കില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് വനിതാ സമ്മേളനം ഇ.പി. കദീജ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് വിദ്യാര്‍ഥി യുവജന സംഗമം സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാത്രി 7ന് നടക്കുന്ന പ്രവാസി കൂട്ടായ്മ സി.പി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 6.30ന് ഹരിത സ്​പര്‍ശം റിലീഫ് ഉദ്ഘാടനവും ആംബുലന്‍സിന്റെ താക്കോല്‍ദാനവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ നി...

Read More »

റോഡിന് ഫണ്ട് അനുവദിക്കണം

February 19th, 2014

  പേരാമ്പ്ര:കൂത്താളി പഞ്ചായത്തിലെ കൈപ്പാന്‍ കണ്ടി- മാണിക്കോത്ത്- മുണ്ടക്കുറ്റി റോഡിന് ഫണ്ട് അനുവദിക്കുന്നതില്‍ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. (more…)

Read More »

ജില്ലയുടെ നെല്ലറ കരുവോട്‌ ചിറയിലെ തോട്‌ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

February 19th, 2014

മേപ്പയൂര്‍: മേപ്പയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയുടെ നെല്ലറ എന്ന്‌ വിശേഷിപ്പിച്ചിരുന്ന കരുവോട്‌ ചിറയിലെ സമഗ്ര നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ചിറയുടെ മധ്യഭാഗത്തുള്ള തോട്‌ നിര്‍മാണം പാതിവഴിയിലായിട്ട്‌ വര്‍ഷങ്ങളായി. പായലും പുല്ലും ചെളിയും നിറഞ്ഞ്‌ നെല്‍കൃഷി ചെയ്യുവാന്‍ കഴിയാത്തതിനാലാണ്‌ മധ്യഭാഗത്ത്‌ തോട്‌ നിര്‍മ്മാണം കൊണ്ടുവന്നത്‌. 15 വര്‍ഷത്തിലധികമായി മുവ്വായിരം ഏക്കറിലധികം വിസ്‌തൃതിയുള്ള കരുവോട്‌ ചിറയില്‍ കൃഷിയിറക്കുവാന്‍ കഴിയ...

Read More »

രാഷ്ട്രീയ സന്ദേശയാത്ര ഇന്ന് പേരാമ്പ്ര മണ്ഡലത്തില്‍

February 18th, 2014

  പേരാമ്പ്ര: സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ നയിക്കുന്ന രാഷ്ട്രീയ സന്ദേശയാത്രയ്ക്ക് ബുധനാഴ്ച വൈകിട്ട് 3 മണിക്ക് പേരാമ്പ്ര നിയോജകമണ്ഡലത്തിലെ തുറയൂരില്‍ വരവേല്പ് നല്‍കും. തുടര്‍ന്ന് 4 മണിക്ക് ചെറുവണ്ണൂര്‍, 5 മണിക്ക് മേപ്പയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്കുശഷം വൈകിട്ട് 6 മണിക്ക് പേരാമ്പ്രയില്‍ സമാപിക്കും. (more…)

Read More »