News Section: പേരാമ്പ്ര

പേരാമ്പ്രയില്‍ വെടിയുണ്ടകളും വടിവാളുകളും കണ്ടെത്തിയ സംഭവം;പോലീസ് അന്വേഷണം തുടങ്ങി

December 22nd, 2016

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ  എസ്റ്റേറ്റ് മേഖലയില്‍ നിന്നും വനപാലകര്‍ വെടിയുണ്ടകളും വടിവാളുകളും അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയതിനെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി. അഡീഷണല്‍ എസ്‌ഐ എ.എം. ശ്രീധരന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്ത് പരിശോധന നടത്തി.  തോണിയില്‍ സഞ്ചരിച്ചവരാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് വനപാലകര്‍ പറഞ്ഞത്. തോണി വെള്ളത്തില്‍ മുക്കിയ ശേഷമാണ് ഇതില്‍ സഞ്ചരിച്ചവര്‍ രക്ഷപെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. യന്ത്രം ഘടിപ്പിച്ച ബോട്ടില്‍ പോയ വനപാലകര്‍ക്കു എന്തുകൊണ്ട് തോണിക്കാരെ പി...

Read More »

പേരാമ്പ്ര വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം :പ്രതിക്ക് പോലീസ് സഹായം ചെയ്യുന്നുവെന്ന്‍ ആരോപണം

December 2nd, 2016

പേരാമ്പ്ര: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി എരവട്ടൂരിലെ പ്രാപ്പൊയില്‍ യൂസഫിനെ നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന് പൊലീസ് സഹായിച്ചുവെന്നും നാട്ടുകാരും ബന്ധുക്കളും പത്രസമ്മേളനത്തില്‍ ആരോപിച്ചു. പേരാമ്പ്ര പോലീസ് യൂസഫിന്റെ പേരില്‍ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഉന്നത സ്വാധീനം കാരണം അറസ്റ്റ് വൈകിച്ചുവെന്നും പ്രതിക്ക് എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു. സപ്തംബര്‍ 24-ന് വിദ്യാര്‍ഥ...

Read More »

മാവോവാദി സാന്നിധ്യം ;പേരാമ്പ്ര മലയോര മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമായി തുടരുന്നു

November 29th, 2016

പേരാമ്പ്ര: മാവോവാദി സാന്നിധ്യമുണ്ടാവാന്‍ സാധ്യതയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ പോലിസും വനപാലകരും നിരീക്ഷണം ശക്തമാക്കി.അടിയന്തരാവസ്ഥ കാലത്തെ കക്കയം ക്യാംപ് ഉള്‍പ്പെടുന്ന പ്രദേശത്തും കുറ്റിയാടി ഇറിഗേഷന്‍ പദ്ധതി ഉള്‍പ്പെടുന്ന പെരുവണ്ണാമൂഴിയിലും മാവോവാദികള്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ളതും കൊണ്ടും  നേരത്തെ ഈ ഭാഗങ്ങളില്‍ മാവോവാദി സാന്നിധ്യമറിയിച്ച്‌ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ലഘുലേഖകളും പരിഗണിച്ചു കൊണ്ടുമാണ്  നീരീക്ഷണം. പെരുവണ്ണാമൂഴി വനമേഖലയില്‍ പെട്ട കക്കയം, ചെമ്പനോട, പൂഴിത്തോട്, എസ്റ്റേറ്റ് മേഖല, മുതുകാട...

Read More »

ബാങ്കില്‍ പണമില്ല;നാദാപുരം മേഖലയില്‍ സംഘര്‍ഷം

November 29th, 2016

നാദാപുരം:നാദാപുരം മേഖലയിലെ പേരാമ്പ്ര സിന്റിക്കേറ്റ് ബാങ്ക്, വിലങ്ങാട് ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ പണമില്ലാത്തതിനാല്‍ സംഘര്‍ഷം ഉണ്ടായി.തുടര്‍ന്ന്‍ ജനങ്ങള്‍ ബാങ്ക് ഉപരോധിച്ചു.

Read More »

വിദേശ മദ്യവുമായി മധ്യയവയസ്ക്കന്‍ പോലീസ് പിടിയില്‍

November 23rd, 2016

പേരാമ്പ്ര: ആറ് കുപ്പി വിദേശമദ്യവുമായി കക്കയം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 28-ാം മൈല്‍ നെടിയകാലായില്‍ ജോസിനെ(48) യാണ് പേരാമ്പ്ര എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ കങ്കാടത്ത് അറസ്റ്റ് ചെയ്തത്.

Read More »

കാറിനു സൈഡ് നല്‍കിയില്ല;ബസ്‌ ജീവനക്കാരെ മര്‍ദിച്ചവര്‍ പോലീസ് കസ്റ്റഡിയില്‍

November 19th, 2016

വടകര: പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസ് തടഞ്ഞ് നിര്‍ത്തി അഞ്ചംഗം സംഘം ജീവനക്കാരെ മര്‍ദിച്ചു.കടവത്തൂര്‍ സ്വദേശികളായ മുഹമ്മദ് സാഹിം പുഴക്കല്‍, കോവയില്‍ ഇസ്ഹാഖ്, പുത്തന്‍പുരയില്‍ മുഹമ്മദ്, മഠത്തില്‍ ആഷിദ്, തറായില്‍ മുഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റടിയിലെടുത്തത്.ബസിനു പിന്നിലുണ്ടായിരുന്ന കാറിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമെന്ന്‍ ദൃസാക്ഷികള്‍ പറഞ്ഞു.മര്‍ദനമേറ്റ ജീവനക്കാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി . ഇന്നലെ വൈകീട്ട് ആറരയോടെ പുതു...

Read More »

ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ ജാഗ്രതൈ !

November 16th, 2016

പേരാമ്പ്ര: ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ ജാഗ്രതൈ ! നിങ്ങളുടെ കയ്യിലെ പണവും രേഖകളുമടങ്ങിയ ബാഗും  ധരിച്ചിരിക്കുന്ന ആഭരണങ്ങളും മാത്രം സൂക്ഷിച്ചാല്‍ പോര  നിങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന  വാഹങ്ങളും സൂക്ഷിക്കണം.വഴിയോരത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ബാങ്കിലെ ക്യുവില്‍ നില്‍ക്കാന്‍ പോകുന്നവര്‍  എന്തായാലും ബാങ്കുകളിലെ  തിരക്ക് കാരണം വരാന്‍ വൈകുമെന്ന്‍ അറിയാവുന്ന മോഷ്ടാക്കള്‍ ഈ അവസരം വളരെ തന്ത്രപരമായി  മുതലാക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര കറന്‍സി നോട്ട് മാറാന്‍ ബാങ്കിലെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ മോഷണം പോയി. വെ...

Read More »

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം:കൂരാച്ചുണ്ട് സ്വദേശികളായ നാല് പേര്‍ പോലീസ് കസ്റ്റ്ഡിയില്‍

November 9th, 2016

പേരാമ്പ്ര:കൂരാച്ചുണ്ടില്‍ യുവതിയെ പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 4 പേര്‍ പോലീസ് കസ്റ്റടിയില്‍.കൂരാച്ചുണ്ട് സ്വദേശികളായ ജ്യോതിഷ്,ഹമീദ്,രാജന്‍,മേരി,എന്നിവരെയാണ് പോലീസ് കസ്റ്റടിയില്‍ എടുത്തത്.ഇവര്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായുള്ള ബന്ധം അന്യേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Read More »

കോളേജ് വിദ്യര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കേസ്; ഒരാള്‍ അറസ്റ്റില്‍

November 2nd, 2016

കുറ്റിയാടി: പേരാമ്പ്ര സി.കെ.ജി. ഗവ. കോളേജ് വിദ്യാര്‍ഥി  പുലക്കുന്നും ചാലില്‍ ഇന്ദ്രജിത്തി (20)നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മുതുവണ്ണാച്ചയിലെ എഴുത്തച്ചന്‍കണ്ടി സുബൈര്‍ (26) ആണ് അറസ്റ്റിലായത്. കോളേജുവിട്ട് വീട്ടിലേക്കുവരുന്നതിന്നിടയില്‍ വിദ്യാര്‍ഥി സഞ്ചരിച്ച ബസ്സില്‍ കടിയങ്ങാട്ടുവെച്ച് പ്രതികള്‍ മൂന്നുപേരും കയറുകയായിരുന്നു. യാത്രയ്ക്കിടയില്‍ പാലേരിയിലും പാറക്കടവിലുമൊക്കെ വിദ്യാര്‍ഥിയെ ഇറക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ കുറ്റിയാടി പോലീസ് സ്റ്റേഷന്നടുത്ത സ്റ്റോപ്പി...

Read More »

കാണാതായ ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്കൂളിലെ അധ്യാപകനെ കണ്ടെത്തി

October 28th, 2016

പേരാമ്പ്ര: അധ്യാപകനിയമന പ്രശ്‌നത്തില്‍ കാണാതായ അധ്യാപകന്‍ കക്കറമുക്കില്‍ ശബിനെ(28) കണ്ടെത്തി. ബന്ധുക്കള്‍ ബാംഗളൂരില്‍ നിന്നാണ് സബിനെ കണ്ടെത്തിയത്. അവിടെ സഹോദരന്റെ അടുത്തായിരുന്നു  സബിന്‍.  മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ സബിനെ എത്തിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം സബിന്‍ വീട്ടിലേക്കു പോയി. ചൊവ്വാഴ്ചയാണ് സബിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.സ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ ജോലിചെയ്ത ശബിന്റെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട ഫയല്‍ മേലടി എ.ഇ.ഒ. ഓഫീസില്‍ നിന്ന് മടക്കിയിരുന്ന...

Read More »