News Section: മൊകേരി

ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്ന് മാലി സര്‍ക്കാര്‍

December 24th, 2014

ന്യൂഡല്‍ഹി: മാലിയില്‍ തടവിലായിരുന്ന അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്ന് മാലി സര്‍ക്കാര്‍. മാലി സര്‍ക്കാര്‍ ജയചന്ദ്രനെതിരായ കേസുകള്‍ പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. വിദ്യാര്‍ഥിയെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് സ്വദേശി ജയചന്ദ്രന്‍ മൊകേരിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് മാലിയിലെ ഫീ അലിയിലെ ഫാഫു അറ്റേള്‍ സ്കൂള്‍ അധ്യാപകനായ മൊകേരിയെ അറസ്റ് ചെയ്യുന്നത്. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയെ തല്ലിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപ...

Read More »

അമ്പലക്കുളങ്ങരയില്‍ വീണ്ടും അപകടം; ബസ് ബൈക്കിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്

November 24th, 2014

നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. അമ്പലക്കുളങ്ങരയില്‍ ബസ് ബൈക്കിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്.  നാദാപുരം കുറ്റ്യാടി സംസ്ഥാന പാതക്കിടയില്‍ വരുന്ന അമ്പലക്കുളങ്ങര വട്ടോളി റോഡിലാണ് അപകടം പതിവാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇതേ സ്ഥലത്ത് ബസ് ബൈക്കിലിടിച്ച് മരിച്ചിരുന്നു.

Read More »

എട്ട് ജീവന്‍ പോലിഞ്ഞിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല

November 8th, 2014

നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാനപാത മനുഷ്യജീവനുകള്‍ കുരുതികൊടുക്കുന്ന ബാലിക്കല്ലാകുന്നു. അമ്പലക്കുളങ്ങരയ്ക്കും വട്ടോളിക്കും ഇടയിലുള്ള അര കിലോമീറ്ററിനകത്ത് വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ചതഞ്ഞരഞ്ഞത് എട്ട് വിലപ്പെട്ട ജീവനുകള്‍. കണ്ണീരിലായത് നൂറോളം കുടുംബങ്ങള്‍. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാനോ വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. മോട്ടോര്‍ വാഹന അധികൃതരുടെയും പോലീസിന്റെയും കുറ്റകരാമായ അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ബസുകളും ബൈക്കുകളുമാണ്...

Read More »

വട്ടോളി സംസ്ഥാന പാതയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

November 8th, 2014

  കക്കട്ട്: വടകര കുറ്റ്യാടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.  കുമ്പളച്ചോല പോടിക്കളത്തില്‍ രാജീവന്‍(36) ആണ് മരിച്ചത്. വട്ടോളി പെട്രോള്‍ പാമ്പിന് സമീപത്തു ശനിയാഴ്ച 9.15 ഓടെയായിരുന്നു അപകടം. തൊട്ടില്‍പാലം തലശ്ശേരി റൂട്ടില്‍ ഓടുന്ന എവി സണ്‍സ് ബസ്സും രാജീവന്‍ സഞ്ചരിച്ചോണ്ടിരുന്ന ബൈക്കില്‍ ഇടിച്ചത്.  മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ തല്‍ക്ഷണം മരിച്ച രാജീവന്റെ മൃതദേഹം മിനുട്ടോളം റോഡില്‍ കിടന്നു. ...

Read More »

സമര പ്രഖ്യാപനവുമായി; മൊകേരിയില്‍ കര്‍ഷകരുടെ കൂട്ടായ്മ

May 11th, 2014

മൊകേരി: കഴിഞ്ഞ മുപ്പത്തി നാല് വര്‍ഷത്തോളമായി മൊകേരിയില്‍ കുന്നുമ്മല്‍ ക്യഷിഭവനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്യഷി അിസ്ന്റന്റ് ഡയരക്ടറുടെ ഓഫീസ് വട്ടോളിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭവുമായി കര്‍ഷകരും നാട്ടുകാരും രംഗത്ത്. ഓഫീസ് മാറ്റുന്ന നടപടിയില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി നേത്യത്വത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷനും ജനകീയ കമ്മറ്റി രൂപീകരണവും നടന്നു . ഓഫീസ് മാറ്റാനുള്ള ശ്രമത്തെ എന്തുവില കൊടത്തും ചെറുക്കാനും ബഹുജന സത്യാഗ്രം സഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സമരത്തിന്റെ രൂപരേഖ സുനില്‍ മൊക...

Read More »

നിരവധി മോഷണ കേസിലെ പ്രതി മൊകേരി സ്വദേശി അനീഷ്‌ അറസ്റ്റില്‍

May 5th, 2014

കുറ്റ്യാടി: വിവിധ മോഷണ കേസിലെ പ്രതിയായ മൊകേരി സ്വദേശി വടക്കേക്കണ്ടി അനീഷ് (31)നെ കുറ്റ്യാടി സിഐ എം എം അബ്ദുള്‍ കരീം കസ്റ്റഡിയിലെടുത്തു. ഈസ്റ്റര്‍ ദിനത്തില്‍ വിലങ്ങാട് വീടുകളില്‍ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പെരുവണ്ണാമുഴി സ്വദേശിയായ സുമേഷിനെ കുറ്റ്യാടി സിഐയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടോളം മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടു പ്രതിയായ അനീഷ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച നാദാപുരം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജറാക്കിയ അനീഷിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ വിട്...

Read More »

കക്കട്ടില്‍ മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതിമുടക്കം

May 3rd, 2014

കക്കട്ടില്‍:കക്കട്ടില്‍ മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതി മുടങ്ങുന്നത് പതിവായി . കക്കട്ടില്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് പരിധിയിൽ ആണ് കാറ്റടിച്ചാല്‍ വൈദ്യുതിമുടക്കം പതിവാകുന്നത് . മൂന്നും നാലും മണിക്കൂറും ദിവസം മുഴുവനും നീളുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ തിരക്കിലാണെന്ന മറുപടിയും ചിലപ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയുമാണ് ലഭിക്കുന്നത്. കക്കട്ടില്‍, മൊകേരി, നരിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശത്തും വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇവിടങ്ങളില്‍ വോ...

Read More »

വട്ടോളി ഗവ. ഹൈസ്‌കൂളിന്‌ നൂറ്‌ മേനി വിജയം

April 17th, 2014

കുറ്റിയാടി: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളി. നൂറ്‌ ശതമാനം വിജയം നേടി. 181 പേര്‍ പരീക്ഷ എഴുതിയതി. മുഴുവന്‍ പേരും വിജയിച്ചു. 25 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടി. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയത്തിളക്കത്തി.. എസ്‌എസ്‌എ.സി പരീക്ഷയി. വിജയശതമാനം 97.77 ശതമാനമാണ്‌. 494 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതി. 483 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹതനേടി. എട്ട്‌ വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടി. കുട്ടികളുടെ എണ്ണത്തിന്‌ അനുസരിച്ച്‌ ഡിവിഷനുകള്‍ ലഭിക്കാത്തതിനാ. 60-65 വിദ്യാര്‍ഥികള...

Read More »

വി.കെ. സജീവന്റെ പര്യടനം

April 2nd, 2014

വടകര: ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ. സജീവന്റെ ബുധനാഴ്ചത്തെ പര്യടനപരിപാടി. സ്ഥലം,സമയം എന്ന ക്രമത്തില്‍. പുതിയങ്ങാടി 9.00, മീശമുക്ക് 9.30, തുരുത്തി 10.00, ജനതാമുക്ക് 10.30, തലായി 11.00, മുതുവടത്തൂര്‍ 11.20, വില്യാപ്പള്ളി 11.40, കല്ലേരി 12.00., കല്ലാച്ചി 12.30, നാദാപുരം 1.00, പാറക്കടവ് 1.30, വളയം 2.00, കക്കട്ടില്‍ 3.00., മൊകേരി 3.20, മരുതോങ്കര 3.40, മുള്ളന്‍കുന്ന്, തൊട്ടില്‍പ്പാലം 4.20, കുറ്റിയാടി 4.40, നിട്ടൂര്‍ 5.00., പൂളക്കൂല്‍ 5.20, പള്ളിയത്ത് 5.40, വെള്ളൂക്കര 6.00, മേമുണ്ട 6.20, മീങ്കണ്ടി 6.40, കോട്ടപ്പള്ളി 7.00...

Read More »

ബോര്‍ഡുകള്‍ നശിപ്പിച്ചു

March 29th, 2014

മൊകേരി: യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രചാരണാര്‍ഥം മൊകേരിയില്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. സംഭവത്തില്‍ യു.ഡി.എഫ്. കമ്മിറ്റി പ്രതിഷേധിച്ചു. പി.ടി. കുഞ്ഞിക്കണ്ണന്‍, കെ.പി. ബാബു, എന്‍.കെ. നസീര്‍, ജമാല്‍ മൊകേരി എന്നിവര്‍ സംസാരിച്ചു.

Read More »