News Section: വടകര

എടച്ചേരി നോർത്ത് യു.പി.സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

December 18th, 2018

 നാദാപുരം : എടച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018- പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയോട്ടിൽ മുക്ക് എടച്ചേരി നോർത്ത് യു.പി.സ്കൂൾ റോഡ് ഉദ്ഘാടനം പ്രസിഡണ്ട് ശ്രീ.ടി.കെ.അരവിന്ദാക്ഷൻ നിർവഹിച്ചു.വാർഡ് മെമ്പർ ഒ.കെ മൊയ്തു അധ്യക്ഷത വഹിച്ചു.ഇ.ഗംഗാധരൻ, വി.അശോകൻ, യു.പി.മൂസ്സമാസ്റ്റർ, എം.കുമാരൻ, മോഹനൻ, കളത്തിൽ ഇബ്രാഹിം, മൊയ്തു സംസാരിച്ചു.

Read More »

മുള്ളമ്പത്ത് പൊയിലുപറമ്പത്ത് മാത നിര്യാതയായി

December 18th, 2018

നാദാപുരം:  മുള്ളമ്പത്തെ പരേതനായ പോയിലുപറമ്പത്ത് കേളപ്പന്‍റെ ഭാര്യ പൊയിലുപറമ്പത്ത് മാത (85 ) നിര്യാതയായി. മക്കള്‍_പരേതയായ നാണി ,കുമാരന്‍ ,ലീല, പരേതയായചന്ദ്രി,ചന്ദ്രന്‍,മരുമക്കള്‍_പരേതയായ നാണു,ശാന്ത ,കുഞ്ഞിക്കണ്ണന്‍,ശ്യാമള

Read More »

നാദാപുരത്ത് യുവതിയെ കാണാതായ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു

December 18th, 2018

നാദാപുരം: നാദാപുരത്ത് യുവതിയെ കാണാതായ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു. ഭർതൃമതിയായ യുവതിയെയും കൊണ്ട് ഒളിച്ചോടിയ യുവാവിന്റെസുഹ്യത്തുക്കളെ സൂക്ഷിക്കുക എന്ന് കാണിച്ച് ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി പരാതി. നാദാപുരം ടൗണിലെ രണ്ട് ഓട്ടോഡ്രൈവർമാരാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. തുണേരിയിലെ യുവതിയും ചേലക്കാട്ടെ യുവാവുമാണ് കഴിഞ്ഞ ദിവസം മുങ്ങിയത്.ടൗണിൽ കുറച്ച് നാൾ ഓട്ടോ ഓടിച്ച യുവാവ് പുതിയ ഫോൺ വാങ്ങി പരാതിക്കാരായഓട്ടോ ഡ്രൈവർമാരെ ...

Read More »

കുറ്റ്യാടിയില്‍ അധ്യാപകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

December 18th, 2018

കുറ്റ്യാടി: കുറ്റ്യാടി ഊരത്ത് അധ്യാപകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് എം.എ.എം.യു.പി.സ്‌കൂളെ അധ്യാപകനും ചെറിയടത്ത് മൊയ്തുവിന്റെ മകനുമായ ആദം മാസ്റ്ററെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More »

നരിക്കുനിയിലെ മോഷണം ; വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി

December 18th, 2018

നരിക്കുനി :പകൽ വീട് കുത്തിത്തുറന്നു സ്വർണാഭരണങ്ങളും പണവും കവർന്നു. കണ്ടോത്തുപാറ കുനിയിൽ സലീമിന്റെ വീട്ടിലാണു കവർച്ച. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധനും പരിശോധന നടത്തി .

Read More »

മധുരം കഴിച്ചാല്‍ ഷുഗര്‍ വരുമോ….?

December 17th, 2018

മധുരം കൂടുതല്‍ കഴിക്കുന്നവരോട് 'ഷുഗര്‍ വരും' എന്ന് മുന്നറിയിപ്പ് നല്‍കാന്‍ ആളുകള്‍ മത്സരിക്കുന്നത് കാണാറില്ലേ? മധുരം കഴിക്കുന്നത് മാത്രമാണോ പ്രമേഹം പിടിപെടാന്‍ കാരണമാകുന്നത്? മധുരം കഴിക്കുന്നത് മാത്രമല്ല പ്രമേഹത്തിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും ഭക്ഷണരീതികള്‍ തന്നെയാണ് പ്രധാനമായും പ്രമേഹമുണ്ടാക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശരീരത്തിന് ആവശ്യമായതിലധികം ഭക്ഷണം കഴിക്കുമ്പോള്‍ ഇത് കൊഴുപ്പിന്റെ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് പിന്നീട് പ്രമേഹത്തിന് വലിയ സാധ്യതയുണ്ടാക്കുന്നത...

Read More »

വളയത്തെ വാഹനാപകടം ; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

December 17th, 2018

 നാദാപുരം: വളയത്ത് കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. . കല്ലാച്ചി ഭാഗത്ത് നിന്നും വള യത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വളയം ടൗണിന് സമീപത്തെ കയറ്റത്തിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീഴാൻ പാകത്തിൽനിൽക്കുകയായിരുന്നു. വൈദ്യുതി തൂൺ കാറിന്റെ മുകളിൽ പതിക്കാഞ്ഞതിനാൽ യാത്രക്കാർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തെത്തുടർന്ന്ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും മേഖലയില...

Read More »

അമ്പലകുളങ്ങരയിലെ അക്രമം ; ശ്രീജു അപകട നില തരണം ചെയ്തു

December 17th, 2018

നാദാപുരം :അമ്പലകുളങ്ങരയില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍  സാരമായി പരിക്കേറ്റ ശ്രീജു അപകട നില തരണം ചെയ്തു . സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെയും മകനെയും മരുമകളെയും  അക്രമിച്ച കേസിലെ  പ്രതിയായ ശ്രീജുവിനെ   കഴിഞ്ഞ ദിവസം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. . അമ്പലകുളങ്ങര - നിട്ടൂര്‍ റോഡില്‍ വെച്ചാണ് അക്രമിസംഘം പ്രതിയെ വെട്ടിപരിക്കെല്‍പ്പിച്ചിരുന്നത് . സാരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

Read More »

കല്ലാച്ചിയിലെ മത്സ്യമാർക്കറ്റ് പരിസരത്ത് മാലിന്യം കുന്നുകൂടുന്നു; ആരോഗ്യവകുപ്പിന്റെ പരിശോധന ഫലപ്രദമല്ലെന്ന്

December 17th, 2018

നാദാപുരം : കല്ലാച്ചിയിലെ മത്സ്യമാർക്കറ്റിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് മാലിന്യമടക്കം മത്സ്യമാർക്കറ്റിന്റെ വിവിധഭാഗങ്ങളിൽ തള്ളിയ നിലയിലാണ്. വിവിധ ഭാഗങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന ഫലപ്രദമല്ലെന്ന് നാട്ടുകാർക്കിടയിൽ ആരോപണമുണ്ട്. കൂടാതെ ഇവിടെയടുത്തുള്ള വിവിധ സ്ഥലങ്ങളിലെ കെട്ടിടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിട്ടുമുണ്ട്. നേരത്തേ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം ഇവിടങ്ങളിൽ പരിശോധനനടത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശക്തമായ...

Read More »

പുറമേരിയിലെ ബോംബേറ് ; സമഗ്രാന്വേഷണവുമായി പോലീസ്

December 17th, 2018

നാദാപുരം: പുറമേരി ടൗൺ പരിസരത്തെ നായനാർ സ്മാരക ലോക്കൽ കമ്മറ്റി ഓഫീസിനോട് ചേർന്ന കെട്ടിടത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പോലീസ് സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. സിപിഎം പുറമേരി ലോക്കൽ സെക്രട്ടറി കെ.ടി.കെ.ബാലക്യഷണന്റെ എൽഐസി ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് വ്യാഴാഴ്ച്ച രാത്രി പതിനൊന്നെ ഇരുപതോടെ ബോംബെറിഞ്ഞത്. റോഡിൽ നിന്നെറിഞ്ഞ ബോംബ് ഓഫീസിന്റെ ചുമരിൽ പതിച്ച്പൊട്ടുകയായിരുന്നു. സ്റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. ഫോടനത്തിന്റെ ആഘാതത്തിൽ ചുമരിൽ ദ്വാരം രൂപപ്പെട്ട നിലയിലാണ്.ഓഫ...

Read More »