News Section: വടകര

ബഹറൈന്‍ ഐഎസ് ഗ്രൂപ്പില്‍ കൊല്ലപ്പെട്ടവരില്‍ വടകര സ്വദേശിയും

July 3rd, 2017

വടകര: ബഹറൈന്‍ ഐഎസ് ഗ്രൂപ്പില്‍ കൊല്ലപ്പെട്ടവരില്‍ വടകര സ്വദേശിയും ഉള്ളതായി സംശയം. സിറിയയില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയില്‍പ്പെട്ട ബഹ്‌റൈന്‍ ഗ്രൂപ്പിനെ അമേരിക്ക ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ആറിലധികം മലയാളികളുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിവരം ലഭിച്ചത്. രണ്ടു ദിവസം മുമ്പുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊലപ്പെട്ടതെന്നാണ് വിവരം. പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി(28), മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദിസ് (26) എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ രഹസ്യാന്വേഷണ...

Read More »

നാദാപുരം ടൗണിൽ ബസ്സ് ജീവനക്കാരനെ മർദ്ദിച്ച സംഭവം ഒരാൾ റിമാൻഡിൽ

June 29th, 2017

 നാദാപുരം: നാദാപുരം ടൗണിൽ പട്ടാപകൽ ബസ്സ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ റിമാൻഡിൽ. നാദാപുരം സ്വദേശി മഠത്തിൽ കുളങ്ങര ഫായിസ് (21)നെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ച്ച പാനൂർ - നാദാപുരം റൂട്ടിൽ സർവ്വീസ് നടത്തന്ന അഷിക ബസ്സിലെ ജീവനക്കാരൻ തലശ്ശേരി സ്വദേശി ഓലിയോട്ട് സമീർ 29 ആണ് മർദ്ദിച്ച കേസിൽ ഫായിസ് ഉൾപെടെഅഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയും വധശ്രമത്തിന് കേസ്സെടുത്തിരുന്നു. .റോഡരികിൽ പാർക്ക് ചെയ്ത കാർ മാറ്റിയിടാനാവശ്യപ്പ...

Read More »

ഗവേഷണ പരിശീലനം; ചോറോടിന്‍റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ അമേരിക്കയിലേക്ക്

June 29th, 2017

വടകര: അധ്യാപന ഗവേഷണ പരിശീലനത്തിനായി അമേരിക്കയിലെ ക്ലയര്‍മണ്ട് സര്‍വകലാശാലയിലേക്ക് കേരളത്തില്‍ നിന്ന് ചോറോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എ.കെ സൈക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പും ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എഡ്യുക്കേഷണല്‍ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്) നല്‍കുന്ന ടീച്ചിങ് എക്‌സലന്‍സ് ആന്‍ഡ് അച്ചീവ്‌മെന്റ് ഫെലോഷിപ്പ് (ടി-ഫെലോഷിപ്പ്) നേടിയാണ് സൈക്ക് പരിശീലനത്തിന് അര്‍ഹത നേടിയത്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ രണ്ടുമാസമാണ് പരിശീലനം.യാത്രാ ചിലവും പരിശീലനത്തിന്റെയും...

Read More »

സ്വകാര്യ ബസ്സിടിച്ച് കണ്ണൂക്കര സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു

June 28th, 2017

വടകര:സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂക്കര പാണ്ടികശാല വളപ്പില്‍ അജയന്റെ മകന്‍ അമല്‍ ദേവ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ പയ്യോളി ഹൈസ്കൂളിനടുത്തു നിന്നായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോകുന്ന സ്വകാര്യ ബസ്സ് അമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ആര്‍മി ഉദ്യോഗസ്ഥനാണ് അമല്‍.

Read More »

വളയത്തെ റിട്ട : അദ്ധ്യാപകന്‍ കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

June 27th, 2017

വടകര: വളയം സ്വദേശി റിട്ട: അധ്യാപകനെ കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലാച്ചി റോഡിലെ മുതിരയില്‍ കണാരന്‍ (68) നാണ്  മരിച്ചത്. ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെയാണ് സംഭവം. മൃതദേഹം നീക്കം ചെയ്തിട്ടില്ല. വളയത്ത് നിന്ന് പന്ത്രണ്ടു മണിക്ക് വടകരക്ക് പുറപ്പെട്ട ബസ്സിലാണ് കണാരന്‍ മാസ്റ്റര്‍ കൈനാട്ടിയില്‍ എത്തിയത്. മൂന്ന് പെണ്മക്കളുടെ വിവാഹ ശേഷം അദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. രാവിലെ ഭാര്യക്ക് ഹോട്ടലില്‍ നിന്ന് ചായ വാങ്ങിക്കൊടുത്തത്തിനു ശേഷമാണ് ഇദ്ദേഹം ബസ്സ്‌ കയറിയത്.

Read More »

വടകര സ്വദേശിനി നികിത ഹരി ചരിത്രം കുറിക്കുകയാണ്

June 26th, 2017

വടകര: വടകര സ്വദേശിനി നികിത ഹരി ചരിത്രം കുറിക്കുകയാണ്. 35 വയസ്സിനു താഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എന്‍ജിനീയര്‍മാരുടെ പട്ടികയില്‍ നികിത ഹരി ഇടം നേടി കരിയറിലെ ഏറ്റവും വലിയ നേട്ടം കൊയ്തിരിക്കുകയാണ്. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമണ്‍സ് എന്‍ജിനീയറിങ് സൊസൈറ്റിയും ചേര്‍ന്നാണ് ഈ പട്ടിക തയാറാക്കിയത്. 2013ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ഈ മിടുക്കി രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കും യുറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി ഇടം നേടിയിരുന്നു. ഇന്ത്യയില...

Read More »

ബിജെപിയുടെ ജനാധിപത്യ സംരക്ഷണ യാത്ര; കുമ്മനം രാജശേഖരന്‍ നാളെ വടകരയില്‍

June 23rd, 2017

വടകര: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ യാത്ര 24ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ആയഞ്ചേരിയില്‍ ആരംഭിക്കും. ഇവിടെനിന്ന്  കാല്‍നടയാത്രയായി  വൈകീട്ട് 5 ഓടെ വടകരയില്‍ സമാപിക്കും. പരിപാടിയില്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. താലൂക്കിന്റെ വിവിധ ഭാഗത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്കു നേരെയും അക്രമ നടന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രടറിയുടെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു. കഴിഞ്ഞാഴ്ച്ച വട...

Read More »

മുഖ്യമന്ത്രി നാളെ വടകരയില്‍

June 23rd, 2017

വടകര: വില്ല്യാപ്പള്ളി അരക്കുളങ്ങര സിപിഎം ബ്രാഞ്ച്  ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വടകരയിലെത്തും. 24ന് വൈകീട്ട് 4 മണിക്ക് അളക്കുളരങ്ങയില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

Read More »

കിടപ്പിലായിട്ട് ഒരു വര്‍ഷം; ചികില്‍സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് രജനീഷ്

June 23rd, 2017

വടകര:നഷ്ടമായത് കുറേ മോഹങ്ങള്‍. മരം വെട്ട് ജോലിയ്ക്കിടെ വീണു നട്ടെല്ലിന് മുറിവും സുഷുമ്‌നാ നാഡിക്ക് ചതവും പറ്റി കണ്ണൂക്കര പടിഞ്ഞാറെ മണ്ടോടി രജനീഷ് (32) കിടപ്പിലായിട്ട് ഒരു വര്‍ഷം തികഞ്ഞു. പ്രായമായ അമ്മയും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രജനീഷ്. മരം വെട്ടു ജോലിയ്ക്കിടെ വന്ന് പെട്ട അപകടം കുടുംബത്തിനെ ഇന്നും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിന് ശേഷം രജനീഷിന്  ഉയര്‍ന്ന് എണീറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രജനീഷിന് ശസ്ത്രക്രിയ നടത്തിയിരു...

Read More »

കോടീശ്വരനില്‍ മികച്ച നേട്ടം കൊയ്ത് മേമുണ്ട വിദ്യാര്‍ഥികള്‍

June 23rd, 2017

വടകര: എഷ്യാനറ്റിലെ  ജനപ്രിയപരിപാടിയായ നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ മികച്ച വിജയം കൊയ്ത് മേമുണ്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളായ ഷംനയും ചാരുദത്തുമാണ് മികച്ച വിജയം കോടീശ്വരനില്‍ നേടിയത്. 12.50 ലക്ഷം രൂപ നേടിയാണ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ നിന്ന്  വിടവാങ്ങിയത്. തനത് വടകര ഭാഷയില്‍ അവതാരകനായ സിനിമാ താരം സുരേശ് ഗോപിയെയും കാണികളെയും വിദ്യാര്‍ഥികള്‍ കൈയ്യിലെടുത്തു. ഷംന 10ാം ക്ലാസിലും ചാരുദത്ത് 9ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് നല്ല സ്വീകരണമാണ് സ്‌കൂളും നാടും നല്‍കി...

Read More »