News Section: വളയം

തൂണേരി പഞ്ചായത്ത് തല പഠനോത്സവം ഗ്രാമോത്സവമായി

February 9th, 2019

  ചാലപ്പുറം: തൂണേരി പഞ്ചായത്ത് തല പഠനോത്സവം വെള്ളൂർ എം.എൽ.പി സ്കൂളിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു.ചടങ്ങ് വാർഡ് മെമ്പർ കെ.പി.സി തങ്ങളുടെ അദ്ധ്യക്ഷതയിൽ തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേർസൺ പി.ഷാഹിന ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ അക്കാദമിക് മികവ് പ്രകടിപ്പിച്ച പരിപാടി രക്ഷിതാക്കളിലും പൊതുജനങ്ങളിലും കാതുകമുണർത്തി. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം രാജേഷ് കല്ലാട്ട്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ, പി.ടി.എ പ്രസിഡന്റ് ദിനേശൻ ചാത്തോത്ത്, സ്കൂൾ ലീഡർ അദ്ലഗനിയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെ...

Read More »

പള്ളിമുക്ക്- ചെറുമോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

February 9th, 2019

വളയം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയ വളയം ഗ്രാമ പഞ്ചായത്തിലെ പള്ളിമുക്ക്- ചെറുമോത്ത് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം സുമതി മുഖ്യാതിധിയായി. ബ്ലോക് പഞ്ചായത്ത് മെമ്പർ കെ.പി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി എം.വി അബ്ദുൽ ഹമീദ്, പി.കെ ശങ്കരൻ, സി.വി കുഞ്ഞബ്ദുല്ല, മുംതാസ് കുഴിക്കണ്ടി, രാഷ്ടീയ പ്രതിനിധികളായ സി.കെ ഉസ്മാൻ ഹാജി, സി.കെ അബൂട്ടി...

Read More »

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയിലേക്ക്

February 8th, 2019

നാദാപുരം: ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കും ചെക്യാട് കൃഷിഭവനും സംയുക്തമായി നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ചെക്യാട് കൃഷി ഓഫീസര്‍ വി.എസ്.മുഹമ്മദ് ഫാസില്‍ നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ.ഷാനിഷ് കുമാര്‍, ഒ.കെ.നാണു, കെ.കുമാരന്‍, പി.സുരേഷ്, എം.ശ്രീജിത്ത്, പി.കെ.ഷാനി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പഴനിസ്വാമി പങ്കെടുത്തു.

Read More »

തടി കുറക്കാന്‍ ഇനി ചൂടുവെള്ളത്തില്‍ കുളി

February 8th, 2019

ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നവരുണ്ട്, ക്യത്യമായി ഡയറ്റ് ചെയ്യുന്നവരും ഉണ്ട്. പക്ഷേ, ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനം. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നല്ലൊരു ഹോട്ട് വാട്ടര്‍ ഷവര്‍ കൊണ്ട് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതിലൂടെയോ, ജോഗിങ് നടത്തുന്നത് കൊണ്ടോ  പുറന്തള്ളുന്നത്ര കാലറി നഷ്ടമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 14 പുരുഷന്മാരിൽ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത...

Read More »

പാലിയേറ്റീവ് ധനശേഖരണാർത്ഥം വോളി മേള; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി

January 29th, 2019

നാദാപുരം: പ്രണവം അച്ചം വീടും വളയം ജനമൈത്രി പോലീസും സംയുക്തമായി പെയിൻ ആൻഡ് പാലിയേറ്റീവ് ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന വോളി മേളയുടെ ആദ്യ ടിക്കറ്റ് വിൽപ്പന വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ സി ബാലന് നൽകി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം സുമതി ഉദ്ഘാടനംചെയ്തു. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ യു കെ വത്സൻ അധ്യക്ഷതവഹിച്ചു. നികേഷ് എം, ലക്ഷ്മണൻ സി, സജീഷ് കെ പി, പി പി കുമാരൻ സുമിത്ത് അരുവിക്കര എന്നിവർ സംസാരിച്ചു

Read More »

നീതിക്ക് വേണ്ടിയുളള ഉറച്ച നിലപാടാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടത്:മന്ത്രി എ.കെ.ബാലൻ

January 19th, 2019

  നാദാപുരം:പത്രങ്ങൾ നിർണായ ശക്തിയായി മാറുന്ന കാലത്ത് നീതിക്ക് വേണ്ടിയുളള ഉറച്ച നിലപാടാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടത് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പേരോട്  എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ജെർണലിസം ക്ലബ്ബിന്റെ അഞ്ചാമത് മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷം വഹിച്ചു.പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്,ബംഗ്ലത്ത് മുഹമ്മദ്,മരുന്നോളി കുഞ്ഞബ്ദുല്ല,എ.കെ.രജ്ജിത്ത്,ജാഫർ വാണിമേൽ,വി.വി.മുഹമ്മദലി,ഇസ്മായിൽ വാണിമേൽ,ഒ.നിസാർ,എം.വി.റഷീദ് എന്നിവർ സംസാരിച്ചു. പരിമ...

Read More »

സ്വര്‍ണ്ണ വില വീണ്ടും കൂടി ; റെക്കോര്‍ഡിലേക്ക്

January 18th, 2019

കോഴിക്കോട്: സം സ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവില്ല. ഇപ്പോഴും സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിനരികെ തുടരുകയാണ്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണത്തിന് ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയാകും. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ...

Read More »

28 ാം കെ.എസ് ടി. എ കോഴിക്കോട് ജില്ലാ സമ്മേളനം 19 ന് വാണിമേലിൽ

January 16th, 2019

  നാദാപുരം: 28 ാം കെ.എസ് ടി. എ ജില്ലാ സമ്മേളനം വാണിമേലിൽ . കേരള സ്റ്റേറ്റ് ടിച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട്  ജില്ലാ സമ്മേളനം ഈ മാസം 19 ന് വാണിമേൽ വെള്ളിയോട് ഗവൺ മെൻറ് ഹെയർ സെക്രണ്ടറി സ്ക്കുള്ളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ നാദാപുരം പ്രസ് ക്ലബിൽ ചേർന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. 20 ന് വാണിമേലിൽ പൊതുസമ്മേളനം എൻ എൻ കൃഷ്ണദാസ് നിർവ്വഹിക്കും.  പ്രതിനിധി സമ്മേളനം എം. വി ഗോവിന്ദൻ മാസ്റ്റ ർ നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ ടി. പ്രദീപൻ കുമാർ' ടി.വി ഗോപാലൻ കെ സുധീർ എന്നിവർ സംസാരിച്ചു

Read More »

കുട്ടികളെ മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാം

January 16th, 2019

ഇന്ത്യയൊട്ടാകെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്‌. മയക്കുമരുന്നുപയോഗത്തിലും തുടർന്നുള്ള ഗുരുതരപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിലും നമ്മുടെ സംസ്ഥാനവും ഒട്ടും പിന്നിലല്ല. സ്‌കൂളിനു സമീപം പാൻമസാലയടക്കമുള്ള ലഹരിവിൽപ്പന നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവടതന്ത്രങ്ങളെ സമൂഹമൊന്നടങ്കം കരുതിയിരുന്നേ മതിയാകൂ. കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ അതീവജാഗ്രത പുലർത്തുന്ന സംസ്‌ഥാനമാണ്‌ കേരളം. ഈ നേട്ടങ്ങൾക്കിടയിലും മയ...

Read More »

വളയം ചുഴലിയിലെ മാതു നിര്യാതയായി

January 15th, 2019

വളയം : ചുഴലി  നീലാണ്ട് വടക്കയിൽ മാതു ( 93) നിര്യാതയായി. ഭർത്താവ് കുന്ത്യേക്കുവൻ മക്കൾ  പരേതനായ കുമാരൻ. മന്ദി' ജാനു 'ബാലൻ കുഞ്ഞിക്കണാരൻ' ദേവി മരുമക്കൾ ശാന്ത' ചന്ദ്രി 'ദേവി അശോകൻ .

Read More »