News Section: വളയം

വാണിമേലില്‍ ഒളിഞ്ഞുനോട്ടവും മോഷണവും വ്യാപകമാകുന്നു;നാട്ടുകാര്‍ ഓടിച്ച യുവാവ് കിണറ്റില്‍ വീണു

January 2nd, 2016

വാണിമേല്‍ : വാണിമേലില്‍ വീടുകളില്‍ ഒളിഞ്ഞു നോട്ടവും മോഷണവും വ്യാപകമാകുന്നു. ഇന്നലെ കുഞ്ഞിപറമ്പത്ത് കുഞ്ഞാലിയുടെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ യുവാവ് കിണറ്റില്‍ വീണു.ഇയാളെ നാട്ടുകാര്‍ ഓടിച്ചു പിടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കിണറ്റില്‍ വീണത്‌.വാണിമേല്‍ തെയ്യചാണ്ടി ഇസ്മയിലാണ് മോഷണ ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ടത്.തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഫയര്‍ഫോഴ്സ് എത്തി മൂന്ന് മണിക്കൂറിനു ശേഷം ഇസ്മയിലിനെ കിണറ്റില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. വളയം പോലീസും നാദാപുരം പോലീസും ചേര്‍ന്ന് ഇയാളെ    പ്രാ ഥമിക ചികിത്സ ...

Read More »

അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റുമായി ടാങ്കര്‍ ലോറി മറിഞ്ഞു

December 24th, 2015

കുറ്റ്യാടി: കുറ്റ്യാടിയില്‍ അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റുമായി ടാങ്കര്‍ ലോറി മറിഞ്ഞു. കുറ്റ്യാടിക്കടുത്ത് പക്രംതളം ചുരത്തിലെ പൂതംപാറ മുളവട്ടം ഇറക്കത്തിലാണ് അപകടമുണ്ടായത്.സ്പിരിറ് കടത്തുകയായിരുന്ന ലോറി തല കീഴായി മറിയുകയായിരുന്നു.ബുധനാഴ്ച രാത്രി 11 ഓടെ യാണ് സംഭവം. റോഡ്‌ സൈഡിലേക്ക് മറിഞ്ഞ ലോറിയില്‍ സ്പിരിറ്റ്‌ ആണെന്ന് അറിഞ്ഞ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് പേരാമ്പ്ര, കല്ലാച്ചി എന്നിവിടങ്ങളില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റി ടാങ്കറിലെ സ്പിരിറ്റിന്റെ വീര്യം കുറച്ചു. ട...

Read More »

നബി ദിനാഘോഷ ഒരുക്കങ്ങള്‍ക്കിടയില്‍ പ്ലസ് ടു വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു

December 22nd, 2015

എകരൂല്‍: നബി ദിനാഘോഷ ഒരുക്കങ്ങള്‍ക്കിടയില്‍ ഷോക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. എസ്റ്റേറ്റ്‌ മുക്ക് അസ്ലം കുന്നുമ്മലിന്റെയും(യൂത്ത് ലീഗ് ഉണ്ണികുളം പ്രസിഡണ്ട്)  റാഹിനയുടെയും മൂത്തമകന്‍ മിഥ്‌ലാജ് (17) ആണ് മരിച്ചത്.നബിദിനാഘോഷത്തിനായി അങ്ങാടിയില്‍ തോരണം കേട്ടുന്നതിനായി കാല്‍നാട്ടുന്നതിനിടയില്‍ കമ്പ് 110  കെ.വി. വൈദ്യുതി ലൈനില്‍ തട്ടി മിഥ്‌ലാജ് തെറിച്ചുവീഴുകയായിരുന്നു. കമ്പില്‍ പിടിച്ചിരുന്ന പയ്യാംപറമ്പില്‍ റാഷിദിനു (23) പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ചെയായിരുന്നു സംഭവം. സഹോദരങ്ങള്‍: ഫര്സില്‍ അല്‍ഹാജ്,ഫാത്തിമ ഫൈസ.

Read More »

വ്യാപാരിയെ വെട്ടി 4 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ വടകര താഴെ അങ്ങാടി സ്വദേശി

December 21st, 2015

വടകര : വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ചു നാല് ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ വടകര താഴെ അങ്ങാടി സ്വദേശിയാണെന്ന് വ്യക്തമായി. നാലുപേര്‍ ചേര്‍ന്നാണ് ഇയാളെ വെട്ടിയത് ഇതില്‍ രണ്ടുപേര്‍ വടകര സ്വദേശികളും മറ്റു രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്. സംഭവുമായി ബന്ധപ്പെട്ട് മേമുണ്ട  സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാളാണ് മൊയ്ദുവിനെപ്പറ്റി മറ്റു പ്രതികള്‍ക്ക് വിവരം കൈമാറിയത്. വിദേശ കറന്‍സികളുടെയും ഗള്‍ഫ്‌ സാധനങ്ങളുടെയും ബിസിനസ് നടത്തുന്നതിനാല്‍ ഇയാളുടെ പക്കല്‍ പണം കാണുമെന്ന നിരൂപണത്തില്‍ താഴെ അങ്ങാടി സ്വദ...

Read More »

24 ന് ഇവരുടെ യാത്ര മനോഹരിയ്ക്കുവേണ്ടി

December 21st, 2015

നാദാപുരം :   ഇരു വൃക്കകളും തകരാറിലായ മനോഹരിയ്ക്ക് സഹായവുമായി സൗപര്‍ണിക ബസ്സ്‌ തൊഴിലാളികള്‍. വടകര വിലങ്ങാട് റൂട്ടിലോടുന്ന ഈ ബസ്സ് 24 ന് ഓടുന്നത് മനോഹരിയ്ക്കുവേണ്ടിയാണ്. അന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സാ ഫുണ്ടിലേക്ക് നല്‍കാനാണ് മനുഷ്യ സ്നേഹികളായ ഈ ബസ്സ്‌ തൊഴിലാളികളുടെ തീരുമാനം. ഇരു വൃക്കകളും തകരാറിലായാതിനെതുടര്‍ന്നു വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹായവുമായി  ഈ ചെറുപ്പക്കാര്‍ രംഗത്തുവന്നത്. മനോഹരിയ്ക്കായി നാട്ടുകാ...

Read More »

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

December 18th, 2015

നാദാപുരം : ആന്തട്ടയ്ക്ക് സമീപം പെണ്‍കുട്ടിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടോളി പയ്യോളിപോയില്‍ വേണുവിന്‍റെ മകള്‍ അലീഷ (16) യാണ് മരിച്ചത്.കൊയിലാണ്ടി പോലിസ് ഇന്ക്വസ്റ്റ് നടത്തി.മാതാവ് :ലതിക

Read More »

കുറ്റ്യാടി അക്രമത്തിലെ ഗൂഡാലോചന അന്വേഷിക്കും:സി.ഐ. കുഞ്ഞിമോയീന്‍കുട്ടി

December 17th, 2015

നാദാപുരം : എസ്.ഡി.പി.ഐ നേതാവ് മേമണ്ണില്‍ നിസാറിന്‍റെ കടയ്ക്കു നേരെ ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുമെന്ന് കുറ്റ്യാടി സി.ഐ.   എം. കുഞ്ഞിമോയീന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ദമ്പതിമാരുള്‍പ്പെടെ   പത്തു പേരെ നാദാപുരം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വാണിമേല്‍ കാലിക്കൊലുംപ് വെട്ടുകാലില്‍ റിനു (28),കുരുവന്തേരി പടിക്കല്‍ രാജന്‍(50), എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.അക്രമത്തില്‍ നേരിട്ട് ബന്ധമില്ലെങ്കിലും അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ ബൈക്ക് എതിച്ചുകൊടുത്തു എന്ന കേസിലാണ് റിനു പിടിയിലായത്...

Read More »

വളയത്ത് രാജവെമ്പാലയെ പിടികൂടി

December 15th, 2015

വളയം :  മലയോര മേഖലയായ കാലിക്കൊളുമ്പില്‍ നിന്ന് ഭീമന്‍ രാജവെമ്പാലയെ നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് പിടികൂടി. മുത്തങ്ങച്ചാലിലെ ഗോപാലന്റെ വീട്ടുപറമ്പിലെ ഇരൂള്‍ മരത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്. ഗോപാലന്റെ വിജിഷയാണ് മരത്തിലേക്ക്  പാമ്പ് കയറുന്നത് കണ്ടത്. വൈകിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മരം മുറിച്ചാണ് പാമ്പിനെ താഴെയിറക്കിയത്. നൂറ് കണക്കിനാളുകളാണ് വിഷസര്‍പ്പത്തെ  കണാനെത്തിയത്. ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ വനത്തിലേക്ക് വിട്ടു.

Read More »

വടകര തോട്ടില്‍പ്പാലം റൂട്ടില്‍ വീണ്ടും സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം

December 5th, 2015

വടകര : തൊട്ടില്‍പ്പാലം വടകര റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം വര്‍ധിക്കുന്നു.യാത്രക്കാര്‍ ജീവന്‍ പണയം വച്ചാണ് ഈ റൂട്ടുകളില്‍ ഓടുന്ന ബസ്സുകളില്‍ യാത്ര ചെയ്യുന്നത്. ഇന്ന് രാവിലെ മൂന്ന് സ്വകാര്യ ബസ്സുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തില്‍ ഒരു സ്വകാര്യ ബസ്സ്‌ രണ്ടുതവണയാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആദ്യം ചേലക്കാട് വച്ച് ബൈക്ക് യാത്രക്കാരനുമായും പുറമേരി വച്ച് കാര്‍ യാത്രികനുമായും ഉണ്ടായ അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കണ്ടക്ടര്‍ക്ക് നിസ്സാര പരിക...

Read More »

നാദാപുരത്ത് നന്മയുടെ രാഷ്ട്രീയം; സി.പി.ഐ.എം.നേതാവിന് ആദരാഞ്ജലിയുമായി യൂത്ത് ലീഗ്

December 5th, 2015

നാദാപുരം : സംഘര്‍ഷങ്ങളും കലാപങ്ങളും കലുഷിതമായ നാദാപുരത്തുനിന്നു ഒരു നന്മയുടെ വാര്‍ത്ത.അന്തരിച്ച സി.പി.ഐ.എം.നേതാവിനു ആദരാഞ്ജലിയര്‍പ്പിച്ച് യൂത്ത് ലീഗിന്‍റെ ഫ്ലെക്സ് ബോര്‍ഡ്.കഴിഞ്ഞ ദിവസം നാദാപുരത്ത് അന്തരിച്ച സി.പി.ഐ.എം.മുന്‍ ലോക്കല്‍ സെക്രട്ടറിയും കര്‍ഷക സംഗം നേതാവുമായ കുനിച്ചോത്ത് കുമാരന് ആതരാഞ്ജലി അര്‍പ്പിച്ചാണ് കസ്തൂരി കുളത്ത് മുസ്ലിം യൂത്ത് ലീഗ് ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചത്.നാദാപുരത്തെ ഈ പുതിയ മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

Read More »