News Section: വളയം

നാടിനെ നടുക്കി കുമാരന്റെയും റാഫിയുടെയും മരണം.

March 8th, 2014

നാദാപുരം: ഉറ്റസുഹൃത്തുക്കളായ ഇല്ലത്ത് കുമാരന്റെയും ഇല്ലത്ത് കൊത്തരെമ്മല്‍ മുഹമ്മദ്‌ റാഫിയുടെയും മരണത്തില്‍ നടുങ്ങി ഉമ്മത്തൂര്‍ ഗ്രാമം. വെള്ളിയാഴ്ച രാവിലെ പത്തെ മുക്കാലോടെയാണ് നാടിനെ നടുക്കിയ സംഭവം. കുമാരന്റെ വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ തെങ്ങ് പിഴുത് മാറ്റുമ്പോഴായിരുന്നു അപകടം. കടവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന റാഫിക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷോപ്പില്‍ പോവേണ്ടത്. അതുവരെ ഉറ്റ സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി പോയതായിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം...

Read More »

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

February 20th, 2014

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത് ഇത്തരത്തിലുള്ള മതില്‍ തകര്‍ന്നാണ്. രണ്ട് മീറ്റര്‍ ഉയരമുള്ള ഈ മതില്‍ നിര്‍മിച്ചത് സിമന്റ് കട്ടകള്‍ കുത്തനെ വെച്ചാണ്. സമീപത്തെ മറ്റ് മതിലുകളും അപകടാവസ്ഥയിലായിലാണെന്ന് നാട്...

Read More »

ദുരിതപ്പെരുമഴയില്‍ പുറമ്പോക്കില്‍ ഒറ്റപ്പെട്ട്

February 20th, 2014

വളയം: രോഗവും ദുരിതവും പേറി പുറമ്പോക്കില്‍ ഒറ്റപ്പെട്ട് നാലംഗ കുടുംബം. ചെക്യാട് പഞ്ചായത്തിലെ പാട്ടോം കുന്നുമ്മലിലെ ബാബു- ഉഷ ദമ്പതികളും രണ്ട് പെണ്‍കുട്ടികളുമാണ് ദുരിയത്തില്‍. ഉഷ ഗുരുതര ചര്‍മരോഗം ബാധിച്ച് നരകയാതന അനുവഭിക്കുകയാണ്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ നിമിഷയും നിത്യയും. ഭര്‍ത്താവ് ബാബുവിന്റെ കാഴ്ച ശക്തി കുറഞ്ഞ ചികിത്സയിലാണ് ഉഷക്ക് രോഗം ബാധിച്ചതോടെ ഉറ്റവര്‍ കൈയൊഴിഞ്ഞതോടെ കുടുമബം ഒറ്റപ്പെട്ടു. സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷണം ലഭിക്കുന്നുണ്ട്. വയനാട് നിരവില്‍പുഴയില്‍ നിന്നെത്തിയ കുടുംബത്തിന...

Read More »

യുവാവിന്‌ നേരേ അക്രമം:അന്വേഷണം ഊര്‍ജിതമാക്കി

February 19th, 2014

നാദാപുരം : മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ ബൈക്കില്‍ കയറ്റിയതിന്‌ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വളയം പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.കടമേരി കീരിയങ്ങാടി വാണികണ്ടിയില്‍ മിഥുനിനെയാണ്‌ (19)കാറിലെത്തിയ സംഘം തട്ടികൊണ്ട്‌ പോയി മര്‍ദിച്ചത്‌. മണിക്കുറുകള്‍ക്ക്‌ ശേഷം പതിലാംഗ സംഘം യുവാവിനെ റോഡരികില്‍ തളളുകയായിരുന്നുവത്രെ.ശനിയാഴ്‌ച രാത്രി ഏഴു മണിയോടെയാണ്‌ സംഭവം.പാറക്കടവ്‌ ടൗണില്‍ നിന്ന്‌ നാദാപുരത്തേക്ക്‌ യുവതിയെ ബൈക്കില്‍ കറ്റിയ മിഥുനെ പാറക്കടവ്‌ പാലത്തിനടുത്തു കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി യുവാവിനെ തട്ടി ക...

Read More »