News Section: വാണിമേല്‍

പഞ്ചായത്ത് ഭരണ സമിതി ചര്‍ച്ചയ്ക്കില്ല ;കല്ലാച്ചിയില്‍ ഡി വൈ എഫ് ഐ ഉപരോധ സമരം നാളെയും തുടരും

December 10th, 2018

    നാദാപുരം:കല്ലാച്ചി വാണിയൂര്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അധികൃതര്‍ കുറ്റക്കാര്‍ക്കിതരെ കര്‍ശന നടപടിയെടുക്കണമെന്നും കല്ലാച്ചി കൈരളി കോംപ്ലകസിലെ മാലിന്യ പ്രശ്‌നത്തിന് ശ്വാശത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാദാപുരം ഡി വൈ എസ പി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍  പഞ്ചായത്ത് ഭരണ സമിതി ചര്‍ച്ചയ്ക്ക് എത്തിയില്ല  . ഇതോടെ    ഉപരോധ  സമരം  നാളെയും തുടരും  എന്ന് ഡി വൈ എഫ് ഐ     നേതാക്കള്‍ അറിയിച്ചു . പഞ്ചായത്ത് ഭരണ സമിതിയുടെ ധിക്കാര പരമായ സമീപനത്തില്‍ പ്രതിഷേധിച്ചു  ഡി വൈ എഫ് ഐ     നേതാക്...

Read More »

രാത്രി വരാന്‍ മടിച്ച് സ്വകാര്യ ബസ്സുകള്‍; വാണിമ്മേലില്‍ യാത്ര ദുരിതം

December 4th, 2018

  നാദാപുരം: നേരം പുലര്‍ന്നാല്‍ തുരുതുരാ ഓടുന്ന ബസ്സുകള്‍ രാത്രി മടങ്ങിയെത്താന്‍ മടി. വിലങ്ങാട് മലയോരം ഉള്‍പ്പെടുന്ന വാണിമ്മേലിന് യാത്ര ദുരിതം തന്നെ ശരണം. സന്ധ്യ മയങ്ങിയാല്‍ പാതിവഴില്‍ യാത്ര ഉപേക്ഷിച്ച് നിര്‍ത്തിയിടുകയാണ് പത്തോളം സ്വകാര്യ ബസ്സുകള്‍. കല്ലാച്ചിയില്‍ നിന്ന് വാണിമ്മേലിലേക്ക്  പോകുന്ന ബസ്സുകള്‍ വയല്‍പീടിക പെട്രോള്‍ പമ്പില്‍ സര്‍വ്വീസ് നിര്‍ത്തുകയാണ് പതിവ്.ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്ത എസ്.എസ് ട്രാവല്‍സ് എന്ന ബസ്സും ഇപ്പോള്‍ രാത്രി 7 മണിയുടെ സര്‍വ്വീസ് വാണമ്മേലിലേക്ക് വരത്തില്ലെന്ന്...

Read More »

”കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിക്കളുടെ പങ്ക് ” ; കുറുവന്തേരി യു പി സ്കൂളിൽ മാതൃസംഗമം നടത്തി

December 4th, 2018

നാദാപുരം: കുറുവന്തേരി യു പി സ്കൂളിൽ നടന്ന മാതൃസംഗമം. പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ റാഷിദ് സി കെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍  ശശിധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, ഷമീന എ ആർ കെ അദ്യക്ഷത വഹിച്ചു, അബ്ദുള്ള മാസ്റ്റർ, കെ ചന്ദ്രിടീച്ചർ, പി ടി എ പ്രസി. പി കുഞ്ഞാലി എന്നിവർ ആശംസ അർപ്പിച്ചു, ജയലക്ഷ്മി ടീച്ചർ നന്ദി രേഖപെടുത്തി,

Read More »

ആർദ്രം രണ്ട് കോടിയുടെ പദ്ധതി; നാദാപുരം മേഖലയിലെ ആശുപത്രികൾ അടിമുടി മാറും

November 23rd, 2018

   നാദാപുരം: സംസ്ഥാന സർക്കാറിന് റ ആർദ്രം പദ്ധതിയിൽ മണ്ഡലത്തിൽ രണ്ട് കോടിയുടെ പദ്ധതി .നാദാപുരം മേഖലയിലെ ആശുപത്രികൾ അടിമുടി മാറും.ആർദ്രം പദ്ധതി നടപ്പിലാക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാൻ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിൽ പരപ്പുപാറയ്ക്ക് പുറമേ എടച്ചേരി ,ചെക്യാട്, നരിപ്പറ്റ, കായക്കൊടി, മരുതോങ്കര പി.എച്ച്.സി കളിലാണ് ആർദ്രം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിലവിലുള്ള ഡോക്ടർക്കും സ്റ്റാഫിനും പുറമെ ഒരു ഡോക്...

Read More »

നാദാപുരത്ത് കുടിവെള്ള പദ്ധതിയുമായി ജനകീയ കൂട്ടായ്മ

November 15th, 2018

നാദാപുരം: പതിനാറ് വീടുകൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുമായി ജനകീയ കൂട്ടായ്മ. ഇൻഡോർ സ്റ്റേഡിയത്തിന് തൊട്ട് താഴെ, ആനക്കൊയമ്മൽ വസിക്കുന്ന പതിനാറ് വീടുകൾക്കാണ് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭ്യമാക്കുന്ന പൈപ്പ് കണക്ഷൻ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാകുന്നത്. പ്രദേശത്തെ മുതിർന്ന പൗരന്മാരായ ശ്രീമതി  പാറേമ്മൽ അയിഷുവും ശ്രീമതി പാറേമ്മൽ കൃഷ്ണനും ചേർന്ന് നിർമ്മാണ പ്രവർത്തി ഉദ്ഘാടനംചെയ്തു. ഉൽഘാടന ചടങ്ങിൽ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. ലത്തീഫ് പാലോടൻ, സഫ്വാൻ കെ.കെ.സി, പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച അ...

Read More »

വളയം ചെറുമോത്ത് പാത്തു നിര്യാതിയായി

November 8th, 2018

നാദാപുരം: വളയം ചെറുമോത്ത് പരേതനായ പരവന്റെ പൊയിൽ കുഞ്ഞാലിയുടെ ഭാര്യ പാത്തു (85)നിര്യാതിയായി . മക്കൾ: അമ്മദ്, ബിയ്യാത്തു, ജമീല, നബീസു, സാറ. മരുമക്കൾ: അബ്ദുല്ല ചെറുമോത്ത്, പി.പി അമ്മദ് (സെക്രട്ടറി, വെള്ളിയോട് ജുമാ മസ്ജിദ്), മൊയ്ദു കണ്ടത്തുവയൽ വയനാട്, അഷ്റഫ് കരുവാൻ കണ്ടി പാലേരി (കുവൈറ്റ്), ആസ്യ പുറമേരി. സഹോദരങ്ങൾ: അമ്മദ് ചെക്യാട്, അയിശു താനക്കോട്ടൂർ, പരേതയായ കദീജ.

Read More »

നരിപ്പറ്റ ആർ എൻ എം ഹൈസ്ക്കൂളിൽ വിദ്യാർത്ഥി സംഘർഷം; 13 പേർക്ക് പരിക്ക്

October 24th, 2018

നാദാപുരം : നരിപ്പറ്റ ആർ എൻ എം ഹൈസ്കൂളിൽ യു.ഡി എസ് എഫ് ഉം എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 13 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു . ഇതിൽ തലക്കും കൈക്കും സാരമായി പരിക്കേറ്റ ആതിൽ ഇർഫൻ 17 കണ്ടോത്ത് കുനി, സെൽമാൻ 17 , നമ്പ്യാത്താൻ കുണ്ട് , അയമൻ 16 നമ്പ്യാത്താൻ കുണ്ട് , ശംസാദ് 17 കണ്ടോത്ത് കുനി , മുഹമ്മദ് റമീസ് 16 എന്നിവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസം സ്ക്കൂൾ തെരഞ്ഞെടുപ്പിൽ യു ഡി എസ് എഫ് കൂടുതൽ സീറ്റ് നേടിയിരുന്നു . ഇതോട് അനുബന്ധിച്ച് ഉണ്ടായ സംഭവമാണ് സംഘർഷത്തിൽ കലാശി...

Read More »

രേഖകളില്ലാത്ത രണ്ടര കിലോ വെളളി ആഭരണങ്ങളുമായി യുവാവ് പിടിയിൽ

October 20th, 2018

നാദാപുരം: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടര കിലോ വെളളി ആഭരണങ്ങളുമായി യുവാവ് പിടിയിൽ. തലശ്ശേരി ചിറക്കരെ ചെറിച്ചാൻ വീട്ടിൽ നിഷാദിനെയാണ് (23) നാദാപുരം കൺട്രോൾ റൂം പോലീസ് പിടികൂടിയത്. തൂണേരി മുടവന്തേരി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവിനെപോലീസ് പരിശോധിച്ചപ്പോഴാണ് ബാഗിൽ വെളളി പാദസരങ്ങളും ചെറിയ കമ്മലുകളും ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ കൈവശം രേഖകൾ ഇല്ലായിരുന്നു. തലശ്ശേരിയിൽ നിന്ന് നാദാപുരത്ത കടകളിൽ വിൽപന നടത്താൻ കൊണ്ടുപോകുന്ന ആഭരണങ്ങളാണെന്ന് പോലീസ് പറഞ്ഞു. കമ്പോളത്തിൽ ഒന്നര ലക്ഷംരൂപ വില ...

Read More »

പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികൾ;വളയം എം.എൽ പി സ്കൂളിൽ വായനാ മരം പൂത്തു

October 18th, 2018

നാദാപുരം: പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ വരവേൽക്കാൻ ക്ലാസ് ലൈബ്രറി കബ്ബ്. വളയം എം.എൽ പി സ്കൂളിൽ ക്ലാസ് ലൈബ്രറിയുടെയും വളരുന്ന വായന മരം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള വായനാ മരം പദ്ധതിയുടെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ കെ ഹേമചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം കടയങ്കോട്ട് ബഷീർ നിർവ്വഹിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഹെ...

Read More »

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇനി പണി കിട്ടും

October 15th, 2018

കോഴിക്കോട്:പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്. തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം കൈകോർത്താണ്, മോട്ടോർ എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തുക. കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ലക്ഷ്യം. ഇതിനായി എൻഫോഴ്സ്മെൻറ് വിഭാഗത്തിന്‍റെ പരിശോധന വിപുലപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്‍റെ സഹായമുണ്ടെങ്കിൽ വേഗത്തിൽ കണ്...

Read More »