News Section: വാണിമേല്‍

ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ കാല്‍വെപ്പുമായി തൂണേരി ഗ്രാമപഞ്ചായത്ത്

March 8th, 2018

നാദാപുരം: ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ കാല്‍വെപ്പുമായി തൂണേരി ഗ്രാമപഞ്ചായത്ത്. നിലവിലുള്ള മുഴുവന്‍ സ്ട്രീറ്റ് ലൈറ്റുകളും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന പദ്ധതിയുടെ ആദ്യഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ കെ.എസ്.ഇ.ബി എക്സി. എഞ്ചിനിയര്‍ക്ക് ലൈറ്റ് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ ഇരുനൂറോളം കേന്ദ്രങ്ങളിലാണ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവന്‍ സ്ട്രീറ്റ് ലൈറ്റുകളും എല്‍.ഇ.ഡിയിലേക്ക് മാറ്റുക വഴി വന്‍തോതില്‍ വൈദ്യുദോര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കും....

Read More »

വാണിമേലിലെ കരിങ്കല്‍ ഖനനത്തിനെതിരെ യുവജനസംഘടനകള്‍

March 8th, 2018

  നാദാപുരം:  വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ വീണ്ടും കരിങ്കല്‍ ഖനനം തുടങ്ങാന്‍ നീക്കം. ഖനനം തടയുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും യുവമോര്‍ച്ചയും വ്യക്തമാക്കി.രണ്ടാഴ്ച മുമ്പാണ് കൃഷി നടത്താനെന്ന പേരില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍മ്പ്്ഉടുമ്പിറങ്ങി മലയില്‍ ഖനനം നടത്താന്‍ തുടങ്ങിയതോടെ ഡിവൈഎഫ്‌ഐ സമരം നടത്തുകയും ക്വാറിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. മുമ്പ്് ക്രഷര്‍ സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലത്തു ഇ...

Read More »

വളയത്ത് ബി ജെ പി പ്രവര്‍ത്തകന്‍െ വീടില്‍ ഉഗ്ര ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ചു

March 6th, 2018

നാദാപുരം:വളയത്ത് ബി ജെ പി പ്രവര്‍ത്തകന്‍െ വീടിന് നേരെ ബോംബേറ്. ചെക്കോറ്റയിലെ കാവേരി ബാലകൃഷ്ണന്റെ വീടിന് നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി എട്ടരയോയോടെ ബോംബേറുണ്ടായത്. ബാലകൃഷ്ണന്റെ വീടിന്റെ മുന്‍വശത്തപാരപ്പറ്റിലാണ് ബോംബ് പതിച്ചത്. തുടര്‍ന്ന് ബോംബ് ഉഗ്രസ്പോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണനും മകനും വീട്ടിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ വീടിന്റ പാരപ്പറ്റും കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ന്നു. ബാലകൃഷ്ണന്റെ മകന്‍ വിപിന്‍ കുമാര്‍ ബി.എം.എസ്. വളയം മണ്ഡലം പ്രസിഡന്റാണ്രണ്ടാം തവണയാണ് ഈ വീടിനുനേ...

Read More »

കത്തിചാമ്പലായത് മലയോര കര്‍ഷകരുടെ ജീവിതസ്വപ്‌നങ്ങള്‍; അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

March 1st, 2018

  നാദാപുരം(വിലങ്ങാട്): അച്ചിടിടപാറ മലയില്‍ അഗ്‌നി സംഹാര താണ്ഡവമാടിയപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടമായത് അവരുടെ ജീവിതസ്വപ്‌നങ്ങള്‍. ഒരായുസ്സ് മുഴുവനായി മണ്ണിനര്‍പ്പിച്ച് കഴിയുന്ന പതിനാറോളം കുടുംബങ്ങളുടെ ജീവിതമാണ് അഗ്നി വിഴുങ്ങിയത്. ഒരു ഏക്കര്‍ മുതല്‍ പതിനഞ്ചു ഏക്കര്‍ വരെ കൈവശഭൂമിയുള്ള ഇവര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ജീവിതോപാധി ഇല്ല. റബര്‍, തെങ്ങ്, കവുങ്ങ്, തേക്ക്, മാവ്, പ്ലാവ്്, കുരുമുളക് തുടങ്ങി സര്‍വതും കത്തി നശിച്ചു. ഭൂമിവാതുക്കലിലെ ഒരു കര്‍ഷകന്റെ പറമ്പില്‍ അലക്ഷ്യമായി കരിയിലകള്‍ക്ക് ഇട്ട തീയാണ് നാല് കിലോമീറ്...

Read More »

അഞ്ജുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി ; ഞെട്ടല്‍ മാറാതെ വളയം ഗ്രാമം

February 22nd, 2018

  നാദാപുരം : നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു അഞ്ജു. അമ്മ രജനിയുടെ വീട്ടില്‍ താമസിച്ചായിരുന്നു വിദ്യാഭ്യാസം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയ മിടുക്കിയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ ആര്‍ക്കും കഴിയുന്നില്ല. പെട്ടെന്നുള്ള ഹൃദയാഘാദമാണ് മരണകാരണമെന്ന് കരുതുന്നു. വളയം അയ്യപ്പ ഭജന മഠത്തില്‍ ക്ഷേത്രോത്സവത്തിന്‍െ ഭാഗമായി നടന്ന ക്ഷേത്രോത്സവം കാണാനെത്തിയ ചുഴലിയിലെ വട്ടച്ചോലയില്‍ ഗംഗാധരന്റെ മകള്‍ അഞ്ജു (24 ) ആണ് ചൊവ്വാഴ്ച്ച രാത്രി വളയം ടൗണില്‍ കുഴഞ്ഞ് വീണത്. കല...

Read More »

വാണിമ്മേലില്‍ കത്തികുത്ത് യുവാവ് മരിച്ചു

February 20th, 2018

നാദാപുരം: വാണിമ്മേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ യുവാക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റവും കത്തിക്കുത്തും ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കി. വാണിമ്മേല്‍ പാക്കോയില്‍ താഴെ കണ്ടിയില്‍ സിറാജ്(40) ആണ് എന്ന കറന്റ് സിരാജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഭൂമിവാതുക്കല്‍ ടൗണില്‍ വെച്ചാണ് സംഭവം. വയറിനും സാരമായി കുത്തേറ്റ സിറാജിനെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് .ഉച്ചക്ക് 12.30 ഓടെയാണ് സിറാജ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില...

Read More »

കുടിയേറ്റ ഗ്രാമത്തിന്‌ അഭിമാനമായി ഡോ മേരി പ്രസീന

November 25th, 2017

നാദാപുരം : വടകരയില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ വാണിമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്‌ എന്ന കുടിയേറ്റ ഗ്രാമത്തിന്‌ മഹിമ പറയാന്‍ പാകത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി ഡോ: മേരി പ്രസീന. ഫിലിപ്പൈസിന്റെ തലസ്ഥാനമായ മനില യിലെ വളരെ പ്രശസ്‌തമായ ദേ ലാ സാലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം `കൗണ്‍സിലിങ്‌ സൈക്കോളജിയില്‍ ഡോക്ടറേറ്റ്‌ നേടി ഈ നാട്ടിന്‍ പുറത്തുകാരി . വാണിമ്മേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ വിലങ്ങാട്‌, നെട്ടേല്‍ ബേബിയുടെയും മേരിയുടെയും നാല്‌്‌ മക്കളില്‍ ഇളയവളായ സ്‌കൂള്‍ പഠന കാലത്ത്‌ തന്നെ ദൈവത്...

Read More »

കെ പി കുഞ്ഞിരാമന്‍ രക്തസാക്ഷിദിനം ആചരിച്ചു

October 30th, 2017

നാദാപുരം: കെ പി കുഞ്ഞിരാരാമന്‍  രക്തസാക്ഷിദിനം ആചരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. കെ പി കുഞ്ഞിരാമന്‍ 44 ാം രക്താസാക്ഷി വാര്‍ഷികം ഉദ്ഘാടനം ചെയ്തു. ഐക്യ മുന്നണയില്‍ ഐക്യമില്ലാതെയായെന്നും യുഡിഎഫില്‍ നിന്ന് ഘടകക്ഷികളെല്ലാം പാലായാനം ചെയ്തു തുടങ്ങിയെന്നും ചെയ്യുകയായിരുന്നു അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ന്യൂനപക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കുകയാണ്. സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കലാണ് ലീഗ് പ്രധാന്യം. നാദാപുരം മേഖലയിലും ലീഗ് സമ്പന്നരുടെ കൂടെ നിന്ന് തൊഴിലാളികളെയും കര്‍ഷകരെയും അടിച്ചമര്‍ത്താനാണ് ലീ...

Read More »

വെളിച്ചം കാണാതെ വിലങ്ങാട് – വയനാട് ബദല്‍ റോഡ് 

October 20th, 2017

നാദാപുരം: നിര്‍ദ്ദിഷ്ട മലയോര ഹൈവേയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത വിലങ്ങാട് - വയനാട് ബദല്‍ റോഡിന് ഇടമില്ല. വിലങ്ങാട് മഞ്ഞക്കുന്ന് വഴിയാണ് ഇപ്പോള്‍ മലയോര ഹൈവേയുടെ സര്‍വ്വെ ആരംഭിച്ചിരിക്കുന്നത്. പാനോം വഴി സര്‍വ്വെ ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്്. എന്നാല്‍ മാത്രമേ ബദല്‍ റോഡ് യഥാര്‍ത്ഥ്യമാവുകയുള്ളൂ. വിലങ്ങാട്് പാനോത്ത് നിന്ന് 6 കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്് കുഞ്ഞോത്ത് എത്തിച്ചേരാം. ഇപ്പോള്‍ ഇവിടെ 6 മീറ്റര്‍ വീതിയില്‍ മണ്ണ് റോഡ് നിലവിലുണ്ട്. ഇത് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട്...

Read More »

പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്ത് ; വാഗ്ദാന പെരുമഴയായി… സൂപ്പര്‍ സ്റ്റാര്‍

October 19th, 2017

നാദാപുരം: പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്ന അനുഭൂതിയായിരുന്നു കുറ്റല്ലൂര്‍ കോളനിവാസികള്‍ക്ക്  ആദിവാസി നേതാവ് പൊരുന്തന്‍ ചന്തു സ്്മരാക സേവാ കേന്ദ്രത്തിന്റെ  ഉദ്ഘാടന ചടങ്ങ്.  ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ തങ്ങളുടെ പ്രിയ താരം സുരേഷ് ഗോപി എംപി  ഒന്നിവിടെ വരെ വരണമെന്ന് മാത്രമായിരുന്നു കോളനിക്കാര്‍ തങ്ങളുടെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നത്്. സ്വീകരണം തന്നെ കലക്കി. അമ്പും വില്ലും നല്‍കി പരമ്പരാഗത വേഷത്തില്‍ തന്നെ ഉദ്ഘാടകനെ  സ്വീകരിച്ചു. ഉദ്്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗകനെ വെട്ടിമാറ്റി സൂപ്പര്‍ സ്റ്റാന്റിന്റെ സൂപ്പര്...

Read More »