News Section: വാണിമേല്‍

വാണിമേലില്‍ നാളെ കടയടപ്പ് സമരം

January 2nd, 2017

വാണിമേൽ: റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടി ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാവിലെ കടകൾ അടച്ചു കൊണ്ട് വാണിമേൽ ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടുന്ന റോഡ് വികസന സമിതിയുടെ ഉറപ്പിൻമേലാണ് വ്യാപാരികൾ കച്ചവട സ്ഥാപനത്തിൽ നിന്നും ഒഴിഞ്ഞ് കൊടുത്തത്.എന്നാൽ രണ്ട് വർഷക്കാലമേറെയായിട്ടും ഭരണ സമിതി ഉൾപ്പെടുന്ന റോഡ് വികസന സമിതി വ്യാപാരികൾക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച...

Read More »

കുറുവന്തേരിയിൽ മൂന്നിടങ്ങളില്‍ ബോംബേറ്; മേഖലയിൽ കനത്ത സുരക്ഷ

November 21st, 2016

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ വീണ്ടും ബോംബേറ്.ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കുറുവന്തേരി കൊയമ്പ്രം പാലം റോഡിൽ കണ്ണോത്ത് അന്ത്രുവിന്റെ വീടിന്റെ മുൻ ഭാഗത്തെ റോഡിലും മുത്തപ്പൻ ക്ഷേത്ര ഭണ്ഡാരത്തിന് സമീപത്തെ മാവിലന്റവിടെ സുരേഷിന്റെ വീടിനു മുന്നിലും ഞാലിയോട്ടുമ്മലിലെ ഞാലിയോട്ടുമ്മൽ വിജേഷിന്റെ വീടിന് മുന്നിലും ബോംബേറുണ്ടായത്. സ്റ്റീൽ ബോംബുകളാണ് മൂന്നിടങ്ങളിലും പ്രയോഗിച്ചത്.ആഴ്ച്ചചകൾക്ക് മുൻപ് കുറുവന്തേരിയിൽ നിന്നും ഉഗ്ര ശേഷിയുള്ള പതിനഞ്ചു ബോംബുകൾ പോലീസ് കണ്ടെത്തിയിരുന്നു.രാത്രി കാലങ്ങളിലെ ബോംബേറും അക്ര...

Read More »

ജവഹർ പുരസ്ക്കാരം ആരിഫക്ക് സമ്മാനിച്ചു.

November 17th, 2016

  നാദാപുരം; മികച്ച അംഗൻവാടി അധ്യാപികക്ക് ചൈൽഡ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്ക്കാരം ശിശു ദിനത്തിൽ വാണിമേൽ കോടിയുറ അംഗൻവാടി വർക്കർ എം കെ ആരിഫക്ക് സമ്മാനിച്ചു. പിഞ്ചു കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താൻ കഴിഞ്ഞ അഞ്ചു വർഷമായി അംഗൻവാടിയിൽ ആവിഷ് കരിച്ചു നടപ്പിലാക്കുന്ന കോക്കുടുക്ക പദ്ധതിയാണ് ആരിഫയെ അവാർഡിന് അർഹയാക്കിയത്. തൂണേരിയിൽ നടന്ന ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണൻ അവാർഡ് ദാനം നിർവഹിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമ...

Read More »

വാണിമേല്‍ വീടിനു നേരെയുണ്ടായ ബോംബാക്രമണം;പരിശോധന തുടരുന്നു

November 11th, 2016

വാണിമേൽ: പരപ്പുപാറയിൽ സി പി എം പ്രവർത്തകന്റെ വീട്ടിന് നേരെ ബോംബേറ്.ഇടയ്ക്കിടെ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് ബോംബ്‌ സ്ക്വാഡ് പരിശോധന നടത്തുകയാണ്. 2 ആഴ്ച്ച മുന്പ് പ്രദേശത്ത് സിപിഎം നടത്തിയ പ്രകടനത്തിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.അന്ന്‍ ബോംബ്‌ പോട്ടാതിരുന്നത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി.കഴിഞ്ഞ ദിവസം വളയം കുറുവന്തേരി നടത്തിയ പരിശോധനയില്‍ 14 ബോംബ്‌ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലിൽ ഇന്ന് രാവിലെ  6 മണി മുതൽ വൈകുന്നേരം  6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുന്നു.

Read More »

വാണിമേലില്‍ പോലീസിന്റെ കഴിവുകേട് അക്രമിസംഘങ്ങള്‍ മുതലെടുക്കുന്നു;ലീഗ്

November 8th, 2016

വാണിമേല്‍: വാണിമേലില്‍  സി.പി.എം. പ്രകടനത്തിനുനേരേ സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് രംഗത്തെത്തി.പൊതുസമ്മേളനത്തിലാണ് ലീഗ്  നേതാക്കള്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.വാണിമേലില്‍  പോലീസിന്റെ കഴിവുകേട് അക്രമിസംഘങ്ങള്‍ മുതലെടുക്കുകയാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. ഓരോ വര്‍ഷവും കുഞ്ഞിരാമന്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ ചിലതിരക്കഥകള്‍ ആവര്‍ത്തിക്കുന്നതായും പോലീസ് ഇതിന് കൂട്ടുനില്‍ക്കുന്നതായും ലീഗ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം സി.പി.എം. ഓഫീസിലും പരപ്പുപാറയി...

Read More »

നാദാപുരം;മാലിന്യ പ്രശ്നം സജീവമാകുമ്പോള്‍ അധികൃതരുമായി സഹരിക്കാതെ നാട്ടുകാരും

August 29th, 2016

നാദാപുരം∙മാലിന്യ പ്രശ്നം സജീവമാകുമ്പോള്‍ അധികൃതരുമായി സഹരിക്കാതെ ജനങ്ങള്‍ മാലിന്യം റോഡുകളില്‍ തള്ളുന്നു.മാസങ്ങളായി മാലിന്യ സംസ്കരണം അവതാളത്തിലായ നാദാപുരം പഞ്ചായത്തിലെ പ്രധാന നഗരങ്ങളായ കല്ലാച്ചിയിലും നാദാപുരത്തും റോഡിലും പരിസരങ്ങളിലുമെല്ലാം മാലിന്യം നിറഞ്ഞതോടെ ഇപ്പോൾ ഉൾപ്രദേശങ്ങളിലേക് മാലിന്യമെത്തിത്തുടങ്ങി. തോടുകൾ, മറ്റു ജലാശയങ്ങൾ തുടങ്ങിയവിടങ്ങളിലെല്ലാം മാലിന്യം തള്ളുന്നവർ പോക്കറ്റ് റോഡുകളിലും മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്.കുമ്മങ്കോട് മേഖലയിലാണ് പല റോഡുകളിലു പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്...

Read More »

സ്റ്റീല്‍ ബോംബ്‌ നിര്‍വീര്യമാക്കി

August 5th, 2016

കുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍നിന്ന് കണ്ടെത്തിയ സ്റ്റീല്‍ബോംബ് നിര്‍വീര്യമാക്കി. അമ്പലക്കുളങ്ങര നിട്ടൂര്‍ റോഡില്‍ കനാല്‍ പാലത്തിന് സമീപത്തുള്ള വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ റോഡിന്റെ പാര്‍ശ്വഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ്. നാദാപുരത്തുനിന്നെത്തിയ ബോംബ് സ്ക്വാഡാണ് ബോംബ് നിര്‍വീര്യമാക്കിയത് .

Read More »

കല്ലാച്ചിയില്‍ എഴു വയസ്സുകാരന് ഡിഫ്തീരിയ;സ്കൂള്‍ അധികൃതര്‍ ആശങ്കയില്‍

August 2nd, 2016

നദാപുരം: കല്ലാച്ചിയില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കാണപ്പെട്ടു. രോഗം സ്ഥീരീകരിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേളന്നൂര്‍, നടക്കാവ്, കുറ്റ്യാടി, വളയം, ബാലുശേരി, കരുവന്‍പൊയില്‍ എന്നിവിടങ്ങളിലെ ആറുപേര്‍ക്കാണ് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. ഇവരുടെ പരിശോധനാഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഡിഫ്തീരിയ കുട്ടികളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് പ്രതിരോധകുത്തിവയ്പ് എടുക്കാത്തവരെ...

Read More »

വാണിമേല്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ അധ്യാപകന് പേപ്പട്ടിയുടെ കടിയേറ്റു

July 30th, 2016

നാദാപുരം: വാണിമേലില്‍ ക്ലാസ് മുറിയില്‍ ഓടിക്കയറിയ പേപ്പട്ടിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാനെത്തിയ അധ്യാപകന് കടിയേറ്റു. വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ അധ്യാപകനായ അരക്കണ്ടി സിദ്ദിഖിനാണ് കടിയേറ്റത്. ക്ലാസ് മുറിയിലേക്ക് പട്ടി ഓടിക്കയറുകയായിരുന്നു. ഇത് അടുത്ത ക്ലാസില്‍ നിന്നും കണ്ട അധ്യാപകന്‍ പട്ടിയെ തുരത്താനായി ഓടി വരുന്നതിനിടെയാണ് കടിയേറ്റത്. വിദ്യാര്‍ഥികള്‍ പേടിച്ചോടുന്നതിനിടെ പട്ടി ഓടി രക്ഷപ്പെട്ടു. ഭൂമിവാതുക്കല്‍ ടൌണില്‍ മറ്റൊരാളെ കൂടി കടിച്ച പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Read More »

കക്കട്ടിലെ വാഹനാപകടം; വാണിമേല്‍ സ്വദേശി മരിച്ചു

July 9th, 2016

നാദാപുരം: കക്കട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു. വാണിമേല്‍ നിരത്തുംമല്‍ പീടികയ്ക്കടുത്ത് തുണ്ടിയില്‍ ബഷീര്‍ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

Read More »