News Section: ക്യാമ്പസ്

അപചയങ്ങള്‍ക്കെതിരെ കരുതലോടെ ……

October 12th, 2017

നാദാപുരം: സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാമൂഹിക ചുറ്റു പാടുകളില്‍ വിദ്യാര്‍ത്ഥിനി സമൂഹം കൂടുതല്‍ കരുത്തോടെ മുന്നേറണമെന്ന് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍. മലബാര്‍ വുമണ്‍സ് കോളജ് സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയോട് അനുബന്ധിച്ച് വിവിധ തലത്തിലുള്ള സ്വയം പ്രതിരോധ പരിശീലനങ്ങള്‍ നല്‍കി. മലബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. വി .സി ഇഖ്ബാല്‍, മുഹമ്മദ് ബംഗ്ലത്ത്,ടി. ടി .കെ ഖാദര്‍ഹാജി, സി. സൂപ്പി ഹാജി യ...

Read More »

വൈറലാകുന്ന കാലത്തും വീട്ടിലേക്കൊരെഴുത്ത് ……

October 10th, 2017

നാദാപുരം: കത്തെഴുത്ത് മരിച്ചിട്ടില്ല... സമൂഹ മാദ്ധ്യമങ്ങള്‍ വൈറലാകുന്ന കാലത്തും പങ്കുവെയ്ക്കലിന്റെ ഓര്‍മ്മകളുമായി കത്തെഴുത്ത് ദിനാചാരണം. ചെറുമോത്ത് ശംസുല്‍ ഉലമ വാഫി കോളേജ് ഫൈനാര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ..വീട്ടിലേക്കൊരെഴുത്ത്.. എന്ന പേരില്‍ തപാല്‍ ദിനത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചത്്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കുടുംബത്തിലേക്ക് തപാല്‍ മുഖേന കത്തെഴുതി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല ട്രഷറര്‍ ടി വി സി അബ്ദുസ്സമദ് ഫൈസി ഉദ്്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍...

Read More »

ഗുണ്ടായിസവുമായി നെഹ്രു കോളേജ് വീണ്ടും: വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടാനുള്ള നീക്കം പൊളിച്ചു

January 12th, 2017

കൊച്ചി: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കോളേജിന്റെ  ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായ് മാനേജ്‌മെന്റിന്റെ  ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നിറങ്ങാനവശ്യപെട്ടുകൊണ്ട്   അറിയിപ്പുണ്ടായത്.തെക്കന്‍ ജില്ലകളില നിന്നുള്ള കുട്ടികളും ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നും പെട്ടെന്നു ഈ വൈകുന്നേരം ഹോസ്റ്റലില്‍ നിന്നു ഇറങ്ങാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എവിടെ പോകുമെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരോടു ചോദിച്ചപ്പോള്‍ അതൊന്നും തങ്ങള്‍ക്കറിയേണ്ടന്നും ഇറങ്ങില്ല എ...

Read More »

ക്യാമ്പസുകളിലെ അരാഷ്ട്രീയത്തിനെതിരെ ചിത്രകാരന്മാരുടെ കൂട്ടായ്മ

January 11th, 2017

വടകര:ക്യാമ്പസുകളിലെ അരാഷ്ട്രീയതിനെതിരെ  പ്രതിഷേധിക്കുക  എന്ന മുദ്രവാക്യമുന്നയിച്ചു കൊണ്ട് ഒരു കൂട്ടം ചിത്രകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.പാമ്പാടി നെഹറു കോളജ്മാനേജ്‌മെനറിന്റെ  പീഡനം മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണുവിന്റെ വിയോഗത്തില്‍  രോഷകരമായ് പ്രധിഷേധിച്ചത്.  എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ശ്രീ. പ്രഭകുമാര്‍ ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ടി.പി.ബിനീഷ്,അ്മ്പിളി, അഭിലാഷ്, അജയ് വിഷ്ണു, മജ്‌നി എന്നീ കലാകാരന്മാര്‍ കൂട്ടാ...

Read More »

കാലിക്കറ്റ് സര്‍വകലാശാല ബി.സോണ്‍ കലാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും

February 25th, 2016

വടകര: കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍  ബി.സോണ്‍ കലാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളേജില്‍ വച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങള്‍ സ്റ്റേജിന മത്സരങ്ങള്‍ 27, 28, 29 തിയ്യതികളില്‍ തിരുവള്ളൂരില്‍ വച്ചും നടക്കും. ബംഗാളി ചിത്രകാരി കബിത മുഖോപധ്യായ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. 93 കോളേജുകളില്‍ നിന്നായി 3000 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. തിരുവള്ളൂരില്‍ അഞ്ചുവേദികളിലായാണ് മത്സരം നടക്കുന്നത്. 27-ന് വൈകിട്ട് നാലിന് സാംസ്‌കാരി...

Read More »

കടത്തനാട്ടില്‍ നിന്നും രണ്ടു മിടുക്കികള്‍ ഒഡീഷയിലേക്ക്

January 15th, 2016

നാദാപുരം ∙ ഒഡീഷയിൽ നടക്കുന്ന പെൺകുട്ടികളുടെ അണ്ടർ– 14 ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്കുള്ള തിരഞ്ഞെടുപ്പിൽ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിലെ വിസ്മയരാജും മേഘയും തിരഞ്ഞെടുക്കപ്പെട്ടു. പുറമേരി കെആർ ഹയർ സെക്കൻ‍ഡറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായ വിസ്മയരാജ് പുതിയെടുത്ത് രാജന്റെയും ദാക്ഷായണിയുടെയും മകളാണ്. തുണ്ടിയിൽ ശ്രീധരന്റെയും സുജയുടെയും മകളാണ് മേഘ. പിഇടി എം.കെ. പ്രദീപൻ, സി. സുരേന്ദ്രൻ എന്നിവരാണ് കോച്ചുമാർ.

Read More »

ഫ്രാന്‍സിസ് കെ ടി കൈതക്കുളം പടിയിറങ്ങുമ്പോള്‍

April 2nd, 2015

കുറ്റിയാടി > മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ ഫ്രാന്‍സിസ് കെ ടി കൈതക്കുളം എന്ന കായികാധ്യാപകന്‍ സംതൃപ്തനാണ്. മുപ്പതു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ മലയോരപ്പെരുമ മറുനാടുകളിലെത്തിച്ച സംതൃപ്തിയോടെ. ഇന്ത്യയിലെയും വിദേശങ്ങളിലെയും കളിക്കളങ്ങില്‍ മിന്നുന്ന പലതാരങ്ങളും ഈ അധ്യപകന്റെ കണ്ടെത്തലാണ്. 2015ലെ ദേശീയ ഗെയിംസില്‍ പങ്കെടുത്ത സി കെ സജിത്ത്‌ലാല്‍, കെ പി മുഹമ്മദ് ഫാസില്‍, എന്‍ എസ് നിഷ എന്നിവര്‍ കൈതക്കുളത്തിന്റെ കണ്ടെത്തുലകളാണ്. വോളിബോള്‍ രംഗത്തെ സര്‍വീസിസിന്റെ ദിനേശന്‍, ദേശീയ-സംസ്ഥാന തലങ്ങളില...

Read More »

വെളളിയോട് പ്ലസ് ടു ബ്ലോക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

November 17th, 2014

വാണിമേല്‍ :വെളളിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിും  പ്ലസ് ടു ബ്ലോക്കിന് വേണ്ടി നിര്‍മ്മിക്കു കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ദേവി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.മൂസ്സ,വാര്‍ഡ് മെമ്പര്‍മാരായ എം.കെ.ബീന,കെ.പി.വസന്തകുമാരി,ടി.പി.കുമാരന്‍,കെ.കെ.നവാസ്,കെ.ലോകനാഥന്‍,സി.വി.അശോകന്‍,കെ.ചന്തു,കെ.പി.രാജന്‍,പ...

Read More »

മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ വിദ്യാര്‍ഥികള്‍

October 2nd, 2014

കോഴിക്കോട്: വൃദ്ധരായ മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍. വയോജന ദിനത്തില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവരും മക്കള്‍ ഉപേക്ഷിച്ചവരുമായ വൃദ്ധര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് ഇവര്‍ വ്യത്യസ്തരായത്. കോളജിലെ 'സെന്‍സ്' എന്ന സംഘടനയ്ക്ക് കീഴിലാണ് വിദ്യാര്‍ഥികള്‍ ആലംബഹീനര്‍ക്ക് കൈത്താങ്ങായത്. കോളജ് പരിസരത്ത് ഒറ്റപ്പെട്ട വൃദ്ധര്‍ക്ക് ഭക്ഷണത്തിന് പുറമേ വസ്ത്രവിതരണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ...

Read More »

സമൂഹ ഒപ്പന ശ്രദ്ധേയമായി

July 25th, 2014

വട്ടോളി: ഈദ് ആഘോഷത്തിന്റെ ഭാഗമായി മാനവ സൗഹൃദത്തിന്റെ സന്ദേശം വിളംബരം ചെയ്ത് വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമൂഹ ഒപ്പനയും കോല്‍ക്കളിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ജയദേവന്‍, ടി കെ പ്രസൂന്‍, എ പി രാജീവന്‍, കെ വി ഷീബ, എന്‍ കെ അഭിന, കെ കെ ശ്രീന, ബ്രിജിഷ, ശാദിയ നസ്രീന്‍ എന്നിവര്‍ ഒപ്പനയിലുണ്ടായിരുന്നു. പലാസ്തീന്‍ ഐക്യദാര്‍ഢ്യ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.

Read More »