News Section: എന്റെ ഗ്രാമം

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ

December 17th, 2018

നാദാപുരം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ ജനു: 8,9 നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ട്രേഡ് യൂണിയൻ -സർവീസ് സംഘടന സംയുക്ത സമിതി നാദാപുരം എരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ നടന്ന കൺവെൻഷൻ എസ് ടി യു ജില്ലാ സെക്രട്ടറി സി.പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. പി. എം.നാണു. അദ്ധ്യക്ഷത വഹിച്ചു.പി.ഭാസ്കരൻ ( എ ഐ ടി യു സി), എ.മോഹൻദാസ് (സി ഐ ടി യു ) എം.സി.രവി (ഐ എൻ ടി യു സി), കെ.കെ.കൃഷണൻ (എച്ച് എം എസ്),കെ.വിനോദ്...

Read More »

കേരളത്തിലേത് ഏറ്റവും സുശക്തമായ മേഖലയാണ് സഹകരണരംഗം: ഉമ്മൻ‌ചാണ്ടി

December 15th, 2018

നാദാപുരം: കേരളത്തിലെത് ഏറ്റവും സുശക്തമായ മേഖലയാണ് സഹകരണരംഗമെന്ന്  മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.  കേരളത്തിലെ സഹകരണമേഖലയുടെ പ്രാധാന്യം വർധിക്കുന്നതായും  അത് ഇനിയും വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .ഇരിങ്ങണ്ണൂർ അഗ്രിക്കൾച്ചറൽ പബ്ലിക് വെൽഫെയർകോ. ഓപ്പറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. സൊസൈറ്റി പ്രസിഡന്റ്‌ എം കെ പ്രേംദാസ്, ഗ്രാമ പഞ്ചായത്ത്‌ പ്രെസിഡെന്റ് ടി കെ അരവിന്ദാക്ഷൻ സ്ട്രോങ്ങ്‌ റൂമും , , കെ സി അബു ഷെയർ സെർട്ടിഫിക്കറ്റ് വിതരണവും ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്...

Read More »

നാട് കടത്തിയ കൃഷ്ണദാസ് കേരളത്തിൽ; ആശങ്കയുമായി ജിഷ്ണു പ്രണോയിയുടെ അമ്മ

December 14th, 2018

    നാദാപുരം:  കേരളത്തിൽ ഏറെ കോളിക്കം സഷ്ടിച്ച ജിഷ്ണു പ്രണോയ് കേസിൽ പ്രതിയായ പാമ്പാടി നെഹ്റു കോളജ് ഉടമ കൃഷ്ണ പ്രസാദിന്  അനുകൂലമായി സുപ്രിം കോടതി വിധിയിൽ കുടുംബം ആശങ്കയിൽ.  കേരളത്തിൽ പ്രവേശിക്കാൻ കേസിൽ അനുമതി ലഭിക്കുന്നതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുമെന്ന് ഭയപ്പെടുന്നതായി ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. പ്രതിചേർക്കപ്പെട്ടതിനാൽ ഒന്നര വർഷമായി കോടതി ഇയാൾക്ക് കേരളത്തിൽ പ്രവേശന അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. ഈ വിലക്കാണ്  ഇന്നലെ സുപ്രിം കോടതി നീക്കിയത്. ഭരണ ,സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ ക...

Read More »

ജാതിയേരിയിൽ കവുങ്ങിൽ നിന്നും വീണു മരിച്ചു

December 14th, 2018

ജാതിയേരി : അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണു മരിച്ചു.  കല്ലുമ്മല്‍ പള്ളിക്ക് സമീപം  കിഴക്കയിൽ പോക്കിണൻ മകൻ അശോകൻ (48)ആണ് മരിച്ചത്‌. അമ്മ മന്ദി. ശൈലയാണ് ഭാര്യ. മക്കൾ : ലാൽകൃഷ്ണൻ, വിഷ്ണു. സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, ചന്ദ്രൻ, ശ്രീധരൻ, ശശി, സുനിത. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍

Read More »

നാദാപുരം ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; രണ്ടുപേർക്ക് പരിക്ക്

December 14th, 2018

നാദാപുരം: ബസിൽ തിക്കികയറുന്നതിനിടെ ശരീരത്തിൽ തട്ടിയതിനെ ചൊല്ലി നാദാപുരം സ്റ്റാന്റിൽ സ്ത്രീകൾ തമ്മിലുണ്ടായ പൊരിഞ്ഞ  അടിയില്‍ രണ്ടുപേർക്കും പരിക്ക്.  ഒരാൾക്ക് നെറ്റിയിലും മറ്റൊരാൾക്ക് ചുണ്ടിലുമാണ് പരിക്കേറ്റത്‌ . തലശേരി ഭാഗത്തേക്ക് കുട്ടിയുമായി പോകുകയായിരുന്ന യുവതിയും മറ്റൊരു യുവതിയുമാണ് സ്റ്റാന്റിൽ എറ്റുമുട്ടിയത്. യുവതികൾ തമ്മിലുള്ള പൊരിഞ്ഞ  തല്ല് കണ്ട് സ്റ്റാന്റിൽ ഉള്ള പുരുഷമ്മാര്‍ വരെ അമ്പരന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ഓടിയെത്തി ഇരുവരെയും പിടിച്ച് മാറ്റിയെങ്കിലും രണ്ട് പേരും വിട്ടു കൊടുക്ക...

Read More »

പുറമേരിയില്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബേംബേറ്; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

December 14th, 2018

  പുറമേരി: ടൗൺ പരിസരത്തെ സിപിഎം ലോക്കൽ കമ്മറ്റി  ഓഫീസിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷണന്റെ എൽഐസി ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടത്തിന് നേരെയാണ് ഇന്നലെ  രാത്രി 11.30 ഓടെ ബോംബേറുണ്ടായത്. സ്ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസര വാസികൾ പറഞ്ഞു. ഫോടനത്തിൽ കെട്ടിടത്തിന് തകരാർ സംഭവിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

രക്തദാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബ്ലഡ്‌ ഡോണേർസ് നാളെ ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

December 12th, 2018

നാദാപുരം: രക്തം ദാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍  ബ്ലഡ്‌ ഡോണേർസ് കേരള, കോഴിക്കോട്-വടകരയും റെഡ് റിബ്ബൺ ക്ലബും ചേര്‍ന്ന്  ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഫവാസ് നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ്‌ നാളെ രാവിലെ 10 മണിമുതൽ നാഷണൽ കോളേജ് പുളിയാവിൽ  നടക്കും.   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, 📞അൻസാർ ചേരാപുരം : 9567705830 📞നിയാസ് നരിപ്പറ്റ : 6235353530 📞വിശ്വജിത്ത് ജെ.എസ് :9567663616  

Read More »

വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

December 12th, 2018

  നാദാപുരം: വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷ്ി നശിപ്പിച്ചു. വിലങ്ങാട് തരിപ്പ മലയിലെ കോളനിയിലെ ക്ൃഷിയിടത്തിലെ വിളകളാണ് ഒറ്റയാന വന്‍തോതില്‍ നശിപ്പിച്ചത്. കണ്ണവം വന മേഖലയില്‍ നിന്നും എത്തിയ കാട്ടാന ചെറിയ കേളപ്പന്‍,കുഞ്ഞാന്‍ തരിപ്പ,നടുവിന്‍ പുരയില്‍ ചന്തു,ചന്ദ്രന്‍ മാടാഞ്ചേരി എന്നിവരുടെ കുരുമുളക്,കവുങ്ങ്,വാഴകൃഷി എന്നിവ വന്‍തോതില്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കക്കട്ട് മുള്ളമ്പത്ത് ജനവാസ കേന്ദ്രത്തല്‍ കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്...

Read More »

ഹണി വിത്ത് ഹാപ്പി; ജനങ്ങൾക്ക് സന്തോഷം പകർന്ന് ഹണി റോസ്

December 12th, 2018

കല്ലാച്ചി: ജനങ്ങൾക്ക് സന്തോഷം പകർന്ന് ഹണി റോസ് .ഹാപ്പി വെഡ്ഡിംഗ് സെന്റർ ഇനി നാടിന് സ്വന്തം.   കു റ്റ്യാടി റോഡില്‍ 4 നിലകളിലായി ന്യായമായ വിലയില്‍ അണിയിച്ചൊരുക്കിയ ഹാപ്പി വെഡ്ഡിങ്ങില്‍  പ്രമുഖ ചലചിത്ര താരം ഹണിറോസ് മുഖ്യാതിഥിയായപ്പോള്‍ കല്ലാച്ചിയില്‍ ഉത്സവ പ്രതീതിയായിരുന്നു. ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന  ഭാഗ്യ  ശാലികള്‍ക്ക് വാഷിംഗ് മെഷിന്‍ ഗിഫ്റ്റുകള്‍ എന്നിവയും 2500 രൂപയുടെ പര്‍ച്ചേസ് നു  സ്ക്രാച് ആന്‍ഡ്‌ വിന്‍ ഓഫറിലൂടെ  ഉറപ്പായ സമ്മാനവും ഊട്ടി യാത്രയും ഹാപ്പി വെഡിംഗ്ഒരുക്കി  . ...

Read More »

കല്ലാച്ചിയിലെ മാലിന്യപ്രശ്നം; യുഡിഎഫ് വിശദീകരണ യോഗം ഇന്ന്

December 12th, 2018

  നാദാപുരം :കല്ലാച്ചി വാണിയൂരില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ യുഡിഎഫ് വിശദീകരണ യോഗം ഇന്ന് വൈകിട്ട് കല്ലാച്ചിയില്‍ ചേരും. നാദാപുരം ഗ്രാമ പഞ്ചായത്ത്ഭരണ സമിതിക്കതിരെ  നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരങ്ങള്‍ക്കെതിരെയും   മാലിന്യ സംസ്‌ക്കരണ വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് എടുത്തിട്ടുള്ള നിലപാടുകൾ വിശദീകരിക്കാനും വേണ്ടിയാണ് വിശദീകരണ യോഗം. വൈകിട്ട്  4:30 നു കല്ലാച്ചി പോസ്റ്റ് ഓഫീസിനു സമീപമാണ്‌ പൊതുയോഗം.

Read More »