News Section: എന്റെ ഗ്രാമം

സ്‌നേഹവും സമാധാനവും സാഹോദര്യവും വീണ്ടെടുക്കുക

August 12th, 2015

നാദാപുരം > സ്‌നേഹവും സമാധാനവും സാഹോദര്യവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വെള്ളൂരില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ശ്രദ്ധേയമായി. ജനമൈത്രി പൊലീസും തൂണേരി പഞ്ചായത്ത് ഭരണ സമിതിയും സംയുക്തമായാണ് സ്‌നേഹസംഗമം സംഘടിപ്പിച്ചത്. സിപിഐ എം പ്രവര്‍ത്തകനായ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയും ചില അക്രമ സംഭവങ്ങളും നടന്നതിന് പിന്നാലെ ശാശ്വത സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്. കോടഞ്ചേരി പോസ്‌റ്റോഫീസ് പരിസരത്ത് സംഗമം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി...

Read More »

കടക്കെണി; നിരവധി കുടുംബങ്ങള്‍ ആത്മഹത്യാ മുനമ്പില്‍

June 9th, 2015

നാദാപുരം:തിരിച്ച് കൊടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്, അവള്‍ക്ക് ജോലിയായില്ല, ഇപ്പൊ കൂട്ടത്തോടെ മരിക്കാാേ കഴിയൂ' മകളുടെ വിദ്യാഭ്യാസത്തിനായി ചീക്കോന്ന് എസ്ബിടി ബാങ്കില്‍ നിന്ന് വായ്പയെടുത്ത വിലങ്ങാട് മലയങ്ങാട് അമ്പഴത്തിനാല്‍ സുശീലയുടെ വാക്കുകളാണിത്. മകള്‍ സിജിമയുടെ നഴ്‌സിങ് പഠനത്തിനായി 2006ല്‍ ഒരുലക്ഷത്തി ഇരുപത്തിഏഴായിരം രൂപ വായ്പയെടുത്തത്. പലിശയും കൂട്ടുപലിശയുമായി ഇന്ന് രണ്ട് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയായി. ആന്ധ്രയിലെ ശ്രീസായി കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും മെച്ചപ്പെട്ട ജോലി...

Read More »

എസ്.എസ്.എല്‍.സി.: നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം

April 23rd, 2015

  നാദാപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം ജയം. പേരോട്, നാദാപുരം, ഇരിങ്ങണ്ണൂര്‍, ഉമ്മത്തൂര്‍, വിലങ്ങാട് എന്നീ സ്‌കൂളുകളാണ് നേട്ടം കൊയ്തത്. പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 422 വിദ്യാര്‍ഥികളും വിജയിച്ചു. 12 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാംതവണയും നൂറുമേനി കരസ്ഥമാക്കി. 276 വിദ്യാര്‍ഥിനികള്‍ വിജയിച്ച സ്‌കൂളില്‍ 19 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ക...

Read More »

കര്‍ഷകസംഘം ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

April 2nd, 2015

നാദാപുരം > കര്‍ഷകസംഘം നേതൃത്വത്തില്‍ കുമ്മങ്കോട് വയലില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് സിപിഐ എം ഏരിയാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ കെ രവീന്ദ്രന്‍ അധ്യക്ഷനായി. എന്‍ പി കണ്ണന്‍, ആര്‍ കെ പ്രവീണ്‍, കെ ടി കെ ചാന്ദ്‌നി, ആര്‍ കെ റിയാസ്, മഠത്തില്‍ ബാബു, ടി ടി അശോകന്‍, പി ടി കെ ഗോപാലന്‍, ബിജു എന്നിവര്‍ സംസാരിച്ചു.

Read More »

വേനല്‍ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്കണം

March 18th, 2015

കുറ്റിയാടി: വേനല്‍ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മരുതോങ്കര, കാവിലുംപാറ തുടങ്ങിയ പഞ്ചായത്തുകളിലും ഇതര പഞ്ചായത്തുകളിലും കര്‍ഷകരുടെ ആയിരക്കണക്കിന് കുലച്ച നേന്ത്രവാഴകളും മറ്റു കാര്‍ഷിക വിളകളുമാണ് കാറ്റില്‍ നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും സഹായധനം ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കോരങ്കോട്ട് മൊയ്തു അധ്യക്ഷത വഹിച്...

Read More »

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉണർത്തു പാട്ടുകൾ ആരംഭിച്ചു

March 11th, 2015

തൂണേരിയിൽ നടക്കാൻ പോകുന്ന സ്നേഹ സംഗമത്തിൽ ആലപിക്കാനുള്ള ഗാനങ്ങളാണ് മേഖലയിലെ വിവിധ സ്കൂളുകളിലായി പരിശീലനം നല്കി വരുന്നത്.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉണർത്തു പാട്ടുകൾ ആണ് സ്നേഹ സംഗമത്തിൽ ആലപിക്കപെടുക.ഇതിനു മേഖലയിലെ സംഗീത അധ്യാപകർ നേതൃത്വം നല്കും.വിദ്യാർഥികൾ ചേർന്നാണ് ആലാപനം നടത്തുക.അധ്യാപകരും വിദ്യാർഥികളും പാടുന്നതിനു പുറമേ കാണികൾ മുഴുവൻ ഏറ്റു പാടുന്ന രീതിയിൽ ഉള്ള ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.. സേവ് സ്നേഹ സംഗമം സമൂഹ ഗാന ശിബിരം പുറമേരി കെ.ആർ എച്ച്.എസ് .എസ് . ൽ മഞ്ച് സ്റ്റാർ സിംഗർ ശ്വേത അശോക്‌ ഗാനം ആല...

Read More »

സ്‌നേഹം പകരം വെയ്ക്കാം അതിരുകള്‍ മായ്ച്ച്കളയാം

March 10th, 2015

നാദാപുരം : 'സ്‌നേഹം പകരം വെയ്ക്കാം അതിരുകള്‍ മായ്ച്ച്കളയാം' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയായ മാനവികം നാദാപും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസും രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. സൂര്യ ടി വി സിങ്ങര്‍ ഫെയിം വിഷ്ണുമായ ലോഗോ പ്രകാശനം ചെയ്തു. ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. കൊച്ചുനാരായണന്‍, ജാഫര്‍ വാണിമേല്‍, പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം സിജു സ്വാഗതവും വി കെ പ്രജീഷ് നന്ദിയും പറഞ്ഞു.

Read More »

നാദാപുരം പ്രസ്‌ക്ലബ്ബും പൊലീസും സംയുക്തമായി സ്‌നേഹദൂത്

February 25th, 2015

നാദാപുരം > മേഖലയില്‍ ശാശ്വത സമാധാനം നിലനില്‍ത്തുന്നതിനായി തൂണേരിയില്‍ 28ന് നാദാപുരം പ്രസ്‌ക്ലബ്ബും പൊലീസും സംയുക്തമായി സ്‌നേഹദൂത് പരിപാടി സംഘടിപ്പിക്കും. കലക്ടര്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Read More »

കുന്നുമ്മല്‍ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി

February 20th, 2015

കുറ്റിയാടി : ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കുന്നുമ്മല്‍ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മന്ത്രി എം കെ മുനീറില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക ചിറയില്‍ ഏറ്റുവാങ്ങി. പാലക്കാട് നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിലാണ്  അവാര്‍ഡ് വിതരണം. വൈസ് പ്രസിഡന്റ് പി നാണു, ഭരണ സമിതി അംഗങ്ങളായ ഒ വനജ, കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Read More »

“ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ… സംഘർഷവും കൊലപാതകവും അല്ല നമുക്ക് വേണ്ടത്

February 8th, 2015

ഇ രുപത്തിരണ്ട്‌ വര്‍ഷംമുമ്പ്‌ ഇഞ്ചക്കാട്‌ ബാലചന്ദ്രന്റെ ഭാവനയില്‍ ആ കവിത രൂപംകൊള്ളുമ്പോള്‍ രശ്‌മി കുട്ടിയായിരുന്നു. ഒമ്പത്‌ വയസുള്ള ഒരു സ്‌കൂള്‍ കുട്ടി. ഏതോ താളുകളില്‍ എഴുതപ്പെട്ടെങ്കിലും രശ്‌മിയുടെ സ്വരത്തില്‍ പിറക്കാന്‍ ആ കവിത വര്‍ഷങ്ങള്‍ കാത്തിരുന്നു. "ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ... മലിനമായ ജലാശയം, അതി മലിനമായൊരു ഭൂമിയും..." ഈ കവിത മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാണ്‌. ന്യൂ ജനറേഷന്‍ പിള്ളേരുടെ ഇഷ്‌ടഗാനം. പ്രായഭേദമന്യേ ഈ വരികള്‍ മൂളാത്തവര്‍ ഇന്ന്‌ ചുരുക്കം. വ്യത്യസ്‌തമായ സ്വ...

Read More »