News Section: എന്റെ ഗ്രാമം

കുടുംബത്തിന്‌വീടൊരുക്കാന്‍ കുട്ടി പൊലീസുകാരും രംഗത്ത്

August 23rd, 2014

വളയം: കുറുവന്തേരി പാട്ടോം കുന്നുമ്മല്‍ ബാബുവിന്റെ കുടുംബത്തിന് വീടൊരുക്കാന്‍ കുട്ടി ാെപലീസുകാരും രംഗത്ത്. ജനമൈത്രി പൊലീസും സര്‍വകക്ഷി നേതൃത്വവും നടത്തുന്ന ധനസമാഹരണത്തില്‍ വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് സംഘവും പങ്കാളികളായി. നാട്ടുകാരില്‍ നിന്നും സ്റ്റുഡന്റ് പൊലീസ് ശേഖരിച്ച തുക വളയം സഡീഷനല്‍ എസ്‌ഐ ഖാലിദ് ഏറ്റുവാങ്ങി. മുനീര്‍, മിനി, സുരേഷ് ബാബു, ടി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ആര്‍ക്കും ആശ്വസിപ്പിക്കാനാകാതെ കുറിഞ്ഞാലിയോട് ഗ്രാമം

July 24th, 2014

ബൂളില്‍ തീവ്രവാദി അക്രമത്തില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കുറിഞ്ഞാലിയോട് ഗ്രാമം നടുങ്ങി. ബുധനാഴ്ച രാത്രി വൈകിയാണ് ദുരന്തവാര്‍ത്ത കുടുംബാംഗങ്ങളും നാട്ടുകാരും അറിയുന്നത്.അമ്മ പാര്‍വതി അമ്മയെയും ഭാര്യ പുഷ്പവേണിയെയും മക്കളെയെയും ആര്‍ക്കും ആശ്വസിപ്പിക്കാനാകാത്ത അവസ്ഥ. രവീന്ദ്ര മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നറിയാതെ അനിശ്ചിതത്വത്തിലാണ് നാട്ടുകാര്‍. കലാപങ്ങളും ഭീകരവാദവും മുഖമുദ്രയാക്കിയ അഫ്ഗാനിന്റെ മണ്ണിലെ ചാവേറിനാലാണ് രവീന്ദ്രന്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഏവര്‍ക്കും പ്രിയപ്പെട്ട രവീന്ദ്രന്‍ നാട്ടില്‍ വന്ന് മടങ്ങ...

Read More »

ഉറുമാലിനുള്ളില്‍ വിരലുകള്‍ വില പറയുമ്പോള്‍…..

March 12th, 2014

        വടകര: ഉറുമാലിനുള്ളിലെ സ്‌നേഹ വിരലുകള്‍ വില പറയുമ്പോള്‍ തുടങ്ങുത് കച്ചവടത്തിന്റെ നന്മ. കള്ളവും ചതിയുമില്ലാത്ത വ്യാപാര മാതൃക. കൊയ്ത്താരവങ്ങളൊഴിഞ്ഞ പാടത്ത് നി് കൊമ്പുകുലുക്കി കുടമണിനാദവുമായി എത്തു കാളക്കു'ന്‍മാര്‍. വില്‍ക്കാനും വാങ്ങാനും മാറ്റിയെടുക്കാനും ഉഴുത്തുകാളകളുമായി കര്‍ഷകര്‍. എല്ലാം ചേരുമ്പോള്‍ ഓര്‍ക്കാ'േരിയിലെ കുകാലിച്ചന്തയില്‍ ഉത്സവാന്തരീക്ഷം. കടത്തനാടും ഏറനാടും കട് വള്ളുവനാട്‌വരെ നീളു സൗഹൃദത്തിന്റെ പങ്കുവെപ്പ്. പഴയ പ്രതാപം നഷ്ടപ്പെ' ചന്തയിലെത്തുമ്പോള്‍ എഴുപത് പിി...

Read More »

നാദാപുരം

March 8th, 2014

ചരിത്രം വടക്കന്‍ വീരഗാഥകള്‍കേട്ട് ആവേശപുളകിതമായ നാട്, അങ്കത്തട്ടുകളുടെയും പടകാളി മുറ്റങ്ങളുടെയും കളരിപരമ്പരകളുടെയും ചരിത്രമുറങ്ങുന്ന നാട്, പുറമേരിയിലെ കടത്തനാടന്‍ കൊട്ടാരങ്ങള്‍ക്കും കുറ്റിപ്രം കോവിലകത്തിനുമിടയില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന വിശാലമായ ഭൂമി എന്നീ വിശേഷണങ്ങള്‍ നാദാപുരം ഗ്രാമപഞ്ചായത്തിന് അര്‍ഹമായതാണ്. 1869-ല്‍ ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളരാജ്യം- ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന തന്റെ കൃതിയില്‍ നാദാപുരത്ത് അങ്ങാടിയെക്കുറിച്ച് ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു. നാദാപുരം എന്നത് കുറ്റിപ്പു...

Read More »

കുറ്റിയാടി മണ്ഡലത്തില്‍ നെല്‍ക്കൃഷി വികസനത്തിന് എട്ട്‌കോടി അനുവദിച്ചു

February 19th, 2014

  കക്കട്ടില്‍:മണ്ഡലത്തിലെ നെല്‍ക്കൃഷി വികസനത്തിന് എട്ടുകോടി രൂപ അനുവദിച്ചതായി കെ.കെ. ലതിക എം.എല്‍.എ. അറിയിച്ചു. കുറ്റിയാടി, വേളം പഞ്ചായത്തുകളിലെ ഊരത്ത്പാടശേഖരത്തിലും പെരുവയല്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പാടശേഖരങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുക. തോട് നിര്‍മാണം, സാധാരണ ജലസേചനം, കണികാജലസേചനം എന്നിവയ്ക്കാണ് നബാര്‍ഡിന്റെ അംഗീകാരത്തോടെയുള്ള പദ്ധതി പ്രയോജനപ്പെടുത്തുക.

Read More »

വിലാതപുരം കുടിവെള്ളത്തിന്‌ നെട്ടോട്ടം

February 19th, 2014

നാദാപുരം: ജനത്തിന്റെ ദാഹമകറ്റാന്‍ ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ ആരംഭിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന്‌ ഒരു തുള്ളി ജനത്തിന്‌ ലഭിച്ചില്ല. പുറമേരി പഞ്ചായത്തിലെ വിലാതപുരം പദ്ധതിയാണ്‌ നോക്കുകുത്തിയായത്‌. 1990 ലാണ്‌ പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയത്‌. ഗുളിക പുഴയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ കോട്ടപ്പള്ളി നിന്ന്‌ ശുദ്ധീകരിച്ച്‌ വിലാതപുരം ടാങ്ക്‌ വഴി അരൂര്‍, എളയടം, പെരുമുണ്ടച്ചേരി, കല്ലുമ്പുറം, എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കാനായിരുന്നു പരിപാടി. മലയാടപ്പൊയിലിലാണ്‌ ഇതിനാവശ്യമായ ടാങ്ക്‌ പണിതത്‌. എല്‍.ഐ.സി.പദ്ധതി വഴി 98 ലക്ഷം രൂ...

Read More »