News Section: എന്റെ സ്കൂള്‍

പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികൾ;വളയം എം.എൽ പി സ്കൂളിൽ വായനാ മരം പൂത്തു

October 18th, 2018

നാദാപുരം: പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ വരവേൽക്കാൻ ക്ലാസ് ലൈബ്രറി കബ്ബ്. വളയം എം.എൽ പി സ്കൂളിൽ ക്ലാസ് ലൈബ്രറിയുടെയും വളരുന്ന വായന മരം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള വായനാ മരം പദ്ധതിയുടെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ കെ ഹേമചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം കടയങ്കോട്ട് ബഷീർ നിർവ്വഹിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഹെ...

Read More »

ആരവ് കൃഷ്ണയുടെ ചികിത്സാ സഹായ നിധി ഒപ്പം ചേര്‍ന്ന് ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കണ്ടറി 2001-03 പ്ലസ്ടു വാട്‌സ് ആപ്പ് ഗ്രൂപ്പ്

October 8th, 2018

നാദാപുരം: നാടൊന്നാകെ കൈകോര്‍ത്തതോടെ ആരവ് കൃഷ്ണയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാം. വരിക്കോളി സ്വദേശി കുറ്റിയില്‍ ആരവ് കൃഷ്ണയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ചികിത്സയ്ക്കു വേണ്ടി നാട്ടുകാര്‍ ചികിത്സ കമ്മിറ്റി രൂപീകരിച്ച് ചിട്ടയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, മാധ്യമങ്ങളുടേയും, നവ മാധ്യമ കൂട്ടായ്മകളുടേയും ഇടപെടലിന്റെ ഭാഗമായി ചികിത്സ യോടൊപ്പം തന്നെ വീടില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ കഴിയാവുന്ന തരത്തില്‍ ഫണ്ട് പിരിഞ്ഞു കിട്ടിയതായി ചികിത്സാ സഹായ നിധി ഭാരവാഹികള്‍ അറിയിച്ചു. വരിക്കോളിയില്‍ വെച്ച് ന...

Read More »

ആചാര അനുഷ്ഠാന കാര്യങ്ങൾ വിശ്വാസികൾക്ക് വിട്ട് കൊടുക്കണം:ഇ.ടി മുഹമ്മദ് ബഷീർ എം.പി.

October 6th, 2018

നാദാപുരം:മതത്തിന്റെ ആചാര അനുഷാഠാന കാര്യങ്ങൾ മത വിശ്വാസികൾക്ക് വിട്ട് കൊടുക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.പറഞ്ഞു.  പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ജെർണലിസം ക്ലബ്ബിന്റെ വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ശബരിമലയിൽ സ്ത്രീകളുടെ  പ്രവേശനത്തിന് അനുമതി നൽകിയതടക്കമുളള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയായ നടപടിയല്ല.ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിൻ മേലുളള കടന്നു കയറ്റമാണ്.അടുത്തിടെ പുറത്ത് വന്ന കോടതി വിധികൾ നാടിന്റെ ധാർമ്മികാവസ്ഥയെ താഴോട്ടേക്ക് വലിക്കുന്നതാണ്.കോടതി വിധി പൂർണ...

Read More »

ഋതുദേവിന്റെ ചികിത്സാ സഹായത്തിനായി വളയം ഹയർ സെക്കന്ററി സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ സമാഹരിച്ച പണം കൈമാറി

September 23rd, 2018

നാദാപുരം: വളയം ചുഴലിയിലെ ആറ് വയസ്സുകാരനായ ഋതു ദേവിന്റെ ചികിത്സാ സഹായത്തിനായി വളയം ഹയർ സെക്കന്ററി സ്കൂളിലെ 2002 ബാച്ച് +2 വാട്സ്ആപ്പ്  ഗ്രൂപ്പ്‌  പണം സമാഹരിച്ചു. സമാഹരിച്ച തുക  (Rs 36500)പ്രദീഷ് ,ജിനീഷ് ,ഷിനോജ് ,വിജേഷ് എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മറ്റി കൺവീനർ കെ .കെ കുമാരൻ ,പി .പി .ഷൈജു എന്നിവരെ ഏൽപ്പിച്ചു.

Read More »

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ കൃഷിക്കൂട്ടം ‘മണ്ണറിവ്- വിളവെടുപ്പുത്സവം ജില്ലാതല ഉദ്ഘാടനമായി സംഘടിപ്പിച്ചു

September 14th, 2018

നാദാപുരം:ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽനാഷണൽ സർവ്വീസ് സ്കീമിന്റെ കൃഷിക്കൂട്ടം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് 'മണ്ണറിവ്_ സമഗ്ര വിദ്യാഭ്യാസത്തിലേക്ക് ഒരു കൃഷി പാഠം 'എന്ന പേരിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവമാണ് ജില്ലാതല ഉദ്ഘാടനമായി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പി.രാജകുമാർ മാസ്റ്റർക്ക് ബാബു പറശ്ശേരി പൊന്നാടയണിയിച്ച് ആ...

Read More »

വളയം എം എല്‍ പി സ്കൂൾ റിട്ട: അധ്യാപിക ജാനകി അമ്മ നിര്യാതിയായി

September 10th, 2018

വളയം: വളയം എം എല്‍ പി  സ്കൂൾ അധ്യാപികയായി വിരമിച്ച  ജാനകി അമ്മ (90) നിര്യാതിയായി ഭർത്താവ് പരേതനായ രാമുണ്ണി നമ്പ്യാർ മക്കൾ: പവിത്ര മോഹനൻ നിർമ്മല,ശശിധരൻ ( പ്രിന്‍സിപ്പല്‍ കുറുവന്തേരി യു പി  സ്കൂൾ അരവിന്ദാക്ഷൻ (പ്രിന്‍സിപ്പല്‍ വളയം എം എല്‍ പി ) മരുമക്കൾ: ഇ പി ദാമോധരൻ മാസ്റ്റർ (വൈക്കി ലിശ്ശേരി) നിർമ്മല ( പുറമേരി )യലക്ഷ്മി (ടീച്ചർ കുറുവന്തേരിUP) മിനി (വൈക്കിലശേരി) സഹോദരങ്ങൾ: ഗംഗാധരൻ മാസ്റ്റർ ബാലകൃഷ്ണൻ അടിയോടി (Late)

Read More »

വളയം ടൗണ്‍ തൂത്തുവാരി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍; ആവേശമായി ജനപ്രതിനിധികള്‍

September 8th, 2018

  നാദാപുരം:കനത്ത മഴയില്‍ മാലിന്യത്തില്‍ കുതിര്‍ന്ന വളയം ടൗ ണിനെ തൂത്തിവാരി വൃത്തിയാക്കി എന്‍ എസ് എസ് വളണ്ടിയര്‍മ്മാര്‍. ഇവര്‍ക്ക് ആവേശമായി ജനപ്രതിനിധികളും. വളയം ഹൈസ്കൂളിലെ  പെണ്‍കുട്ടി ഉള്‍പ്പെടെ നൂറോളം എന്‍ എസ് എസ് വളണ്ടിയര്‍മ്മാരാണ് ശനിയാഴ്ച വളയം ടൌണ്‍ ശുചീകരിച്ചത്.കൈയും മെയ്യും മറന്നുള്ള കുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ആവേശമായി. പഞ്ചായത്ത് പ്രസിഡന്റ് എം സുമതി ഉത്ഘാടനം ചെയ്ത പരിപാടിയില്‍  മെമ്പര്‍മാരായ എ കെ രവി,നന്ദനന്‍ ഇ എം വി ഹമീദ്,യു കെ വത്സന്‍, ഇ വി കുഞ്ഞബ്ദ...

Read More »

അധ്യാപക ദിനത്തില്‍ സി സി യു പി സ്‌കൂളില്‍ അധ്യാപകര്‍ക്ക് ആദരവ്

September 5th, 2018

നാദാപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് നാദാപുരം സി സി യു പി സ്‌കൂളിലെ അധ്യാപകര്‍ക്ക് ആദരവ് നല്‍കി ആഘോഷിച്ചു.സ്‌കൂളില്‍ നിന്ന് വിരമിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ കെ ഹേമചന്ദ്രന്‍,അധ്യാപകരായ എന്‍ കുഞ്ഞികൃഷ്ണന്‍,കെ ബാലകൃഷ്ണന്‍,പി കെ ബാലകൃഷ്ണന്‍,വി രാമദാസന്‍,കെ വേണുഗോപാലന്‍,അനു പാട്യംസ് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ടി ബാബു അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ബി രവീന്ദ്രന്‍,എന്‍ ശശികല,കെ തങ്കമണി.കെ ധര്‍മ്മാങ്കതന്‍,എം എ ലത്തീഫ്,കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ക്ക് പകരമ...

Read More »

കുട്ടികൾ നാളെ മുതൽ സ്കൂളിലേക്ക്

August 28th, 2018

നാദാപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകളിൽ ബുധനാഴ്ച ക്ലാസുകൾ തുടങ്ങും.നാദാപുരം മേഖലയില്‍  പ്രളയക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളായി  പ്രവര്‍ത്തിച്ച മുഴവന്‍ സ്കൂളുകളും നാളെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ച തന്നെ തുറക്കും. കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കും. മഴക്കെടുതിയെ തുടര്‍ന്ന് ഏറെ നാളത്തെ അവധിക്ക് ശേഷം സകൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.അവധിയെ തുടര്‍ന്ന് നഷ്ട്ടമായ ക്ലാസുകള്...

Read More »

ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സംഭാവന

August 24th, 2018

നാദാപുരം:അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യര്‍ത്ഥികളുടെ സംഭാവനയും. വിലാതപുരം എൽ.പി സ്കൂൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസ നിധി പി.ടി.എ പ്രസിഡന്റ് എം.ടി മജീഷ് പുറമേരി വില്ലേജ് ഓഫീസർ .സുരേഷ് ബാബുവിന് കൈമാറി. ഹെഡ്മാസ്റ്റർ .ടി.ജയചന്ദ്രൻ, പുറമേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . ടി. സുധീഷ് എന്നിവർ സന്നിഹിദരായിരുന്നു.

Read More »