News Section: എന്റെ സ്കൂള്‍

വയലാര്‍ ചലച്ചിത്ര ഗാനാലാപന മത്സരം

October 21st, 2017

കുറ്റ്യാടി: വയലാര്‍ രാമവര്‍മ്മയുടെ 42 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നരിക്കൂട്ടുംചാല്‍ വേദിക വായനശാല കുന്നുമ്മല്‍ ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28ന് രാവിലെ 10 മണിക്ക് വടയം സൗത്ത് എല്‍.പി.സ്‌കൂളില്‍ വച്ചാണ് മത്സരം. മത്സരാര്‍ത്ഥികള്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847928920

Read More »

ഗുരു ചേമഞ്ചേരിക്ക് നടുപ്പൊയില്‍ യു.പി.സ്‌കൂളിന്റെ ആദരം.

October 12th, 2017

കുറ്റ്യാടി: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നടുപ്പൊയില്‍ യു.പി.സ്‌കൂളിന്റെ ആദരം. നൃത്ത സംഗീത ക്ലബ്ബുകളുടെയും സ്‌കൂള്‍ ആര്‍ട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ഗുരു നിര്‍വ്വഹിച്ചു. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഹൃദയത്തില്‍ നന്മ കാത്തു സൂക്ഷിക്കണമെന്നും നന്മ കൈവിടാതിരിക്കാന്‍ ഏതെങ്കിലും കലരൂപം സ്വായത്തമാക്കാന്‍ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു.അദ്ധ്യാപകരും പി.ടി.എയും ഗുരുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.എ.പ്രസിഡന്റ് എന്‍.കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രധാന  അധ്യാപികഎസ്.കെ.അജിത,പ...

Read More »

മോഡി ഭരണത്തില്‍ രാജ്യം ശ്വാസം മുട്ടുകയാണെന്ന് എം കെ രാഘവന്‍ എം പി

October 10th, 2017

നാദാപുരം:  മോഡി ഭരണം വിതച്ച ദുരിത വിത്തുകളില്‍ രാജ്യം എല്ലാ അര്‍ത്ഥത്തിലും ശ്വാസം മുട്ടുകയാണെന്ന് എം.കെ.രാഘവന്‍ എം.പി. പേരോട് എം.ഐ.എം.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ജെര്‍ണലിസം ക്ലബ്ബിന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രമേ മത രാഷ്ട്രീയ സൗഹാര്‍ദ അന്തരീക്ഷം നാട്ടില്‍ സ്യഷ്ടിക്കാന്‍ സാധിക്കുകയുളളു.കോണ്‍ഗ്രസിന് നേരത്തെയുണ്ടായ വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇപ്പോള്‍ മുന്നേറുകയാണ്. കോണ്‍ഗ്രസിന് നേരെ വിമര്‍ശനങ്ങള്‍ തൊടുത്തു വിട്ടവര്‍ ഇപ്പോള്‍ തിരിച്ചറി...

Read More »

ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരം; കല്ലാച്ചി ഗവ ഹയര്‍സെക്കണ്ടറി ഒന്നാമത്

October 9th, 2017

നാദാപുരം: കോഴിക്കോട് റവന്യൂ ജില്ലാ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ കല്ലാച്ചി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ പിന്‍തള്ളിയാണ് കല്ലാച്ചി ഹൈസ്‌കൂളിലെ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ വിജയം കരസ്ഥമാക്കിയത്. പൂനൂര്‍ ഹയര്‍സെക്കണ്ടറി സ്്കൂള്‍( താമരശ്ശേരി വിദ്യാഭ്യാസ ജില്ല), ചെറുവണ്ണുര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍(കോഴിക്കോട് വിദ്യാഭ്യാസജില്ല) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍...

Read More »

കുഞ്ഞുങ്ങള്‍ നക്ഷത്രമാവട്ടെ ……..കലോത്സവ സംഘാടക സമിതി രൂപീകരിച്ചു

October 5th, 2017

കുറ്റ്യാടി: 'കുഞ്ഞുങ്ങള്‍ നക്ഷത്രമാവട്ടെ നമുക്ക് ആകാശമാവാം'' എന്ന സന്ദേശമുയര്‍ത്തി കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ 31, നവംബര്‍ 1, 2, 3, തീയ്യതികളില്‍ ദേവര്‍കോവില്‍ കെ.വി.കെ.എം.എം.യു.പി.സ്‌കൂളില്‍ വച്ചാണ് ഉപജില്ലാ കലോത്സവം നടക്കുക. 10001 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ പി.ജി.ജോര്‍ജ്ജ് സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.അശ്വതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.സജിത്...

Read More »

ഓണത്തിനിടെ പുട്ടുകച്ചവടം ; കുട്ടികളുടെ തട്ടുകട ഉഷാറായി

October 5th, 2017

നാദാപുരം: കായികമേളക്കിടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ തട്ടുകട ഹിറ്റായി. നാദാപുരം സബ് ജില്ലാ കായിക മേള പുരോഗമിക്കുന്ന വളയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തട്ടുകട മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഏറെ ഉപകാരപ്രദമായി. അഞ്ച് രൂപക്ക് ചായയും 15 രൂപക്ക് കപ്പയും മീന്‍കറിയുമുള്‍പ്പെട്ട വിവിധ വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്്. വില കുറച്ച് രുചികരമായ ഭക്ഷണങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായത്്. ഹയര്‍ സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍എസ്്എസ്്) നേതൃത്വത്തിലാണ് തട്ടു...

Read More »

ബാപ്പുജിക്കൊരു കത്ത് അയച്ചു.. ഇന്ത്യ ചങ്ക് പൊട്ടി വിളിക്കുന്നു 

October 3rd, 2017

നാദാപുരം: 'പ്രിയപ്പെട്ട ബാപ്പൂജി അങ്ങേയ്ക്കായി ഹൃദയം തുറന്നൊരു കത്ത്. ഇന്ത്യ ചങ്ക് പൊട്ടി വിളിക്കുന്നു അങ്ങയുടെ വരവിനായി. ഞങ്ങളേര്‍ക്കുന്നു, ഭാരത മക്കളുടെ നെഞ്ചകം പിടഞ്ഞപ്പോഴെക്കെ സേന്ഹത്തിന്റെ നീരുറവയായി അങ്ങെത്തിയത്, ഇന്ന് അതേ ഭാരതം അങ്ങയുടെ പുനര്‍ജ്ജനിക്കായി കാതോര്‍ക്കുന്നു.' പെരിങ്ങത്തൂര്‍ എന്‍എഎം ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസുകാരി നന്ദനയുടേതാണീ വാക്കുകള്‍. ഇന്ത്യ എന്റെ സ്വപ്നങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി രാഷ്ട്ര പിതാവിന് കത്തെഴുതുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.  കുഞ്ഞു ഹൃദയങ്ങളിലെ വലിയ കാര്യങ്ങള്‍ പുറത്...

Read More »

കോംപ്ലക്‌സ് കായിക മേള; നാദാപുരം നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

October 3rd, 2017

നാദാപുരം: നാദാപുരം ഗവ യുപി സ്‌കൂളില്‍ വെച്ച് നടന്ന കോംപ്ലക്‌സ് കായിക മേളയില്‍ 71 പോയിന്റോടെ നാദാപുരം നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. രണ്ടാമതെത്തിയ സ്‌കൂളിനേക്കാള്‍ 33 പോയിന്റ് കൂടുതല്‍ നേടിയാണ് നോര്‍ത്ത് എല്‍ പിയിലെ ചുണക്കുട്ടികള്‍ മിന്നുന്ന വിജയം നേടിയത്. നാദാപുരം ഗവ യു പി സ്‌കൂള്‍, കല്ലാച്ചി ഗവ യു പി സ്‌കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കുമാരന്‍ മാസ്റ്റര്‍ സമ്മാന വിതരണം നടത്തി. അധ്യാപകരായ വി ക...

Read More »

നൂറ്റി രണ്ടു വയസ്സുള്ള കണ്ണേട്ടനെ രണ്ടാം ക്ലാസുകാരന്‍ കണ്ടപ്പോള്‍

October 2nd, 2017

നാദാപുരം: മുത്തശ്ശി കഥകള്‍ അന്യമാകുന്ന കാലത്ത്് വയോജനങ്ങളെ ആദരിച്ച്്് വിദ്യാര്‍ത്ഥികള്‍. നൂറ്റി രണ്ടു വയസ്സുള്ള വണ്ണാന്റെവിട കണ്ണേട്ടനെ രണ്ടാം ക്ലാസുകാരന്‍ കണ്ടപ്പോള്‍ രണ്ട് തലമുറകള്‍ തമ്മില്‍ കണ്ണി ചേര്‍ന്നു. ലോക വയോജന ദിനത്തിനോടനുബന്ധിച്ച്് മുടവന്തേരി എം.എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏറെ വൈകികാരികമായ നിമിഷങ്ങള്‍ക്ക്്് വേദിയായത്്. നൂറ്റി രണ്ടു വയസ്സുള്ള കണ്ണന്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചത്് തലമുറകളുടെ അനുഭവങ്ങള്‍.. വയോജനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമ്മാനങ്ങളും നല്‍കിയും പി ....

Read More »

സംസ്ഥാന സ്കൂള്‍ കലോത്സവം കൊടിയിറങ്ങി; കിരീടം കോഴിക്കോടെത്തിച്ചു

January 26th, 2016

കോഴിക്കോട്: അന്‍പത്തിആറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പത്താം തവണയും കലാകിരീടം കോഴിക്കോടിന് സ്വന്തം. 919 പോയിന്‍റ് നേടിയാണ്‌ കോഴിക്കോട് തുടര്‍ച്ചയായ പത്താം  തവണയും കിരീടം ചൂടിയത്.2007ല്‍ കണ്ണൂരില്‍ തുടങ്ങിയ കുതിപ്പാണ് കോഴിക്കോടിന് കോഴിക്കോടിനെ തുടര്‍ച്ചയായ പത്താം തവണയും കിരീടമെന്ന നേട്ടത്തിലേക്കെത്തിച്ചത്.തോള്ളയിരത്തി പന്ത്രണ്ട് പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്‌.കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു.ഇത്തവണയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെച്ചാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്...

Read More »