News Section: പരിസ്ഥിതി

വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

December 12th, 2018

  നാദാപുരം: വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷ്ി നശിപ്പിച്ചു. വിലങ്ങാട് തരിപ്പ മലയിലെ കോളനിയിലെ ക്ൃഷിയിടത്തിലെ വിളകളാണ് ഒറ്റയാന വന്‍തോതില്‍ നശിപ്പിച്ചത്. കണ്ണവം വന മേഖലയില്‍ നിന്നും എത്തിയ കാട്ടാന ചെറിയ കേളപ്പന്‍,കുഞ്ഞാന്‍ തരിപ്പ,നടുവിന്‍ പുരയില്‍ ചന്തു,ചന്ദ്രന്‍ മാടാഞ്ചേരി എന്നിവരുടെ കുരുമുളക്,കവുങ്ങ്,വാഴകൃഷി എന്നിവ വന്‍തോതില്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കക്കട്ട് മുള്ളമ്പത്ത് ജനവാസ കേന്ദ്രത്തല്‍ കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്...

Read More »

കല്ലാച്ചിയിലെ മാലിന്യപ്രശ്നം; യുഡിഎഫ് വിശദീകരണ യോഗം ഇന്ന്

December 12th, 2018

  നാദാപുരം :കല്ലാച്ചി വാണിയൂരില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ യുഡിഎഫ് വിശദീകരണ യോഗം ഇന്ന് വൈകിട്ട് കല്ലാച്ചിയില്‍ ചേരും. നാദാപുരം ഗ്രാമ പഞ്ചായത്ത്ഭരണ സമിതിക്കതിരെ  നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരങ്ങള്‍ക്കെതിരെയും   മാലിന്യ സംസ്‌ക്കരണ വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് എടുത്തിട്ടുള്ള നിലപാടുകൾ വിശദീകരിക്കാനും വേണ്ടിയാണ് വിശദീകരണ യോഗം. വൈകിട്ട്  4:30 നു കല്ലാച്ചി പോസ്റ്റ് ഓഫീസിനു സമീപമാണ്‌ പൊതുയോഗം.

Read More »

പാഠപുസ്തകത്തിനപ്പുറം മണ്ണും പ്രകൃതിയും തൊട്ടറിഞ്ഞ നവ്യാനുഭവുമായി കുറുവന്തേരി യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍

December 11th, 2018

  നാദാപുരം: കുറുവന്തേരി യു പി സ്കൂളിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിനപ്പുറം മണ്ണും പ്രകൃതിയും തൊട്ടറിഞ്ഞ നവ്യാനുഭവുമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. പOനത്തിന്റെ ഭാഗമായി കുട്ടികൾ നെൽവയലുകളും ജൈവ കൃഷിയും സന്ദർശിച്ചു. നെൽകൃഷിയും മറ്റ് ജൈവ കൃഷി ക ളും അവർക്ക് വേറിട്ടൊരു അനുഭവമായി.ജയലക്ഷ്മി ടീച്ചർ, റോസ്ന ടീച്ചർ ,മഞ്ജു ടീച്ചർ എന്നിവർ നേതൃത്വം നൽകി

Read More »

മുള്ളമ്പത്ത് ടൗണിന് വിളിപ്പാടകലെ ആനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

December 10th, 2018

കുറ്റ്യാടി: മുള്ളമ്പത്ത് ടൗണിന് വിളിപ്പാടകലെകാട്ടാനയെത്തി. തിങ്കളാഴ്ച്ച രാവിലെയാണ് തൈവെച്ചപറമ്പത്ത് ദാമുവിന്‍റെ വീട്ടുമുറ്റത്ത് ആനയുടെ ചവിട്ടടികള്‍ വീട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയപരിശോധനയില്‍ ആലകെട്ടിയ പറമ്പത്ത് നീര്‍ച്ചാലില്‍ ആനകിടന്നയായും കുനിയിലൂടെ ഉപ്പമ്മല്‍ തോട് വരെയുള്ള ഭാഗത്തും ചവിട്ടടികള്‍ കാണുകയുണ്ടായി. അക്കരെപറമ്പത്ത് ഭാഗങ്ങളില്‍ തെങ്ങും വാഴകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉപ്പമ്മല്‍  ജനവാസമേഖലയിലെത്തിയ കാട്ടാനകള്‍ ഇതാദ്യമായാണ് മുള്ളമ്പത്ത് ടൗണിനടുത്തെത്...

Read More »

റോഡില്‍ കക്കൂസ് മാലിന്യം തള്ളിയതില്‍ പ്രതിഷേധം ശക്തമാകുന്നു ; കല്ലാച്ചിയില്‍ നാളെ ഹര്‍ത്താല്‍

December 9th, 2018

  നാദാപുരം: കല്ലാച്ചി- വാണിയൂര്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലാച്ചിയില്‍ നാളെ ഹര്‍ത്താല്‍. കല്ലാച്ചിയിലും പരിസര പ്രദേശങ്ങളിലും വന്‍ ജനകീയ പ്രതിഷേധങ്ങള്‍ തുടരുകയാണ്. യാതൊരു നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്  ജനകീയ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.  രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ  ഹര്‍ത്താല്‍. ഇന്ന് രാവിലെയാണ് കല്ലാച്ചി വാണിയൂര്‍ റോഡില്‍ കല്ലാച്ചി ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ജംഗ്്ഷനിലെ കൈതോട്ടില്‍ കക്കൂസ് മാലിന്യം ക...

Read More »

ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയ്ക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ തുടക്കമാകുന്നു

November 26th, 2018

  നാദാപുരം: സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിക്ക് തൂണേരി ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകും . ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ പേപ്പർ വിത്ത് പേന പദ്ധതിയാണ് ഇ വി യു പി സ്ക്കൂളിൽ  ബുധനാഴ്ച  തുടക്കമാകുന്നതെന്ന് നാദാപുരം പ്രസ് ക്ലബിൾ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സേവ് ഗ്രൂപ്പും ഗ്രീനറി ഇക്കോ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതിയാണ് സമ്പൂർണ്ണ പേപ്പർ വിത്ത് പേന. എച്ച് എം പി രാമചന്ദ്രൻ , ഐ വി സജിത്ത് , പി.ടി.കെ ബിന്ദു, കെ.സതീഷ് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Read More »

കാക്കയാണ് ശകുനം എങ്കില്‍ ശ്രദ്ധിക്കേണ്ടവ

November 20th, 2018

പലപ്പോഴും ഹിന്ദു വിശ്വാസമനുസരിച്ച് ശുഭകാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുമ്പോള്‍ ശകുനം നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശകുനം നോക്കി അത് ശുഭശകുനമാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യാണ്. പലപ്പോഴും നല്ല കാര്യങ്ങള്‍ക്ക് രാഹു കാലവും മറ്റും നോക്കി പുറത്തിറങ്ങുന്ന വിശ്വാസികള്‍ വളരെയധികം ശകുനത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ ശകുനത്തിന്റെ കാര്യത്തില്‍ കാക്കയെ കണ്ടാല്‍ അത് എന്താണ് ഫലം തരുന്നത് എന്ന് നോക്കാം. പലപ്പോഴും ശകുനം നോക്കി പുറത്തിറങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. കാരണം കാക്ക പൊതുവേ അത്ര ...

Read More »

ആശുപത്രി പരിസരത്ത് കൊതുക് വളര്‍ത്തു കേന്ദ്രം; പാറക്കടവില്‍ ഓവുചാല്‍ ദുരിതമാകുന്നു

November 1st, 2018

നാദാപുരം:  പാറക്കടവ് അങ്ങാടിയിലെ ഡ്രൈനേജ്  ആശുപത്രി പരിസരത്തെ  കൊതുക് വളര്‍ത്തു കേന്ദ്രമാകുന്നു.ആശുപത്രി പരിസരത്താണ് ആരോഗ്യ ഭീക്ഷണി ഉയര്‍ത്തുന്ന ഓവുചാല്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്. പേരോട്-പാറക്കടവ്-ചെറ്റക്കണ്ടി  റോഡ്‌ വികസനത്തിന്റെ ഭാഗമായി പുതുക്കിപണിഞ്ഞ   ഓവുചാലാണ് കൊതുക് വളര്‍ത്തു കേന്ദ്രമായത്. പാറക്കടവ് ഹെല്‍ത്ത് സെന്റ്റര്‍ പരിസരത്താണ്  പാതിവഴിയില്‍ നിലച്ച ഓവുചാല്‍. നിര്‍മാണം പൂര്‍ത്തിയാക്കി  കോണ്‍ഗ്രീറ്റ് സ്ലാബ് സ്ഥാപിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

Read More »

മാലിന്യ പ്രശ്നത്തെ തുടര്‍ന്ന് കല്ലാച്ചി കൈരളി കോംപ്ലക്സ് വീണ്ടും അടപ്പിച്ചു

October 4th, 2018

നാദാപുരം: കല്ലാച്ചി കൈരളി കോംപ്ലക്സ് കെട്ടിടത്തിൽ  നിന്നും വീണ്ടും രൂക്ഷഗന്ധം വമിച്ചതിനെ   തുടർന്നും , മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റാനുള്ള  പ്രവൃത്തിയുടെ വേഗത കുറഞ്ഞതുമാണ്   വീണ്ടും കെട്ടിടം പൂർണ്ണമായും അടപ്പിപ്പിക്കാനുള്ള കാരണം. കല്ലാച്ചി കൈരളി കോംപ്ലക്സ വീണ്ടും അടച്ചതിനാൽ കല്ലാച്ചി മേഴ്സി കോളേജ് ഓഫീസും ക്ലാസുകളും താത്ക്കാലികമായി പയന്തോങ്ങിലുള്ള ഗോയിംഗ് വിഭാഗത്തിൽ പ്രവർത്തിക്കുന്നതാണ്. ഇന്ന് 11:30 ടെയാണ് ഡി.വൈ എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തി ഉപരോധിച്ചിരുന്നു  . തുടര്‍ന്ന്  നടന്ന ചർച്ചയിൽ മാലിന്യങ്ങൾ...

Read More »

കൈരളി കോംപ്ലക്സ് വിഷയം ഡി.വൈ എഫ് ഐ പഞ്ചായത്ത് അസി: സെക്രട്ടറിയെ ഉപരോധിച്ചു

October 4th, 2018

നാദാപുരം: കൈരളി കോംപ്ലക്സ് വിഷയം ഡി.വൈ എഫ് ഐ പഞ്ചായത്ത് അസി: സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ദിവസം സർവ്വകക്ഷിസംഘം ഉണ്ടാക്കിയ കരാർ കെട്ടിട ഉടമ പാലിച്ചില്ല എന്ന് ആരോപി ച്ചാണ് ഉപരോധം നടന്നത്. ഇന്ന് 11:30 ടെയാണ് ഡി.വൈ എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തി ഉപരോധിച്ചത് . പിന്നീട് നടന്ന ചർച്ചയിൽ മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റാനും പ്രവൃത്തിയുടെ വേഗത കൂട്ടാനും തീരുമാനമായി.പ്രശ്നത്തിനു പൂര്‍ണ്ണമായും പരിഹാരം കാണുന്നവരെ പ്രക്ഷോപം തുടരുമെന്ന് ഡി.വൈ എഫ് ഐ  നേതാക്കള്‍ പറഞ്ഞു . കല്ലാച്ചിയിൽ നഗര മധ്യത്തിൽ കക്കൂസ് മാലിന്...

Read More »