News Section: പരിസ്ഥിതി

നൂറുമേനി വിളയിച്ചു കുഞ്ഞുകര്ഷകര്‍

March 9th, 2014

നാദാപുരം: കൃഷി അന്യമാകുന്നിലെന്നു തെളിയിച്ചു നാദാപുരം നോര്ത്ത് എം എല്‍ പി സ്കൂളിലെ കുട്ടികര്ഷകരുടെ തോട്ടത്തില്‍ വിളഞ്ഞത് നൂറുമേനി. നാദാപുരത്തുകാര്‍ കടകളില്‍ മാത്രം കണ്ടുവരുന്ന പടവലവും വഴുതനയുമൊക്കെ സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാര്തികളും അധ്യാപകരും. പച്ചക്കറി വിളവെടുപ്പ് പഞ്ചായത്തംഗം കെ ജി അസീസ്‌ ഉദ്ഘാടനം ചെയ്തു. ബി എം മുഹമ്മദ്‌, എന്‍ കെ കുഞ്ഞാലി, നാസര്‍, കെ കെ നൌഫല്‍, പ്രധാനാധ്യാപിക മിനി, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ജില്ലയുടെ നെല്ലറ കരുവോട്‌ ചിറയിലെ തോട്‌ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

February 19th, 2014

മേപ്പയൂര്‍: മേപ്പയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയുടെ നെല്ലറ എന്ന്‌ വിശേഷിപ്പിച്ചിരുന്ന കരുവോട്‌ ചിറയിലെ സമഗ്ര നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ചിറയുടെ മധ്യഭാഗത്തുള്ള തോട്‌ നിര്‍മാണം പാതിവഴിയിലായിട്ട്‌ വര്‍ഷങ്ങളായി. പായലും പുല്ലും ചെളിയും നിറഞ്ഞ്‌ നെല്‍കൃഷി ചെയ്യുവാന്‍ കഴിയാത്തതിനാലാണ്‌ മധ്യഭാഗത്ത്‌ തോട്‌ നിര്‍മ്മാണം കൊണ്ടുവന്നത്‌. 15 വര്‍ഷത്തിലധികമായി മുവ്വായിരം ഏക്കറിലധികം വിസ്‌തൃതിയുള്ള കരുവോട്‌ ചിറയില്‍ കൃഷിയിറക്കുവാന്‍ കഴിയ...

Read More »