News Section: കേരളം

സിവിൽ സർവീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂരിന്‌ നാദാപുരത്ത് സ്വീകരണം

June 2nd, 2018

നാദാപുരത്ത് സിവിൽ സർവീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂരിന്‌ എസ് വൈ എഫ് ഒരുക്കിയ സ്വീകരണത്തിൽ ഖാസി മേനക്കോത്ത് അഹമ്മദ് മുസ്‌ലിയാർ ഉപഹാരം നൽകുന്നു.   നാദാപുരം:  സിവിൽ സർവീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂരിന്‌ നാദാപുരത്ത് സ്വീകരണം നൽകി. . നാദാപുരം ജുമുഅത്ത് പള്ളിയിൽ മുദരിസായിരുന്ന പിതാവ് മുയിപ്പോത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ കൂടെ ചെറുപ്പത്തിൽ നാദാപുരത്ത് എത്തിയ ഷാഹിദ് പള്ളി ദർസിലും ഗവ. യു പി സ്‌കൂളിലും തഅലീമുൽ ഇസ്‌ലാം മദ്രസയിലും പഠനം നടത്തിയിരുന്നു. .എസ് വൈ എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചട...

Read More »

നാദാപുരത്ത് രണ്ടു അമ്മമാര്‍ കൊന്നത് മൂന്ന് കുട്ടികളെ ;ഇവരെ കൊലയാളികളാക്കുന്നത് ആര് ?

May 17th, 2018

നാദാപുരം: നാദാപുരം മേഖലയില്‍ രണ്ടു അമ്മമാര്‍ കൊന്നത് മൂന്ന് കുട്ടികളെ.ഇവരെ കൊലയാളികളാക്കുന്നത് ആര് ? എന്ന ചോദ്യത്തിന് പോലീസും സമൂഹവും ഉത്തരം കാണുന്നില്ല .കുടുംബങ്ങളിലെ അസ്വാരസ്യംമൂലം മാതാവ് മക്കളെ കൊലപ്പെടുത്തുന്നത് നാദാപുരത്ത് ഇത് രണ്ടാംതവണ. രണ്ട് സംഭവങ്ങളിലായി മൂന്ന് കുട്ടികളാണ് ഇതിനകം കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം കക്കംവള്ളി വെള്ളൂര്‍ റോഡിലും ആറുമാസം മുന്‍പ് വാണിമേല്‍ കോടിയൂറയിലുമാണ് പിഞ്ചുകുട്ടികള്‍ക്കുനേരെയുള്ള കൊലപാതകങ്ങള്‍ നടന്നത്. കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ ഭാര്യ സഫിയയാണ് കഴിഞ്ഞദിവസം മൂന്നുവയസ്സുള്ള ...

Read More »

സൈബര്‍ കേസ് അന്വേഷണം എങ്ങുമെത്താത്ത പോലീസ് സംവിധാനം

April 3rd, 2018

  നാദാപുരം ; മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോകള്‍ പ്രചരിപ്പിക്കുക, വ്യാജ ഫോണ്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക, ഇന്റര്‍നെറ്റ് ബേങ്കിംഗ് തട്ടിപ്പ് തുടങ്ങിയ കേസുകളുടെ തുമ്പുകള്‍ കണ്ടെത്തുന്നതില്‍ പോലീസിലെ സൈബര്‍ സംവിധാനം അപര്യാപ്തമാണെന്ന് സൂചന. വടകരയില്‍ ഫോട്ടോഗ്രാഫര്‍ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോകള്‍ പ്രചരിപ്പിച്ച സംഭവത്തിലും നാദാപുരം ,വളയം സ്റ്റേഷനുകളില്‍ നിരവധി സൈബര്‍ പരാതികള്‍ തെളിയിക്കാനാവാത്ത സംഭവത്തിലും സൈബര്‍ പോലിസ് വിഭാഗത്തിന് വീഴ്ച്ചയെന്ന വ്യാപക പരാതി. മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ ഉപയോഗിച്ച് വരിക്കോള...

Read More »

മുടവന്തേരിയില്‍ സി പി എം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

March 24th, 2018

  നാദാപുരം: മുടവന്തേരിയില്‍ സി പി എം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം.മുടവന്തേരിയില്‍ കാട്ടില്‍ രാജീവനാണ് ഇന്നലെ രാത്രി പത്തരയോടെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുംവഴി ഒരുസംഘം ആള്‍ക്കാര്‍ ചേര്‍ന്ന് അക്രമിച്ചത്്.അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് ആരോപിക്കുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

Read More »

വിസ്മയ വാതില്‍ തുറക്കുമ്പോള്‍’ ടി പി സത്യനാഥന്റെ പുസ്തക പ്രകാശനം നാളെ വടകരയില്‍

March 23rd, 2018

  നാദാപുരം: സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കല്ലാച്ചിയിലെ ടി പി സത്യനാഥന്റെ ശാസ്ത്ര വിസ്മയ നോവല്‍ 'വിസ്മയ വാതില്‍ തുറക്കുമ്പോള്‍' പ്രശസ്ത മാന്ത്രിന്‍ പ്രദീപ് ഹുഡിനോ നിര്‍വഹിക്കും. പ്രെഫ. കടത്തനാട് നാരായണന്‍ അധ്യക്ഷനാകും. ശനിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് വടകര കേളുവേട്ടന്‍ പി പി ശങ്കരന്‍ സ്മാരകത്തിലാണ് പരിപാടി. ഗായികയും സിനിമാനടിയുമായ അനുനന്ദ സംസ്ഥാന പുരസ്‌കാരം നേടിയ ബാലതാരം നക്ഷത്ര,പാര്‍വണ,ശ്വേതാ അശോക് ,ഡോ. ശശികുമാര്‍ പുറമേരി, ഗുലാബ് ജാന്‍, രാജഗോപാലന്‍ കാരപ്പറ്റ , പികെ സതീശ് , ഡോ. ജംഷിദ ,രാജലക്ഷ്മി...

Read More »

ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ല്‍ റവന്യു സംഘം പരിശോധന നടത്തും

March 23rd, 2018

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ല്‍ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യിയുവജനസഘടനകളുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇന്ന് റവന്യു സംഘം സന്ദര്‍ശനം നടത്തും. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ സബ് കലക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘനാണ് പരിശാധനക്കെത്തുക . മ​യ്യ​ഴി പു​ഴ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​നം കൂ​ടി​യാ​ണ് ഉ​ടു​മ്പി​റ​ങ്ങി മ​ല​യോ​രം. ​അ​രു​വി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പു​ഴ​യി​ലേക്ക് വെള്ളം എത്തിയിരു​ന്ന​ത്.വ​ട​ക​ര​യിലേക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വി​ത​ര​ണം ന​ട​ത്താ​ന്‍ വെ​ള്ളം ശേ​ഖ​...

Read More »

നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ; നിയമം ലഘിക്കുന്നവര്‍ക്ക് ഇനി എട്ടിന്റെ പണികിട്ടും

March 23rd, 2018

നാദാപുരം :നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ എഴുതി  ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങനങ്ങളില്‍ കറങ്ങുന്നവര്‍ക്ക്  എട്ടിന്റെ പണികിട്ടും.  പ്ലേ​റ്റു​ക​ളി​ല്‍ നേ​താ​ക്ക​ളു​ടെ ചി​ത്രം പ​തി​ച്ചും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ വി​വി​ധ​സം​ഘ​ട​ന​ക​ളു​ടെ ‘സ്‌​റ്റൈ​ലി​ല്‍’ എ​ഴു​തി​യും വി​ല​സു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്‌​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി തു​ട​ങ്ങി.​ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​എ​സ്എ​സ്എ​ന്നു​വാ​യി​ക്കു​ന്ന രീ​തി​യി​ല്‍ ന​മ്പ​റു​ക​ള്‍ ക്ര​മീ​ക​രി​ച്ച് എ​ഴു​തി​യ സ്‌​കൂ​ട്ട​ര്‍ പി​ടി​ച...

Read More »

നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവം;നാല് വിദ്യാര്‍ഥികളെ പുറത്താക്കി.

March 5th, 2018

നാദാപുരം:: എം ഇ ടി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി നാദാപുരം കക്കം വെള്ളി മുഹമ്മ്ദ് ഷിനാസിനെ റാഗ് ചെയ്ത സംഭവത്തില്‍നാല് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇയ്യംകോട് ചെറുവാന്റെവിട സി.വി. ജുനൈദ് (20), നരിപ്പറ്റ തയ്യില്‍ റുഹൈസ് (20), മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ പുളിയാവ് മാമുണ്ടേരി ഷംനാസ് (20), ഭൂമി വാതുക്കല്‍ തൈവെച്ച മാടം വെള്ളി മുഹമ്മദ് മിസ്ഹബ്(20)എന്നിവരെയാണ് പുറത്താക്കിയത്. ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദ്ഷിനാസിനെ ക്രൂരമായി മര്‍ദിച്ച...

Read More »

സര്‍ക്കാര്‍ നിലപാടുറപ്പിച്ചു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

February 20th, 2018

  നാദാപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ഇന്നു രാവിലെ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു. അതേസമയം, വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചെവിക്കൊള്ളുകയായിരുന്നെന്നും ചര്‍ച്ചയ്ക്ക...

Read More »

നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

February 13th, 2018

നാദാപുരം: കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്‍െ സഹകരണത്തോടെ നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ലാപ്‌റോസ്‌കോപിക് സര്‍ജന്‍ ഡോ: ഡെന്നി ജേക്കബ് സാംസണ്‍ എം ബി ബി എസ് ഡിഎന്‍ബി ന്‍െ നേതൃത്ത്വത്തിലാണ് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ആറ് വരെ ആണ് രോഗികളെ പരിശോധിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് ന്യൂക്ലീയസ് റിസപ്ഷന്‍ കൗണ്ടറില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട് ഡി എം മിംസില്‍ റസിഡണ്ട് മെഡിക്കല്‍ ഓഫീസറായിരുന്ന സഫലിയ ...

Read More »