News Section: കേരളം

ചാന്ദിനിയെ പ്രലോഭിപ്പിച്ച് കടത്തിയ വെള്ളൂര്‍ സ്വദേശി ഓട്ടോ ഡ്രൈവര്‍ പൊലീസ് പിടിയില്‍

June 30th, 2017

നാദാപുരം: കോടഞ്ചേരിയിലെ വീട്ടമ്മ ആവോലത്തെ ചാന്ദിനിയെ പ്രലോഭിപ്പിച്ച് നാട് കടത്തിയ സംഭവത്തില്‍ വെള്ളൂരിലെ ഓട്ടോ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ചാന്ദിനിയെയും മകളെയും കാണാതായി ഏഴാം ദിവസമാണ് വയനാട് നിന്ന് വെള്ളമുണ്ട പൊലീസ് കണ്ടെത്തിയത്. ചാന്ദിനിയെ കൊണ്ടുവരാനായി എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വയനാട്ടിലേക്ക് തിരിച്ചു. കസ്റ്റഡിയിലുള്ള ഒട്ടോ ഡ്രൈവറേയും വയനാട്ടിലേക്ക് കൊണ്ട് പോയി. ചാന്ദിനിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ വഎന്ന് പൊലീസ് പറഞ്ഞു.

Read More »

ആവോലത്ത് നിന്ന് കാണാതായ അമ്മയും മകളും പോലീസ് കസ്റ്റഡിയില്‍

June 30th, 2017

വയനാട്: നാദാപുരത്ത് നിന്നും കാണാതായ അമ്മയെയും മകളെയും പോലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ ചാന്ദിനിയെയും ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയെയും കണ്ടെത്തിയത്.  ഇവരെ ഇന്ന് ഉച്ചയോടെ നാദാപുരത്ത് എത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ നാദാപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ് ചാന്ദിനിയും മകളും. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അച്ഛന്‍ കുമാരന്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയത്.  ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്ര...

Read More »

വീട്ടമ്മമാര്‍ ചതിയില്‍പ്പെട്ടെന്നു സൂചന; ചാന്ദിനി നാടുവിട്ടത് ആരുടെയോ പ്രേരണയാലെന്ന് കുടുംബം

June 29th, 2017

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ ചതിവല കെണിയില്‍ വീട്ടമ്മമാര്‍ അകപ്പെട്ടെന്ന് സൂചന. ജില്ലയില്‍ യുവതികളായ രണ്ട് വീട്ടമ്മമാരെയും മക്കളേയും കാണാതായി. യുവതികളുടെ തിരോധാനത്തിന് ഒരാഴ്ച്ചയായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്. നാദാപുരം ആവോലത്തുനിന്ന് കാണാതായ ചാന്ദിനി നാട് വിട്ടത് ആരുടെയോ പ്രേരണയാലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിയായ യുവതിയേയും മകളേയും കാണാതായതും കഴിഞ്ഞ ആഴ്ച്ചയാണ്. കുണ്ടൂപറമ്പിലെ ദീപ്തിയേയും ആറു വയസ്സുകാരി ശിഖയേയുമാണ് കാണാതായത്. പേരോടെ ചെറിയ നടെമ്...

Read More »

ജിഷ്ണു കേസ് : കരാര്‍ ഇല്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാന്‍

June 27th, 2017

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും മറ്റും നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നെന്ന് ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍. പത്തു വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. കേസില്‍ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്തര്‍ക്കെതിരെയും ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ഹൈക്കോടതിയില്‍ അലംഭാവം കാണിച്ച ഡി ജി പി മഞ്ചേരി ശ്രീധരന്‍ നായ...

Read More »

സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന

June 23rd, 2017

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്.  പവന് 160 രൂപ കൂടി 21680 ആയി.  ഗ്രാമിന് 20 രൂപ കൂടി 2710 ല്‍ വ്യാപാരം പുരോഗമിക്കുന്നു.

Read More »

സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ്

June 17th, 2017

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,560 രൂപയിലെത്തി. ഗ്രാമിന് 10രൂപ താഴ്ന്ന് 2695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും പവന് രൂപ കുറവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്.

Read More »

ദേശീയ ഗാനത്തെ ആക്ഷേപിച്ചു; തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദ കുരുക്കില്‍

June 14th, 2017

  കണ്ണൂർ: തലശേരി ബ്രണ്ണന്‍ കോളജ് പുറത്തിറക്കിയ മാഗസിന്‍  ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിച്ചെന്ന് ആരോപണം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇത് വിവാദമായതോടെ "പെല്ലറ്റ്" എന്ന കോളേജ് മാഗസിന്‍ വിതരണം നിര്‍ത്തിവച്ചു. 125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ  മാഗസിനില്‍  സിനിമ തിയറ്ററില്‍ 'കസേര വിട്ടെഴുന്നേല്‍ക്കുന്ന രാഷ്ട്രസ്നേഹം' എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് പ്രതിഷേധത്തിനു കാരണം. സ്ക്രീനിൽ ദേശീയപത...

Read More »

എടച്ചേരിക്കാര്‍ക്ക് അഭിമാനിക്കാം; ജില്ലയില്‍ ഇനി രണ്ടാം സ്ഥാനം.

June 14th, 2017

നാദാപുരം:എടച്ചേരിക്കാര്‍ക്ക് ഇനി അഭിമാനിക്കാം; സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നല്‍കുന്ന ആരോഗ്യ കേരളം പുരസ്‌കാരം എടച്ചേരി ഗ്രാമ പഞ്ചായത്തിന് സ്വന്തം.  തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ അരവിന്ദാക്ഷന്‍ പുരസ്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരമായി ലഭിച്ചത്. ആരോഗ്യ പരിപാലന രംഗത്ത് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് എടച്ചേരി കരസ്ഥമാക്കിയത് . ജില്ലയ്ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാ...

Read More »

ഒളിച്ചോടി വാടക വീട്ടില്‍ താമസം തുടങ്ങി; ദിവസങ്ങള്‍ കഴിയും മുന്‍പ് വീട്ടമ്മയെ കാമുകന്‍ കൊലപ്പെടുത്തി

May 19th, 2017

വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശിനി പുഷ്പയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചു താമസിക്കുന്ന വീട്ടിലാണ് പുഷ്പയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.കഴുത്തറുത്ത നിലയിലാണ് മൃതദേഹം .  ഇരുവരും ഒളിച്ചോടി വന്ന്  ഹരിപ്പാട്ട് ഒരു വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനായി ഒരാളെ ഇയള്‍ വിളിച്ചു വരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലാക...

Read More »

14ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

May 8th, 2017

കൊച്ചി: അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ 14ന് അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു..

Read More »