News Section: കേരളം

തെരഞ്ഞെടുപ്പ്: കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം

March 20th, 2014

കൊച്ചി:രണ്ടാഴ്ചക്കിടെ 150 നും 200നും ഇടയില്‍ കോടിരൂപ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നുമായി കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് റവന്യൂ ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് കൂടുതലായും ഇത്തരത്തില്‍ പണം എത്തിയിട്ടുള്ളതെന്നും ഇരു ഏജന്‍സികളും വ്യക്തമാക്കുന്നു. കര്‍ണാടകയില്‍നിന്ന് അടുത്തിടെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മൂന്ന് കോടിയോളം രൂപ പിടിച്ചെടുത്തത് ഇത്തരത്തിലുള്ള കള്ളപ്പണം ഒഴുക്കിന്‍െറ ഭാഗമായ...

Read More »

കോട്ടയം ലോക്സഭാ സീറ്റില്‍മാത്യു ടി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 15th, 2014

തിരു: കോട്ടയം ലോക്സഭാ സീറ്റില്‍ ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാര്‍ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ബംഗളൂരുവിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. തിരുവല്ലയില്‍നിന്നുള്ള എംഎല്‍എയാണ് ഈ അമ്പത്തിമൂന്നുകാരന്‍ . കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. മാര്‍ത്തോമ്മാ കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ കേരള വിദ്യാര്‍ഥിജനതയെ പ്രതിനിധാനംചെയ്ത് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. കേരള വിദ്യാര്‍ഥിജനതയുടെയും കേരള യുവജനതയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. 1987...

Read More »

വടകര സ്ഥാനാര്ഥിയെ മാറ്റണമെന്ന് ജില്ല നേതൃത്വം

March 9th, 2014

കോഴിക്കോട്: വടകര മണ്ഡലത്തില്‍ സി പി എം സ്ഥാനാര്ഥിയയായി എ എന്‍ ഷംസീറിനെയാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്ശയനം. ശനിയാഴ്ച പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ല സെക്രട്ടറിയേറ്റ്, ജില്ല കമ്മിറ്റി യോഗങ്ങളിലാണ് ജില്ല കമ്മിറ്റി അംഗങ്ങളുടെ വിമര്ശ്നം. ഇപോഴത്തെ രാഷ്ട്രീയ സാഹചര്യം നിലനിര്ത്തിന ജില്ല സെക്രട്ടറി ടി പി രാമകൃഷ്ണനെ സ്ഥാനാര്ഥിെയാക്കണമെന്നാണ് ജില്ല നേതൃത്വങ്ങളുടെ ആവശ്യം. സംസ്ഥാന കമ്മിറ്റിയുടെതായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് ...

Read More »

ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 8th, 2014

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എന്‍. രാധാകൃഷ്ണന്‍ എറണാകുളത്തും മത്സരിക്കും. സംസ്ഥാന കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നാണ് കേന്ദ്രനേതൃത്വം പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് ഇവരെയും ദേശീയ നേതൃത്വം സ്ഥാനാര്‍ഥികളായി പ്രഖ...

Read More »

ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കാൻ അമ്മ

March 8th, 2014

ചാലക്കുടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരം ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കാൻ അമ്മ സംഘടനയിലെ ഒരു വിഭാഗം . സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ഇന്നസെന്റ്. സിപിഎം സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരിക്കുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് അഭിനേതാക്കളില്‍ ഒരു വിഭാഗതനിന്റെ അഭിപ്രായം. (more…)

Read More »

കൊല്ലം ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ എസ് പി സെക്രട്ടറിയേറ്റ് തീരുമാനം

March 8th, 2014

ഇടതു മുന്നണിയില്‍ കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍്ക്കം മുറുകുന്നു.കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി സെക്രട്ടറിയേറ്റില്‍ തീരുമാനം.ദേശീയ സമിതി അംഗം എന്‍.കെ പ്രേമചന്ദ്രനെ കൊല്ലത്ത് മത്സരിപ്പിക്കാനാണ് ആര്‍.എസ്.പി ആലോചിക്കുന്നത്.ആർ.എസ്.പി ദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിൽ സി.പി.ഐ.എമ്മിനുനേരെ രൂക്ഷമായ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. എല്ലാകാര്യവും സ്വന്തം നിലയ്ക്ക് തീരുമാനിച്ചിട്ട് ...

Read More »

കെ.ആർ.ഗൗരിയമ്മ എൽ.ഡി.എഫിലേക്ക്

March 7th, 2014

ആലപ്പുഴ: യു.ഡി.എഫ് വിടാൻ തീരുമാനിച്ചതായി ജെ.എസ്.എസ് പ്രസിഡന്റ് കെ.ആർ.ഗൗരിയമ്മ പറഞ്ഞു. ഇടതുമുന്നണിയുമായി രാഷ്ട്രീയ ചർച്ചകൾ തുടങ്ങി. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ട് നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. കുറെക്കൂടി നേരത്തെ യു.ഡി.എഫ് വിടണമായിരുന്നു എന്നാണ് പ്രവർത്തകരുടെ അഭിപ്രായമെ...

Read More »

വയനാട്ടില്‍ എഎപി സ്ഥാനാര്‍ത്ഥി സി കെ ജാനു?

March 7th, 2014

കല്‍പറ്റ: വയനാട്ടില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു മത്സരിച്ചേക്കും. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് വയനാട്. എന്നാല്‍ ഈ വിഷയത്തല്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. തൃശൂരില്‍ മത്സരിക്കുന്ന എഎപി സ്ഥാനാര്‍ഥി സാറാ ജോസഫിനു പിന്തുണ നല്‍കുമെന്നും ആദിവാസി ഗോത്ര സഭ വ്യക്തതമാക്കി. ത്യശൂരില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി. ടി. തോമസ് മത്സരിച്ചാല്‍ പിന്തുണയ്ക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പി.ടി. തോമസ് എടുത്ത നിലപാടിനെ ഗോത്രമഹാസഭ സ്വാഗതം ചെയ്യുന്നു....

Read More »

കേരള രക്ഷാമാര്‍ച്ച്; 23ന് വിളംബരജാഥകള്‍

February 19th, 2014

കുറ്റ്യാടി: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന്റെ പ്രചാരണാര്‍ഥം കാവിലുംപാറ വെസ്റ്റ് ലോക്കലിലും നരിപ്പറ്റ ലോക്കലിലും 23ന് വിളംബര ജാഥ നടത്തും. കാവിലുംപാറയില്‍ നടന്ന സംഘാടക സമിതി യോഗം വി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി മോഹനന്‍ അധ്യക്ഷനായി. എ ആര്‍ വിജയന്‍, എ കെ രാജന്‍, കെ ടി മനോജന്‍ എന്നിവര്‍ സംസാരിച്ചു. പി മോഹനന്‍ ചെയര്‍മാനും എ ആര്‍ വിജയന്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. നരിപ്പറ്റയില്‍ ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി കുഞ്ഞിരാമ...

Read More »

കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; മുഖ്യപ്രതി പിടിയില്‍

February 19th, 2014

വടകര: നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഒരു മാസത്തിനിടയില്‍ താലൂക്കില്‍ പിടിച്ചെടുത്തത് പത്ത് കിലോയോളം കഞ്ചാവ്. ആന്ധ്രയില്‍ നിന്ന് മൊത്തമായി കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനിയെയാണ് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍ പുരയില്‍ ബിജു വര്‍ഗീസ് (42)നെയാണ് കരിങ്ങാട് മേക്കുന്നിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. പാന്‍മസാലകള്‍ നിരോധിച്ചതോടെയാണ് കഞ്ചാവ് വില്‍പന വ്യാപകമായത്. നേരത്ത...

Read More »