News Section: കോഴിക്കോട്

വിലങ്ങാട് മലയോരത്തെ അമ്പതോളം പേർ സിപിഐ എമ്മിലേക്ക്; ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു

February 8th, 2019

നാദാപുരം: വിലങ്ങാട് മലയോരത്തെ അമ്പതോളം പേർ സിപിഐ എമ്മിലേക്ക്. ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു, വിലങ്ങാട് മേഖലയിലെ പത്ത് കുടുംബങ്ങളിലെ അമ്പതോളം പേർ സിപിഐ എമ്മിനൊപ്പം സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. വിലങ്ങാട് നടന്ന പൊതുസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഇവരെ മാലയിട്ട് സ്വീകരിച്ചു. കെ ജെ ഇഗ്നേഷ്യസ്‌ അധ്യക്ഷനായി. കോൺഗ്രസ്, ബിജെപി, സിപിഐ തുടങ്ങിയ പാർടികളിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരും കുടുംബങ്ങളുമാണ് സിപിഐ എമ്മിനൊപ്പം സഹകരിച്ച‌് പ്രവർത്തിക്കാൻ തീരുമാനിച്ചത്. വിലങ്ങാട്ടെ ആദ്യക...

Read More »

പട്ടികജാതി വിദ്യാഭ്യാസാനുകൂല്യത്തിന്  അപേക്ഷ ക്ഷണിച്ചു

January 19th, 2019

കോഴിക്കോട്: ജില്ലയില്‍ പാരലല്‍ കോളേജില്‍ 2018-19 അധ്യയന വര്‍ഷം പ്ലസ്ടു, ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് അര്‍ഹതയുള്ളവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, അസ്സല്‍ ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി. മുതലുള്ള പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രൈവറ്റ് റജിസ്‌ട്രേഷന്‍ നടത്തിയ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം പഠിക്കുന്ന സ്ഥാപനം സ്ഥ...

Read More »

സ്വര്‍ണ്ണ വില വീണ്ടും കൂടി ; റെക്കോര്‍ഡിലേക്ക്

January 18th, 2019

കോഴിക്കോട്: സം സ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവില്ല. ഇപ്പോഴും സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിനരികെ തുടരുകയാണ്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണത്തിന് ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയാകും. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ...

Read More »

സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്

January 17th, 2019

സ്വര്‍ണ്ണവില റെക്കോര്‍ഡ് തകര്‍ക്കുമോ?. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതാണ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 3,025 രൂപയാണ്. പവന് 24,200 രൂപയും. സംസ്ഥാനത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും അഞ്ച് രൂപ കൂടി മാത്രം മതിയാകും. സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,030 ല്‍ എത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് പഴങ്കഥയാകും. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ദ്ധനവാണ് ഇപ്പോള്‍ വില ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ നിഗമനം. ആഭ്യന്തര വിപണിയിലെ വില ഉയരുമ്പോഴും അന്ത...

Read More »

28 ാം കെ.എസ് ടി. എ കോഴിക്കോട് ജില്ലാ സമ്മേളനം 19 ന് വാണിമേലിൽ

January 16th, 2019

  നാദാപുരം: 28 ാം കെ.എസ് ടി. എ ജില്ലാ സമ്മേളനം വാണിമേലിൽ . കേരള സ്റ്റേറ്റ് ടിച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട്  ജില്ലാ സമ്മേളനം ഈ മാസം 19 ന് വാണിമേൽ വെള്ളിയോട് ഗവൺ മെൻറ് ഹെയർ സെക്രണ്ടറി സ്ക്കുള്ളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ നാദാപുരം പ്രസ് ക്ലബിൽ ചേർന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. 20 ന് വാണിമേലിൽ പൊതുസമ്മേളനം എൻ എൻ കൃഷ്ണദാസ് നിർവ്വഹിക്കും.  പ്രതിനിധി സമ്മേളനം എം. വി ഗോവിന്ദൻ മാസ്റ്റ ർ നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ ടി. പ്രദീപൻ കുമാർ' ടി.വി ഗോപാലൻ കെ സുധീർ എന്നിവർ സംസാരിച്ചു

Read More »

കാലാവസ്ഥ വ്യതിയാനം: കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

December 22nd, 2018

കോഴിക്കോട് : കേരളത്തില്‍ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട പുതിയ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിലും കര്‍ണ്ണാടകയിലും മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്,ആലപ്പുഴ,തിരുവനന്തപുരം,കൊച്ചി തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

Read More »

പോലീസ് സ്റ്റേഷനുകളില്‍ നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യും

December 21st, 2018

  കോഴിക്കോട് :  റൂറല്‍ പോലീസ് വിവിധ സ്റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്തതും കേസുകളില്‍പ്പെട്ടതുമായ വാഹനങ്ങള്‍ ലേലം ചെയ്യും. വാഹനങ്ങളി•േല്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകയോ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അഡ്മിനിസ്‌ട്രേഷന്‍, ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറല്‍ മുമ്പാകയോ അവകാശം രേഖാമൂലം ഉന്നയിക്കാം. വാഹനങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന പോലീസ് സ്റ്റേഷനുകളുടെയും വിവരങ്ങള്‍ പ...

Read More »

വെളിച്ചെണ്ണയില്‍ മായം ; 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു

December 18th, 2018

കോഴിക്കോട്: സംസ്ഥാനത്ത് മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാർ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, കേര കിംഗ് കോക്കനട്ട് ഓയിൽ തുടങ്ങി നിരോധിച്ചത് മുഴുവൻ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്...

Read More »

രക്തദാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബ്ലഡ്‌ ഡോണേർസ് നാളെ ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

December 12th, 2018

നാദാപുരം: രക്തം ദാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍  ബ്ലഡ്‌ ഡോണേർസ് കേരള, കോഴിക്കോട്-വടകരയും റെഡ് റിബ്ബൺ ക്ലബും ചേര്‍ന്ന്  ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഫവാസ് നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ്‌ നാളെ രാവിലെ 10 മണിമുതൽ നാഷണൽ കോളേജ് പുളിയാവിൽ  നടക്കും.   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, 📞അൻസാർ ചേരാപുരം : 9567705830 📞നിയാസ് നരിപ്പറ്റ : 6235353530 📞വിശ്വജിത്ത് ജെ.എസ് :9567663616  

Read More »

തൃപ്തി ദേശായിക്കെതിരായ ഉപരോധം ; 250 പേർക്ക്  എതിരെ കേസ്

November 16th, 2018

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി  വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക്  എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന  250 പേർക്ക്  എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ  നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം  നടത്തിയതിനാണ് കേസെടുത്തത്. അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിള...

Read More »