News Section: കോഴിക്കോട്

മലബാറിന്റെ തീവണ്ടി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിക്കും -എ. വിജയരാഘവന്‍

April 1st, 2014

കോഴിക്കോട്: താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മലബാറിന്റെ തീവണ്ടി യാത്രാദുരിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയരാഘവന്‍ പറഞ്ഞു. തിങ്കളാഴ്ച കൊടുവള്ളി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ. സര്‍ക്കാറിന്റെ അഞ്ച് റെയില്‍ ബജറ്റുകളിലും കേരളം അവഗണിക്കപ്പെട്ടു. മലബാറിന് ഒന്നും ലഭിച്ചില്ല. കേരളത്തിന് നാമമാത്രമായ വണ്ടികളാണ് അനുവദിക്കപ്പെട്ടത്. പ്രഖ്യാപിച്ച വണ്ടികള്‍പോലും ഓടിച്ചില്ല. മലബാറിനാകട്ടെ ഒന്നും ലഭിച്ചില്ല. കോഴിക്കോട്ടുനിന്ന് ആവശ്യത്തിന് ദീര്‍ഘ...

Read More »

കോഴിക്കോട്ടും വടകരയും ആര്‍.എം.പി.യെ പിന്തുണയ്ക്കും -വെല്‍ഫെയര്‍ പാര്‍ട്ടി

April 1st, 2014

കോഴിക്കോട്: കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥികളായ അഡ്വ. എന്‍.പി. പ്രതാപ്കുമാര്‍, അഡ്വ. പി. കുമാരന്‍കുട്ടി എന്നിവരെ പിന്തുണയ്ക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒഴികെ പാര്‍ട്ടി രൂപപ്പെടുത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇടത്-വലത് മുന്നണികള്‍ക്കെതിരായി ജനകീയ സമരങ്ങളില്‍ ചേര്‍ന്നുനിന്ന പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കാനുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇ...

Read More »

ടാങ്കര്‍ അപകടം: രവിദാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

March 31st, 2014

കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ടാങ്കര്‍ലോറി മറിഞ്ഞ് മരിച്ച ഓട്ടോ ൈഡ്രവര്‍ രവിദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു. നേരത്തെ, നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അപകട സ്ഥലത്തുനിന്ന് പോയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്....

Read More »

എ.കെ. ആന്റണി ഇന്ന് ജില്ലയില്‍

March 31st, 2014

കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തും. ഉച്ചയ്ക്ക് രണ്ടിന് കുറ്റിയാടി, മൂന്നിന് വടകര, അഞ്ചിന് ബാലുശ്ശേരി, അഞ്ചരയ്ക്ക് നരിക്കുനി, ആറിന് മുക്കം, ഏഴിന് കോഴിക്കോട് മുതലക്കുളം മൈതാനം എന്നിവിടങ്ങളില്‍ ആന്റണി പ്രസംഗിക്കും.

Read More »

ടാങ്കര്‍ ലോറി മറിഞ്ഞു വെസ്റ്റ് ഹില്ലില്‍ ഒരാള്‍ മരിച്ചു

March 29th, 2014

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന വാതകം ചോരുന്നതിനാല്‍ പ്രദേശത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്‌. ഓടിക്കൊണ്ടിരിക്കവേ വലിയ ശബ്ദത്തോടെ ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.ചോര്‍ച്ച തടയാന്‍ ഐ.ഓ.സി അധികൃതരോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. കുണ്ടുതോട് തടങ്ങാട്ടു വയല്‍ രവി(65) ആണ് മരിച്ചത്.

Read More »

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസ്: 19 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

March 27th, 2014

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 19 ലക്ഷം രൂപ പലിശസഹിതം നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധി. അപകടത്തില്‍ മരിച്ച നരിക്കുനി പാറന്നൂര്‍ കുളങ്ങര മീത്തല്‍ വീട്ടില്‍ അവിനാശിന്റെ (19) അമ്മ അല്ലിക്കും സഹോദരി വി.കെ. അനുഷയ്ക്കുമായാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി വി.കെ. രാജന്റേതാണ് വിധി. ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2012 ജൂണ്‍ ആറിന് രാവിലെ നരിക്കുനി-വട്ടോളി റോഡില്‍ എതിരെ വന്ന ജീപ്പിടിച്ച് ഗുരുതരമ...

Read More »

യു.ഡി.എഫ് . സ്ഥാനാര്‍ഥി പര്യടനം

March 27th, 2014

കോഴിക്കോട്: യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ വ്യാഴാഴ്ച കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. എട്ടിന് മണക്കടവില്‍ നിന്ന് ആരംഭിച്ച് രാത്രി എട്ടിന് പന്തീര്‍പ്പാടത്ത് സമാപിക്കും. പന്തീരാങ്കാവ് 8.30, മാത്തറ 9.15, വള്ളിക്കുന്ന് 10.45, വെള്ളിപറമ്പ് 11.40, പൂവാട്ടുപറമ്പ് 1.30 തെങ്ങിലക്കടവ് 3.45, മാവൂര്‍ 4.15, കളന്‍തോട് 5.30, ചെത്തുകടവ് 7.30

Read More »

തീപ്പിടിത്ത ഭീതി:ത്രീ ടയര്‍ എ.സി. കോച്ചില്‍ കര്‍ട്ടന്‍ നിരോധിച്ചു

March 24th, 2014

കോഴിക്കോട്: തീപ്പിടിത്തഭീതിമൂലം ട്രെയിനുകളുടെ ത്രീടയര്‍ എ.സി. കോച്ചുകളില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ശനിയാഴ്ച മുതല്‍ കര്‍ട്ടനുകള്‍ നീക്കിത്തുടങ്ങി. ത്രീ ടയര്‍ കോച്ചില്‍ മാത്രമാണ് കര്‍ട്ടന് നിരോധനം. എ.സി. കോച്ചുകളില്‍ ഉപയോഗിക്കുന്ന കര്‍ട്ടന് പെട്ടെന്ന് തീപിടിക്കാത്ത പ്രത്യേകതരം വസ്തുക്കള്‍ ഉപയോഗിച്ചാണ് കാലങ്ങളായി നിര്‍മിച്ചുവരുന്നത്. ഇതേ വസ്തുകൊണ്ട് നിര്‍മിച്ച കര്‍ട്ടനുകള്‍ ടു ടയര്‍ കോച്ചിലും ഒന്നാംകഌസ് എ.സി. കോച്ചിലും ഉപയോഗ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാന്‍ ടച്ച് സ്‌ക്രീന്‍

March 24th, 2014

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും വോട്ടര്‍ -സഹായ വിജ്ഞാനകേന്ദ്രത്തില്‍ ടച്ച് സ്‌ക്രീന്‍ സൗകര്യം ഒരുക്കി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും വിവരം ലഭിക്കും. മാര്‍ച്ച് 10 വരെ ലഭിച്ച അപേക്ഷകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിച്ചത്. ഏപ്രില്‍ ഏഴിനകം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

Read More »

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

 വടകര: ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »