News Section: കോഴിക്കോട്

തന്നെ ആരും പ്രലോഭിപ്പിച്ചിട്ടില്ല; ജോലി തേടിയാണ് റിസോര്‍ട്ടിലെത്തിയതെന്ന് ചാന്ദിനി

June 30th, 2017

നാദാപുരം: ആവോലത്ത് നിന്ന് ആറ് ദിവസം മുമ്പ് കാണാതായ അമ്മയെയും മകളെയും പൊലീസ് സംഘം നാദാപുരത്തെത്തിച്ചു. എന്നാല്‍  തന്നെ ആരും പ്രലോഭിപ്പിച്ച് കൊണ്ട് പോയതല്ലെന്നും. സ്വന്തം ഇഷ്ടപ്രകാരം ജോലി തേടി റിസോര്‍ട്ടില്‍ എത്തിയതാണെന്നും ചാന്ദിനി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാന്ദിനി തന്റെ ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയുമായി നാദാപുരത്തേക്കെന്നു പറഞ്ഞു പോയത്. എന്നാല്‍ രാത്രിയായിട്ടും അവര്‍ തിരിച്ചു വരാത്തതിനെത്തുടര്‍ന്നു അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരെ വയനാട് വെള്ളമുണ്ടയ്ക്ക് അടുത്തുള്ള ഒരു റിസ...

Read More »

ആവോലത്ത് നിന്ന് കാണാതായ അമ്മയും മകളും പോലീസ് കസ്റ്റഡിയില്‍

June 30th, 2017

വയനാട്: നാദാപുരത്ത് നിന്നും കാണാതായ അമ്മയെയും മകളെയും പോലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ ചാന്ദിനിയെയും ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയെയും കണ്ടെത്തിയത്.  ഇവരെ ഇന്ന് ഉച്ചയോടെ നാദാപുരത്ത് എത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ നാദാപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ് ചാന്ദിനിയും മകളും. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അച്ഛന്‍ കുമാരന്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയത്.  ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്ര...

Read More »

വീട്ടമ്മമാര്‍ ചതിയില്‍പ്പെട്ടെന്നു സൂചന; ചാന്ദിനി നാടുവിട്ടത് ആരുടെയോ പ്രേരണയാലെന്ന് കുടുംബം

June 29th, 2017

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ ചതിവല കെണിയില്‍ വീട്ടമ്മമാര്‍ അകപ്പെട്ടെന്ന് സൂചന. ജില്ലയില്‍ യുവതികളായ രണ്ട് വീട്ടമ്മമാരെയും മക്കളേയും കാണാതായി. യുവതികളുടെ തിരോധാനത്തിന് ഒരാഴ്ച്ചയായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്. നാദാപുരം ആവോലത്തുനിന്ന് കാണാതായ ചാന്ദിനി നാട് വിട്ടത് ആരുടെയോ പ്രേരണയാലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിയായ യുവതിയേയും മകളേയും കാണാതായതും കഴിഞ്ഞ ആഴ്ച്ചയാണ്. കുണ്ടൂപറമ്പിലെ ദീപ്തിയേയും ആറു വയസ്സുകാരി ശിഖയേയുമാണ് കാണാതായത്. പേരോടെ ചെറിയ നടെമ്...

Read More »

ജിഷ്ണു കേസ് : കരാര്‍ ഇല്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാന്‍

June 27th, 2017

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും മറ്റും നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നെന്ന് ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍. പത്തു വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. കേസില്‍ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്തര്‍ക്കെതിരെയും ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ഹൈക്കോടതിയില്‍ അലംഭാവം കാണിച്ച ഡി ജി പി മഞ്ചേരി ശ്രീധരന്‍ നായ...

Read More »

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

June 13th, 2017

കോഴിക്കോട്: കഴിഞ്ഞ ദിവസം സി പി ഐ എം ന്‍റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി പി.മോഹനനെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള സമാധാന യോഗത്തിലെ ധാരണകള്‍ക്ക് വിരുദ്ധമാണ് കോഴിക്കോട് സംഭവിച്ചത്. സി പി ഐ എമ്മിന...

Read More »

അക്രമങ്ങള്‍ തുടരുന്നു. കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു

June 10th, 2017

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍  കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് കളക്ടറുടെ ചേംബറിലാണ് യോഗം . രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സിപിഎം ഹര്‍ത്താലിലും ഇന്നത്തെ ബിഎംഎസ് ഹര്‍ത്താലിലും അരങ്ങേറിയ വ്യാപക ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്.

Read More »

ഇന്നും ഹര്‍ത്താല്‍

June 10th, 2017

കോഴിക്കോട്: ബിഎംഎസ് നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ചത്തെ സിപിഎം ഹര്‍ത്താലിനിടയില്‍ കോഴിക്കോട് നഗരത്തില്‍ ഓഫീസുകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയും ഹര്‍ത്താലിന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസം നടക്കുന്ന ഹര്‍ത്താല്‍ ജനജീവിതം ദുരിതപൂര്‍ണമാക്കും.

Read More »

ജില്ലയില്‍ നാളെയും ഹര്‍ത്താല്‍

June 9th, 2017

കോഴിക്കോട്:  ജില്ലയില്‍ നാളെയും ഹര്‍ത്താല്‍. ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. സിപിഎം ഹര്‍ത്താലിന്‍റെ ഭാഗമായി ഇന്ന് നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരെ ഇന്ന് പുലര്‍ച്ചെ നടന്ന ബോംബേറിനെ തുടര്‍ന്നാണ് ഇന്ന് ജില്ലയില്‍  ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.

Read More »

സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം വ്യാപകം

June 9th, 2017

കോഴിക്കോട്: സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. വിവിധ പ്രദേശങ്ങളില്‍ സി പി ഐ എം പ്രകടനം നടത്തി. വെള്ളിയാഴ്ച്ച പുലര്ച്ചെ 1.10 നാണ് സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറില്നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ ബോംബുകളിലൊന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടുകയും മറ്റൊന്ന് ഓഫീസ്‌ മുറ്റത്തുനിന്ന്  കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാത്രി ഫറോക്ക്...

Read More »

ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

June 9th, 2017

സി പി ഐ എം ജില്ല കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലിന്ന് ഹര്‍ത്താല്‍.നേരത്തെ  ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ  ആ​ർ​എ​സ്എ​സ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. വ​ട​ക​ര ആ​ർ​എ​സ്എ​സ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, കു​റ്റ്യാ​ടി, പേരാമ്പ്ര എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സംഘര്‍ഷ സാധ്യധ പരിഗണിച്ചു പോല...

Read More »