News Section: സാഹിത്യം

തര്‍ക്കങ്ങള്‍ക്കൊടുവിലും മാപ്പിള കലാഅക്കാദമിയുടെ ഉപകേന്ദ്രം നാദാപുരത്ത് തന്നെ

January 18th, 2018

നാദാപുരം: വിവിധ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണത്തോടെ നാദാപുരത്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാഅക്കാദമിയുടെ ഉപകേന്ദ്രം ആരംഭിക്കുന്നു. സംസ്ഥാനത്തെ മാപ്പിള കലാഅക്കാദമിയുടെ ആദ്യഉപകേന്ദ്രം കൂടിയാണിത്. ഫിബ്രവരി 11 ന് വൈകുന്നേരം 4 മണിക്ക് നാദാപുരത്ത് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.    

Read More »

ഗണിത വിസ്മയം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഷഹനാദ്

January 3rd, 2018

നാദാപുരം: കുടുംബശ്രീ കേരള സംസ്ഥാന മിഷന്‍ നടത്തിയ ഗണിത വിസ്മയം പരീക്ഷയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെക്യാട് പഞ്ചായത്ത് പാറക്കടവിലെ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹനാദ് പഴയങ്ങാടിയില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് നടന്ന പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ ഈ കൊച്ചു മിടുക്കന്‍ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പഴയങ്ങാടി അബ്ദുറഹിമാന്റെ മകനും സ്റ്റുഡന്റ് പൊലിസ് കാഡറ്റ് അംഗവുമാണ്. (more…)

Read More »

വടയം നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ പുതുവര്‍ഷം പുസ്തക വര്‍ഷം

January 3rd, 2018

കുറ്റ്യാടി: വടയം നോര്‍ത്ത് എല്‍.പി.സ്‌ക്കുളില്‍ പുതുവര്‍ഷം പുസ്തകവര്‍ഷമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജന്മദിന കലണ്ടര്‍, കുട്ടികളുടെ ജന്മദിന നാളുകളില്‍ മധുരത്തിന് പകരമായി പുസ്തക സമ്മാനം. ടീച്ചര്‍ക്കും അമ്മയ്ക്കുമൊപ്പം പുസ്തകവായന ടീച്ചറും രക്ഷിതാവും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തയ്യാറാക്കി വരുന്ന വായന കുറിപ്പുകള്‍ തുടങ്ങിയ നിരവധി പരിപാടികളാണ് പുതുവര്‍ഷത്തിനെ വരവേറ്റുകൊണ്ടു നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് കുന്നുമ്മല്‍ ബി.പി.ഒ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വിനോദന്‍ അദ്ധ്യക്ഷത...

Read More »

ഓര്‍മ്മകളിലെ കല്ലാച്ചി സ്‌കൂളില്‍ കുഞ്ഞുണ്ണി മാഷ് പ്രസംഗിക്കുമ്പോള്‍ 

December 26th, 2017

നാദാപുരം :സാംസ്‌കാരിക വകുപ്പിന്‍െ സഹകരണേേത്താടെ കല്ലാച്ചി ഗവ.സ്‌കൂളില്‍ സഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ വിഷ്ണുമംഗലം കുമാര്‍ കുട്ടികളുടെ പ്രിയ്യങ്കരനായ കുഞ്ഞുണ്ണി മാഷ് സ്‌കൂളിലെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍. മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന അത്യോറക്കുന്ന് സ്‌കൂളിലെ പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ ഒഴുകിപ്പോയിരുന്നു. ബാംഗ്ലൂരില്‍ ജീവിതവും പത്രപ്രവര്‍ത്തനവും അഭ്യസിക്കുന്ന കാലയളവില്‍  ഒരിക്കല്‍  സ്‌കൂളിലേക്ക് ചെന്നു. പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ...

Read More »

ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കമാകും

December 21st, 2017

വടകര: ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് വൈകീട്ട് തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേതിനേക്കാളും കരകൗശല വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമാണ് ഇത്തവണത്തെ മേള. സൗത്ത് ആഫ്രിക്ക,ഉഗാണ്ട,നേപ്പാള്‍,ശ്രീലങ്ക എന്നീ നാലു രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരും, രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അന്തര്‍ ്േദശീയ പുരസ്‌കാര ജേതാക്കളായിട്ടുള്ള 400 ഓളം കരകൗശല വിദഗ്ദ്ധരും, സര്‍ഗ്ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്തരുള്‍പ്പടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികള്‍ മേളയിലുണ്ട...

Read More »

അക്ഷരപ്പൊലിമയ്ക്ക് നാദാപുരത്ത് വര്‍ണ്ണാഭമായ തുടക്കം

November 11th, 2017

നാദാപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യാതാ പഠിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തുടര്‍ വിദ്യാഭ്യാസ ജില്ലാ കലോത്സവത്തിന് നാദാപുരത്തിന്റെ മണ്ണില്‍ വര്‍ണ്ണാഭമായ തുടക്കം. ശനിയാഴ്ച രാവിലെ 10 മണിയോടെ തന്നെ ലോത്സവ വേദിയായ നാദാപുരം ഗവ. യു പി സ്‌കൂളില്‍ രചനാ മത്സരങ്ങളും പ്രേരക്മാര്‍ക്കുള്ള സ്റ്റേജിനങ്ങളും ആരംഭിച്ചു. വൈകീട്ട് മൂന്നിന് നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ സാംസ്‌ക്കാരിക ഘോഷയാത്ര വര്‍ണ്ണാഭമായി. ശിങ്കാരി മേളം, മുത്തുക്കുട, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടി.  ഇ കെ വിജയന്...

Read More »

നാദാപുരം സബ് ജില്ലാ കലാ മാമാങ്കത്തിന് നാളെ തുടക്കം

November 9th, 2017

നാദാപുരം: നാദാപുരം സബ് ജില്ലാ കലോത്സവത്തിന് നാളെ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമാകും. 16 വരെ നടക്കുന്ന കലോത്സവത്തില്‍ 83 സ്‌കൂളകില്‍ നിന്നായി 3000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശനിയാഴ്ച രചനാ മത്സരങ്ങള്‍ ആരംഭിക്കും. 13 ന് വൈകീട്ട് ഇ കെ വിജയന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫ് മുഖ്യാതിഥി...

Read More »

വയലാര്‍ ചലച്ചിത്ര ഗാനാലാപന മത്സരം

October 21st, 2017

കുറ്റ്യാടി: വയലാര്‍ രാമവര്‍മ്മയുടെ 42 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നരിക്കൂട്ടുംചാല്‍ വേദിക വായനശാല കുന്നുമ്മല്‍ ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28ന് രാവിലെ 10 മണിക്ക് വടയം സൗത്ത് എല്‍.പി.സ്‌കൂളില്‍ വച്ചാണ് മത്സരം. മത്സരാര്‍ത്ഥികള്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847928920

Read More »

മാനവികതക്കൊരു ഇശല്‍ സ്പര്‍ശം….ഇന്ന് നാദാപുരത്ത് മാപ്പിള കലാ കുടുംബ സംഗമം

October 14th, 2017

നാദാപുരം: മാനവികതക്കൊരു ഇശല്‍ സ്പര്‍ശം....എന്ന സന്ദേശവുമായി കേരള മാപ്പിള കലാഅക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് നാദാപുരത്ത് കുടുംബ സംഗമം നടക്കും. ഹമീദ് ശര്‍വാണി നഗറില്‍ രണ്ട് മണിക്ക് നടക്കുന്ന സര്‍ഗസംവാദത്തോടെ കുടുംബ സംഗമത്തിന് തുടക്കമാകും. തുണേരി ബ്ലോക്ക് പഞ്ചായത്ത്്പ്ര സിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ സര്‍ഗ സംവാദം ഉദ്ഘാടനം ചെയ്യും.  4.30 ന് സാംസ്‌കാരിക സമ്മേളനം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാര്‍ വരദൂര്‍ മുഖ്യാതിഥിയാകും. ഇശല്‍ നിലാവ് സിവിഎം വാണിമ്മേല്‍ ഉദ...

Read More »

സാംസ്കാരിക ഇടപെടലുകളുമായി ‘അടയാളം’; എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവസൗഹൃദ ഗാനസന്ധ്യയും ഞായറാഴ്ച കല്ലാച്ചിയില്‍

July 7th, 2017

നാദാപുരം: വര്‍ഗ്ഗീയതയ്ക്കെതിരെയും മതേതരത്വത്തിന് വേണ്ടി ഉള്ളതുമായ ഇടപെടലുകള്‍ ഒരു സംഘര്‍ഷത്തിനു ശേഷം മാത്രം നടത്തുന്ന കെട്ടുകാഴ്ചയല്ലെന്നും തുടര്‍ച്ചയായ ഒരു സാംസ്കാരിക ഇടപെടലാണെന്നുമുള്ള തിരിച്ചറിവിലാണ് കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ പ്രവര്‍ത്തകര്‍. മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായി പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പത് ഞായറാഴ്ച കല്ലാച്ചിയില്‍ എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. സജീവന്‍ മൊകേരിയുടെ നേതൃത്വത്തില്‍ നട...

Read More »